സംവാദം:ഫ്രാൻസിസ് മാർപ്പാപ്പ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അർദ്ധഗോളങ്ങൾ[തിരുത്തുക]

പശ്ചിമാർദ്ധഗോളത്തിൻ നിന്നു തന്നെയും ഉള്ള ആദ്യത്തെ മാർപ്പാപ്പ, ദക്ഷിണാർദ്ധഗോളത്തിൽ നിന്നുള്ള ആദ്യത്തെ മാർപ്പാപ്പ ഇതൊന്നു വിശദീകരിക്കാമോ? Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:29, 14 മാർച്ച് 2013 (UTC)

അമേരിക്കൻ വൻകരകൾ ഉൾപ്പെടെ, സായിപ്പന്മാർ 'ന്യൂവേൾഡ്' എന്നു പറയുന്ന നാടുകൾ പശ്ചിമാർദ്ധഗോളത്തിലാണല്ലോ. പിന്നെ അർജന്റീന ഉൾപ്പെടുന്ന തെക്കേ അമേരിക്ക ഭൂമദ്ധ്യരേഖക്കു തെക്കുഭാഗത്തായതു കൊണ്ട് ദക്ഷിണാർദ്ധഗോളവും വരുന്നു. ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിൽ ഇങ്ങനെയുണ്ട് "He is also the first pope from the Americas, the New World, and the Southern Hemisphere".ജോർജുകുട്ടി (സംവാദം) 04:28, 14 മാർച്ച് 2013 (UTC)

ലേഖനത്തിൽ ഇടപെടുന്നവർ പലരും ഫ്രാൻസിസിന്റെ കൂടെ 'ഒന്നാമൻ' എന്നു വീണ്ടും വീണ്ടും ചേർക്കുന്നതായി കാണുന്നു. മലയാളമനോരമ 'ഒന്നാമൻ' എന്നു വലിയ അക്ഷരത്തിൽ എഴുതുന്നുണ്ടെങ്കിലും, പുതിയ മാർപ്പാപ്പ ഫ്രാൻസിസ് മാർപ്പാപ്പ മാത്രമാണെന്നു വത്തിക്കാൻ വിശദീകരിച്ചിട്ടുണ്ടെന്നു മറ്റു പലയിടത്തും വായിച്ചു. ഇത്തരം പിന്തുടർച്ചകളിൽ രണ്ടാമൻ ഉണ്ടായിക്കഴിഞ്ഞാലേ ഒരാൾ ഒന്നാമനാകുന്നുള്ളു എന്ന സാമാന്യയുക്തി വച്ചു നോക്കിയാലും വെറും ഫ്രാൻസിസ് മാർപ്പാപ്പ മതി.ജോർജുകുട്ടി (സംവാദം) 13:15, 14 മാർച്ച് 2013 (UTC)

ബെർഗോഗ്ലിയോ എന്ന തിരുത്തൽ റിവർട്ടു ചെയ്തു. "Pronounced: ber-GOAL-io" എന്നു ന്യൂയോർക്ക് ടൈംസിൽ കൊടുത്തിരിക്കുന്നതു വിശ്വസിക്കാമെന്നു കരുതുന്നു.ജോർജുകുട്ടി (സംവാദം) 14:07, 14 മാർച്ച് 2013 (UTC)