സംവാദം:ശവപ്പെട്ടി കുംഭകോണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബിജെപി ദേശീയ അധ്യക്ഷൻ ബംഗാരു ലക്ഷ്മണൻ ഈ കേസിൽ ശിക്ഷ അനുഭവിച്ചിരുന്നു.[തിരുത്തുക]

ബംഗാരു ലക്ഷമണൻ ഈ കേസിൽ ശിക്ഷ അനുഭവിച്ചിരുന്നു എന്ന ഭാഗം ബോധപൂർവം ഒഴിവാക്കിയതായി കാണുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് എന്ന ലേഖനത്തിൽ കാര്യങ്ങൾ സന്തുലിതമായി ചേർത്തിട്ടുണ്ട്. യാതൊരു അടിസ്ഥാനവുമില്ലാത്ത ആന്ധ്ര അരിയുടെ വരെ കാര്യം അതിലുണ്ട്. അതിൽ ഇതുപോലെ എഡിറ്റ് ചെയ്യുമ്പോൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പറയുമോ? Ratheeshmusthu (സംവാദം) 13:53, 11 ഫെബ്രുവരി 2018 (UTC)[മറുപടി]

Ratheeshmusthu, താങ്കൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. ആയുധങ്ങൾ വാങ്ങിയതിനു കമ്മീഷൻ പറ്റിയതാണ് ബംഗാരു ലക്ഷ്മണിന്റെ കേസ്. ശവപ്പെട്ടി വാങ്ങിയതിൽ അങ്ങേർക്കു പങ്കൊന്നുമില്ല. ശവപ്പെട്ടി കേസിൽ ആകെ 4 പ്രതികൾ മാത്രം. വ്യക്തമായ അവലംബം വച്ചാണ് ഞാൻ അത് എഴുതിയിരിക്കുന്നത്. കാർഗിൽ യുദ്ധത്തിൽ ശവപ്പെട്ടി, മിസൈൽ, ആയുധങ്ങൾ എന്നിവയിലെല്ലാം അഴിമതി നടന്നിട്ടുണ്ട്. ഈ ലേഖനം ശവപ്പെട്ടി കേസായതിനാൽ അതുമാത്രം ഇവിടെ എഴുതിയാൽ മതിയാകും. താങ്കൾ അവലംബമാക്കിയ ചിന്ത വാരികയിൽ ആർ.എസ്.എസിന്റെ മുഴുവൻ അഴിമതികളും പറഞ്ഞിരിക്കുന്നു. ശവപ്പെട്ടി കേസിനോടൊപ്പം ബംഗാരുവിന്റെ കാര്യം കൂടി പറഞ്ഞതിനാൽ താങ്കൾ ആശയക്കുഴപ്പത്തിലായി.--അരുൺ സുനിൽ കൊല്ലം (സംവാദം) 02:08, 12 ഫെബ്രുവരി 2018 (UTC)[മറുപടി]