സന്ദേശവാഹക ആർ.എൻ.ഏ
Jump to navigation
Jump to search

ഒരു യൂക്കാരിയോട്ടിക് കോശത്തിലെ എം.ആർ.എൻ.എ യുടെ ജീവിതചക്രം. കോശമർമ്മത്തിൽ ട്രാൻസ്ക്രൈബ് ചെയ്യപ്പെടുന്ന ആർ.എൻ.എ കോശദ്രവ്യത്തിലേക്ക് മാറുന്നു. റൈബോസോമിനാൽ ട്രാൻസ്ലേറ്റ് ചെയ്യപ്പെടുകയും ഒടുവിൽ എം.ആർ.എൻ.എ വിഘടിക്കപ്പെടുകയും ചെയ്യുന്നു.
ജനിതക വിവരത്തെ ഡി.എൻ.എ യിൽ നിന്ന് റൈബോസോമിലേക്ക് എത്തിക്കുന്ന ആർ.എൻ.എ തന്മാത്രകളുടെ കൂട്ടമാണ് സന്ദേശ വാഹക ആർ.എൻ.എ കൾ. അവിടെ ജനിതക നിർദ്ദേശത്തിനനുസരിച്ചുള്ള മാംസ്യ നിർമ്മാണത്തിന് ആവശ്യമായ അമിനോ അമ്ളങ്ങളുടെ സീക്വൻസ് പ്രകടമാക്കുന്നു.