സംവാദം:തൈക്കാട് അയ്യാ സ്വാമി
ശ്രീനാരായണഗുരുവിന്റേയും ചട്ടമ്പിസ്വാമികളുടേയും ഗുരുവായിരുന്നു ശൈവസിദ്ധനായിരുന്ന തൈക്കാട്ട് അയ്യാവു സ്വാമികൾ. നോട്ടബിലിറ്റി ടാഗു് ഇട്ടയാൾ അത്യാവശ്യം വിവരം അന്വേഷിക്കുകയെങ്കിലും വേണമായിരുന്നു.
പ്രസ്തുത നോട്ടബിലിറ്റി ടാഗ് എത്രയും വേഗം നീക്കം ചെയ്ത് വിക്കിപീഡിയയ്ക്ക് സംഭവിച്ച ഈ അപമാനം ഇല്ലായ്മ ചെയ്യുക. മംഗലാട്ട് ►സന്ദേശങ്ങൾ
ക്ഷമിക്കണം. ഇട്ടത് ഞാനാണ്. ഇങ്ങനെ ഒരാളെക്കുറിച്ചു കേട്ടിട്ടില്ലാത്തതുകൊണ്ടും, ചട്ടമ്പി സ്വാമികളുടെ പേരും നാരായണഗുരു സ്വാമികളുടെ പേരും കണ്ടതു കൊണ്ടുമാണ് ഡിലീറ്റ് ചെയ്യാതെ അൺറഫറൻസ്ഡും നോട്ടബിലിറ്റിയും ഇട്ടത്. അറിവുള്ളവരാരെങ്കിലും കാണിച്ചുതരമെന്നു തോന്നി. നോട്ടബിലിറ്റി ഇപ്പൊ മാറ്റാം --ജ്യോതിസ് 17:35, 11 ഓഗസ്റ്റ് 2008 (UTC)
അയ്യാ സ്വാമിക്കൊരു റഫറൻസ് ഇതാ[[1]]. എനിക്ക് ഇദ്ദേഹത്തെക്കുറിച്ച് കാര്യമായൊന്നും അറിയില്ല. അതുകൊണ്ടുതന്നെ ഈ റഫറൻസ് ഉപയോഗിക്കാമോയെന്ന് അറിവുള്ളവർ പറയണം. -- സിദ്ധാർത്ഥൻ 17:45, 11 ഓഗസ്റ്റ് 2008 (UTC)
- ഇത് ആധാരമായി സ്വീകരിക്കാൻ പറ്റില്ല. ഞാൻ മഹേഷ് മാഷിനോടും,ചള്ളിയാനോടും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. --Anoopan| അനൂപൻ 17:50, 11 ഓഗസ്റ്റ് 2008 (UTC)
- ജ്യോതിസ് ഒട്ടും വിഷമിക്കേണ്ട. അശ്വമേധം ജി.എസ്. പ്രദീപിനുപോലും തൈക്കാട്ട് അയ്യാവു സ്വാമികളെ കണ്ടുപിടിക്കാൻ പറ്റിയിട്ടില്ല. പിന്നെയല്ലേ ജ്യോതിസ് :) --Anoopan| അനൂപൻ 17:52, 11 ഓഗസ്റ്റ് 2008 (UTC)
- ഈ ലേഖനത്തിന്റെ തുടക്കം ഇവിടെ നിന്നുമാണെന്ന് തോന്നുന്നു - ഈ ലിങ്ക് റഫറൻസാക്കാമോ? http://www.india9.com/i9show/Ayya-Swami-Temple-57985.htm --ഷാജി 18:40, 11 ഓഗസ്റ്റ് 2008 (UTC)
- വൈകുണ്ഠസ്വാമി തന്നെയാണോ ഈ സ്വാമികളും? അങ്ങനെ ആണെങ്കിൽ മെർജ്ജാം. simy 19:05, 11 ഓഗസ്റ്റ് 2008 (UTC)
- അല്ലെന്നു തോന്നുന്നു - വൈകുണ്ഠസ്വാമി(ജനനം - 1809, മരണം - 1851). തൈക്കാട് അയ്യാ സ്വാമി (1814-1909) --ഷാജി 19:26, 11 ഓഗസ്റ്റ് 2008 (UTC)
വൈകുണ്ഡസ്വാമിയും അയ്യാവു സ്വാമികളും തെക്കൻ തിരുവിതാംകൂറിൽ നിന്നാണു്. ഒരാൾ പാണ്ടിപ്പറയസമുദായത്തിലും മറ്റൊരാൾ നാടാർ സമുദായത്തിലുമാണു് പിറന്നതു്. കേരളീയനവോത്ഥാനത്തിന്റെ പാഠപുസ്തകചരിത്രങ്ങൾ പരിഗണിക്കാത്ത വിപ്ലവാത്മകത ഈ രണ്ടുപേർക്കും ഉണ്ടായിരുന്നു, ജീവിതത്തിലും ആശയങ്ങളിലും. വിക്കി എഴുത്തുകാർക്കു പോലും ഇവരെ നേരാംവണ്ണം അറിയില്ല എന്നതു് ഇവരുടെ കുഴപ്പമല്ല എന്നു വിശ്വസിക്കാനാണു് എനിക്കിഷ്ടം. മംഗലാട്ട് ►സന്ദേശങ്ങൾ
റഫറൻസ്
[തിരുത്തുക]അധികവായനയ്ക്കുള്ള പുസ്തകങ്ങൾ റഫറൻസു തന്നെയല്ലേ? ഇനിയും തെളിവുഫലകം വേണോ? മംഗലാട്ട് ►സന്ദേശങ്ങൾ
- അല്ല. ഇതിൽ അവലംബം ആവശ്യപ്പെട്ടിട്ടുള്ളയിടങ്ങളിൽ ഏതു പുസ്തകത്തിൽ നിന്നാണ് എടുത്തിട്ടുള്ളത് എന്നതിന്റെ വിശദാംശങ്ങൾ ചേർക്കുന്നതാണ് കീഴ്‌വഴക്കം. --Vssun 04:17, 14 ഓഗസ്റ്റ് 2008 (UTC)
രസവാദനിർമ്മിതമായ സുബ്രഹ്മണ്യവിഗ്രഹം- ഇതെന്താണ്? രസലോഹമാണോ(Mercury)?