Jump to content

സംവാദം:നിലമ്പൂർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് നിലമ്പൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


നിലമ്പൂർ-നഞ്ചൻകോട്‌ പാത

[തിരുത്തുക]

ഇതെന്നാ പത്രവാർത്തയോ?? --ജുനൈദ് (സം‌വാദം) 03:52, 5 ജൂലൈ 2009 (UTC)[മറുപടി]

തൽക്കാലം സം‌വാദം താളിൽ ഇട്ടിട്ടുണ്ടു്. ഒരു ചെറിയ ഖണ്ഡികയിൽ പരായ്നുള്ള കാര്യമേ ഉള്ളൂ/--Shiju Alex|ഷിജു അലക്സ് 06:30, 5 ജൂലൈ 2009 (UTC)[മറുപടി]

നിലമ്പൂർ-നഞ്ചൻകോട്‌ പാത

[തിരുത്തുക]

'നിലമ്പൂരിൽനിന്ന്‌ വയനാട്ടിലൂടെ കർണാടകയിലെ നഞ്ചൻകോടിലേക്കൊരു റെയിൽപ്പാത' - ഈ ആവശ്യം ഉയർന്നിട്ട്‌ വർഷങ്ങൾ കഴിഞ്ഞു. മലപ്പുറം, വയനാട്‌ ജില്ലകളുടെയും ദക്ഷിണ കർണാടകത്തിന്റെയും വികസനത്തിന്‌ ഈ പാത വഴിതുറക്കുമെന്ന കാര്യത്തിൽ തർക്കമില്ല.മലപ്പുറം, വയനാട്‌ ജില്ലകളുടെ പ്രധാന സ്വപ്‌നപാതയാണ്‌ നിലമ്പൂർ നഞ്ചൻകോട്‌. പാതയ്‌ക്കുവേണ്ടിയുള്ള ആവശ്യം ഉയരാൻ തുടങ്ങിയിട്ട്‌ വർഷങ്ങൾ ഏറെയായി.പലതവണ സർവേ നടന്നുവെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉന്നയിച്ചും സാമ്പത്തിക നഷ്ടത്തിന്റെ കണക്കുകളിലും പാതയ്‌ക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നു. നിലമ്പൂർ-നഞ്ചൻകോട്‌ പാത നിലവിൽ വന്നാൽ ഉത്തരേന്ത്യയിലേക്കുള്ള യാത്രാദൂരം കുറയും. മൈസൂരിലേക്കും ബാംഗ്ലൂരിലേക്കുമെല്ലാം ഏറെ കിലോമീറ്ററുകൾ ലാഭിക്കാം. അതുവഴി യാത്രച്ചെലവ്‌ കുറയ്‌ക്കാനാകും. മുംബൈയിലേക്കാണെങ്കിൽ സേലം, ബാംഗ്ലൂർ വഴിയുള്ളതിനേക്കാൾ 64 കിലോമീറ്റർ ലാഭിക്കാനാവും. ബാംഗ്ലൂർ-കൊച്ചി-വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലുകളിലേക്കുള്ള എളുപ്പമാർഗമാകും. ഗുരുവായൂർ, ശബരിമല, ഏർവാടി, മുത്തുപേട്ട, തിരുനെല്ലി തുടങ്ങിയ തീർഥാടനകേന്ദ്രങ്ങളെ ചെലവുകുറഞ്ഞ രീതിയിൽ ബന്ധിപ്പിക്കാനാവും. മാത്രമല്ല കുറഞ്ഞ ചെലവിൽ ചരക്കുഗതാഗതം സാധ്യമാകും എന്നത്‌ മലയോരകർഷകർക്കും പ്രയോജനപ്പെടും. ടൂറിസത്തിനും സാധ്യതവർധിക്കും. എല്ലാറ്റിനുമുപരി വയനാടിന്‌ റെയിൽവേ ഭൂപടത്തിൽ സ്ഥാനം ലഭിക്കും തുടങ്ങിയവയെല്ലാം നിലമ്പൂർ-നഞ്ചൻകോട്‌ പാതയുടെ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടും. ജില്ലയിൽനിന്ന്‌ എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ഇ. അഹമ്മദ്‌ കേന്ദ്ര റെയിൽവെ സഹമന്ത്രിയായി ചുമതല ഏറ്റെടുത്തതോടെ നിലമ്പൂർ-നഞ്ചൻകോട്‌ പാത യാഥാർഥ്യമാകുമെന്ന പ്രതീക്ഷ ഒരിക്കൽക്കൂടി ശക്തമാവുകയാണ്‌. വയനാട്‌ റെയിൽവെ ഭൂപടത്തിൽ സ്ഥാനംപിടിക്കുമെന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം ഈ പ്രതീക്ഷകൾക്ക്‌ കരുത്ത്‌ പകരുകയും ചെയ്യുന്നു.

നീലഗിരിയുടെ പച്ചപ്പ്

2001-02 വാർഷിക റെയിൽവെ ബജറ്റിൽ നിലമ്പൂർ-നഞ്ചൻകോട്‌ പാതയുടെ സർവെയ്‌ക്ക്‌ 8.10ലക്ഷം ആണ്‌ വകയിരുത്തിയിരുന്നത്‌. റെയിൽവെ ചീഫ്‌ എൻജിനിയറുടെ നേതൃത്വത്തിൽ സാധ്യതാപഠനം നടത്തുകയും നിലമ്പൂർ-ചുങ്കത്തറ-എടക്കര-വഴിക്കടവ്‌ വടുവഞ്ചാൽ -സുൽത്താൻബത്തേരി-നഞ്ചൻകോട്‌ റൂട്ട്‌ തിരഞ്ഞെടുക്കുകയും ചെയ്‌തു. പിന്നീട്‌ ചെന്നൈയിലെ അണ്ണാ സർവകലാശാലയുടെ റിമോട്ട്‌ സെൻസിങ്‌ വിഭാഗവുമായി സഹകരിച്ച്‌ എൻജിനിയറിങ്‌ സർവെ നടത്തി. ഇതുപ്രകാരം നിലമ്പൂർ-എടക്കര-വഴിക്കടവ്‌-അയ്യൻകൊല്ലി-വടുവഞ്ചാൽ-സുൽത്താൻബത്തേരി വഴി നഞ്ചൻകോടിലേക്കുള്ള റൂട്ടിന്‌ മുൻഗണന നൽകിക്കൊണ്ട്‌ റെയിൽവേയ്‌ക്ക്‌ ശുപാർശ സമർപ്പിക്കുകയും ചെയ്‌തു.

എന്നാൽ സാമ്പത്തികമായി പാത ലാഭകരമാകില്ലെന്ന്‌ ചൂണ്ടിക്കാട്ടി 2004 മെയിൽ റെയിൽവെ അനുമതി നിഷേധിക്കുകയും ചെയ്‌തു. എന്നാൽ 2007-08 റെയിൽവെ ബജറ്റിൽ വീണ്ടും സർവെ ഉൾപ്പെടുത്തുകയും ഇതുപ്രകാരം 2008 ജനവരി 23ന്‌ റെയിൽവെ ബോർഡിന്‌ റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. പിന്നീട്‌ ഇതുസംബന്ധിച്ച നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.

ഷൊറണൂരിൽനിന്ന്‌ നിലമ്പൂരിലേക്കുള്ള ബ്രോഡ്‌ഗേജ്‌ പാതയ്‌ക്ക്‌ 1924ൽ അനുമതി നൽകി. മൂന്നുവർഷംകൊണ്ട്‌ പണിപൂർത്തിയാക്കി 1927 ഫിബ്രവരി മുതൽ വണ്ടി ഓടിച്ചുതുടങ്ങുമ്പോൾത്തന്നെ ബ്രിട്ടീഷുകാർക്ക്‌ പാതയുടെ വികസനസാധ്യതയെക്കുറിച്ച്‌ വ്യക്തമായ കാഴ്‌ചപ്പാട്‌ ഉണ്ടായിരുന്നു എന്നുവേണം കരുതാൻ. ഭാവിയിൽ കർണാടകയുമായി ബന്ധിപ്പിക്കാവുന്നതരത്തിൽ നിലമ്പൂർ ടൗണിൽനിന്ന്‌ നാലുകിലോമീറ്ററോളം അകലെ ചന്തക്കുന്നിലാണ്‌ റെയിൽപ്പാളങ്ങൾ വന്നുനിൽക്കുന്നത്‌. മൈസൂരിൽനിന്ന്‌ 26 കിലോമീറ്റർ അകലെയുള്ള നഞ്ചൻകോടിലേക്ക്‌ പാതയെ ബന്ധിപ്പിക്കാൻ ഏറെ സാധ്യതയുള്ള ദിശയിലാണ്‌ ചന്തക്കുന്നിൽ പാത ബ്രിട്ടീഷുകാർ പണിതിട്ടുള്ളത്‌. 2008ൽ സമർപ്പിച്ച നിലമ്പൂർ-നഞ്ചൻകോട്‌ സർവെ റിപ്പോർട്ട്‌ പ്രകാരം പാതയുടെ ദൈർഘ്യം 238 കിലോമീറ്ററാണ്‌. എന്നാൽ ട്രാഫിക്‌ റിട്ടേൺ മൈനസ്‌ 5.902 ആണ്‌ കണക്കാക്കിയിട്ടുള്ളത്‌. നിലമ്പൂരും ബത്തേരിയും നഞ്ചൻകോടും തമ്മിലുള്ള ഉയരവ്യത്യാസം കാരണം ചരക്കുവണ്ടികൾ ഓടിക്കാൻ പ്രയാസമാകുമെന്നും അതിനാൽ ട്രാഫിക്‌ അനുപാതം മൈനസ്‌ ആകുമെന്നുമാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. നിലവിലുള്ള ഭൂമിശാസ്‌ത്രപരമായ പ്രത്യേകത പരിഗണിക്കുമ്പോൾ പാത ഒരുമീറ്റർ ഉയരത്തിലെത്തണമെങ്കിൽ 60 മീറ്റർ സഞ്ചരിക്കേണ്ടവിരും. അതേസമയം ചരക്കുവണ്ടികൾ ഓടിക്കാതെത്തന്നെ ഗുരുവായൂർ-തൃശ്ശൂർ പാത യാഥാർഥ്യമായിട്ടുണ്ടെന്നാണ്‌ നഞ്ചൻകോട്‌ പാതയ്‌ക്കുവേണ്ടി ആവശ്യം ഉന്നയിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്‌. അതോടൊപ്പം വനമേഖലയിലൂടെ പാത കടന്നുപോകേണ്ടിവരുമെന്ന പ്രശ്‌നങ്ങളും നിലനിൽക്കുന്നുണ്ട്‌. അതോടൊപ്പം പാതയ്‌ക്കെതിരെ ചില ലോബികളുടെ ചരടുവലികൾ നടന്നതാണ്‌ വൈകാൻ കാരണമെന്ന ആരോപണവും ഉയരുകയുണ്ടായി. എങ്കിലും കൂട്ടായ്‌മയും രാഷ്ട്രീയ ഇച്ഛാശക്തിയും ഉണ്ടെങ്കിൽ പാത യാഥാർഥ്യമാകുമെന്നാണ്‌ പൊതുവെ ഉയരുന്ന അഭിപ്രായം.

നിലവിലുള്ള സാഹചര്യത്തിൽ നിലമ്പൂർ-നഞ്ചൻകോട്‌ പാത നിർമാണം മൂന്നുഘട്ടങ്ങളായി നടത്തുന്നത്‌ പ്രായോഗികമായിരിക്കുമെന്ന നിർദേശവും ഉയരുന്നു. നഞ്ചൻകോടുനിന്ന്‌ സുൽത്താൻബത്തേരിയിലേക്ക്‌ ഒന്നാംഘട്ടമായും നിലമ്പൂരിൽനിന്ന്‌ വഴിക്കടവിലേക്ക്‌ രണ്ടാംഘട്ടമായും പാത നിർമിക്കണം. അവസാനഘട്ടമായി വഴിക്കടവ്‌-സുൽത്താൻബത്തേരിയെ ബന്ധിപ്പിച്ചാൽ മതി.

സാങ്കേതിക തടസ്സങ്ങൾ നീക്കി പാത യാഥാർഥ്യമായാൽ ഉണ്ടാകുന്ന വികസനസാധ്യതകളെ തള്ളിക്കളയാവുന്നതല്ല. മൈസൂരിൽനിന്ന്‌ ചാമരാജ്‌നഗർവരെയും അവിടെനിന്ന്‌ നഞ്ചൻകോട്‌വരെയും പാത നിലവിലുണ്ട്‌. അത്‌ നിലമ്പൂരുമായി ബന്ധിപ്പിക്കപ്പെടുമ്പോൾ കൊങ്കൺപാതയ്‌ക്ക്‌ സമാന്തരപാതയാണ്‌ യാഥാർഥ്യമാകുന്നത്‌.

സർവെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്‌

2007-08 ബജറ്റിൽ 10-ാംനമ്പർ സർവെയായാണ്‌ നിലമ്പൂർ-നഞ്ചൻകോട്‌ ഉൾപ്പെടുത്തിയിരുന്നത്‌. ഇതുപ്രകാരം നടത്തിയ സർവെ റിപ്പോർട്ട്‌ 2008 ജനവരി 23നാണ്‌ റെയിൽവെ ബോർഡിന്‌ സമർപ്പിച്ചത്‌. ഇതനുസരിച്ച്‌ പാതയുടെ മൊത്തം ദൈർഘ്യം 238 കിലോമീറ്ററാണ്‌. നിർമാണച്ചെലവ്‌ 1742.11 കോടിയാണ്‌ കണക്കാക്കിയത്‌. എന്നാൽ ട്രാഫിക്‌ റിട്ടേൺ മൈനസ്‌ 5.902 ആണ്‌.

2004ൽ നടന്ന സർവെ പ്രകാരം 1112 കോടിയായിരുന്നു നിർമാണച്ചെലവ്‌ കണക്കാക്കിയിരുന്നത്‌. മൊത്തം ദൂരം 236 കിലോമീറ്ററായിരുന്നു. നിർമാണച്ചെലവിൽ 630 കോടിയുടെ വർധനയാണ്‌ ഇതിനിടയിൽ ഉണ്ടായത്‌.


പാത യാഥാർഥ്യമായാലുള്ള പ്രധാന നേട്ടങ്ങൾ

1. നിലമ്പൂർ - നഞ്ചൻകോട്‌ പാത യാഥാർഥ്യമായാൽ ഉത്തരേന്ത്യയിലേക്കുള്ള ഏറ്റവും കുറഞ്ഞ ദൈർഘ്യമുള്ള ലൈനായി മാറും.

2. ഷൊറണൂരിൽനിന്ന്‌ ഡൽഹിയിലേക്ക്‌ കൊങ്കൺ വഴിയുള്ളതിനേക്കാൾ 388 കിലോമീറ്റർ ദൂരം ലാഭിക്കാം. വിജയവാഡ വഴി ഡൽഹിയിലേക്കുള്ള ദൂരത്തേക്കാൾ 139 കിലോമീറ്റർ കുറയും.

3. മൈസൂരിലേക്ക്‌ സേലം, ബാംഗ്ലൂർ വഴിയുള്ളതിനേക്കാൾ 212 കിലോമീറ്റർ ലാഭിക്കാം. മൈസൂരിലേക്ക്‌ സേലം, ബാംഗ്ലൂർ വഴി 612 കിലോമീറ്ററാണ്‌ ദൈർഘ്യം. ഷൊറണൂരിൽനിന്ന്‌ നിലമ്പൂർ, നഞ്ചൻകോട്‌ വഴി 400 കിലോമീറ്റർ സഞ്ചരിച്ചാൽ മൈസൂരിലെത്താം.

4. മുംബൈയിലേക്ക്‌ സേലം, ബാംഗ്ലൂർ വഴിയുള്ളതിനേക്കാൾ 59 കിലോമീറ്റർ ലാഭിക്കാനാകും.

5. ബാംഗ്ലൂർ-കൊച്ചി - വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലുകളിലേക്കുള്ള എളുപ്പമാർഗം.

6. നഞ്ചൻകോട്‌ എഫ്‌.സി.ഐ ഗോഡൗണുമായി ബന്ധിപ്പിക്കാനാകും.

7. ഗുരുവായൂർ, ശബരിമല, ഏർവാടി, മുത്തുപേട്ട, തിരുനെല്ലി തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളെ ചെലവ്‌ കുറഞ്ഞ രീതിയിൽ ബന്ധിപ്പിക്കാം.

8. കുറഞ്ഞ ചെലവിൽ ചരക്ക്‌ ഗതാഗതം സാധ്യമാകും.

9. ഉത്തരേന്ത്യയിലേക്ക്‌ താരതമ്യേന യാത്രാ ചെലവ്‌ കുറയ്‌ക്കാനാകും.

10. ടൂറിസം മേഖലയിൽ വികസനത്തിന്‌ വഴി തുറക്കും.

11. വയനാടിന്‌ റെയിൽവേ ഭൂപടത്തിൽ സ്ഥാനം ലഭിക്കും.

റെയിൽവേ വികസന ആവശ്യങ്ങൾ

നിലമ്പൂർ- ഷൊറണൂർ പാതയിൽ (66 കി.മീ) നിലമ്പൂർ, വാണിയമ്പലം, തൊടിയപ്പുലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്‌, അങ്ങാടിപ്പുറം എന്നിവയുമാണ്‌ പ്രധാന സ്റ്റേഷനുകൾ. പരിമിതികളും അസൗകര്യങ്ങളും നിലനിൽക്കുന്നു. ഇത്‌ പരിഹരിക്കാൻ സമഗ്രമായ നവീകരണ പദ്ധതികൾ നടപ്പിലാക്കേണ്ടതുണ്ട്‌.

1. കൂടാതെ നിലമ്പൂർ - ഫറോക്ക്‌ - കോഴിക്കോട്‌ പാതയുടെ സാധ്യതാ പഠനവും നേരത്തെ നടത്തിയിരുന്നു.

2. അങ്ങാടിപ്പുറം മേൽപ്പാല യാഥാർഥ്യമാകണം. നിലമ്പൂർ- ഷൊറണൂർ പാതയിൽ പത്ത്‌ സർവ്വീസുകളാണുള്ളത്‌. ഓരോ വണ്ടിക്കും കടന്ന്‌ പോകാൻ 10 മിനിറ്റ്‌ വീതം അങ്ങാടിപ്പുറം ഗേറ്റ്‌ അടച്ചിടുമ്പോൾ ഒരു ദിവസം ചുരുങ്ങിയത്‌ ഒരു മണിക്കൂർ 40 മിനിറ്റ്‌ നേരം ദേശീയപാത 213ൽ വാഹനഗതാഗതം തടസ്സപ്പെടും. പിന്നെ ഗതാഗതക്കുരുക്ക്‌ഒഴിയണമെങ്കിൽ മണിക്കൂറുകൾ വേണം.


3. നിലമ്പൂർ- ഷൊറണൂർ പാതാ നവീകരണം പൂർത്തിയാക്കുക. മൂന്നുവർഷംകൊണ്ട്‌ നിലമ്പൂർ- ഷൊറണൂർ പാത പൂർത്തിയാക്കി 1927 ൽ ഈ പാതയിലൂടെ ബ്രിട്ടീഷുകാർ വണ്ടി ഓടിച്ച്‌ തുടങ്ങിയിരുന്നു. എന്നാൽ ഈ പാതയുടെ നവീകരണം തുടങ്ങിയിട്ട്‌ ഒമ്പത്‌ വർഷമായി.

4. നിലമ്പൂർ- ഷൊറണൂർ പാതയിൽ വണ്ടികളുടെ വേഗം വർധിപ്പിക്കുക. നിലവിൽ നിലമ്പൂരിൽനിന്ന്‌ മേലാറ്റൂർ വരെ 40 കിലോമീറ്റർ വേഗത്തിലും അവിടെനിന്ന്‌ ഷൊറണൂരിലേക്ക്‌ 60 കിലോമീറ്റർ വേഗത്തിലുമാണ്‌ വണ്ടികൾ ഓടിക്കുന്നത്‌.

5. നിലമ്പൂർ - ഷൊറണൂർ ലൈൻ വൈദ്യുതീകരിക്കണം. മേലാറ്റൂർ, വല്ലപ്പുഴ സ്റ്റേഷനുകളിൽ വണ്ടികൾ ക്രോസ്‌ ചെയ്യാനുള്ള സൗകര്യം ഒരുക്കണം.

6. ജില്ലയിലെ മിക്ക സ്റ്റേഷനുകളിലും പ്ലാറ്റ്‌ഫോം നീളം കുറവാണ്‌. വണ്ടികളുടെ നാലുബോഗികൾവരെ പ്ലാറ്റ്‌ഫോമിന്‌ പുറത്താണ്‌ വന്നുനിൽക്കാറ്‌. ഇതുകാരണം യാത്രക്കാർക്ക്‌ വണ്ടിയിൽ കയറാനും ഇറങ്ങാനും പ്രയാസം നേരിടുന്നു. ഇത്‌ പരിഹരിക്കാൻ പ്ലാറ്റ്‌ഫോം നീളം കൂട്ടണം.

വേണ്ടത്‌ കൂടുതൽ സർവീസുകൾ

ഷൊറണൂർ- മംഗലാപുരം പാത ഇരട്ടിപ്പിക്കൽ പൂർത്തിയായിട്ടില്ലെങ്കിലും സമയക്രമീകരണം നടത്തി കൂടുതൽ സർവീസുകൾ നടത്താവുന്നതാണ്‌.

1. 6301 ഷൊറണൂർ- തിരുവനന്തപുരം വേണാട്‌ നിലമ്പൂർക്ക്‌ നീട്ടാവുന്നതാണ്‌.

2. പാലക്കാട്‌ രാത്രി 8.30ന്‌ എത്തി രാവിലെ 6.30ന്‌ പോകുന്ന ട്രിച്ചി പാസഞ്ചറിനെ നിലമ്പൂരിലേക്ക്‌ നീട്ടാവുന്നതാണ്‌.

3. വൈകീട്ട്‌ എറണാകുളത്തുനിന്ന്‌ വരുന്ന എക്‌സിക്യൂട്ടീവ്‌ എക്‌സ്‌പ്രസ്സിന്‌ കണക്ഷനായി ഷൊറണൂരിൽനിന്ന്‌ നിലമ്പൂർ ഭാഗത്തേക്ക്‌ ഒരു ട്രെയിൻ അനുവദിക്കുക. രാത്രി 7.20ന്‌ നിലമ്പൂരിലെത്തുന്ന വണ്ടി തിരിച്ച്‌ അമൃതയ്‌ക്ക്‌ കണക്ഷൻ കിട്ടുന്ന തരത്തിൽ ഓടിക്കാവുന്നതാണ്‌. രാത്രി 9.30ന്‌ നിലമ്പൂരിലെത്തുന്ന വണ്ടി രാവിലെ 6.30ന്‌ ഷൊറണൂരിലേക്കും ഓടിക്കാവുന്നതാണ്‌.

4. നിലമ്പൂരിൽനിന്ന്‌ കന്യാകുമാരിയിലേക്കോ തിരുവനന്തപുരത്തേക്കോ രാത്രികാല സർവീസ്‌ തുടങ്ങുക.

വീണ്ടും വാൻഡലിസം

[തിരുത്തുക]

വീണ്ടും --ജുനൈദ് (സം‌വാദം) 11:27, 9 ജൂലൈ 2009 (UTC)[മറുപടി]

തുടർച്ചയായി മുന്നറിയിപ്പുകൾ കൊടുത്തിട്ടും വാൻഡലിസം തുടരുന്നതിനാൽ അവസാനമുന്നറിയിപ്പെന്ന നിലയിൽ പരമാവധി ഒരാഴ്ചത്തെക്കു് ബ്ലോക്കു് ചെയ്യുക. പുതിയ ഉപയോക്താവു് എന്ന പരിഗണന വെച്ചു് കൊണ്ടു് നിലവിലുള്ള സ്ഥിതിയിൽ തലക്കാലം അതിൽ കൂടുതൽ ബ്ലോക്കു് വേണ്ട. --Shiju Alex|ഷിജു അലക്സ് 12:14, 9 ജൂലൈ 2009 (UTC)[മറുപടി]

അക്ഷാംശവും രേഖാംശവും:

[തിരുത്തുക]

വ്യത്യസ്തമായ അക്ഷാംശവും രേഖാംശവും നൽകിയിരിക്കുന്നു. --എഴുത്തുകാരി സംവാദം 05:31, 11 ജൂൺ 2012 (UTC)[മറുപടി]

ഏതു ഭാഗത്തു്? ടൈറ്റിൽ ടാഗിലും( ഫലകത്തിനുള്ളിൽനിന്നും) ഇൻ-ലൈനിലും കൊടുത്തിരിക്കുന്നതു വ്യത്യസ്തമാണു്.(അതു വേണമെങ്കിൽ ഇപ്പോൾ മാറ്റാം). പക്ഷേ രണ്ടും അടുത്തടുത്ത സ്ഥലങ്ങളുമാണു്. ഇതല്ലാതെ പേജിൽ എവിടെയെങ്കിലും? ViswaPrabha (വിശ്വപ്രഭ) (സംവാദം) 08:27, 11 ജൂൺ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നിലമ്പൂർ&oldid=1324700" എന്ന താളിൽനിന്ന് ശേഖരിച്ചത്