സംവാദം:പ്രധാന താൾ/നിലവറ 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സംവാദം:പ്രധാന താൾ/നിലവറ 1സംവാദം:പ്രധാന താൾ/നിലവറ 1സംവാദം:പ്രധാന താൾ/നിലവറ 3സംവാദം:പ്രധാന താൾകുമിളകൾ2.jpg

തെരെഞ്ഞെടുത്ത ലേഖനം[തിരുത്തുക]

പ്രധാന താളിൽ തിരഞ്ഞെടുത്ത ലേഖനം ഇടക്ക് മാറ്റുന്നത് നന്നായിരിക്കും , പറ്റുമെങ്കിൽ ഒരോ ആഴ്ചായിലും , അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോളെങ്കിലും.....

പ്രധാന താളിൽ കൊക്കക്കോളയുടെ പരസ്യ ചിത്രമോ![തിരുത്തുക]

കൊക്കക്കോളയെപ്പറ്റിയുള്ള ലേഖനത്തിൽ കൊക്കക്കോളയുടെ പരസ്യം കൊടുക്കുന്നത് ഉചിതമോ? ഒന്ന് അത് ഒരു registered logo ആണ്. മറ്റൊന്ന് ചിത്രങ്ങൾ ലേഖനത്തിന് മാറ്റു കൂട്ടുന്നതാവണം പുറം ഭംഗി മാത്രം കൂട്ടുന്നതാവരുത്. മൂന്ന്‌, പ്രധാനതാളിൽ അതിന്റെ രത്നച്ചുരുക്കം കാണിക്കുന്നതിൽ തന്നെ കൊക്കക്കോളയുടെ പരസ്യം കാണുന്നവർക്ക് ഒറ്റനോട്ടത്തിൽ വിക്കിപ്പീഡിയ കൊക്കക്കോള സ്പോൺസർ ചെയ്യുന്നതാണെന്നും തോന്നും. ആ ചിത്രം നീക്കണമെന്നാണ് എന്റെ എളിയ അഭിപ്രായം. സുധീർ കൃഷ്ണൻ 04:08, 26 ഓഗസ്റ്റ്‌ 2006 (UTC)

പുതിയ ഒരു ലേഖനത്തിൽ കിടന്ന ചിത്രമായിരുന്നു അത്. കൂടാതെ സമകാലിക പ്രാധാന്യമുള്ളതും അതിനാൽ ഉപയോഗിച്ചതാണ്. തീർച്ചയായും ലേഖനം പരസ്യസ്വഭാവം ഉള്ളതല്ല എന്നാണ് എന്റെ അഭിപ്രായം, ഇംഗ്ലീഷ് വിക്കിപീഡിയയിലും ഇതേ ചിത്രം ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്നു. 80പിക്സലിൽ ഒതുക്കേണ്ട വീതി കുറഞ്ഞ ചിത്രവും വേണ്ടിയിരുന്നു. “യഥാർത്ഥത്തിൽ ഇത് തലവേദനക്കുള്ള ഒരു മരുന്നായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്‌.“ എന്നുള്ള വാക്യം കാണുമ്പോൾ പണ്ടേക്കു പണ്ടേ തട്ടിപ്പാണെന്ന് എനിക്കു തോന്നുകകൂടി ചെയ്തു--പ്രവീൺ:സംവാദം‍ 04:22, 26 ഓഗസ്റ്റ്‌ 2006 (UTC)

വോട്ടിടാൻ ചെന്നപ്പോൾ[തിരുത്തുക]

വോട്ടു ചെയ്യാൻ ചെന്നപ്പോൾ കിട്ടിയത്:

Wikimedia Board of Trustees election
You are not qualified to vote in this election. 
You need to have made 400 edits before 00:00, 1 ഓഗസ്റ്റ്‌ 2006, you have made 334. 
Also, your first edit was at 03:33, 19 മേയ് 2003, 
it needs to be before 00:00, 3 മേയ് 2006.

എനിക്ക് വേണ്ടത്ര എഡിറ്റ് ഇല്ലെന്നതു മനസിലാക്കാം. പക്ഷേ മേയ് 2006 -നു മുൻപ് എഡിറ്റ് ചെയ്തവന്മാരും ഡിസ്ക്ക്വാളിഫൈഡ്! ഓരോ ബഗ്ഗുകളേ :)

--- സുധീർ കൃഷ്ണൻ 12:18, 9 സെപ്റ്റംബർ 2006 (UTC)

Template:MainpageIndex[തിരുത്തുക]

Template:MainpageIndex പ്രധാനതാളിൽ കാണുന്നതിലും ഉചിതം ബ്രൌസ് ബാറിലോ ഇതര സൂചികകളിലോ ആണെന്ന് തോന്നുന്നു, എന്റെ തോന്നൽ മിക്കപ്പോഴും തെറ്റാണെങ്കിലും --പ്രവീൺ:സംവാദം‍ 19:49, 26 ഒക്ടോബർ 2006 (UTC)

മലയാളം ടൈപ്പിംഗ് വശമില്ലാത്തവർക്ക് ലേഖനങ്ങളന്വേഷിക്കാൻ ഒരു ഉപാദി എന്ന നിലയിൽ പരീക്ഷണാടിസ്ഥാനത്തിലിട്ടതാണ്. അതിന് പ്രധാനതാൾ തന്നെയല്ലേ നല്ലത്? Manjithkaini 03:53, 27 ഒക്ടോബർ 2006 (UTC)
float--പ്രവീൺ:സംവാദം‍ 10:32, 28 ഒക്ടോബർ 2006 (UTC)

തെരഞ്ഞെടുത്ത ലേഖനങ്ങൾ പുതുക്കുന്നില്ലേ?[തിരുത്തുക]

തിരഞ്ഞെടുത്ത ലേഖനം പുതുക്കിയിട്ട് ഒരുപാടായല്ലോ? Benson 01:14, 2 നവംബർ 2006 (UTC)

ആ പടങ്ങൾ എങ്കിലും മാറ്റുന്നത് നന്ന്. അതേ പൊലെ കാലിക പ്രാധാന്യ്മുള്ളവ പ്രതാന ഏട്ടിൽ നല്കണം. വാർത്തകൾക്കായി ഒരു ചെറിയ ഭാഗം മാറ്റി വയ്കാൻ അഭിപ്രായപ്പെടുന്നു. --ചള്ളിയാൻ 12:42, 25 നവംബർ 2006 (UTC)

പിറന്നാൾ ആശംസകൾ[തിരുത്തുക]

വിക്കിക്കുട്ടിക്ക്,

Nuvola apps cookie.png പിറന്നാൾ ആശംസകൾ , വിക്കിക്കുട്ട്യേ. നിനക്കായി ഞങ്ങളെല്ലാരും ചേർന്ന് “ഹാപ്പി ബേർത്ത് ഡേ..‘’ ഗാനം ആലപിക്കുന്നു! കേൾക്കുന്നില്ലേ ? ശബ്ദം കൂട്ടിവയ്ക്കൂ...

നാലുവയസ്സായി, കളരിയിൽ പഠിത്തം മതിയാക്കിക്കോ, അടുത്ത കൊല്ലം നിന്നെ ഞങ്ങൾ ഒന്നിൽ ചേർക്കും--പ്രവീൺ:സംവാദം‍ 19:18, 19 ഡിസംബർ 2006 (UTC)

ഇന്ദുചൂഢനല്ല ഇന്ദുചൂഡനാണ്[തിരുത്തുക]

പ്രധാനതാളിലെ ഈ തെറ്റു തിരുത്തണം. Antiass 17:30, 11 ജനുവരി 2007 (UTC)

ഇന്ദുചൂഢൻ തന്നെയാണ് ശരി എന്നാണ് എന്റെ അറിവ്.. (ചൂഢാമണി കൂടി ശ്രദ്ധിക്കുക).--Vssun 18:06, 11 ജനുവരി 2007 (UTC)
ഇന്ദുചൂഡന്, ചൂഡാമണി, ചൂഡാരത്നം, എന്നിങ്ങനെ പോവും ചൂഡയുടെ derivatives (കൃത്യമായി പറഞ്ഞാല് derivatives അല്ലെങ്കിലും). "എന്റെ അറിവ്" അല്ല ഇവിടെ മാനദണ്ഡം. ഞാന് നോക്കിയത് ശ്രീകണ്ഠേശ്വരം. ആരാണ് ചൂഢനെ പറയുന്നത്? Antiass 08:28, 18 ജനുവരി 2007 (UTC)

Arengilum ayikotteyy

ക്ഷമിക്കുക. മലയാളം പുസ്തകങ്ങളൊന്നും ഇവിടെ കിട്ടാനില്ല. ചൂഡൻ എന്നാണ് ശരിയാണെങ്കിൽ തിരുത്തുക.--Vssun 06:25, 19 ജനുവരി 2007 (UTC)

പുതിയ ലേഖനങ്ങൾ[തിരുത്തുക]

ധാരാളം പുതിയ ലേഖനങ്ങൾ വന്നിട്ടുണ്ടല്ലോ.. പ്രധാന താളിന്റെ ഈ വിഭാഗം അഡ്മിനുകൾക്കു മാത്രം അവകാശപ്പെട്ടതായതിനാൽ ഇത് അപ്ഡേറ്റ് ചെയ്യാൻ സജീവ അഡ്മിനുകളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇതു കൂടാതെ തിരഞ്ഞെടുത്ത ലേഖനവും മാസാമാസമെങ്കിലും അപ്ഡേറ്റു ചെയ്യുന്നത് നന്നായിരിക്കും--Vssun 20:41, 31 ജനുവരി 2007 (UTC)

തിരെഞ്ഞെടുത്ത ചിത്രം[തിരുത്തുക]

മൻ ജിത്ത് ചേട്ടാ,

തിരെഞ്ഞെടുത്ത ചിത്രം ആയ വെള്ള മയിലിനെ കാണാൻ തുടങ്ങിയിട്ട് ഒരു പാട് നാളായി. വിരോധമില്ലെങ്കിൽ ബ്ലൂ ജെയ് http://ml.wikipedia.org/wiki/Image:Cyanocitta-cristata-004.jpg ആ ചിത്രത്തിന് പകരം ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഈ ചിത്രം ഇംഗ്ലീഷ് വിക്കിയിൽ picture of the day for November 27, 2006 ആണ്. വേറൊന്നും കരുതല്ലെ വളരെ മനോഹരമായ ചിത്രമായതുകൊണ്ട് പറഞ്ഞതാണെന്നു മാത്രം. --ജിഗേഷ് | ജിഗേഷിനോടു പറയൂ 04:07, 5 ഫെബ്രുവരി 2007 (UTC)

പക്ഷേ ഈ ചിത്രം കോമൺസിലുള്ളതല്ലേ--പ്രവീൺ:സംവാദം‍ 06:48, 5 ഫെബ്രുവരി 2007 (UTC)മാർച്ചു മാസം തിരഞ്ഞെടുത്ത ലേഖനം വന്നില്ലല്ലോ..--Vssun 20:26, 5 മാർച്ച് 2007 (UTC)

:തിരഞ്ഞെടുത്ത ലേഖനത്തിനു താഴെ കൂടുതൽ വായിക്കുക എന്ന കണ്ണിയിൽ ഞെക്കുമ്പോൾ ക്രിക്കറ്റിലേക്കു പോകുന്നതിനു പകരം നൈട്രജനിലേക്കാണല്ലേ പോകുന്നത്.. കാര്യനിർവാഹകർ ദയവായി ശ്രദ്ധിക്കുക/ശരിയാക്കുക..--Vssun 20:18, 9 മാർച്ച് 2007 (UTC)

ക്രിക്കറ്റ് എന്ന ലേഖനം ദയവായി ഇനി മാറ്റണം. ഓണം, ചിത്രശലഭങ്ങൾ, ടെന്നീസ് എന്നിവ ആ സ്ഥാനത്തേക്ക് കാത്തിരിക്കുന്നു. അഡ്മിനുകൾ ദയാവായി ഒന്നു ശ്രദ്ധിച്ചാലും.--  ജിഗേഷ്  ►സന്ദേശങ്ങൾ  15:35, 11 മാർച്ച് 2007 (UTC)

ഒരെണ്ണം കൂടി വിട്ടു പോയി ആന എന്ന ലേഖനവും പരിഗണിക്കാവുന്നതാണ് --  ജിഗേഷ്  ►സന്ദേശങ്ങൾ  17:51, 11 മാർച്ച് 2007 (UTC)

ക്രിക്കറ്റ് ഒരാഴ്ചയെങ്കിലും കൂടി നിൽക്കട്ടെ എന്നാണ് എന്റെ അഭിപ്രായം.. ലോകകപ്പ് നടക്കുകയല്ലേ..--Vssun 17:52, 11 മാർച്ച് 2007 (UTC)

മൻ ജിത് ജിയുടെ ശ്രദ്ധയിൽപ്പെടുന്നതിന് വേണ്ടി. മഹാത്മാഗാന്ധി എന്ന ലേഖനവും ഇനി തിരെഞ്ഞെടുക്കപ്പെട്ട ലേഖനത്തിലേയ്ക് ഉൽപ്പെടുത്താൻ സാധിക്കുന്നതാണ്. ക്രിക്കറ്റ് എന്തായാലും ലോകകപ്പ് കഴിയുന്നത് വരെ കിടക്കട്ടെ!!!--  ജിഗേഷ്  ►സന്ദേശങ്ങൾ  23:37, 13 മാർച്ച് 2007 (UTC)

തിരഞ്ഞെടുത്ത ലേഖനം മാറ്റാൻ നേരമായെന്നു തോന്നുന്നു..--Vssun 20:01, 19 മാർച്ച് 2007 (UTC)

ലോക കപ്പ് തീരട്ടെ വ്സ്സുനേ. എന്താ ധൃതി:-) ലിജു മൂലയിൽ 23:05, 19 മാർച്ച് 2007 (UTC)

തിരഞ്ഞെടുത്ത ലേഖനം മാറ്റാൻ സമയമായി. വളരെയധികം ലേഖനങ്ങൾ തിരഞ്ഞെടുത്ത ലേഖനത്തിനു യോഗ്യമായത് ഉണ്ട്. പണ്ടായിരുന്നെങ്കിൽ നമുക്ക് സമഗ്രലേഖനങ്ങൾ കുറവായിരുന്നു. ഇപ്പൊൾ അതല്ലല്ലോ സ്ഥിതി. അതിൽ ഇനി മുതൽ രണ്ട് തിരഞ്ഞെടുത്ത ലേഖനങ്ങൾ തമ്മിൽ ഇത്ര ഇടവേള വേണ്ട എന്നാണ് എന്റെ അഭിപ്രായം. --Shiju Alex 02:42, 20 മാർച്ച് 2007 (UTC)

അതേ ഷിജു.. ഓരോ ആഴ്ചയും തിരഞ്ഞെടുത്ത ലേഖനം പുതുക്കണമെന്നാണ് എന്റെ അഭിപ്രായം--Vssun 06:49, 20 മാർച്ച് 2007 (UTC)

റോമൻ റിപ്പബ്ലിക്കിന്റെക്കുറിച്ച് പ്രധാനതാളിൽ എഴുതിയിരിക്കുന്നത് തെറ്റാണല്ലോ.. അലക്സാണ്ടറെക്കുറിച്ചുള്ള പരാമർശത്തിൽ ലേഖനത്തിൽ വരുത്തിയ തിരുത്ത് പ്രധാനതാളിൽ വന്നിട്ടില്ല. കാര്യനിർവാഹകർ ശ്രദ്ധിക്കുക--Vssun 07:20, 20 മാർച്ച് 2007 (UTC)

ഇങ്ങനെ ഒന്ന് പ്രധാന താളിൽ ഉണ്ടായിരുന്നോ[തിരുത്തുക]

ലോകത്തിനുമുന്നിൽ തുറന്നു വച്ചിരിക്കുന്ന, ആർക്കും ലേഖനങ്ങളെഴുതാവുന്ന കൂട്ടായ വിജ്ഞാനകോശ സംരംഭമാണ് ‌ വിക്കിപീഡിയ. 2002-ൽ തുടക്കംകുറിച്ച മലയാളം പതിപ്പിൽ ഇതുവരെ (ഓഗസ്റ്റ്, 9, 2020) 70,065 ലേഖനങ്ങളുണ്ട്.


ഇങ്ങനെ ഒന്ന് പ്രധാന താളിൽ കൊടുക്കുന്നതിൽ തെറ്റിലെന്ന് തോന്നുന്നു. --  ജിഗേഷ്  ►സന്ദേശങ്ങൾ  13:33, 21 മാർച്ച് 2007 (UTC)

റോമാസാമ്രജ്യത്തിന്റെ ചിത്രം കുറച്ച് കുടി ആകർഷകമായത് കൊടുത്തു കുടായിരുന്നോ. മാപ്പുകൾ അത്ര ആർകഷകമല്ലല്ലോ. --  ജിഗേഷ്  ►സന്ദേശങ്ങൾ  05:38, 22 മാർച്ച് 2007 (UTC)

നിർദ്ദേശങ്ങൾ[തിരുത്തുക]

ഇവിടെയുണ്ടായിരുന്ന സംവാദം പഞ്ചായത്തിലേക്ക് മാറ്റിയിട്ടുണ്ട്..--Vssun 18:35, 27 മാർച്ച് 2007 (UTC)

തെരെഞ്ഞെടുത്ത ചിത്രം മാറ്റണം..[തിരുത്തുക]

--Vssun 20:32, 11 ഏപ്രിൽ 2007 (UTC)

തിരഞ്ഞെടുത്ത ചിത്രങ്ങൾക്കുള്ള മാനദണ്ഡം എന്താണ്? ഒരാൾക്ക് അപ് ലോഡ് ചെയ്തതേ മികച്ച ചിത്രമായി കൊടുക്കാൻ പാടുള്ളൂ? കൊമൺസിലെ ചിത്രങ്ങൾ മലയാളം വിക്കിയിലെ മികച്ച ചിത്രമായി എടുക്കാൻ പാടില്ലെ? ഇല്ലെങ്കിൽ തെളിവ്? --  ജിഗേഷ്  ►സന്ദേശങ്ങൾ  06:08, 12 ഏപ്രിൽ 2007 (UTC)


എനിക്ക് ഇതുവരെയും മറുപടികിട്ടിയില്ല!!! വിക്കിയിൽ ആരുമില്ലെ???? --  ജിഗേഷ്  ►സന്ദേശങ്ങൾ  10:39, 29 ഏപ്രിൽ 2007 (UTC)

തിരെഞ്ഞെടുത്ത ചിത്രം മാറ്റിയെങ്കിലും ഞാൻ ചോദിച്ചതിന് മറുപടി കിട്ടിയില്ല. --  ജിഗേഷ്  ►സന്ദേശങ്ങൾ  04:34, 8 മേയ് 2007 (UTC)


കോമൺസിലെ ചിത്രം മലയാളം വിക്കിയിൽ തിരഞ്ഞെടുക്കുന്ന ചിത്രമാക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നില്ല. മലയാളം വിക്കിയിൽ ഉള്ളവർ എടുക്കുന്ന ചിത്രങ്ങളോ അല്ലെങ്കിൽ വിക്കിയിൽ ഇല്ലാത്ത വിക്കി സ്നേഹികൾ എടുക്കുന്ന ചിത്രങ്ങളോ അവിടെ വരണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.--Shiju Alex 04:48, 8 മേയ് 2007 (UTC)

മായാവിയിൽ പറയുന്പോലെ മനസ്സിന്റെ ദണ്ഡമാണ്‌ മാന ദണ്ഡം. വിക്കിയിൽ അക്ഷീണം പ്രവർത്തിക്കുന്നവർക്കുള്ള ഒരു സമ്മാനമായെങ്കിലും അവർ കയറ്റുന്ന ചിത്രങ്ങൾ തിർഞ്ഞെടുത്ത് പ്രദർശിപ്പിക്കണം. കോമ്മൺസിലെ പടങ്ങൾ കയറ്റി എന്ത് ചാരിതാർത്ഥ്യമാണ്‌ നമുക്ക് ലഭിക്കുക. വിക്കിയുടെ മുഖം മിനുക്കാനല്ലാതെ. ഇത്തരം സമ്മാനങ്ങൾ കൂടുതൽ ചിത്രങ്ങളെ മലയാളത്തിലേക്ക് ആകർഷിക്കും ഇപ്പോൾ തന്നെ ഒരു അഡ്മിൻ കാമറ വാങ്ങി പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. (ദീപു). അതിനാൽ കോമ്മൺസ് വേണ്ട. ജയ് മലയാളം എന്നാണ്‌ എനിക്ക് പറയാനുള്ളത് --ചള്ളിയാൻ 05:03, 8 മേയ് 2007 (UTC)

സന്തോഷം!!!വൈകിയാണെങ്കിലും മറുപടികൾ ക്ക് നന്ദി --  ജിഗേഷ്  ►സന്ദേശങ്ങൾ  05:39, 8 മേയ് 2007 (UTC)

ഷിജുവിനോടും ചള്ളിയാനോടും യോജിക്കുന്നു.--Vssun 08:05, 8 മേയ് 2007 (UTC)


പ്രധാന പേജ്[തിരുത്തുക]

പ്രധാന പേജ് വിക്കിയിൽ സജീവവമായവർക്ക് മാത്രം എഡിറ്റു ചെയ്യാവുന്ന വിധത്തിൽ ആക്കുക. കുറഞ്ഞത് മൂന്നു മാസം എങ്കിലും വിക്കിയിൽ പൂർത്തിയാക്കിയവർക്കേ പ്രധാന പേജിൽ കൈവെക്കനുള്ള അധികാരം നൽകാവൂ. ഇന്നലെ സംഭവിച്ചു മാതിരി ഉള്ള ഒരു വാൻഡലിസം ഇനി പ്രധാന പേജിൽ സംഭവിക്കരുത്. --Shiju Alex 06:24, 16 മേയ് 2007 (UTC)

ഞാൻ ശക്തമായി ഈ അഭിപ്രായത്തെ പിന്താങ്ങുന്നു. --  ജിഗേഷ്  ►സന്ദേശങ്ങൾ  08:06, 16 മേയ് 2007 (UTC)

പ്രൊട്ടക്റ്റ് ചെയ്തു.. ഹിസ്റ്ററി, പുതിയ ലേഖനങ്ങൾ തുടങ്ങിയവയിൽ ആർക്കും മാറ്റം വരുത്താം.. പ്രധാന താൾ സിസോപിനു മാത്രമാക്കി.. ലേയൗട്ടിലോ മറ്റോ മാറ്റം വരുത്തണമെന്നുണ്ടെങ്കിൽ അൺപ്രൊട്ടക്റ്റ് ചെയ്യാം.. എതിരഭിപ്രായങ്ങളുണ്ടെങ്കിലും പറയണേ.. --Vssun 18:17, 16 മേയ് 2007 (UTC)

പ്രധാന പേജ് - മാറ്റങ്ങൾ, പരീക്ഷണങ്ങൾ[തിരുത്തുക]

പ്രധാന പേജിൽ എന്തെങ്കിലും മാറ്റം വരുത്തുന്നെങ്കിൽ ആദ്യം സ്വന്തം റ്റൂൾബോക്സിലോ മറ്റോ പരീക്ഷിക്കൂ. എന്നിട്ട് ഒന്ന് വോട്ടിനിടൂ. Simynazareth 11:20, 2 ജൂൺ 2007 (UTC)simynazareth
ക്ഷമിക്കണം! കാര്യമായ മാറ്റങ്ങൾ വരുത്താൻ ഉദ്ദേശിച്ചിട്ടില്ല. അങ്ങനെ ആഗ്രഹിക്കുന്നുമില്ല! തെറ്റിദ്ധരിക്കരുത്!!! :) --  ജിഗേഷ്  ►സന്ദേശങ്ങൾ  11:39, 2 ജൂൺ 2007 (UTC)
ഇങ്ങനെ ഒരു താൾ നിലവിലുണ്ട്. അവിടെ നിർദ്ദേശങ്ങൾ വയ്ക്കുകയാകും നല്ലത്.മൻ‌ജിത് കൈനി 13:14, 2 ജൂൺ 2007 (UTC)

പാനറോമിക് ദൃശ്യം[തിരുത്തുക]

പാനറോമിക് ദൃശ്യം എന്നുള്ളത് വിശാലദൃശ്യം എന്നാക്കിക്കൂടേ?മൻ‌ജിത് കൈനി 04:43, 15 ജൂൺ 2007 (UTC)

പാനറാമക്ക് മറ്റൊരു മലയാള പദം ഉണ്ട്. അറിയാവുന്നവർ പറയൂ.. പിന്നേ ന്യൂഡൽഹിയുടെ ലിങ്ക് തമാശയാണ്. നോക്കൂ. --Devanshi 10:00, 16 ജൂൺ 2007 (UTC)

☑Y ചെയ്തു ന്യൂ ഡെൽഹിയുടെ ലിങ്ക് ശരിയാക്കി.. നന്ദി..--Vssun 10:06, 16 ജൂൺ 2007 (UTC)

ഈ ദിവസം[തിരുത്തുക]

ഈ ദിവസം/ഇന്ന് എന്നോ ഒരു തലക്കെട്ടിൽ ഒരോ ദിവസത്തെ പ്രത്യേകതകൾ കൊടുക്കുന്നതിനെ കുറിച്ച്‌ എന്തു പറയുന്നു. ചരിത്ര രേഖയും, ജനനവും മരണവുമല്ല. മറിച്ച്‌ ലോക മാതൃദിനം, ലോക പരിസ്ഥിതി ദിനം, ലോക പുകയില വിരുദ്ധ ദിനം, തുടങ്ങിയവ. --സാദിക്ക്‌ ഖാലിദ്‌ 08:27, 4 ജൂലൈ 2007 (UTC)

ലോക മാതൃദിനം, പിതൃദിനം, തുടങ്ങിയ പലതും കൂടുതൽ കാർഡ് വിക്കാൻ ഗ്രീറ്റിങ്ങ് കാർഡ് കമ്പനികൾ ഉണ്ടാക്കിയതല്ലേ? Simynazareth 08:34, 4 ജൂലൈ 2007 (UTC)simynazareth
അല്ല. യു.എൻ. അല്ലെങ്കിൽ യുൻസെകോ അല്ലെങ്കിൽ who ആണ് അതൊക്കെ തീരുമാനിക്കുന്നത്? . അക്ഷയ ത്രിഥിയ ആണ് മേൽ പറഞ്ഞ വിക്കാൻ വേണ്ടി ഉണ്ടാക്കിയതിന് ഒരു ഉദാഹരണം. എങ്കിലും അത് നേരത്തേ ഉണ്ട്. വ്യാവസായികമായി ഇല്ല എന്ന് മാത്രം. ലോക പുകവലി വിരുദ്ധ ദിനം ഏതായാലും പുകവലിക്കമ്പനിക്കാർ ഉണ്ടാക്കില്ല എന്നുറപ്പാണ്. --202.83.54.75 08:41, 4 ജൂലൈ 2007 (UTC)
En:Hallmark holiday കാണുക. എങ്കിലും സാദിക്കും അനോണിമസ് ഐ.പി. യൂസറും പറഞ്ഞതുപോലെ ദിവസത്തിന് എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടെങ്കിൽ അതും ചേർക്കുന്നത് നല്ലതാണ്. പക്ഷേ അതിനു ഒരു പ്രത്യേക തലക്കെട്ട് വേണ്ട, ചരിത്രത്തിൽ ഇന്ന് എന്ന തലക്കെട്ട് മാറ്റി ഇന്ന്... എന്നാക്കിയാൽ മതി. ആദ്യത്തെ ഒന്നോ രണ്ടോ വരികളിൽ ദിവസത്തിന്റെ പ്രത്യേകതകളും പിന്നാലെ ചരിത്രപരമായ പ്രാധാന്യവും ചേർക്കാം.

അതുപോലെ, വാർത്തകളിൽ ഇന്ന് എന്ന വിഭാഗവും ചേർക്കാമായിരുന്നു, പക്ഷേ അതിൽ ചേർക്കുന്ന കാര്യങ്ങൾക്ക് ലേഖനം എഴുതാൻ ആൾക്കാരില്ല. ദിവസവും വാർത്ത ചേർക്കാനും ആരെങ്കിലും വേണ്ടിവരും. Simynazareth 08:53, 4 ജൂലൈ 2007 (UTC)simynazareth

പുതിയ ലേഖനങ്ങളിൽനിന്ന് -> എം.ഒ ജോസഫ് നെടുംകുന്നം[തിരുത്തുക]

ഈ താളിലേക്കുള്ള ലിങ്ക് മദർ തെരേസയുടെ താളിലേക്കാണല്ലോ പോകുന്നത്.. --Jacob.jose 11:31, 10 ജൂലൈ 2007 (UTC)

Yes check.svg - നന്ദി.. ശരിയാക്കി..--Vssun 11:50, 10 ജൂലൈ 2007 (UTC)

ഫീച്ചേർഡ് കണ്ടെന്റുകൾ[തിരുത്തുക]

അടുത്തടുത്ത് വക്കണം. ഒന്നു മുകളിലും മറ്റേത് അങ്ങ് പാതാളത്തിലും --ചള്ളിയാൻ 13:27, 28 ജൂലൈ 2007 (UTC)

വടേശ്വരൻ[തിരുത്തുക]

ഈ ലേഖനം വിക്കി നിലവാരത്തിലുള്ളതല്ല. മാറ്റിക്കൂടെ?--61.2.41.164 12:31, 14 സെപ്റ്റംബർ 2007 (UTC)

ചരിത്രരേഖയിലെ തെറ്റ് -ബി.ബി.സി[തിരുത്തുക]

ബി.ബി.സിയുടെ പൂർണ്ണ രൂപം ചരിത്രരേഖയിൽ കൊടുത്തിരിക്കുന്നത് തെറ്റാണ്. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി അല്ല ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷൻ എന്നാണ് ശരി.

ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കമ്പനി എന്ന പേരിലാണ്‌ ബി.ബി.സി. പ്രവർത്തനമാരംഭിച്ചത്. --Vssun 11:02, 17 ഒക്ടോബർ 2007 (UTC)


ന്റെ യെ പറ്റിയുള്ള ചർച്ച[തിരുത്തുക]

ന്റെ യെ പറ്റിയുള്ള ചർച്ച വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (സാങ്കേതികം) ത്തിലേക്കു മാറ്റിയിട്ടുണ്ട്. അവിടെ ചർച്ച തുടരാം.--Shiju Alex 08:49, 24 ഒക്ടോബർ 2007 (UTC)

ലേഖനം[തിരുത്തുക]

പ്രധാന താളില് ഒന്നാമത്തെ റ്റാബ് ലേഖനം എന്നതിന്റെ പകരം പ്രധാന താള് എന്നു കൊടുക്കത്തില്ലേ? ഇംഗ്ലീഷില് ഇങ്ങിനെ കാണാം--പ്രവീൺ:സംവാദം‍ 05:39, 26 ഒക്ടോബർ 2007 (UTC)

അങ്ങനെ ആക്കിയിരുന്നതാണല്ലോ. മാറ്റിയോ?മൻ‌ജിത് കൈനി 06:22, 26 ഒക്ടോബർ 2007 (UTC)

പ്രധാന താൾ എന്നാണല്ലോ എനിക്കു കാണുന്നത്.--Shiju Alex 06:24, 26 ഒക്ടോബർ 2007 (UTC)

പ്രധാന താൾ എന്നാണ് എനിക്കും കാണുന്നത്.--ഹിരുമോൻ 06:44, 26 ഒക്ടോബർ 2007 (UTC)

ഇപ്പം അങ്ങിനെ കാണുന്നു--പ്രവീൺ:സംവാദം‍ 04:20, 28 ഒക്ടോബർ 2007 (UTC)

കൊല്ലവർഷത്തെക്കുറിച്ചുള്ള ചർച്ച[തിരുത്തുക]

ചർച്ച ഈ താളിലേക്ക് മാറ്റിയിരിക്കുന്നു. --ജേക്കബ് 21:31, 1 നവംബർ 2007 (UTC)

ഓട്ടപ്രദക്ഷിണം[തിരുത്തുക]

പ്രധാനതാളിലെ ഉള്ളടക്കത്തിലുള്ള ഓട്ടപ്രദക്ഷിണം എന്ന് സബ് ഹെഡ് തീരെ യോജിക്കുന്നില്ല. --ബ്ലുമാൻ‍ഗോ 08:48, 5 നവംബർ 2007 (UTC)

അച്ചടിരൂപം എന്നാൽ ഹാർഡ് കോപ്പി എന്നല്ലെ അർത്ഥം വരൂ? --ബ്ലുമാൻ‍ഗോ 18:55, 7 നവംബർ 2007 (UTC)

പുതിയ താളുകളിൽ നിന്ന്[തിരുത്തുക]

പുതിയ താളുകളിൽ നിന്ന് എന്ന വിഭാഗത്തിലെ സർ‌വ്വനാമങ്ങളുടെ ഉപ‌യോഗം ഒരു കല്ലുകടി പോലെ തോന്നുന്നു, ഇത്, ഈ ചെടിക്ക്, ഇവ മുതലായവ ധ്രുവൻ 20:28, 8 നവംബർ 2007 (UTC)

Yes check.svg--പ്രവീൺ:സംവാദം‍ 03:48, 9 നവംബർ 2007 (UTC)