സമ്പന്നതാരോഗങ്ങൾ
ദൃശ്യരൂപം
സമ്പന്നതയും സാമ്പത്തിക പുരോഗത്തിയും സമൂഹത്തിലും, വ്യക്തികളിലും ഉണ്ടാക്കുന്ന മാറ്റങ്ങളുടെ പ്രത്യാഘാതങ്ങളിൽ ഒന്ന് ചില രോഗങ്ങളുടെ അഭൂതപൂർവ്വമായ വർദ്ധനവാണ്. [1]
വ്യക്തികളുടെ സാമ്പത്തിക സ്ഥിതിയും ശാരീരികാരോഗ്യവും തമ്മിലുള്ള ബന്ധം വളരെ അധികം പഠനങ്ങൾക്ക് വിധേയമായിട്ടുണ്ട്.അവയെല്ലാം തന്നെ കണ്ടെത്തിയ വസ്തുത ഇതാണ് . “ സാമ്പത്തിക ഭദ്രത കുറയും തോറും ശാരീരിക/മാനസിക രോഗ സാധ്യതയേറുന്നു.” [2]
രോഗങ്ങൾ
[തിരുത്തുക]ആധുനിക ജീവിതശൈലിയും ഭക്ഷ്ണവും ഭക്ഷ്ണരീതികളും മൂലം ഗണ്യമായ രീതിയിൽ വർദ്ധിച്ച രോഗങ്ങളിൽ ചിലത് ഇവയാണ്
- അമിത വണ്ണം
- ഹൃദ്രോഗങ്ങൾ
- രക്താതിമർദ്ദം
- പ്രമേഹം
- പക്ഷാഘാത സമാന രോഗങ്ങൾ
- ഓസ്റ്റിയോപോറസിസ്
- മുഖക്കുരു
- ആസ്ത്മ
- മദ്യാസ്ക്തി
- ഗൗട്ട്
- ചിലയിനം അലർജ്ജികൾ
- വിഷാദ രോഗം
കാരണങൾ
[തിരുത്തുക]സമ്പത്തധിഷ്ഠിത രോഗങ്ങൾക്ക് പിന്നിലുള്ള കാരണങ്ങളിലേറെയും ശാസ്ത്രസാങ്കേതിക മുന്നേറ്റങ്ങളുടെ പാർശ്വഫലമായി വിലയിരുത്തപ്പെടുന്നു. കാരണങ്ങളിൽ ചിലത്.
- വാഹന സൗകര്യങ്ങൾ ഏറിയപ്പോൾ നടത്തം അടക്ക്മുള്ള വ്യായാമക്കുറവ്
- നീണ്ട ജോലി സമയങ്ങൾ മൂലം ചെയ്യാൻ പറ്റാത്ത വ്യായാമം
- കുറഞ്ഞ വിലയ്ക്ക് കൂടുതൽ അളവിൽ ലഭ്യമാവുന്ന പോഷകമൂല്യം കുറഞ്ഞ ഭക്ഷണ വിഭവങ്ങൾ
- കൊഴുപ്പും പഞ്ചസാരയും ഏറിയ ഭക്ഷണ രീതികൾ
- മാംസങ്ങളും, ക്ഷീരോല്പന്നങ്ങളും അധികോപയോഗം ചെയ്യപ്പെടുന്നു.
- മൈദ ,നൂഡീൽസ് പോലുള്ള സംസ്കൃത ധാന്യോൽപന്നങ്ങൾ
- പുകയില ഉൽപ്പന്നങ്ങൾ
- വർദ്ധിച്ച ആയുർദൈർഘ്യം കൊണ്ടുടാകുന്ന വാർധക്യസഹജ രോഗങ്ങൾ
- അണുബാധയേൽക്കാത്ത വിധമുള്ള ജീവിതം കാരണം രോഗാണുബാധയെ ചെറുക്കാൻ സജ്ജമല്ലാത്തതും രോഗാണുബാധ തരണം ചെയ്യാത്തുമായ ശരീരത്തിനു ചെറിയ ഒരു അണുബാധയുണ്ടായാൽ സംഭവിക്കാവുന്ന ഭവിഷ്യത്ത്.
അവലംബം
[തിരുത്തുക]- ↑ Ezzati M, Vander Hoorn S, Lawes CM, et al. (May 2005). "Rethinking the "diseases of affluence" paradigm: global patterns of nutritional risks in relation to economic development". PLoS Med. 2 (5): e133. doi:10.1371/journal.pmed.0020133. PMC 1088287. PMID 15916467.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ "Wealth secures health". www.apa.org. Retrieved 2016-01-22.