സംവാദം:രക്തപുഷ്പാഞ്‌ജലി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതൊരു വഴിപാടല്ലെ? --AneeshJose (സംവാദം) 19:06, 29 സെപ്റ്റംബർ 2012 (UTC)[മറുപടി]

:അതേ. --Vssun (സംവാദം) 02:13, 30 സെപ്റ്റംബർ 2012 (UTC)[മറുപടി]
ഇതെന്താ സംഭവം?? --സുഗീഷ് (സംവാദം) 08:24, 9 ഏപ്രിൽ 2013 (UTC)[മറുപടി]

പുഷ്പാഞ്ജലിയിലേക്ക് ലയിപ്പിക്കാം എന്നുതോന്നുന്നു. --Vssun (സംവാദം) 08:27, 9 ഏപ്രിൽ 2013 (UTC)[മറുപടി]

അതായിരിക്കും നല്ലത്... ഒറ്റയ്ക്ക് നിലനിൽക്കാൻ/ നിലനിർത്താൻ യാതൊരു വഴിയുമില്ല --സുഗീഷ് (സംവാദം) 08:33, 9 ഏപ്രിൽ 2013 (UTC)[മറുപടി]
ഇത്തരം എല്ലാ പൂജകൾക്കും വ്യത്യസ്ത ഉദ്ദേശങ്ങളാണുള്ളത്. ഉപയോഗിക്കപ്പെടുന്ന പുഷ്പങ്ങളും പൂജാരീതിയും വ്യത്യസ്തമാണ്. വിവിധ ദേവീദേവന്മാർക്ക് വിവിധ പൂജകളാണ് പ്രിയപ്പെട്ടതായി വിശ്വസിക്കുന്നത്. ഇതൊക്കെ ഉൾപ്പെടുത്തി താൾ വികസിപ്പിക്കാൻ നല്ല സാദ്ധ്യതയുണ്ട്. സ്വതന്ത്രമായി നിലനിൽപ്പിന് സാദ്ധ്യതയുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:49, 9 ഏപ്രിൽ 2013 (UTC)[മറുപടി]
ഏത് ഉദ്ദേശ്യത്തിലോ പൂജകൾ നടത്തട്ടെ, അത് പൂജ നടത്തുന്നവരുടെ കാര്യം മാത്രമാണ്. ഇനി അത് എന്നെ സംബന്ധിക്കുന്ന വിഷയം ആണോ അല്ലയോ എന്നതും നോക്കേണ്ടുന്ന കാര്യമില്ല. മാത്രവുമല്ല ഇതുപോലെയുള്ള യാതൊരു ശ്രദ്ധേയതയും അവലംബവും കൃത്യമായി അതെന്താണെന്നുപോലും വ്യക്തമല്ലാത്ത ഒരു വിഷയം അതു വിക്കിയിൽ സ്വതന്ത്രമായി നിലനിൽക്കാൻ കഴിയും എന്ന് ഏത് മാനദണ്ഡത്തിലാണ് പറഞ്ഞിരിക്കുന്നത്. ഇതിനെ പരമാവധി ചെയ്യാൻ പറ്റുന്നത് മന്ത്രവാദം എന്ന താളുമായി ലയിപ്പിക്കുക എന്നുള്ളതാണ്. അതിനുപോലും വസ്തുതകൾ ഇല്ല എങ്കിൽപ്പോലും അത്രയും ചെയ്യാൻ കഴിയുമെന്നു കരുതുന്നു. ഇതിനി എത്രത്തോളം എങ്ങനെ വികസിക്കും?? രക്തപുഷ്പാഞ്ജലിക്ക് ഉപയോഗിക്കുന്ന പൂക്കളൂടേയും അനുബന്ധ സാധനങ്ങളുടേയും ലിസ്റ്റ് ചേർത്തോ? അതോ അതിനുപയോഗിക്കുന്ന മന്ത്രങ്ങൾ ടൈപ്പു ചെയ്ത് ചേർത്തോ?? ഇതേതു തരത്തിൽ വികസിക്കും/വികസിപ്പിക്കും എന്നു പറയൂ... --സുഗീഷ് (സംവാദം) 09:57, 9 ഏപ്രിൽ 2013 (UTC)[മറുപടി]

നിലവിൽ ഈ ലേഖനത്തിലെ വിഷയത്തെപ്പറ്റി കാര്യമായി പരാമർശമുള്ള (ദ്വിതീയതലത്തിൽ പെട്ട സ്വതന്ത്രമായ) ഒരു അവലംബവും പാർശ്വപരാമർശങ്ങളുള്ള രണ്ട് അവലംബങ്ങളുമുണ്ട്. ഈ താൾ പൊതു ശ്രദ്ധേയതാമാനദണ്ഡം പാലിക്കുന്നുണ്ട്. ഇതുപോലുള്ള താളുകളുടെ ഉദാഹരണങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിലേത് വേണമെങ്കിൽ കാണിക്കാം. ക്രിസ്തീയ ആരാധനാമുറകളെപ്പറ്റിയും ആഫ്രിക്കൻ അമേരിക്കൻ മന്ത്രവിദ്യകളെപ്പറ്റിയും ആരാധനാരീതികളെപ്പറ്റിയും ഇംഗ്ലീഷ് വിക്കിയിൽ താളുകളുണ്ട് (നമ്മുടെ നയം തന്നെയാണ് അവർക്കും എന്ന് ഓർക്കുക - നമുക്ക് പ്രത്യേകം നയം ഇതുവരെയില്ല).

ഞാൻ പറഞ്ഞത് ഇതൊക്കെ ഉൾപ്പെടുത്തി താൾ വികസിപ്പിക്കാൻ നല്ല സാദ്ധ്യതയുണ്ട് എന്നാണ്. സാദ്ധ്യതയും ശ്രദ്ധേയതയുമുണ്ടെങ്കിൽ ലേഖനം സ്വതന്ത്രമായി നിലനിർത്താമെന്നാണ് മലയാളം വിക്കിപീഡിയയിലെ കീഴ്വഴക്കം.

എങ്ങനെയൊക്കെ വികസിക്കാനുള്ള സാദ്ധ്യതയുണ്ട് എന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു. പരിശോധനായോഗ്യമായ അവലംബങ്ങളോടെ ഏതുരീതിയിലും താൾ വികസിപ്പിക്കാവുന്നതാണ്. പൂജാസാധനങ്ങളുടെ ലിസ്റ്റ്, ഏതൊക്കെ മൂർത്തികൾക്കാണ് ഈ പൂജ പ്രിയപ്പെട്ടതായി വിശ്വസിക്കപ്പെടുന്നത്, പൂജയുടെ നടപടിക്രമങ്ങൾ, ഏതൊക്കെ പ്രധാന ക്ഷേത്രങ്ങളിലാണ് ഈ പൂജ നിലവിലുള്ളത്, ഈ പൂജയുമായി ബന്ധപ്പെട്ട മറ്റു വിശ്വാസങ്ങൾ എന്നിവയൊക്കെ വികസിക്കാവുന്ന വിഭാഗങ്ങളാണെന്ന് ഞാൻ കരുതുന്നു. (ആരുടെയും ഒരു ശല്യവുമില്ലാതെ ഒറ്റവരിയായി ഈ താൾ മാസങ്ങ‌ളോളം നിലനിൽക്കുന്നുണ്ടായിരുന്നു എന്നത് രസകരമായി തോന്നുന്നു.)

രക്തപുഷ്പാഞ്ജലി മന്ത്രവാദമല്ല, ഒരു പൂജാരീതിയാണ്. പുഷ്പാഞ്ജലി രണ്ടാമതുണ്ടാക്കിയ താളാണ്. രക്തപുഷ്പാഞ്ജലി എന്ന താൾ ആദ്യമേ ഉണ്ടായിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 10:45, 9 ഏപ്രിൽ 2013 (UTC)[മറുപടി]


ന്യായങ്ങൾ നിരത്താൻ ഞാൻ ആരുമല്ല. എങ്കിലും എന്റെ അഭിപ്രായത്തിൽ ഇതിനു വികസിക്കാൻ യാതൊരു സാധ്യതയുമില്ലെന്നാണ്. പിന്നെ ഒറ്റവരിയായി നിലനിന്നിരുന്നു എന്നു വളരെ നിസ്സാരമായി പറഞ്ഞു പോകാനും എനിക്ക് കഴിയില്ല. ഞാൻ ഇതു ഇപ്പോഴാണ് കണ്ടത് എന്നുള്ളതുകൊണ്ടുതന്നെയാണ് ഫലകം ചാർത്തിയതും. ഇതുപോലെയുള്ള കാര്യങ്ങളെല്ലാം വിക്കിപീഡിയയിൽ ഉൾപ്പെടണം എന്നുള്ള ചിന്താഗതി നല്ലതുതന്നെ. അതിന് എത്രത്തോളം വില കൊടുക്കേണ്ടി വരും എന്ന് ഇപ്പോൾ പറയാൻ പറ്റില്ല എന്നു മാത്രം.
ലേഖനങ്ങളുടെ എണ്ണം കൂട്ടുക എന്നതാണ് എല്ലാവരുടേയും /പലരുടേയും ഉദ്ദേശ്യമെങ്കിൽ വളരെ എളുപ്പമായ ഒരു കാര്യമുണ്ട്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഇപ്പോൾ മലയാളത്തിൽ ഇല്ലാത്ത പല വിഷങ്ങളിലും താളുകൾ നിലനിൽക്കുന്നുണ്ട്. അത് മലയാളത്തിലേക്ക് ഒരു ഇൻഫോബോക്സ് മാത്രം ചേർത്തു പുതിയ താളുണ്ടാക്കുന്നതിനായി ഒരു ബോട്ടുണ്ടാക്കിയാൽ മതി. പല ഇന്ത്യൻ ഭാഷകളിലും ഇപ്പോൾ ഇങ്ങനെ ഒരു പ്രവണത നടക്കുന്നുണ്ട്. മലയാളത്തിലും ഇതിൽ നിന്നും മാറി നിൽക്കേണ്ടുന്ന ആവശ്യമില്ല എന്നു തന്നെ കരുതുന്നു. ആരെങ്കിലും ഒരു ബോട്ടുണ്ടാക്കുക. വളരെ പെട്ടെന്നു തന്നെ ഇംഗ്ലീഷിലേ എല്ലാ താളുകളും ഒറ്റവരിയായി മലയാളത്തിൽ നിർമ്മിക്കാം. ഇംഗ്ലീഷ് കഴിഞ്ഞ് ബാക്കിയുള്ള 285 ഭാഷകളിലും നിന്ന് നമുക്ക് അത്തരം ഒറ്റവരി ലേഖനങ്ങളും ഉണ്ടാക്കാം. ഒരു പുതിയ വിക്കി പദ്ധതിയായിട്ടു തന്നെ ഇതാരംഭിക്കാം...--സുഗീഷ് (സംവാദം) 11:05, 9 ഏപ്രിൽ 2013 (UTC)[മറുപടി]

//ഇത്തരം എല്ലാ പൂജകൾക്കും വ്യത്യസ്ത ഉദ്ദേശങ്ങളാണുള്ളത്. ഉപയോഗിക്കപ്പെടുന്ന പുഷ്പങ്ങളും പൂജാരീതിയും വ്യത്യസ്തമാണ്. വിവിധ ദേവീദേവന്മാർക്ക് വിവിധ പൂജകളാണ് പ്രിയപ്പെട്ടതായി വിശ്വസിക്കുന്നത്.//

പുഷ്പാഞ്ജലി എന്ന താളിൽ ഉപവിഭാഗങ്ങളായി ഈ വിവരങ്ങൾ വന്നാൽ മതിയാകും.

//പുഷ്പാഞ്ജലി രണ്ടാമതുണ്ടാക്കിയ താളാണ്. രക്തപുഷ്പാഞ്ജലി എന്ന താൾ ആദ്യമേ ഉണ്ടായിരുന്നു.//

നാൾവഴികൾ ലയിപ്പിക്കാമല്ലോ. --Vssun (സംവാദം) 22:29, 9 ഏപ്രിൽ 2013 (UTC)[മറുപടി]

ആദ്യമേ ഒറ്റതാളായി ഉണ്ടായ ലേഖനത്തിൽ ഓരോ വിഭാഗവും ഒരു പരിധി കഴിഞ്ഞ് വികസിക്കുകയാണെങ്കിൽ താൾ വിഭജിക്കാം എന്ന തീരുമാനമെടുക്കാം. പക്ഷേ ഇതുവരെ മലയാളത്തിൽ പിന്തുടർന്നുകാണുന്ന കീഴ്വഴക്കം സ്വതന്ത്രമായി വികസിക്കാൻ സാദ്ധ്യതയുള്ളതും വെവ്വേറെ ഉണ്ടാക്കപ്പെട്ടതുമായ താളുകൾ ലയിപ്പിക്കാതിരിക്കുക എന്നതാണ്. രണ്ടായാലും കുഴപ്പമില്ല. പക്ഷേ ഒരു യൂണിഫോം നയം ഇക്കാര്യത്തിൽ ഇത്തരം എല്ലാ താളുകളിലും പിന്തുടരേണ്ടത് ആവശ്യമാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 04:05, 10 ഏപ്രിൽ 2013 (UTC)[മറുപടി]