സംവാദം:മസ്ജിദുൽ ഹറാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാകിസ്താനിലെ ഷാ ഫൈസൽ പള്ളിയാണ്‌ ഏറ്റവും വലുതെന്നാണ്‌ ബാക്കിയെല്ലായിടത്തും കണ്ടിട്ടുള്ളത്--പ്രവീൺ:സം‌വാദം 10:56, 1 നവംബർ 2008 (UTC)

മലപ്പുറം മുട്ടിപ്പടി പാടത്തുള്ള റമളാനിലെ 27 രാവിനുള്ള സലാത്ത് കച്ചോടം നടക്കുന്നിടത്ത് മസ്ജിദുൽ ഹറാം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളു കൂടുന്ന സ്ഥലമാണ്‌ എന്ന് പറഞ്ഞത് പോലെ ആണോ ഇതും?--ⓃⒺⒺⓁⒶⓂⒶⓝⓖⓄ ☪ 14:31, 2 നവംബർ 2008 (UTC)

പുറംലോകം കാണാത്തവർക്ക് അതൊക്കെ വലിയ കാര്യമായിരിക്കും;-). പക്ഷേ ഗിന്നസ് ബുക്കിൽ ഷാ ഫൈസ്ൽ മോസ്കിന്റെ കാര്യം വന്നിട്ടുണ്ടെന്നാണ്‌ എന്റെ ഓർമ്മ. വിവരങ്ങൾ കിട്ടണമെന്നുവെച്ച് ഒന്നു ഗൂഗ്ളിത്തപ്പിയാൽ ഷാ ഫൈസൽ മോസ്കിനെ കുറിച്ച് കിട്ടും പക്ഷേ സലാത്ത് കച്ചവടം മാങ്ങോയുടെ സൈറ്റിൽ പോലുമില്ലല്ലോ --പ്രവീൺ:സം‌വാദം 05:36, 3 നവംബർ 2008 (UTC)

In English wiki : http://en.wikipedia.org/wiki/Masjid_al-Haram

http://www.funtrivia.com/askft/Question100040.html
Largest mosque in the world: The Holy Mosque Mecca, Saudi Arabia

But in Asia...

At the foothills of the Margalla Hills in Pakistan's capital of Islamabad, the Shah Faisal Mosque is one of the core places of Muslim worship in Southern Asia. It was erected from foundations to prayer in just 5 years in 1976.—ഈ തിരുത്തൽ നടത്തിയത്: Caduser2003 (സംവാദംസേവനങ്ങൾ) .

പേര്[തിരുത്തുക]

മസ്ജിദുൽ ഹറാം എന്നല്ല, മസ്ജിദുൽ ഹറം എന്നാണ്‌.

ലേഖനത്തിൽ ഒരു ഐ.പി. ചേർത്ത സംവാദമാണ്. --Vssun 11:37, 13 മാർച്ച് 2010 (UTC)

المسجد الحرام‎ ദീർഘമുണ്ട് -- റസിമാൻ ടി വി 15:54, 13 മാർച്ച് 2010 (UTC)

മസ്ജിദുൽ ഹറം, മസ്ജിദുൽ ഹറാം എന്നീ രണ്ടു വാക്കുകളും ഉപയോഗിക്കാറുണ്ട്. --Yousefmadari 17:45, 13 മാർച്ച് 2010 (UTC)

രണ്ടും ഉപയോഗിക്കാറുണ്ട്, ഖുർ‌ആനിൽ മസ്ജിദുൽ ഹറാം എന്നുപയോഗിച്ചതായാണ്‌ കാണുന്നത് (ഹറം എന്നുപയോഗിച്ചതിനെപ്പറ്റി നിശ്ചയമില്ല) --ജുനൈദ് | Junaid (സം‌വാദം) 18:13, 13 മാർച്ച് 2010 (UTC)

മസ്ജിദുൽ ഹറാം എന്നും ഹറം എന്നും ഉണ്ട്. മസ്ജിദുൽ ഹറം എന്നുണ്ടോ? -- ‌റസിമാൻ ടി വി 18:54, 13 മാർച്ച് 2010 (UTC)

ഇവിടേക്ക് പ്രവേശിച്ചാൽ സാധാരണ സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്ത്മായി ചിലകാര്യങ്ങൾ ഹറാം (നിഷിദ്ധം)ആയതിനാൽ ആണ്‌ ഹറാം എന്നുവന്നത് എന്ന് കേട്ടിട്ടുണ്ട്. മറ്റൊരു ഉദാഹരണം നിസ്കാരത്തിൽ തക്ബീറത്തുൽ ഇഹ്റാം. തക്ബീറത്തുൽ ഇഹ്റാമോടുകൂടി സാധാരണ ആരാധനയിലല്ലാത്തപ്പോൾ അനുവദനീയമായ ചിലത് നിഷിദ്ധമാണ്‌. അതിനാലാണ്‌ ഈ പേർ വന്നത് എന്നും പണ്ഡിതർ പറയുന്നു. പക്ഷേ ഹറം എന്നും ചില ആളുകൾ ഉപയോഗിക്കുന്നത് കേട്ടിട്ടുണ്ട്.ഹറമിലെ പള്ളി. എന്നൊക്കെ--വിചാരം 04:57, 14 മാർച്ച് 2010 (UTC)

മസ്ജിദുൽ ഹറാം എന്നേ പറയാറുള്ളൂ എന്നും ഹറം എന്നു പറയുന്നത് മസ്ജിദുൽ ഹറാം ഉൾപ്പെടുന്ന പ്രദേശത്തിനു പറയുന്ന പേരാണ്‌; ഈ പ്രദേശത്തിന്റെ പരിധിക്കു പുറത്തുള്ള ഭാഗം ഹില്ല് എന്നും അറിയപ്പെടും എന്ന് ഇതു സംബന്ധമായ കൂടുതൽ അന്വേഷണത്തിൽ മനസ്സിലാവുന്നു.--വിചാരം 13:40, 23 മാർച്ച് 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:മസ്ജിദുൽ_ഹറാം&oldid=675898" എന്ന താളിൽനിന്ന് ശേഖരിച്ചത്