സംവാദം:സർവ്വകലാശാല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സർവ്വകലാശാല വ്വ എന്നു വേണോ തലക്കെട്ടിൽ? --കിരൺ ഗോപി 09:08, 5 ഒക്ടോബർ 2010 (UTC)[മറുപടി]

രണ്ടുശൈലികളും ഉപയോഗത്തിലുണ്ട്. --Vssun (സുനിൽ) 13:01, 8 ഒക്ടോബർ 2010 (UTC)[മറുപടി]

വീണ്ടും അതേ പ്രശ്നം ഉരുത്തിരിഞ്ഞുവരുന്നു. നമുക്ക് ഒരു ശൈലിയല്ലേ വേണ്ടത്. അതേതെന്ന് തീരുമാനിക്കുന്നത് ഇനിയും വൈകിക്കരുത്. ഏതായാലും മലയാളം തന്നെ. വ്യാകരണപരമായി രണ്ടും ശരിതന്നെ. എങ്കിൽ ഏതെങ്കിലുമൊരു വഴിക്ക് മാത്രം നമുക്ക് തിരിയാം. --സിദ്ധാർത്ഥൻ 13:08, 8 ഒക്ടോബർ 2010 (UTC)[മറുപടി]

വ്യത്യസ്ത ശൈലികളായാൽ പ്രശ്നമാണ്. വിക്കിയിലെ ചില സർവകലാശാലകളുടേ ലേഖനത്തിൽ വ ആണ് ഉപയോഗിച്ചിരിക്കുന്നത്.ഉദാ: കേരള സർ‌വകലാശാല, മറ്റു ചിലയിടങ്ങളിൽ വ്വ യും ഉദാ: കണ്ണൂർ സർവ്വകലാശാല, കേരള കാർഷിക സർവ്വകലാശാല ഏതെങ്കിലും ഒന്നു തീരുമാനിക്കണം. ബാക്കി തിരിച്ചു വിടലുകളുമാകാം.--കിരൺ ഗോപി 13:32, 8 ഒക്ടോബർ 2010 (UTC)[മറുപടി]

സർവകലാശാല മതി. ചുവടെകൊടുത്തിരിക്കുന്ന കണ്ണികൾ കാണുക:

  1. കേരള സർവകലാശാല വെബ്സൈറ്റ്
  2. കണ്ണൂർ സർവകലാശാല വെബ്സൈറ്റ്
  3. മാതൃഭൂമി - സർവകലാശാല വാർത്തകൾ
  4. മാതൃഭൂമി ലേഖനം മലയാള സർവകലാശാല ചെയ്യേണ്ടത്

--Naveen Sankar (സംവാദം) 10:49, 6 ഏപ്രിൽ 2013 (UTC)[മറുപടി]

ർ തീവ്രപ്രയത്നമായും ലഘുപ്രയത്നമായും ഉച്ചരിക്കുന്നതിനാലാണ് ഈ പ്രശ്നമുണ്ടാകുന്നത് എന്ന് തോന്നുന്നു. ർ-നുശേഷം ഒരേ അക്ഷരത്തിന്റെ ഇരട്ടിപ്പ് , വേണ്ട എന്നും (ഉദാഹരണം: സർവകലാശാല (സർവ്വകലാശാല), ഗവർണർ (ഗവർണ്ണർ)) എന്നാൽ വ്യത്യസ്ത അക്ഷരങ്ങൾ ഇരട്ടിക്കണമെന്നും (ഉദാഹരണം: അർദ്ധം (അർധം ), വിദ്യാർത്ഥി (വിദ്യാർഥി ) നയപരമായി തീരുമാനമെടുത്താലോ? --സിദ്ധാർത്ഥൻ (സംവാദം) 11:11, 6 ഏപ്രിൽ 2013 (UTC)[മറുപടി]
ചർച്ച ഇവിടേക്ക് എടുത്തിട്ടുണ്ട്. അഭിപ്രായങ്ങൾ അവിടെ പങ്കുവെക്കുമല്ലോ.--സിദ്ധാർത്ഥൻ (സംവാദം) 07:21, 9 ഏപ്രിൽ 2013 (UTC)[മറുപടി]
എഴുതി എഴുതി ഈ പേജ് കേരളത്തിലെ സർവ്വകലാശാലകൾ എന്നാക്കാവുന്നതരത്തിലായിട്ടുണ്ട് . സർവ്വകലാശാലയെക്കുറിച്ചുള്ള വിവരങ്ങളേക്കാളും കേരളത്തിലെ സർവ്വകലാശാലകളെക്കുറിച്ചാണ്. തലക്കെട്ട് മാറ്റുകയോ രണ്ടാക്കുകയോ ചെയ്യാവുന്നതാണ്. --സലീഷ് (സംവാദം) 15:05, 11 ജൂലൈ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:സർവ്വകലാശാല&oldid=1797763" എന്ന താളിൽനിന്ന് ശേഖരിച്ചത്