സാംസങ് ഗാലക്സി നോട്ട് 9

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Samsung Galaxy Note9
സാംസങ് ഗാലക്സി നോട്ട് 9
ബ്രാൻഡ്സാംസങ് ഗാലക്സി നോട്ട്
നിർമ്മാതാവ്സാംസങ് ഇലക്ട്രോണിക്സ്
ശ്രേണിസാംസങ് ഗ്യാലക്സി നോട്ട്
പ്രവർത്തിക്കുന്ന നെറ്റ്‌വർക്കുകൾ
പുറത്തിറങ്ങിയത്9 ഓഗസ്റ്റ് 2018; 5 വർഷങ്ങൾക്ക് മുമ്പ് (2018-08-09)
ലഭ്യമായ രാജ്യങ്ങൾ
മുൻഗാമിസാംസങ് ഗാലക്സി നോട്ട് 8
ബന്ധപ്പെട്ടവസാംസങ് ഗാലക്സി എസ്9
തരംഫാബ്‌ലറ്റ്
ആകാരംSlate
ഓപ്പറേറ്റിങ്‌ സിസ്റ്റംആൻഡ്രോയിഡ് ഓറിയോ 8.1 with സാംസങ് എക്സ്പീരിയൻസ് 9.5
ചിപ്സെറ്റ്ക്വാൽകോം സ്നാപ്ഡ്രാഗൺ 845 (യുഎസിലും ചൈനയിലും) സാംസങ് എക്സിനോസ് 9810 (യുഎസിനും ചൈനയ്ക്കും പുറത്ത്)
സി.പി.യു.എക്സിനോസ്: Octa-core (4x2.7 GHz മോംഗൂസ് M3 & 4x1.8 GHz കോർടെക്സ്-A55) സ്നാപ്ഡ്രാഗൺ: Octa-core (4x2.8 GHz ക്രയോ 385 ഗോൾഡ് & 4x1.7 GHz ക്രയോ 385 സിൽവർ)
ജി.പി.യു.എക്സിനോസ്: Mali-G72 MP18 സ്നാപ്ഡ്രാഗൺ: അഡ്രെനോ 630
മെമ്മറി6 ജി.ബി (128 ജി.ബി മോഡൽ), 8 ജി.ബി (512 ജി.ബി മോഡൽ)
ഇൻബിൽറ്റ് സ്റ്റോറേജ്128 GB or 512 GB UFS 2.1
മെമ്മറി കാർഡ് സപ്പോർട്ട്512 ജിബി വരെ മൈക്രോ എസ്ഡി കാർഡ് സപ്പോർട്ട്.
ബാറ്ററി4000 mAh (ഊരിമാറ്റാൻ സാധിക്കാത്ത)
ഇൻപുട്ട് രീതിസെൻസറുകൾ:

ആക്സിലറോമീറ്റർ ബാരോമീറ്റർ ഫിംഗർപ്രിൻറ് സ്കാനർ (പിറകുവശം ഘടിപ്പിച്ചിരിക്കുന്ന) ഐറിസ് സ്കാനർ ജിയോമാഗ്നറ്റിക് സെൻസർ ജൈറോസ്കോപ്പ് ഹാൾ സെൻസർ പ്രോക്സിമിറ്റി സെൻസർ ഹാർട്ട്റേറ്റ് ആൻഡ് ബ്ലഡ്പ്രഷർ സെൻസർ

മറ്റുള്ളവ: എസ്-പെൻ
ശബ്ദ നിയന്ത്രണ കീകൾ

ബിക്സ്ബി കീ
സ്ക്രീൻ സൈസ്
  • 6.4 ഇഞ്ച് സൂപ്പർ അമോലെഡ് കപ്പാസിറ്റീവ് ടച്ച് സ്ക്രീൻ ഡിസ്പ്ലേ,
  • 6.4 in (160 mm)
പ്രൈമറി ക്യാമറDual 12 MP (1.4 μm, f/1.5/2.4) + 12 MP ((1.0 μm), f/2.4), Dual OIS, 4K at 30 or 60 fps (limited to 5 min)[1], QHD at 30 fps, 1080p at 30 or 60 fps, 720p at 30 fps and slow motion at 960 fps
സെക്കന്ററി ക്യാമറ8 MP (1.22 μm, f/1.7), autofocus
കണക്ടിവിറ്റിWi-Fi 802.11 a/b/g/n/ac (2.4/5GHz), VHT80, MU-MIMO, 1024-QAM Bluetooth 5.0 (LE up to 2Mbps), ANT+, USB-C, 3.5mm headphone jack, NFC, location (GPS, Galileo, GLONASS, BeiDou)

സാംസങ് ഗാലക്സി നോട്ട് 9 സാംസങ് ഇലക്ട്രോണിക്സ് രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്ത് പുറത്തിറക്കിയ സാംസങ് നോട്ട് സീരീസിലുള്ള ആൻഡ്രോയിഡ് ഫാബ്‌ലറ്റ് സ്മാർട്ട് ഫോണാണ്. 2018 ആഗസ്റ്റ് ഒമ്പതിന് സാംസങ് ഗാലക്സി നോട്ട് 8-ന്റെ പിൻമുറക്കാരനായി നോട്ട് 9 അവതരിപ്പിച്ചു.[1][2][3]

ചരിത്രം[തിരുത്തുക]

ഗാലക്സി നോട്ട് 9 ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് തന്നെ എസ്-പെന്നിന്റേതുൾപ്പെടെ ഏതാനും ചില സവിശേഷതകൾ ചോർന്നിരുന്നു.[4] 2018 ജൂൺ 27ന് സാംസങ് തങ്ങളുടെ അടുത്ത "അൺപാക്ക്ഡ്" ഈവന്റിന്റെ ക്ഷണപത്രിക സ്വർണ്ണനിറത്തിലുള്ള എസ്-പെൻ ചിത്ര സഹിതം അയച്ചു തുടങ്ങി.

സവിശേഷതകൾ[തിരുത്തുക]

ഹാർഡ്‌വെയർ[തിരുത്തുക]

എസ്-പെൻ[തിരുത്തുക]

ബ്ലൂട്ടൂത്ത് സൗകര്യത്തോടുകൂടിയാണ് ഇത്തവണ നോട്ട് 9-ന്റെ എസ്-പെൻ പുറത്തിറക്കിയിരിക്കുന്നത്. ഒപ്പം ഗാലറി, ക്യാമറ, മ്യൂസിക് തുടങ്ങിയ ഏതാനും ചില ആപ്ലിക്കേഷനുകളെ നിയന്ത്രിക്കാൻ സാധിക്കുന്ന പുതിയ സവിശേഷത നോട്ട് 9-ന്റെ എസ്-പെന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ബ്ലൂട്ടൂത്ത് ഫീച്ചറുകൾക്കായി എസ്-പെന്നിൽ ബാറ്ററി ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഫോണിന്റെ അകത്തുനിന്ന് 40 സെക്കന്റ് ചാർജ് ചെയ്താൽ 30 മിനിറ്റോളം ഉപയോഗിക്കാൻ (അല്ലെങ്കിൽ 200 ക്ലിക്കുകൾ) സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.[5]

സോഫ്റ്റ്‌വെയർ[തിരുത്തുക]

നോട്ട് 9 ആൻഡ്രോയിഡ് ഓറിയോ 8.1 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സാംസങ് എക്സ്പീരിയൻസ് 9.5 യൂസർ ഇന്റർഫേസിൽ പുറത്തിറങ്ങുകയും, ഇപ്പോൾ ആൻഡ്രോയിഡ് 10 ഒൺ യു ഐ 2.1 യൂസർ ഇന്റർഫേസിൽ പ്രവർത്തിക്കുന്നു.

ലഭ്യത[തിരുത്തുക]

ആഗസ്റ്റ് 20-നാണ് സാംസങ് ഗാലക്സി നോട്ട് 9 ഇന്ത്യൻ വിപണിയിൽ ലഭ്യമാവുക. ഒരേസമയം ഇരട്ട സിംകാർഡോ അല്ലെങ്കിൽ ഒരു സിം കാർഡും ഒരു മെമ്മറി കാർഡും ഇടാവുന്ന ഹൈബ്രിഡ് സിം-സ്ലോട്ടോട് കൂടിയാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുക. മിഡ് നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ, മെറ്റാലിക് കോപ്പർ എന്നീ നിറങ്ങളിൽ ലഭിക്കും. നോട്ട് 9-ന്റെ രണ്ട് വേർഷനുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് സൂചന. 6 ജിബി റാമും ഒപ്പം 128 ജിബി ആന്തരിക മെമ്മറിയുള്ള ഒരു വേർഷനും, 8 ജിബി റാമും കൂടെ 512 ജിഗാബൈറ്റ് ആന്തരിക മെമ്മറിയുള്ള മറ്റൊരു വേർഷനുമാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാക്കുക.

അവലംബം[തിരുത്തുക]

  1. "Samsung reportedly plans Galaxy Note 9 announcement on August 9th". The Verge. Retrieved 2018-06-04.
  2. "Galaxy Note 9 Release Date and Features Revealed". Tom's Guide (in ഇംഗ്ലീഷ്). 2018-06-02. Retrieved 2018-06-04.
  3. Snelling, David (2018-06-03). "Galaxy Note 9 release revealed and this is date Samsung fans should put in their diary". Express.co.uk (in ഇംഗ്ലീഷ്). Retrieved 2018-06-04.
  4. "Samsung Galaxy Note9 specs and features revealed in detailed hands-on".
  5. "Galaxy Note9 S Pen - Stylus Pen with Android Remote Control | Samsung US". Samsung Electronics America (in ഇംഗ്ലീഷ്). Retrieved 2018-08-10.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാംസങ്_ഗാലക്സി_നോട്ട്_9&oldid=3353855" എന്ന താളിൽനിന്ന് ശേഖരിച്ചത്