സംവാദം:മോശവൽസലം ശാസ്ത്രിയാർ
ഇദ്ദേഹത്തിന്റെ കീർത്തനങ്ങൾ എല്ലാ ക്രൈസ്തവവിഭാഗങ്ങളും ഉപയോഗിക്കുന്നുണ്ടോ? യഹോവ എന്ന പരാമർശം ഒരു കീർത്തനത്തിൽ കണ്ടതിനാൽ ചോദിച്ചതാണ്. --Vssun (സംവാദം) 04:29, 8 ജനുവരി 2012 (UTC)
ഇവയിലെ വരികൾ എല്ലാ മുഖ്യധാരാ സഭകൾക്കും സ്വീകാര്യമാണെന്നു കരുതുന്നു. മാത്രമല്ല നിന്റെ ഹിതം പോലെയെന്നെ , യെരുശലേമിൻ ഇമ്പവീടെ എന്നീ ഗാനങ്ങൾ (വരികളുടെ ലാളിത്യം മൂലമാവാം) അത്യാവശ്യം പ്രശസ്തവുമാണ്. യഹോവ എന്നു തുടങ്ങുന്ന പല ഗാനങ്ങളും മുഖ്യധാരാ സഭകളും ഉപയോഗിക്കുന്നുണ്ട്. --Johnchacks (സംവാദം) 09:13, 8 ജനുവരി 2012 (UTC)
- യഹോവ എന്ന പ്രയോഗം മുഖ്യധാരാക്രൈസ്തവർക്കിടയിൽ വിരളമായതിനാലാണ് അങ്ങനെയൊരു സംശയം വന്നത്. --Vssun (സംവാദം) 09:34, 8 ജനുവരി 2012 (UTC)
ശാസ്ത്രികൾ
[തിരുത്തുക]ശാസ്ത്രികൾ എന്ന പേരിന്റെ വാലിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ?-Vssun (സംവാദം) 04:53, 8 ജനുവരി 2012 (UTC)
ജ്ഞാനസ്നാപനം
[തിരുത്തുക]ഈ വാക്ക് തെറ്റല്ലേ? ജ്ഞാനസ്നാനം പോരേ?--Vssun (സംവാദം) 10:02, 8 ജനുവരി 2012 (UTC)
- തെറ്റാണോ എന്നു അറിയില്ല. പക്ഷേ ജ്ഞാനസ്നാനം മതിയാകും. ---Johnchacks (സംവാദം) 10:23, 8 ജനുവരി 2012 (UTC)
- ജ്ഞാനസ്നാനമാക്കി. --Vssun (സംവാദം) 11:18, 8 ജനുവരി 2012 (UTC)
വൃത്തിയാക്കൽ
[തിരുത്തുക]ലേഖനത്തിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ട്. വൃത്തിയാക്കൽ ഫലകം ഒഴിവാക്കാമെന്ന് കരുതുന്നു. അല്ലെങ്കിൽ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. --Vssun (സംവാദം) 11:15, 8 ജനുവരി 2012 (UTC)
ചെയ്തു--Vssun (സംവാദം) 16:16, 13 ജനുവരി 2012 (UTC)