സാജു പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സാജു പോൾ
Constituencyപെരുമ്പാവൂർ
Personal details
Born1966 മേയ് 8
പന്തപ്പിള്ളി
Nationalityഇന്ത്യ ഇൻഡ്യൻ
Political partyസി.പി.ഐ.(എം.)
Spouse(s)ഷൈനി
Childrenമൂന്ന് പെണ്മക്കൾ
Residenceപെരുമ്പാവൂർ

സാജു പോൾ കേരളത്തിലെ ഒരു ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകനും നിയമസഭാ സാമാജികനുമാണ്. പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ നിന്ന് ഇദ്ദേഹം 2001, 2006, 2011 എന്നീ വർഷങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.[1][2][3]

ആദ്യകാലജീവിതം[തിരുത്തുക]

ഇദ്ദേഹത്തിന്റെ അച്ഛൻ പി.ഐ.പൗലോസ് മുൻ നിയമസഭാ സാമാജികനായിരുന്നു. അമ്മയുടെ പേര് കുഞ്ഞമ്മ.[1]

ഔദ്യോഗിക ജീവിതം[തിരുത്തുക]

യങ് മെൻസ് അസോസിയേഷൻ, വെങ്ങൂരുള്ള പബ്ലിക് ലൈബ്രറി ആൻഡ് ആർട്ട്സ് സൊസൈറ്റി എന്നിവിടങ്ങളിൽ പ്രവർത്തിച്ചുകൊണ്ട് 1983-ലാണ് ഇദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.[1] കേരള ശാസ്ത്ര സാഹിത്യ പരിഷ്ത്ത്, എറണാകുളം ജില്ലാ സമ്പൂർണ്ണ സാക്ഷരതായജ്ഞം, കൂവപ്പടി ബ്ലോക്ക് സാക്ഷരതാ മിഷൻ, കലാജാഥ ടീം ഓഫ് നാഷണൽ ലിറ്ററസി മിഷൻ എന്നിവിടങ്ങളിലൊക്കെ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ മെംബർ, പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ; സി.പി.ഐ.(എമ്മി) ന്റെ ലോക്കൽ കമ്മിറ്റിയിലും ഏരിയാ കമ്മിറ്റിയിലും അംഗം; ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങളും ഇദ്ദേഹം വഹിച്ചിട്ടുണ്ട്.[1]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [4][5]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 എൽദോസ് കുന്നപ്പിള്ളി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സാജു പോൾ സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 സാജു പോൾ സി.പി.ഐ.എം., എൽ.ഡി.എഫ്. ഷാനിമോൾ ഉസ്‌മാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Saju Paul
ALTERNATIVE NAMES
SHORT DESCRIPTION Member of Legislative Assembly, Perumbavoor
DATE OF BIRTH 08 May 1966
PLACE OF BIRTH Pandappilly
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=സാജു_പോൾ&oldid=2785477" എന്ന താളിൽനിന്ന് ശേഖരിച്ചത്