Jump to content

സഫർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്ലാമിക കലണ്ടറിലെ രണ്ടാമത്തെ മാസമാണ് സഫർ (صفر) . ഖൈബർ യുദ്ധം നടന്നത് ഹിജ്റ രണ്ടിലെ സഫർ മാസത്തിൽ ആയിരുന്നു.ഇസ്ലാമിക കലണ്ടറുകൾ ചന്ദ്രനെ അപേക്ഷിച്ചു ആണു തയ്യാറാക്കിയിട്ടുള്ളത്. സാഹിത്യപരമായി ശൂന്യം എന്നാണ് സഫർ എന്ന വാക്കിനർത്ഥം.ഈ മാസങ്ങളിൽ വീടുകൾ സാധാരണയായി ശൂന്യമായ അവസ്ഥയായിരുന്നു. മുഹറം മാസത്തിന് ശേഷം യോദ്ധാക്കൾ പടക്കളത്തിലേക്ക് നീങ്ങിയിരുന്ന മാസമായിരുന്നു സഫർ.

മഞ്ഞ നിറം എന്നും സഫർ എന്ന വാക്കിന് അർഥമുണ്ട്. ഈ മാസത്തിന് ഈ പേരു നൽകുന്ന കാലത്ത് ഇലകൾക്കെല്ലാമ മഞ്ഞനിറമായിരുന്നു. അതെസമയം ചില ആളുകൾ ഈ മാസത്തെ ചൊല്ലി ചില അന്ധവിശ്വാസങ്ങളുമുണ്ട്. നാശത്തിൻറെയും ദൗർഭാഗ്യത്തിൻറെയും മാസമാണെന്ന് ചിലർ പരിഗണിക്കുന്നു.


ഹിജ്റ വർഷത്തിലെ മാസങ്ങൾ
1. മുഹറം | 2. സഫർ | 3. റബീഉൽ അവ്വൽ | 4. റബീഉൽ ആഖിർ | 5. ജമാദുൽ അവ്വൽ | 6. ജമാദിൽ താനി | 7. റജബ് |
8. ശഅബാൻ | 9. റമദാൻ | 10. ശവ്വാൽ | 11. ദുൽ ഖഅദ് | 12. ദുൽ ഹിജ്ജ
"https://ml.wikipedia.org/w/index.php?title=സഫർ&oldid=2880174" എന്ന താളിൽനിന്ന് ശേഖരിച്ചത്