സംവാദം:വെട്ടിക്കവല മഹാദേവ ക്ഷേത്രം
ഈ താൾ 2013, മേയ് 17-ന് നീക്കം ചെയ്യാനായി നിർദ്ദേശിച്ചിരുന്നതാണ്. ചർച്ചചെയ്ത തീരുമാനമനുസരിച്ച് ഈ താൾ നിലനിർത്തി. |
മായ്ക്കൊല്ലേ.....................വിവരങ്ങളൊക്കെ വരുന്നുണ്ട്.--Fotokannan (സംവാദം) 07:57, 15 മേയ് 2013 (UTC)
ചരിത്രം
[തിരുത്തുക]ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ പോലെ മഹാക്ഷേത്രങ്ങളുടെ പട്ടികയിൽ വരേണ്ട ക്ഷേത്രമായിരുന്നു വെട്ടിക്കവല മഹാദേവർ ക്ഷേത്രവും. ഒരുമിച്ചുള്ള ശൈവ-വൈഷ്ണവ പ്രതിഷ്ഠയാണ് ഇവിടുത്തെ പ്രത്യേകത. ഇന്ന് കാണുന്ന വെട്ടിക്കവല മഹാദേവർ ക്ഷേത്രസമുച്ചയം പുതുക്കി പണികഴിപ്പിച്ചത് ശ്രീമൂലത്തിന്റെ കാലത്താണ്. പുരാതനകാലം മുതലേ ജാതീയമായ ഉച്ചനീചത്വങ്ങൾ ഇവിടെ നിലനിന്നിരുന്നില്ല എന്നതിന്റെ തെളിവാണ് ഈ ക്ഷേത്രത്തിലെ വാതുക്കൽ ഞാലിക്കുഞ്ഞിന്റെ പ്രതിഷ്ഠയും ആരാധനയും. ക്ഷേത്രത്തിലെ കഴുവിടാൻ കോവിലും പുരാതന കഴുവിടാൻ കൊട്ടാരവുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങൾ അനവധിയാണ്. പുരാതനകാലം മുതലേ ഇവിടുത്തെ വൃശ്ചികത്തിലെ അഷ്ടമിമഹോത്സവം പേർ കേട്ടതായിരുന്നു. പ്രാചീന വടക്കുംകൂറിലെ വൈക്കത്തഷ്ടമിയോളം പെരുമയുണ്ടായിരുന്നു വെട്ടിക്കവല അഷ്ടമിമഹോൽസവത്തിനും. പക്ഷേ പിൽക്കാലത്ത് വെട്ടിക്കവല അഷ്ടമിക്ക് പ്രതാപം മങ്ങി.[1]
നീക്കം ചെയ്യാനുള്ളകാരണം?
[തിരുത്തുക]ഈ ലേഖനം എന്തുകൊണ്ടു നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടു എന്നു വ്യക്തമാക്കണം! ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 09:24, 17 മേയ് 2013 (UTC)
- മായ്ക്കാൻ ഫലകം ചാർത്തിയാൽ അത് ഏകപക്ഷീയമായി നീക്കം ചെയ്യുന്ന നടപടി ശരിയാണോ?
- ശ്രദ്ധേയത ഇല്ല എന്ന കാരണത്താലാണ് മായ്ക്കാൻ നിർദ്ദേശിച്ചത്. ശ്രദ്ധേയത ഇല്ലാത്ത ഒരു താൾ മായ്ക്കാൻ നിർദ്ദേശിക്കരുതോ? --സുഗീഷ് (സംവാദം) 12:41, 17 മേയ് 2013 (UTC)
- വെട്ടിക്കവല ക്ഷേത്രത്തിനു് ശ്രദ്ധേയത ഇല്ലെന്നു് സുഗീഷ് നേരിട്ടങ്ങു തീരുമാനിച്ചോ? ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 13:26, 17 മേയ് 2013 (UTC)
- ഞാൻ നേരിട്ടു തീരുമാനിച്ചാൽ മതി എന്നു തന്നെ. എനിക്ക് വിശദമായി അറിയാവുന്നതാണ് ക്ഷേത്രം. ഒരു ക്ഷേത്രം എന്നതിനപ്പുറം എന്തു തരം പ്രത്യേകതയാണിതിനുള്ളത്? --സുഗീഷ് (സംവാദം) 14:02, 17 മേയ് 2013 (UTC)
പ്രത്യേകിച്ച് കാരണം ഒന്നും തന്നെ നൽകാതെയാണ് നീക്കം ചെയ്യാൻ ഫലകമിട്ടത്. മായ്ക്കുക ഫലകം ചേർക്കുമ്പോൾ, അതിന്റെ കാരണം സംവാദത്താളിലോ, മായ്ക്കൽ ചർച്ചാതാളിലോ, കുറഞ്ഞപക്ഷം എഡിറ്റ് സമ്മറിയിലെങ്കിലും ചേർക്കുക. ഒരു കാരണവും കാണിക്കാതെ ചേർത്ത ഫലകമായതിനാലാണ് അത് ഒഴിവാക്കിയത്. --Vssun (സംവാദം) 15:50, 17 മേയ് 2013 (UTC)
ഈ ക്ഷേത്രത്തിന് "ഒരു ക്ഷേത്രം എന്നതിനപ്പുറം എന്തു തരം പ്രത്യേകതയാണ്" വേണ്ടതാവോ..! ഇവിടുത്തെ മൂർത്തി പാലുകുടിച്ചതായ വാർത്ത വരണമെന്നാണോ ! --Adv.tksujith (സംവാദം) 15:06, 19 മേയ് 2013 (UTC)
- WP:GNG പാലിക്കുന്നുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:11, 20 മേയ് 2013 (UTC)
- ദൈവങ്ങൾക്കും വിക്കിയിൽ രക്ഷയില്ലാതായോ? ലേഖനം നിലനിർത്തൂക - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 16:00, 21 മേയ് 2013 (UTC)