സംവാദം:മസൂറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇത് വസൂരി പോലെ തോന്നുന്നല്ലോ. മസ്സൂറി എന്നല്ലേ? --Chalski Talkies ♫♫ 06:04, 18 ഏപ്രിൽ 2009 (UTC)

കേൾക്കാൻ സുഖത്തിന് മ്മൾ മലയാളികൾ ഉച്ഛാരണം ശരിയാക്കണോ? മസൂരി, അല്ലെങ്കിൽ മസ്സൂരി എന്ന് തന്നെയാണ് പറയുക. ഹിന്ദിയിൽ मसूरी എന്നാണ്. --  Rameshng | Talk  06:19, 18 ഏപ്രിൽ 2009 (UTC)
മലയാളികൾ കേട്ട് പരിചയമുള്ളത് ഉപയോഗിക്കണമെന്ന് ഈയിടെ ആരോ പറഞ്ഞത് ഓർമ്മ വന്നു. ഹിന്ദിയിൽ മസ്സൂറി എന്നെങ്ങനെയാൺ എഴുതുക? --Chalski Talkies ♫♫ 06:50, 18 ഏപ്രിൽ 2009 (UTC)

"M- m as in moon U- u as in ado (phonetically) SS- s as in soft oo- as in too R- r as in rest (sounded) IE -as in tree" ഇത് ഇന്റർ നെറ്റിൽ തപ്പിയപ്പോൾ കിട്ടിയത്. റ തന്നെയാൺ അവിടെയും. എനിക്ക് ഉറപ്പില്ല. അറിയാവുന്നവർ ആരെങ്കിലും? മസൂറിയിൽ പഠിച്ച ഒരു പോലീസുകാരിയെ വിളിച്ച് ചോദിച്ചപ്പഴും മസൂറി എന്നാൺ പറഞ്ഞത്. (ശ്രീലേഖ ഐ.പി.എസ്.) --Chalski Talkies ♫♫ 07:02, 18 ഏപ്രിൽ 2009 (UTC)

ഹിന്ദിയിൽ ര-യും റ-യും പ്രത്യേകമില്ല. സംസ്കൃതത്തിൽനിന്ന് സ്വീകരിക്കുന്ന പദങ്ങൾക്ക് ര-യും തനതുപദങ്ങൾക്ക് റ യോടൊത്തുമാണ്‌ ഉച്ചാരണം. മലയാളം പോലെ ചുരുക്കം ഭാഷകളിലേ ഇവ വ്യത്യസ്ത സ്വനിമങ്ങളായി നിൽക്കുന്നുള്ളൂ. പണ്ട് പ്രൈമറി ക്ലാസിൽ മുസ്സോറി മുസോറി എന്നെല്ലാം ടീച്ചർമാർ ഇംഗ്ലീഷ് സ്പെല്ലിങ്ങിനൊത്ത് പഠിപ്പിച്ചത് ഓർമ്മ വരുന്നു! മസൂറി എന്ന് ഞാൻ നിർദ്ദേശിക്കുന്നു---തച്ചന്റെ മകൻ 11:47, 18 ഏപ്രിൽ 2009 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:മസൂറി&oldid=813939" എന്ന താളിൽനിന്ന് ശേഖരിച്ചത്