Jump to content

ജി.എസ്. പ്രദീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജി.എസ്. പ്രദീപ്
ജനനം (1972-05-15) മേയ് 15, 1972  (52 വയസ്സ്)
ദേശീയതഭാരതീയൻ
അറിയപ്പെടുന്നത്വിപരീതപ്രശ്നോത്തരി

ഓർമ്മശക്തിയും വിശകലനപാടവവും കൊണ്ട് ശ്രദ്ധേയനായ ഒരു ടെലിവിഷൻ അവതാരകനാണ്‌ ജി.എസ്. പ്രദീപ്. 1972 -മേയ് 15-ന് കിളിമാനൂരിൽ ജനനം. സമകാലിക ലോകസംഭവങ്ങളെ സംബന്ധിച്ച് വിപുലമായ ജ്ഞാനത്തിനുടമയാണ് ഇദ്ദേഹം. ആദ്യമായി വിപരീതപ്രശ്നോത്തരി അവതരിപ്പിച്ച് ലിംക ബുക് ഓഫ് റെക്കോർഡ്സിൽ പേരു നേടുകയും ചെയ്തു[1] കൈരളി ടി.വി യിൽ അശ്വമേധം എന്ന പരിപാടിയിലൂടെ ഇദ്ദേഹം പ്രശസ്തനാണ്. ഇപ്പോൾ ജയ്ഹിന്ദ് ടി.വിയിൽ രണാങ്കണം എന്ന പരിപാടി അവതരിപ്പിക്കുന്നു. ഇദ്ദേഹം സംസ്ഥാനതല കാരം കളിക്കാരനായിരുന്നു.[1]. വൈലേപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയ‌ർമാൻ ആണ്.[2]

ജീവിതരേഖ

[തിരുത്തുക]

കേരള യൂണിവേഴ്സിറ്റി യുവജനോത്സവത്തിൽ മലയാളം പ്രസംഗം ഇനത്തിൽ ആറു തവണ തുടർച്ചയായി[1] വിജയിയായി. 1987 - 1993 കാലഘട്ടത്തിലായിരുന്നു[1] ഇത്. 14 ആം വയസ്സിലാണ് ആദ്യമായി ഇദ്ദേഹം ടെലിവിഷനിൽ വന്നത് ജസ്റ്റ് എ മിനിറ്റ്[1] എന്ന പരിപാടിയിലൂടെയാണ്. ഭാര്യ: ബിന്ദു, മക്കൾ: സൗപർണ്ണിക, സൂര്യനാരായണൻ

വിദ്യാഭ്യാസം

[തിരുത്തുക]

ഗവ: ആർട്സ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം, എസ്.എം കോളേജ് എന്നീ കലാലയങ്ങളിൽ ഇദ്ദേഹം വിദ്യാഭ്യാസം നടത്തി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "ദി ഹിന്ദുവിൽ വന്ന ലേഖനം". Archived from the original on 2007-06-09. Retrieved 2011-12-07.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2023-04-27. Retrieved 2024-10-12.



"https://ml.wikipedia.org/w/index.php?title=ജി.എസ്._പ്രദീപ്&oldid=4139629" എന്ന താളിൽനിന്ന് ശേഖരിച്ചത്