ഉള്ളടക്കത്തിലേക്ക് പോവുക

സാറാ ചൈൽഡ്രസ് പോൾക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാറാ ചൈൽഡ്രസ് പോൾക്ക്
അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമ വനിത
In role
മാർച്ച് 4, 1845 – മാർച്ച് 4, 1849
രാഷ്ട്രപതിജെയിംസ് കെ. പോൾക്ക്
മുൻഗാമിജൂലിയ ടൈലർ
പിൻഗാമിമാർഗരറ്റ് ടെയ്‌ലർ
ടെന്നസിയിലെ പ്രഥമ വനിത
In role
ഒക്ടോബർ 14, 1839 – ഒക്ടോബർ 15, 1841
ഗവർണ്ണർജെയിംസ് കെ. പോൾക്ക്
മുൻഗാമിറേച്ചൽ കാനൺ
പിൻഗാമിസാറാ ജോൺസ്
വ്യക്തിഗത വിവരങ്ങൾ
ജനനം
സാറാ ചൈൽഡ്രസ്

(1803-09-04)സെപ്റ്റംബർ 4, 1803
മർഫ്രീസ്ബോറോ, ടെന്നസി, യു.എസ്.
മരണംഓഗസ്റ്റ് 14, 1891(1891-08-14) (87 വയസ്സ്)
നാഷ്‌വില്ലെ, ടെന്നസി, യു.എസ്.
അന്ത്യവിശ്രമംടെന്നസി സ്റ്റേറ്റ് ക്യാപിറ്റോൾ
നാഷ്‌വില്ലെ, ടെന്നസി
പങ്കാളി
(m. 1824; died 1849)
Relationsസാറ പോൾക്ക് ഫാൾ (കൊച്ചുമകൾ)
വിദ്യാഭ്യാസംസേലം അക്കാദമി
ഒപ്പ്

സാറാ ചൈൽഡ്രസ് പോൾക്ക് (ജീവിതകാലം : സെപ്റ്റംബർ 4, 1803 – ആഗസ്റ്റ് 14, 1891) അമേരിക്കൻ ഐക്യനാടുകളുടെ പതിനൊന്നാമത്തെ പ്രസിഡൻറായിരുന്ന ജയിംസ് പോൾക്കിൻറെ സഹധർമ്മിണിയായിരുന്നു. 1845 മുതൽ 1849 വരെയുള്ള കാലത്താണ് അവർ അമേരിക്കൻ ഐക്യനാടുകളുടെ പ്രഥമവനിതാ പദം അലങ്കരിച്ചത്.

ഒരു ധനിക കുടുംബത്തിൽനിന്ന് സാമാന്യം ജനിച്ച ഭേദപ്പെട്ട വിദ്യാഭ്യാസം ലഭിച്ച സാറ, ചെറുപ്പത്തിൽ തന്നെ തന്റെ ഭാവി ഭർത്താവുമായി കണ്ടുമുട്ടിയിരുന്നു. സ്വന്തമായി കുട്ടികളില്ലാതിരുന്ന അവർ ചില ബന്ധുക്കളെ പോറ്റി വളർത്തിയിരുന്നു. സാമൂഹിക ഇടപെടലുകളിൽ താൽപ്പര്യമുള്ളവളും ബുദ്ധിമതിയുമായ സാറ, തന്റെ ആതിഥേയത്വ കഴിവുകൾ ഉപയോഗിച്ച് ഭർത്താവിന്റെ അദ്ദേഹത്തിന്റെ ജോലിയിൽ സഹായിക്കുകയും പലപ്പോഴും രാഷ്ട്രീയ കാര്യങ്ങളിൽ അദ്ദേഹത്തിന് ഉപദേശം നൽകുകയും ചെയ്തിരുന്നു. എന്നിരുന്നാലും അവർ പൊതുജനശ്രദ്ധയിൽ നിന്ന് വിട്ടുനിൽക്കുന്നതിൽ ശ്രദ്ധിച്ചിരുന്നു. 1849-ൽ ഭർത്താവിന്റെ മരണശേഷം, 42 വർഷക്കാലത്തോളം വിധവയായിരുന്ന അവർ ഏതൊരു പ്രഥമ വനിതയിലും ഏറ്റവും ദൈർഘ്യമേറിയ വൈധ്യവ്യം അനുഭവിച്ചു.

ആദ്യകാലം

[തിരുത്തുക]

1803 ൽ ഒരു തോട്ടമുടമയും വ്യാപാരിയും ഊഹക്കച്ചവടക്കാരനുമായിരുന്ന ജോയെൽ ചൈൽഡ്രസിൻറെയും അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് വിറ്റ്സിറ്റ് ചൈൽഡ്രസിൻറെയും ആറു കുട്ടികളിൽ മൂന്നാമത്തെയാളായി സാറാ ചൈൽഡ്രസ് പോൾക്ക് ജനിച്ചു. 1817-ൽ നോർത്ത് കരോലിനയിലെ വിൻസ്റ്റൺ-സേലത്തുള്ള മൊറാവിയൻസ് സേലം അക്കാദമിയിൽ ചേർന്നുകൊണ്ട്, അക്കാലത്തെ ഒരു ധന്യാഢ്യ വനിതയ്ക്ക് അനുയോജ്യമായ വിദ്യാഭ്യാസം അവർ കരസ്ഥമാക്കി. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വനിതകൾക്ക് പ്രവേശനം ലഭ്യമായിരുന്ന ചുരുക്കം ചില ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായിരുന്നു അത്.

ടെന്നസിയിലെ മർഫ്രീസ്ബോറോയിലുള്ള സാമുവൽ പി. ബ്ലാക്കിന്റെ ഭവനത്തിൽനിന്ന് വിദ്യാഭ്യാസം നേടുന്ന കാലത്താണ് കേവലം 12 വയസ്സുകാരിയായിരുന്ന സാറാ ചൈൽഡ്രസും 19 വയസുണ്ടായിരുന്ന ജയിസ പോൾക്കും തമ്മിൽ കണ്ടുമുട്ടിയത്. 1820 കളുടെ തുടക്കത്തിൽ സംസ്ഥാന നിയമസഭയുമായുള്ള പോൾക്കിന്റെ ഇടപെടലോടെയാണ് അവർ ഔപചാരികമായി പരിചയപ്പെട്ടത്. അദ്ദേഹം അവളുമായി പ്രണയത്തിലാകാൻ തുടങ്ങിയതിന് തൊട്ടുപിന്നാലെ, ആൻഡ്രൂ ജാക്സൺ അവളെ "സമ്പന്നയും, സുന്ദരിയും, ഉത്കർഷേച്ഛുവും, ബുദ്ധിമതിയും" എന്ന് വിളിക്കുകയും അവളെ വിവാഹം കഴിക്കാൻ പോൾക്കിനെ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.[1] 1823-ൽ ഇരുവരും വിവാഹനിശ്ചയം നടത്തി, 1824 ജനുവരി 1-ന്, മർഫ്രീസ്ബോറോയ്ക്ക് സമീപമുള്ള വധുവിന്റെ മാതാപിതാക്കളുടെ തോട്ടത്തിനു നടുവിലെ വീട്ടിൽ വെച്ച്, 20 വയസ്സുള്ള സാറാ ചിൽഡ്രസ്, 28 വയസ്സുള്ള ജെയിംസ് പോൾക്കിനെ വിവാഹം കഴിച്ചു.

വിവാഹിതരായി 25 വർഷത്തോളം പിന്നിട്ട അവർക്ക്, കുട്ടികളൊന്നും ഉണ്ടായിരുന്നില്ല. പോൾക്കിന് ചെറുപ്പത്തിൽ നടത്തിയ മൂത്രാശയ കല്ലിനുള്ള ശസ്ത്രക്രിയയാണ് അദ്ദേഹത്തെ വന്ധ്യനാക്കിയെന്ന് കരുതപ്പെടുന്നു. ജൈവശാസ്ത്രപരമായി, ദത്തെടുത്തതോ അല്ലെങ്കിൽ മുൻ വിവാഹത്തിൽ നിന്നോ കുട്ടികളില്ലാത്ത ഒരേയൊരു പ്രസിഡന്റ് ദമ്പതികളായിരുന്നു അവർ.[2] മാർഷൽ ടേറ്റ് പോൾക്ക് (1831–1884) എന്ന ഒരു അനന്തരവനെ ഏതാനും വർഷങ്ങൾ അവരുടെ ആശ്രിതനായി വളർത്തിയ ജയിംസ് അവനെ വാഷിംഗ്ടൺ ഡി.സിയിലെ ഒരു സ്കൂളിലേക്കും പിന്നീട് ഉന്നത വിദ്യാഭ്യാസത്തിനായി ജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റിയിലേക്കും അയച്ചു.[3] ഭർത്താവിന്റെ മരണശേഷം, സാറ തന്റെ മരുമകൾ സാറാ പോൾക്ക് ഫാളിനെ (1847–1924) പോറ്റി വളർത്തി.

രാഷ്ട്രീയ ജീവിതം (1825–1849)

[തിരുത്തുക]

തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഭർത്താവിന്റെ പ്രസംഗങ്ങൾ തയ്യാറാക്കുന്നതിൽ സഹായിച്ചതോടൊപ്പം അദ്ദേഹത്തിന്റെ നയരൂപരേഖകൾ തയ്യാറാക്കാനും അദ്ദേഹത്തിന് ആവശ്യമായ പിന്തുണ കിട്ടുന്നുവെന്ന ഉറപ്പു വരുത്താനും തന്റെ ഉൾക്കാഴ്ച അവർ ഉപയോഗിച്ചു. ഭർത്താവ് വാഷിംഗ്ടണിലേക്ക് യാത്ര ചെയ്യുമ്പോഴൊക്കെ അദ്ദേഹത്തെ അനുഗമിച്ചിരുന്ന അവർ അദ്ദേഹം രാഷ്ടീയത്തിൽ സജീവമായ പങ്ക് വഹിക്കുന്നുവെന്ന് ഉറപ്പാക്കി. അവൾ അദ്ദേഹത്തിന്റെ ഔദ്യോഗിക കത്തിടപാടുകൾ പോലും പകർത്തിയെഴുതുകയും ഒപ്പം തന്റെ ശ്രദ്ധേയമായ സാമൂഹിക കഴിവുകൾ വികസിപ്പിക്കുകയും ചെയ്തു. മിസിസ് പോൾക്ക് തന്റെ വികാരങ്ങൾ തുറന്നു പ്രഖ്യാപിക്കാൻ തീരുമാനിച്ച, അല്ലെങ്കിൽ എളിമയുള്ള പെരുമാറ്റം നിലനിർത്താൻ ശ്രമിച്ച ഒരു വനിതയായിരുന്നില്ല. തനിക്ക് ഏറ്റവും സജീവമായ പിന്തുണയും ലഭിക്കുന്നതും ഒപ്പം തന്റെ വിമർശകയും ഭാര്യയാണെന്ന് പ്രഖ്യാപിച്ചത് അവരുടെ ഭർത്താവ് തന്നെയാണ്. നയപരമായ കാര്യങ്ങളിൽ അവർ അദ്ദേഹത്തിന് ഉപദേശം നൽകുകയും അദ്ദേഹത്തിന്റെ പ്രചാരണങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തു. ഭർത്താവിനുവേണ്ടി ദേശീയ നേതാക്കളുമായി കത്തിടപാടുകൾ നടത്തിയ അവർ അദ്ദേഹത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട ആഗോള വിഷയങ്ങളിലേക്കും പ്രവേശിച്ചു.

ഭർത്താവിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയയിലും അതുപോലെതന്നെ പ്രചാരണത്തിലും സജീവമായി പങ്കുവഹിച്ച ആദ്യത്തെ പ്രസിഡന്റുമാരുടെ ഭാര്യമാരിൽ ഒരാളായിരുന്നു അവർ. ഈ ആശയവിനിമയ നിലവാരം അവർ നിലനിർത്തുക മാത്രമല്ല, ജെയിംസ് പോൾക്കിന്റെ ഭരണകൂടത്തിനും അദ്ദേഹത്തിന്റെ നിർദ്ദിഷ്ട നയരേഖകൾക്കും പിന്തുണ അറിയിച്ചുകൊണ്ട് ഒരു പ്രാദേശിക പത്രത്തിൽ കുറിപ്പെഴുതുകയും ചെയ്തു. ഒരു പരമാധികാര ശക്തിയെന്ന നിലയിൽ അമേരിക്കൻ ഐക്യനാടുകൾ എന്ന രാജ്യത്തിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട് കുറിച്ച വികാസവാദം എന്ന ആശയമാണ് അവർക്ക് എഴുതാൻ കഴിഞ്ഞ ഏറ്റവും വിവാദപരമായ വിഷയങ്ങളിലൊന്ന്. ജോൺ ക്വിൻസി ആഡംസ്, ആൻഡ്രൂ ജാക്‌സൺ, മാർട്ടിൻ വാൻ ബ്യൂറൻ എന്നിവരുടെ ഭരണകാലത്ത് ഒരു കോൺഗ്രസ് അംഗത്തിന്റെ ഭാര്യയെന്ന നിലയിൽ വാഷിംഗ്ടണിൽ, അവർ തന്റെ സാമൂഹിക കടമകൾ ആവോളം ആസ്വദിച്ചു. ഒരു കടുത്ത മതവിശ്വാസിയായ അവർ അവർ നൃത്തം ചെയ്യാനോ കുതിരപ്പന്തയത്തിൽ പങ്കെടുക്കാനോ നാടകങ്ങളിൽ പങ്കെടുക്കാനോ പരസ്യമായി വിസമ്മതിച്ചിരുന്നു. സാമൂഹികമായി ഇടപഴകുന്ന ഒരു സ്ത്രീ ആയിരിക്കുന്നതിൽ വളരെയധികം അഭിമാനിച്ചിരുന്ന അവരിൽ അവരിൽ വലിയ സത്യസന്ധത നിലനിന്നിരുന്നു. സ്വയം മദ്യപിച്ചിരുന്നില്ലെങ്കിലും, ആതിഥ്യമര്യാദയുടെ രാജ്ഞിയെന്ന നിലയിൽ, പ്രമോഷണൽ അത്താഴങ്ങളിൽ വിവിധതരം പാനീയങ്ങളും വിവിധതരം ഭക്ഷണങ്ങളും വിളമ്പുന്നുണെന്ന് അവൾ ഉറപ്പുവരുത്തിയിരുന്നു. "വ്യാപകമായി ലഭിച്ച പ്രശസ്തിയും ആഴത്തിലുള്ള ബഹുമാനവും ആസ്വദിച്ച" ഒരു സ്ത്രീയായിരുന്നു അവർ. 1830-ൽ, പെറ്റിക്കോട്ട് അഫയർ എന്ന രാഷ്ട്രീയ അഴിമതി ആരോപണ കാലത്ത്, പെഗ്ഗി ഈറ്റന്റെ സാമൂഹിക ബഹിഷ്കരണ വിഷയത്തിലുള്ള അവരുടെ പ്രതികരണം, ഭർത്താവിന്റെ ഉപദേഷ്ടാവായിരുന്ന ജാക്സണുമായുള്ള ബന്ധം തകരാറിലാകാനുള്ള സാധ്യതയിലേയ്ക്ക് നയിച്ചിരുന്നു. എന്നിരുന്നാലും, വൈസ് പ്രസിഡന്റ് ജോൺ സി. കാൽഹൗണിന്റെ ഭാര്യ ഫ്ലോറൈഡ് കാൽഹൗൺ, മറ്റ് കാബിനറ്റ് അംഗങ്ങളുടെ ഭാര്യമാർ എന്നിവരെപ്പോലെ ഈറ്റനെ ബഹിഷ്കരിക്കുന്നതിനുപകരം അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നത് അവർ തുടർന്നു.[4]

1845-ൽ സാറാ പോൾക്ക് അമേരിക്കൻ ഐക്യനാടുകളുടെ പതിനൊന്നാമത്തെ പ്രഥമ വനിതയായി. അവർ ഉന്മേഷവതിയും, മോഹിനിയും, ബുദ്ധിമതിയും, നല്ല സംഭാഷണ ചാതുര്യമുള്ളവളുമായിരുന്നു. പ്രസിഡന്റ് പോൾക്ക് ചിലപ്പോഴൊക്കെ നയപരമായ കാര്യങ്ങൾപോലും അവരുമായി ചർച്ച ചെയ്തിരുന്നു. രാഷ്ട്രീയം ആസ്വദിച്ചിരുന്നെങ്കിലും, ആരോഗ്യവാനായിരുന്ന ഭർത്താവിനോട് അമിത ജോലി ചെയ്യുന്നതിനെതിരെ അവർ മുന്നറിയിപ്പ് നൽകാറുണ്ടായിരുന്നു.[5] ഒരു പ്രെസ്ബിറ്റീരിയൻ വിശ്വാസിയായിരുന്ന അവർ, പ്രഥമ വനിതയെന്ന നിലയിൽ ഔദ്യോഗിക സ്വീകരണങ്ങളിൽ നൃത്തം, ചീട്ടുകളി, മദ്യം എന്നിവ നിരോധിച്ചിരുന്നു.[6] ഔദ്യോഗിക സ്വീകരണങ്ങളിൽ മുൻഗാമി ജൂലിയ ടൈലർ നടത്തിയിരുന്ന ബൃഹത്തായ ഔപചാരിക നൃത്തങ്ങളിൽ നിന്ന് വ്യത്യസ്തമായി, പോൾക്കിന്റെ വിനോദങ്ങൾ ശാന്തവും സമചിത്തതയുമുള്ള കാര്യങ്ങളായിരുന്നതിനാൽ ഇത് പ്രഥമ വനിതയ്ക്ക് "സഹാറ സാറ" എന്ന വിളിപ്പേര് നേടിക്കൊടുത്തു.[7] പോൾക്ക് ദമ്പതികൾ ഒരിക്കലും വീഞ്ഞ് വിളമ്പിയിരുന്നില്ല എന്ന് ചില രേഖകൾ പറയുന്നുണ്ടെങ്കിലും, ഒരു കോൺഗ്രസുകാരന്റെ ഭാര്യ വൈറ്റ് ഹൗസിൽ നാല്പത് പേർക്ക് നാല് മണിക്കൂർ അത്താഴം കഴിച്ചതിന്റെ വിശദാംശങ്ങൾ തന്റെ ഡയറിയിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ "പിങ്ക് ഷാംപെയ്ൻ മുതൽ റൂബി പോർട്ട്, സോട്ടേൺ വരെയുള്ള ആറ് വ്യത്യസ്ത വൈനുകൾ വിളമ്പിയ ഗ്ലാസുകൾ, 'ഓരോ പ്ലേറ്റിനും ചുറ്റുമായി ഒരു മഴവില്ല് രൂപപ്പെടുത്തി" എന്ന് കുറിച്ചിരിക്കുന്നു.[8]

1891 ഓഗസ്റ്റ് 14-ന് 87-ാം വയസ്സിൽ സാറാ പോൾക്ക് അന്തരിച്ചു. നാഷ്‌വില്ലയിലെ അവരുടെ വീട്ടിൽ ഭർത്താവിന്റെ ശവകുടീരത്തിന് അരികിലാണ് അവരെ ആദ്യം സംസ്കരിച്ചത്, പിന്നീട് 1901-ൽ പോൾക്ക് പ്ലേസ് പൊളിച്ചുമാറ്റിയപ്പോൾ ടെന്നസി സ്റ്റേറ്റ് കാപ്പിറ്റോളിൽ അദ്ദേഹത്തോടൊപ്പം വീണ്ടും സംസ്കരിച്ചു..[9][10] പോൾക്ക് പ്ലേസ് നിലനിന്നിരുന്ന സ്ഥലം അവളുടെ കൊച്ചുമകൾ സാറാ പോൾക്ക് ഫാളിന് വിട്ടുകൊടുത്തു..[11][12]

അവലംബം

[തിരുത്തുക]
  1. Sarah Childress Polk.[പ്രവർത്തിക്കാത്ത കണ്ണി] James attended the University of North Carolina with Sarah's brother Anderson, so he could have reintroduced the couple. The White House. Retrieved on October 14, 2007.
  2. "5 U.S. Presidents Who Were Never Fathers" (in ഇംഗ്ലീഷ്). Retrieved 2018-04-30.
  3. Byrnes, Mark Eaton (2001). James K. Polk: A Biographical Companion (in ഇംഗ്ലീഷ്). ABC-CLIO. ISBN 9781576070567.
  4. Schneider, D., & Schneider, C. J. (2010). First ladies: A biographical dictionary. New York: Facts On File. p. 72. ISBN 1438127502
  5. Schneider, D., & Schneider, C. J. (2010). First ladies: A biographical dictionary. New York: Facts On File. p. 73. ISBN 1438127502
  6. Schneider, D., & Schneider, C. J. (2010). First ladies: A biographical dictionary. New York: Facts On File. pp. 75–76. ISBN 1438127502
  7. Schneider, D., & Schneider, C. J. (2010). First ladies: A biographical dictionary. New York: Facts On File. p. 76. ISBN 1438127502
  8. "Sarah Childress Polk – The White House". The White House. Contrasted with Julia Tyler's waltzes, her entertainments have become famous for sedateness and sobriety. Some later accounts say that the Polks never served wine, but in December 1845 a Congressman's wife recorded in her diary details of a four-hour dinner for forty at the White House--glasses for six different wines, from pink champagne to ruby port and sauterne, "formed a rainbow around each plate."
  9. Burke, Sheila (March 24, 2017). "Plan to dig up President Polk's body – again – stirs trouble". Yahoo. Associated Press. Retrieved March 26, 2017.
  10. "Resolution to move former President James K. Polk's body approved". CBS News. March 28, 2017. Retrieved March 16, 2021.
  11. "Sarah Childress Polk". James K. Polk Home. Retrieved April 30, 2018.
  12. "James K. Polk Ancestral Home". Tennessee Encyclopedia. Retrieved April 30, 2018.
"https://ml.wikipedia.org/w/index.php?title=സാറാ_ചൈൽഡ്രസ്_പോൾക്ക്&oldid=4524620" എന്ന താളിൽനിന്ന് ശേഖരിച്ചത്