സംവാദം:ഫിദൽ കാസ്ട്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

"ക്യൂബയുടെ പ്രസിഡന്റായും ലോക കമ്മ്യൂണിസ്റ്റുകളുടെ വീര്യമായും പ്രവർത്തിച്ച വിപ്ലവകാരി" എന്ന തുടക്കത്തിൽ "ലോക കമ്മ്യൂണിസ്റ്റുകളുടെ വീര്യം" എന്ന പ്രയോഗം വിജ്ഞാനകോശത്തിനു ചേരാത്ത eulogy ആണ്. മാറ്റുന്നതാവും ഉചിതം.ജോർജുകുട്ടി (സംവാദം) 05:30, 13 ജനുവരി 2013 (UTC)

ഇത് ഒരു സത്യമാണ്, വ്യക്തിപ്രശംസ ആണെന്നു തോന്നുന്നില്ല. വിജ്ഞാനകോശത്തിനു ചേരാത്തതാണെങ്കിൽ ആ വരികൾ ഒന്നു തിരുത്തി തരാമോ ?? ബിപിൻ (സംവാദം) 05:47, 13 ജനുവരി 2013 (UTC)

"കാസ്ട്രോയുടെ ഭരണത്തിൻ കീഴിൽ ക്യൂബ പൂർണ്ണമായും ഒരു സോഷ്യലിസ്റ്റ് രാജ്യമായി മാറി" എന്നതിനു തെളിവ് കൂടിയേ തീരൂ. എല്ലാം സർക്കാർ ഉടമസ്ഥതയിലാക്കിയാൽ പൂർണ്ണമായ സോഷ്യലിസ്റ്റ് രാജ്യമാകുമോ.ജോർജുകുട്ടി (സംവാദം) 05:36, 13 ജനുവരി 2013 (UTC)

തിരുത്തിയിട്ടുണ്ട് ബിപിൻ (സംവാദം) 05:47, 13 ജനുവരി 2013 (UTC)

"രണ്ട് തവണ ചേരിചേരാ പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറൽ ആയി പ്രവർത്തിച്ചിട്ടുണ്ട്" എന്നെഴുതിയിരിക്കുന്നു. ഇതു ശരിയെന്നു തോന്നുന്നില്ല. ചേരിചേരാ പ്രസ്ഥാനത്തിന്റെ തലപ്പത്തുള്ളത് സെക്രട്ടറി ജനറൽ അല്ല. Chairman അഥവാ Chairperson ആണ് എന്നാണ് എന്റെ അറിവ്.ജോർജുകുട്ടി (സംവാദം) 13:40, 13 ജനുവരി 2013 (UTC)

തിരുത്തിയിട്ടുണ്ട് ബിപിൻ (സംവാദം) 15:41, 13 ജനുവരി 2013 (UTC)

ബേ ഓഫ് പിഗ്സ് ആക്രമണം[തിരുത്തുക]

"....വ്യോമസേനയോട് കാസ്ട്രോ ആവശ്യപ്പെട്ടു. 20 ഏപ്രിൽ 1189 ന് ബ്രിഗേഡ് 2506 എന്ന് അമേരിക്ക രഹസ്യമായി വിളിച്ച നുഴഞ്ഞുകയറ്റക്കാർ ക്യൂബൻ സേനക്കു മുന്നിൽ അടിയറവു പറഞ്ഞു....."

ഇതിലെ വർഷം തിരുത്തേണ്ടതുണ്ട്.--Chandrapaadam (സംവാദം) 18:44, 27 ഏപ്രിൽ 2013 (UTC)

Yes check.svg തിരുത്തിയിട്ടുണ്ട്, ജാഗ്രതയ്ക്ക നന്ദി ബിപിൻ (സംവാദം) 02:17, 28 ഏപ്രിൽ 2013 (UTC)

കാസ്ട്രോയുടെ രാഷ്ട്രീയം - കാസ്ട്രോയിസം[തിരുത്തുക]

മാർക്സ്, ഫ്രെഡറിക് ഏംഗൽസ്, ലെനിൻ ഇവരെയായിരുന്നു കാസ്ട്രോ മാതൃകയാക്കിയിരുന്നത്

താൻ ഒരു സോഷ്യലിസ്റ്റ്, മാർക്സിസ്റ്റ്, ലെനിനിസ്റ്റ് ആണെന്നായിരുന്നു കാസ്ട്രോ അവകാശപ്പെട്ടിരുന്നത് [320]. വാണിജ്യവും,വ്യവസായവും സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിൽ നിന്നും മാറ്റി സ്റ്റേറ്റിന്റെ കീഴിലാക്കുക വഴി സോഷ്യലിസത്തിലേക്കുള്ള പാത അദ്ദേഹം തുറന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ഇത്തരം വ്യവസായങ്ങളെല്ലാം ദേശീയവൽക്കരിച്ചു. പാവപ്പെട്ടവനും, പണക്കാരനും.....

ഇവിടെ എന്തോ കുഴപ്പമുണ്ടല്ലോ? ചിത്രം തെളിയുന്നില്ല, പകരം അടിക്കുറിപ്പ് താളിൽ വരുന്നു? എന്നാൽ അതത്രയും സംവാദം താളിലേക്ക് പകർത്തിയപ്പോൾ അതിൽ കുഴപ്പം കാണുന്നുമില്ല? --Chandrapaadam (സംവാദം) 17:07, 3 മേയ് 2013 (UTC)

ലേഖനത്തിന്റെ മറ്റു വിഭാഗങ്ങളുമായി ചേരുമ്പോഴാണ് പ്രശ്നം. ഈ പടം ഉൾപ്പെടുന്ന വിഭാഗം മാത്രം പ്രിവ്യൂ നോക്കുമ്പോൾ പടം തെളിയുന്നുണ്ട്. --Vssun (സംവാദം) 18:23, 3 മേയ് 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഫിദൽ_കാസ്ട്രോ&oldid=1742737" എന്ന താളിൽനിന്ന് ശേഖരിച്ചത്