സംവാദം:നെജ്മത്തിൻ എർബകാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നജ്മുദ്ദീൻ അർബകാൻ എന്നാണ് പേരിന്റെ ശരിയായി ഉച്ഛാരണം എന്നു തോന്നുന്നു--വിചാരം 17:09, 6 ഫെബ്രുവരി 2011 (UTC)

തുർക്കിഷ് ഉച്ചാരണങ്ങൾക്ക് അറബിയിൽ നിന്നും അൽപ്പം മാറ്റമുണ്ടെന്ന് വിചാരിക്കുന്നു. കമാലിനു പകരം കെമാൽ എന്നും മറ്റുമുള്ള പോലെ. ഇവിടെ ഉച്ചാരണം ശ്രദ്ധിക്കുക. --Vssun (സുനിൽ) 17:39, 6 ഫെബ്രുവരി 2011 (UTC)
നജ്മുദ്ദീൻ എന്നത് തുർക്കി അല്ല.അറബിയാണ്. ശരിയായ പ്രയോഗങ്ങൾ 1 2 ഇവിടെ കാണാം. അതനുസരിച്ച് മാറ്റിയിട്ടുണ്ട്.--സുഹൈറലി 12
28, 29 ജൂലൈ 2011 (UTC)
നജ്മുദ്ദീൻ എന്നത് തുർക്കി അല്ല എന്ന് സമ്മതിക്കുന്നു. എന്നാൽ അറബി വാക്കുകൾ‌ ഓരോ ഭാഷക്കാരും സ്വാംശികരിച്ചെടുത്ത് ഉച്ചരിക്കുന്നത് പലവിധത്തിലല്ലേ? മലയാളത്തിലേക്ക് വന്ന അറബി പേരുകൾ‌ ശ്രദ്ധിച്ചാൽ അത് മനസിലാകുമല്ലോ? നെജ്മത്തിൻ എർബകാൻ എന്ന ശരിയായ ഉച്ചാരണരീതി ഉപയോഗിക്കണമെന്ന് അഭിപ്രായപ്പെടുന്നു. --Vssun (സംവാദം) 15:17, 9 ഡിസംബർ 2011 (UTC)
നെജ്മത്തിൻ എർബകാൻ എന്നു മാറ്റി. --Vssun (സംവാദം) 14:09, 17 ഡിസംബർ 2011 (UTC)

അകിൻജിലാർ[തിരുത്തുക]

NSP established its own youth wing, called Akincilar (pronounced Akinjilar). It resorted to attacking leftist students and teachers as well as Alevis

ഈ വാചകത്തിന്റെ അടിസ്ഥാനത്തിലാണ് എഴുതിയത്. തെളിവുകളുടെ അടിസ്ഥാനത്തിൽ മാറ്റിയെഴുതാവുന്നതാണ് --Vssun (സുനിൽ) 03:17, 22 മാർച്ച് 2011 (UTC)

@തീവ്ര[തിരുത്തുക]

@തിരുത്ത്

തുർക്കിയുടെ ചരിത്രം കാണുക. തുർക്കിയിൽ ഇസ്ലാമികവാദികാളായ മറ്റു കക്ഷികളുണ്ടായിരുന്നെങ്കിലും എർബക്കാന്റെ കക്ഷിയുടെ തീവ്രത അവയ്ക്കുണ്ടായിരുന്നില്ല. തീവ്ര എന്നത് കൂട്ടിച്ചേർക്കുന്നു. --Vssun (സംവാദം) 08:15, 17 ജൂൺ 2013 (UTC)

ആ ഖണ്ഡികയുടെ താഴെക്കൊടുത്തിരിക്കുന്ന ഉറവിടത്തെ ആധാരമാക്കിയുള്ള വാചകങ്ങളാണ്. തെളിവ് ഫലകം നീക്കി. --Vssun (സംവാദം) 08:35, 17 ജൂൺ 2013 (UTC)
bbc യുടെ രണ്ട് ലിങ്കുകളിലും തീവ്ര എന്നതിന്റെ തെളിവ് കാണുന്നില്ല. ഇനി Inside Central Asia - A political history of Uzbekistan, Turkmenistan, Kazakhstan, Kyrgistan, Tajikistan, Turkey and Iran ആണ് ഉള്ളതെങ്കിൽ പേജ് നമ്പറോ അല്ലെങ്കിൽ വാചകമോ ഉദ്ധരിക്കുമെന്ന് കരുതുന്നു.--ഇർഷാദ്|irshad (സംവാദം) 10:16, 17 ജൂൺ 2013 (UTC)
പുസ്തകം രണ്ടുവർഷം മുമ്പ് വായിച്ചതിനനുസരിച്ച് എഴുതിയതാണ്. പേജ് നമ്പർ റേഞ്ച് നൽകിയിട്ടുണ്ട് (101-114). പുസ്തകം വീണ്ടും കിട്ടുകയാണെങ്കിൽ ഉദ്ധരണി സംഘടിപ്പിക്കാൻ ശ്രമിക്കാം. --Vssun (സംവാദം) 10:22, 17 ജൂൺ 2013 (UTC)