സത്യ നദെല്ല
സത്യ നദെല്ല | |
---|---|
![]() 2017 ൽ നദെല്ല | |
ജനനം | സത്യ നാരായണ നദെല്ല 19 ഓഗസ്റ്റ് 1967 Hyderabad, Andhra Pradesh, India |
പൗരത്വം | United States[1] |
വിദ്യാഭ്യാസം | |
തൊഴിൽ | CEO of Microsoft |
തൊഴിലുടമ | Microsoft |
ജീവിതപങ്കാളി(കൾ) | Anupama Nadella (m. 1992) |
കുട്ടികൾ | 3 |
മൈക്രോസോഫ്റ്റിന്റെ ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസറാണ് ഇന്ത്യൻ അമേരിക്കനായ സത്യ നദെല്ല(సత్య నాదెళ్ల)[2][3]. സ്റ്റീവ് ബാമറിന്റെ പിൻഗാമിയായി 2014 ഫെബ്രുവരി 4നാണ് അദ്ദേഹം തത്സ്ഥാനത്ത് നിയമിതനായത്. ഇതിനുമുമ്പ് അദ്ദേഹം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ആൻഡ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്ക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്നു[4].
ആദ്യകാല ജീവിതം[തിരുത്തുക]
ഇന്നത്തെ തെലങ്കാനയിലെ ഹൈദരാബാദിലാണ് [5]തെലുങ്ക് സംസാരിക്കുന്ന ഹിന്ദു കുടുംബത്തിലാണ് നാദെല്ല ജനിച്ചത്.[6][7] അമ്മ പ്രഭാവതി ഒരു സംസ്‌കൃത ലക്ചററും അച്ഛൻ ബുക്കാപുരം നാദെല്ല യുഗന്ധർ 1962 ബാച്ചിലെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസറുമായിരുന്നു.[8] [9][10][11]
1988 ൽ കർണാടകയിലെ മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം നേടുന്നതിനുമുമ്പ് നാദെല്ല ബീഗുമ്പേട്ടിലെ ഹൈദരാബാദ് പബ്ലിക് സ്കൂളിൽ ചേർന്നു.[12][13][14] എം.എസിന് പഠിക്കാനായി നാഡെല്ല യുഎസിലേക്ക് പോയി.[15] വിസ്കോൺസിൻ-മിൽവാക്കി സർവകലാശാലയിൽ കമ്പ്യൂട്ടർ സയൻസിൽ 1990 ൽ ബിരുദം നേടി.[16] പിന്നീട് 1996 ൽ ചിക്കാഗോ ബൂത്ത് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎ നേടി.
"വസ്തുക്കൾ നിർമ്മിക്കാനുള്ള എന്റെ അഭിവാഞ്ചയെക്കുറിച്ച് എനിക്കറിയാം" എന്ന് നാദെല്ല പറഞ്ഞു.[17]
കരിയർ[തിരുത്തുക]
സൺ മൈക്രോസിസ്റ്റംസ്[തിരുത്തുക]
1992 ൽ മൈക്രോസോഫ്റ്റിൽ ചേരുന്നതിന് മുമ്പ് നാഡെല്ല സൺ മൈക്രോസിസ്റ്റംസ് അതിന്റെ ടെക്നോളജി സ്റ്റാഫിൽ അംഗമായി പ്രവർത്തിച്ചു.[18]
മൈക്രോസോഫ്റ്റ്[തിരുത്തുക]

മൈക്രോസോഫ്റ്റിൽ, ക്ലൗഡ് കമ്പ്യൂട്ടിംഗിലേക്കുള്ള കമ്പനിയുടെ നീക്കവും ലോകത്തിലെ ഏറ്റവും വലിയ ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറുകളുടെ വികസനവും ഉൾപ്പെടുന്ന പ്രധാന പ്രോജക്ടുകൾക്ക് നാദെല്ല നേതൃത്വം നൽകി.[19]
ഓൺലൈൻ സേവന വിഭാഗത്തിന്റെ റിസർച്ച് ആൻഡ് ഡവലപ്മെന്റിന്റെ (ആർ & ഡി) സീനിയർ വൈസ് പ്രസിഡന്റായും മൈക്രോസോഫ്റ്റ് ബിസിനസ് ഡിവിഷന്റെ വൈസ് പ്രസിഡന്റായും നാദെല്ല പ്രവർത്തിച്ചു. പിന്നീട് മൈക്രോസോഫ്റ്റിന്റെ 19 ബില്യൺ ഡോളർ മൂല്ല്യമുള്ള സെർവർ ആന്റ് ടൂൾസ് ബിസിനസ്സിന്റെ പ്രസിഡന്റായി. കമ്പനിയുടെ ബിസിനസ്, ടെക്നോളജി സംസ്കാരത്തെ ക്ലയന്റ് സേവനങ്ങളിൽ നിന്ന് ക്ലൗഡ് ഇൻഫ്രാസ്ട്രക്ചറിലേക്കും സേവനങ്ങളിലേക്കും മാറുവാൻ വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. മൈക്രോസോഫ്റ്റിന്റെ ഡാറ്റാബേസ്, വിൻഡോസ് സെർവർ, ഡെവലപ്പർ ഉപകരണങ്ങൾ എന്നിവ അസുർ ക്ലൗഡിലേക്ക് കൊണ്ടുവരാൻ സഹായിച്ചതിന് അദ്ദേഹത്തിന് ബഹുമതി ലഭിച്ചു.[20]ക്ലൗഡ് സർവീസസിൽ നിന്നുള്ള വരുമാനം 2013 ജൂണിൽ 20.3 ബില്യൺ ഡോളറായി ഉയർന്നു.[21] 2016 ലെ ശമ്പളമായി 84.5 മില്യൺ ഡോളർ ലഭിച്ചു.[22]
നാദെല്ലയുടെ 2013 ലെ അടിസ്ഥാന ശമ്പളം 700,000 ഡോളറായിരുന്നു, മൊത്തം കോമ്പൻസേഷൻ, സ്റ്റോക്ക് ബോണസുകളോടെ, 17.6 ദശലക്ഷം ഡോളർ ആണ്.[23]
നാദെല്ല വഹിച്ചിരുന്ന മുൻ സ്ഥാനങ്ങളിൽ ഇവ ഉൾപ്പെടുന്നു:[24]
- സെർവർ & ടൂൾസ് ഡിവിഷൻ പ്രസിഡന്റ് (9 ഫെബ്രുവരി 2011 - ഫെബ്രുവരി 2014)
- ഓൺലൈൻ സേവന വിഭാഗത്തിനായുള്ള ഗവേഷണ-വികസന സീനിയർ വൈസ് പ്രസിഡന്റ് (മാർച്ച് 2007 - ഫെബ്രുവരി 2011)[25]
- ബിസിനസ് ഡിവിഷൻ വൈസ് പ്രസിഡന്റ്
- ബിസിനസ് സൊല്യൂഷൻസ് ആന്റ് സെർച്ച് & അഡ്വർടൈസിംഗ് പ്ലാറ്റ്ഫോം ഗ്രൂപ്പിന്റെ കോർപ്പറേറ്റ് വൈസ് പ്രസിഡന്റ്
- ക്ലൗഡ് ആന്റ് എന്റർപ്രൈസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്
ബിൽ ഗേറ്റ്സിനെയും സ്റ്റീവ് ബാൽമറിനെയും പിന്തുടർന്ന് കമ്പനിയുടെ ചരിത്രത്തിലെ മൂന്നാമത്തെ സിഇഒയും [26] മൈക്രോസോഫ്റ്റിന്റെ പുതിയ സിഇഒ ആയി 2014 ഫെബ്രുവരി 4 ന് നാദെല്ലയെ പ്രഖ്യാപിച്ചു.[27]
2014 ഒക്ടോബറിൽ, വുമൺ ഇൻ കമ്പ്യൂട്ടിംഗിനെക്കുറിച്ചുള്ള ഒരു പരിപാടിയിൽ പങ്കെടുത്ത നാദെല്ല, സ്ത്രീകൾ വർദ്ധനവ് ആവശ്യപ്പെടരുതെന്നും സിസ്റ്റത്തെ വിശ്വസിക്കണമെന്നും ഉള്ള പ്രസ്താവന നടത്തിയത് വിവാദങ്ങൾക്കിടയാക്കി.[28] പ്രസ്താവനയുടെ പേരിൽ നാദെല്ലയെ വിമർശിക്കുകയും പിന്നീട് ട്വിറ്ററിൽ മാപ്പ് പറയുകയും ചെയ്തു.[29] മൈക്രോസോഫ്റ്റ് ജീവനക്കാർക്ക് "തീർത്തും തെറ്റാണെന്ന്" സമ്മതിച്ച് അദ്ദേഹം ഒരു ഇമെയിൽ അയച്ചു.[30]

മൈക്രോസോഫ്റ്റിലെ നാദെല്ലയുടെ കാലവധിക്കുള്ളിൽ, ആപ്പിൾ ഇങ്ക്,[31] സെയിൽസ്ഫോഴ്സ്, [32]ഐബിഎം,[33] ഡ്രോപ്പ്ബോക്സ്. [34] ഉൾപ്പെടെ മൈക്രോസോഫ്റ്റ് മത്സരിക്കുന്ന കമ്പനികളുമായും സാങ്കേതികവിദ്യകളുമായും പ്രവർത്തിക്കാൻ വേണ്ടി ഊന്നൽ നൽകി. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെതിരായ മുമ്പത്തെ മൈക്രോസോഫ്റ്റ് പ്രചാരണങ്ങളിൽ നിന്ന് വ്യത്യസ്തമായി, "മൈക്രോസോഫ്റ്റ് ❤️ ലിനക്സ്", [35] മൈക്രോസോഫ്റ്റ് 2016 ൽ പ്ലാറ്റിനം അംഗമായി ലിനക്സ് ഫൗണ്ടേഷനിൽ ചേർന്നുവെന്ന് നാദെല്ല പ്രഖ്യാപിച്ചു.[36]
നാദെല്ലയ്ക്ക് കീഴിൽ, മൈക്രോസോഫ്റ്റ് അതിന്റെ ദൗത്യങ്ങൾ പരിഷ്കരിച്ചു, “കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനായി ഭൂമിയിലെ ഓരോ വ്യക്തിയെയും എല്ലാ ഓർഗനൈസേഷനെയും ശാക്തീകരിക്കുക”.[37] സമാനുഭാവം, സഹകരണം, 'വളർച്ച കൈവരിക്കുന്നതിനുള്ള മനോനില' എന്നിവയ്ക്ക് പ്രാധാന്യം നൽകി മൈക്രോസോഫ്റ്റിൽ ഒരു സാംസ്കാരിക മാറ്റം അദ്ദേഹം നടത്തി.[38][39] മൈക്രോസോഫ്റ്റിന്റെ കോർപ്പറേറ്റ് സംസ്കാരത്തെ നിരന്തരമായ പഠനത്തിനും വളർച്ചയ്ക്കും പ്രാധാന്യം നൽകുന്ന ഒന്നായി അദ്ദേഹം മാറ്റി.[40]
നാദെല്ല 2.5 ബില്യൺ ഡോളറിന് കമ്പ്യൂട്ടർ ഗെയിമായ മിൻക്രാഫ്റ്റിന് പേരുകേട്ട സ്വീഡിഷ് ഗെയിം കമ്പനിയായ മൊജാങിനെയാണ് 2014 ൽ മൈക്രോസോഫ്റ്റിന് വേണ്ടി ആദ്യമായി ഏറ്റെടുത്തത്. വെളിപ്പെടുത്താത്ത തുകയ്ക്ക് സമരിൻ(Xamarin) വാങ്ങിക്കൊണ്ട് അദ്ദേഹം ഏറ്റെടുക്കൽ തുടർന്നു.[41] 2016 ൽ 26.2 ബില്യൺ ഡോളറിന് പ്രൊഫഷണൽ നെറ്റ്‌വർക്ക് ലിങ്ക്ഡ്ഇൻ[42][43] വാങ്ങി. 2018 ഒക്ടോബർ 26 ന് മൈക്രോസോഫ്റ്റ് 7.5 ബില്യൺ യുഎസ് ഡോളറിന് ഗിറ്റ്ഹബ് സ്വന്തമാക്കി.[44]
നാദെല്ല സിഇഒ ആയതിനുശേഷം, മൈക്രോസോഫ്റ്റ് സ്റ്റോക്ക് മൂല്ല്യം 2018 സെപ്റ്റംബറോടെ മൂന്നിരട്ടിയായി വർദ്ധിച്ചു, 27% ആണ് വാർഷിക വളർച്ചാ നിരക്ക്.[45][46]
ബോർഡുകളും കമ്മിറ്റികളും[തിരുത്തുക]
- ഡയറക്ടർ ബോർഡ്, സ്റ്റാർബക്സ്[47]
- ബോർഡ് ഓഫ് ട്രസ്റ്റീസ്, ഫ്രെഡ് ഹച്ചിൻസൺ കാൻസർ റിസർച്ച് സെന്റർ[48]
- ബോർഡ് ഓഫ് ട്രസ്റ്റീസ്, ചിക്കാഗോ സർവകലാശാല[49]
അവാർഡുകളും അംഗീകാരങ്ങളും[തിരുത്തുക]
2018 ൽ അദ്ദേഹം ടൈം 100 ഓണററി ആയിരുന്നു.[50] 2019 ൽ നാദെല്ലയെ ഫിനാൻഷ്യൽ ടൈംസ് പേഴ്‌സൺ ഓഫ് ദി ഇയർ, ഫോർച്യൂൺ മാഗസിൻ ബിസിനസ് പേഴ്‌സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു.[51][52] 2020 ൽ മുംബൈയിൽ നടന്ന സിഎൻബിസി-ടിവി 18 ന്റെ ഇന്ത്യാ ബിസിനസ് ലീഡർ അവാർഡിൽ നാദെല്ലയെ ഗ്ലോബൽ ഇന്ത്യൻ ബിസിനസ് ഐക്കണായി അംഗീകരിച്ചു.[53]
സ്വകാര്യ ജീവിതം[തിരുത്തുക]
1992 ൽ നാദെല്ല പിതാവിന്റെ ഐഎഎസ് ബാച്ച്‌മേറ്റിന്റെ മകളായ അനുപമയെ വിവാഹം കഴിച്ചു. ആർക്കിടെക്ചർ ഫാക്കൽറ്റിയിൽ ബി.ആർക്കിന് പഠിക്കുകയായിരുന്ന അവർ മണിപ്പാലിലെ അദ്ദേഹത്തിന്റെ ജൂനിയറായിരുന്നു.[54] ഈ ദമ്പതികൾക്ക് മൂന്ന് മക്കളാണുള്ളത് അതിൽ ഒരു മകനും രണ്ട് പെൺമക്കളുമുണ്ട്. വാഷിംഗ്ടണിലെ ക്ലൈഡ് ഹിൽ, ബെല്ലിവ്യൂ എന്നിവിടങ്ങളിൽ താമസിക്കുന്നു.[55][56]അദ്ദേഹത്തിന്റെ മകൻ സെയിൻ സെറിബ്രൽ പാൾസി ബാധിച്ച ആളും, അന്ധനുമായ ക്വാഡ്രിപ്ലെജിക്കാണ്(ഇരു കൈകാലുകളും തളർന്ന വ്യക്തി).[57]
അമേരിക്കൻ, ഇന്ത്യൻ കവിതകൾ വായിക്കുന്നയാളാണ് നാദെല്ല. തന്റെ സ്കൂൾ ടീമിൽ കളിച്ച അദ്ദേഹം ക്രിക്കറ്റിനോടുള്ള അഭിനിവേശം തുടരുന്നു.[58] മേജർ ലീഗ് സോക്കർ ക്ലബായ സിയാറ്റിൽ സൗണ്ടേഴ്‌സ് എഫ്‌സിയുടെ ഉടമസ്ഥാവകാശമുള്ള ഗ്രൂപ്പിന്റെ ഭാഗമാണ് നാദെല്ലയും ഭാര്യ അനുപമയും.[59]
ഹിറ്റ് റിഫ്രെഷ് എന്ന പേരിൽ ഒരു പുസ്തകം നാദെല്ല രചിച്ചിട്ടുണ്ട്, അത് അദ്ദേഹത്തിന്റെ ജീവിതത്തെയും മൈക്രോസോഫ്റ്റിലെ കരിയറിനെയും സാങ്കേതികവിദ്യ ഭാവി എങ്ങനെ രൂപപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. പുസ്തകത്തിൽ നിന്നുള്ള ലാഭം മൈക്രോസോഫ്റ്റ് ഫിലാൻട്രോപ്പീസിലേക്കും അതിലൂടെ ലാഭരഹിത ഓർഗനൈസേഷനുകളിലേക്കും നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.[60]
പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]
ഹിറ്റ് റീഫ്രഷ്: മൈക്രോസോഫ്റ്റിന്റെ ആത്മാവ് വീണ്ടും കണ്ടെത്താനും എല്ലാവർക്കുമായി മികച്ച ഭാവി ഭാവന ചെയ്യാനുമുള്ള അന്വേഷണം, 2017.[61][62] ISBN 9780062652508 (audiobook ISBN 9780062694805)
അവലംബം[തിരുത്തുക]

- ↑ Weinberger, Matt (September 25, 2017). "Microsoft CEO Satya Nadella Once Gave Up His Green Card For Love". Business Insider.
- ↑ Microsoft Board Names Satya Nadella as CEO - WSJ.com
- ↑ Microsoft Board names Satya Nadella as CEO
- ↑ "Satya Nadella, President, Server & Tools Business". Microsoft. ശേഖരിച്ചത് 23 January 2013.
- ↑ "'Studious, hardworking boy has achieved his goal,' says Satya Nadella's dad". DNA India. 2013. മൂലതാളിൽ നിന്നും 5 ഫെബ്രുവരി 2014-ന് ആർക്കൈവ് ചെയ്തത്.
- ↑ "When diversity is seen as discrimination". Livemint. ശേഖരിച്ചത് 15 February 2014.
- ↑ "I had just emerged from teaching a class in media studies at". Seattle Weekly. ശേഖരിച്ചത് 14 October 2014.
- ↑ "Remembering ex-bureaucrat BN Yugandhar". The Hindu Business Line. ശേഖരിച്ചത് 16 September 2019.
- ↑ The Civil List of Indian Administrative Service, Volume 10. Ministry of Home Affairs, India. 1965. പുറം. 331.
Yugandhar, Bukkapuram Nadella 1962 Andhra Pradesh
- ↑ "Satya Nadella's father BN Yugandhar passes away at the age of 82". India Today. ശേഖരിച്ചത് 14 September 2019.
- ↑ ‘Studious, hardworking boy has achieved his goal,’ says Satya Nadella's dad Archived 5 February 2014 at the Wayback Machine.. Daily News and Analysis. (5 February 2014). Retrieved 16 February 2014.
- ↑ Hess, Abigail (2018-04-05). "How one high school produced the CEOs of Microsoft, Adobe and Mastercard". CNBC (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-05-31.
- ↑ "MIT thrilled over Nadella being in race to head Microsoft". DNA India. മൂലതാളിൽ നിന്നും 29 ഓഗസ്റ്റ് 2013-ന് ആർക്കൈവ് ചെയ്തത്.
- ↑ Timmons, Heather. "India's MIT costs less than $6,000 a year—and look where it got Satya Nadella". Quartz (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-05-31.
- ↑ "I went to the United States right when Sachin Tendulkar started to play for India so I look at it and say, wow, I missed the entire Sachin era of Indian cricket". Espncricinfo.com. മൂലതാളിൽ നിന്നും 11 ഒക്ടോബർ 2017-ന് ആർക്കൈവ് ചെയ്തത്.
- ↑ "Next Microsoft CEO could be UWM graduate". www.bizjournals.com. ശേഖരിച്ചത് 2020-05-31.
- ↑ Weinberger, Matt. "The rise of Satya Nadella, the CEO who totally turned Microsoft around in 5 years and made it more valuable than Apple". Business Insider. ശേഖരിച്ചത് 2020-05-31.
- ↑ "The rise of Satya Nadella, the CEO who totally turned Microsoft around in 5 years and made it more valuable than Apple". businessinsider.com. 4 ഫെബ്രുവരി 2019. ശേഖരിച്ചത് 13 ഫെബ്രുവരി 2019.
- ↑ Satya, Nadella (4 ഫെബ്രുവരി 2014). "Satya Nadella CEO". Hindustan Times. മൂലതാളിൽ നിന്നും 7 ഫെബ്രുവരി 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 ഫെബ്രുവരി 2014.
- ↑ McCracken, Harry (15 ഡിസംബർ 2010). "Microsoft's New CEO Satya Nadella: 10 Things to Know". Time. മൂലതാളിൽ നിന്നും 4 ഫെബ്രുവരി 2014-ന് ആർക്കൈവ് ചെയ്തത്.
- ↑ "Indo-American Satya Nadella in race to be Microsoft's new CEO". Biharprabha News. Indo-Asian News Service. മൂലതാളിൽ നിന്നും 1 ഫെബ്രുവരി 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 30 ജനുവരി 2014.
- ↑ "Microsoft CEO Nadella Received $84.5 Million in 2016 Pay". Bloomberg.com. 3 October 2016. ശേഖരിച്ചത് 5 November 2017.[പ്രവർത്തിക്കാത്ത കണ്ണി] "The New York Times Top 200 Highest-Paid CEOs". equilar.com. മൂലതാളിൽ നിന്നും 11 ഏപ്രിൽ 2021-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 18 ഓഗസ്റ്റ് 2019.
- ↑ Kyle Nazario (27 January 2014). "Satya Nadella biography: Everything you need to know about Microsoft's new CEO". IT PRO.
- ↑ "Satya Nadella: Executive Profile & Biography". Bloomberg BusinessWeek. മൂലതാളിൽ നിന്നും 1 മാർച്ച് 2014-ന് ആർക്കൈവ് ചെയ്തത്.
- ↑ "Equilar Atlas". മൂലതാളിൽ നിന്നും 28 ഫെബ്രുവരി 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 4 ഫെബ്രുവരി 2014.
- ↑ Ohlheiser, Abby (2014-02-04). "Microsoft Has Found Its New CEO: Satya Nadella". The Atlantic (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2020-05-31.
- ↑ "Microsoft names Satya Nadella new CEO". CNET. 4 ഫെബ്രുവരി 2014. മൂലതാളിൽ നിന്നും 6 ഫെബ്രുവരി 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 ജൂൺ 2020.
- ↑ Staff; agencies (10 ഒക്ടോബർ 2014). "Microsoft CEO Satya Nadella: women, don't ask for a raise". Theguardian.com. മൂലതാളിൽ നിന്നും 17 സെപ്റ്റംബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 നവംബർ 2017.
- ↑ Satya Nadella [satyanadella] (9 October 2014). "Was inarticulate re how women should ask for raise. Our industry must close gender pay gap so a raise is not needed because of a bias #GHC14" (Tweet) – via Twitter.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Swisher, Kara (2014-10-09). "Microsoft CEO Satya Nadella on Women Pay Gaffe: "I Answered That Question Completely Wrong."". Vox (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-05-31.
- ↑ O'Brien, Chris (27 മാർച്ച് 2014). "Microsoft CEO Satya Nadella publicly debuts himself, Office for iPad". Los Angeles Times. മൂലതാളിൽ നിന്നും 19 മേയ് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 സെപ്റ്റംബർ 2017.
- ↑ Hempel, Jesse (ഫെബ്രുവരി 2015). "Satya Nadella's Got a Plan to Make You Care About Microsoft. The First Step? Holograms". Wired. മൂലതാളിൽ നിന്നും 25 സെപ്റ്റംബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 സെപ്റ്റംബർ 2017.
- ↑ Clarke, Gavin (22 ഒക്ടോബർ 2014). "Big Azure? Microsoft and IBM ink deal on business cloud". The Register. മൂലതാളിൽ നിന്നും 29 സെപ്റ്റംബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 സെപ്റ്റംബർ 2017.
- ↑ Bort, Julie (4 നവംബർ 2014). "Microsoft Partners With Dropbox". Business Insider. മൂലതാളിൽ നിന്നും 29 സെപ്റ്റംബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 സെപ്റ്റംബർ 2017.
- ↑ Jackson, Joab (20 ഒക്ടോബർ 2014). "Microsoft (hearts) Linux, for Azure's sake". PC World. മൂലതാളിൽ നിന്നും 22 ഒക്ടോബർ 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 സെപ്റ്റംബർ 2017.
- ↑ "Microsoft just got its Linux Foundation platinum card, becomes top level member". www.theregister.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-05-31.
- ↑ Statt, Nick (25 ജൂൺ 2015). "Microsoft CEO Nadella wants to help the world 'to achieve more'". CNET. മൂലതാളിൽ നിന്നും 29 സെപ്റ്റംബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 സെപ്റ്റംബർ 2017.
- ↑ byNewsroom (2018-06-18). "Satya Nadella: when empathy is good for business". www.morningfuture.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-06-14.
- ↑ "Transforming culture at Microsoft: Satya Nadella sets a new tone". www.intheblack.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-06-14.
- ↑ della Cava, Marco (20 ഫെബ്രുവരി 2017). "Microsoft's Satya Nadella is counting on culture shock to drive growth". USA Today. മൂലതാളിൽ നിന്നും 29 സെപ്റ്റംബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 സെപ്റ്റംബർ 2017.
- ↑ Weinberger, Matt (24 ഫെബ്രുവരി 2016). "Microsoft acquires Xamarin". Business Insider. മൂലതാളിൽ നിന്നും 4 ജൂലൈ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 സെപ്റ്റംബർ 2017.
- ↑ Wingfield, Nick (13 ജൂൺ 2016). "Microsoft Buys LinkedIn for $26.2 Billion, Reasserting Its Muscle". The New York Times. മൂലതാളിൽ നിന്നും 14 സെപ്റ്റംബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 സെപ്റ്റംബർ 2017.
- ↑ "Satya Nadella". Forbes (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-05-26.
- ↑ "Microsoft to acquire GitHub for $7.5 billion". Microsoft News Center. 4 June 2018. ശേഖരിച്ചത് 1 June 2020.
- ↑ La Monica, Paul R. (1 ഡിസംബർ 2015). "Is Satya Nadella a better Microsoft CEO than Bill Gates?". CNN. മൂലതാളിൽ നിന്നും 9 ഓഗസ്റ്റ് 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 സെപ്റ്റംബർ 2017.
- ↑ Fiegerman, Seth (21 ഒക്ടോബർ 2016). "Microsoft stock hits a new all-time high. Here's why". CNN. മൂലതാളിൽ നിന്നും 29 സെപ്റ്റംബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 28 സെപ്റ്റംബർ 2017.
- ↑ "Board of Directors". Corporate Governance. Starbucks Investor Relations. ശേഖരിച്ചത് 2 July 2020.
- ↑ "Board of Trustees". Leadership. Fred Hutchinson Cancer Research Center. ശേഖരിച്ചത് 2 July 2020.
- ↑ "Microsoft CEO elected to University of Chicago Board of Trustees". University of Chicago news. ശേഖരിച്ചത് 2 July 2020.
- ↑ Isaacson, Walter (19 April 2018). "Satya Nadella". Time. ശേഖരിച്ചത് 2 July 2020.
- ↑ Waters, Richard (December 19, 2019). "FT Person of the Year: Satya Nadella". Financial Times. ശേഖരിച്ചത് 6 July 2020.
- ↑ Lashinsky, Adam (19 November 2019). "Businessperson of the Year 2019". Fortune. ശേഖരിച്ചത് 2 July 2020.
- ↑ "IBLA 2020: Microsoft CEO Satya Nadella Wins Global Indian Business Icon". CNN-News18. 29 February 2020. ശേഖരിച്ചത് 2 July 2020.
- ↑ Nikhila Henry & Rohit P S, TNN. "Nadella's other passions: Cricket, running and pastries". The Times of India. മൂലതാളിൽ നിന്നും 2014-02-06-ന് ആർക്കൈവ് ചെയ്തത്.
- ↑ Zap, Claudine (14 January 2016). "A Quick Download on Microsoft CEO Satya Nadella's $3.5M House in Washington". Realtor.com. ശേഖരിച്ചത് 14 May 2016.
- ↑ Drusch, Andrea (2 ഏപ്രിൽ 2014). "10 things to know: Satya Nadella". Politico.com. മൂലതാളിൽ നിന്നും 2 മാർച്ച് 2014-ന് ആർക്കൈവ് ചെയ്തത്.
- ↑ "Microsoft CEO Satya Nadella to employees on coronavirus crisis: 'There is no playbook for this'". Seattle Times. 22 March 2020. ശേഖരിച്ചത് 30 July 2020.
- ↑ "All for love: When Microsoft CEO Satya Nadella surrendered his Green Card for wife Anu". Firstpost.com. മൂലതാളിൽ നിന്നും 3 നവംബർ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 നവംബർ 2017.
- ↑ Evans, Jayda (August 13, 2019). "Russell Wilson, Ciara, Macklemore, Microsoft CEO Satya Nadella and more join Sounders ownership". The Seattle Times. ശേഖരിച്ചത് September 1, 2019.
- ↑ "Microsoft CEO Satya Nadella is writing a book called Hit Refresh". The Verge. 29 ജൂൺ 2016. മൂലതാളിൽ നിന്നും 25 ഏപ്രിൽ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 24 ഏപ്രിൽ 2017.
- ↑ "Microsoft CEO Satya Nadella Offers A Business-Like Memoir | Star2.com". Star2.com. 2 February 2018. മൂലതാളിൽ നിന്നും 12 February 2018-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 February 2018.
- ↑ MacLellan, Lila. "With his new book, Satya Nadella takes control of the Microsoft narrative". Quartz. ശേഖരിച്ചത് 11 February 2018.