സംവാദം:തുഞ്ചത്തെഴുത്തച്ഛൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പേജിലെ ചെറിയ ചില അക്ഷരത്തെറ്റുകൾ തിരുത്തിയിട്ടുണ്ടു്. ഒന്നു രണ്ടു കാര്യം കൂടി പറയട്ടേ. ആദ്യം എഴുതിയ ആൾ തന്നെ തിരുത്തുന്നതാവും ഉചിതം.

 1. എഴുത്തച്ഛൻ ജനിച്ചതു കിള്ളിക്കുറിശ്ശിമംഗലത്താണോ? അതു കുഞ്ചന് നമ്പ്യാരുടെ സ്ഥലമല്ലേ? തുഞ്ചൻ പറമ്പു നിൽക്കുന്നതു് തിരൂരിനടുത്തുള്ള തൃക്കണ്ടിയൂരിലാണു്.
 2. “അദ്ധ്യാത്മരാമായണം കിളിപ്പാട്ടു്” വാല്മീകിരാമായണത്തിന്റെ പരിഭാഷയല്ല - അദ്ധ്യാത്മരാമായണത്തിന്റെയാണു്. മായാസീതയും ഭക്തിയുടെ അതിപ്രസരവും മറ്റും അതിലുമുണ്ടു്. എങ്കിലും എഴുത്തച്ഛന്റേതായി ഒരുപാടു പുതിയ കല്പനകളും ഉണ്ടു്.
 3. രാമാനുജം എന്നതു് എഴുത്തച്ഛന്റെ യഥാർത്ഥപേരല്ല എന്നാണു പൊതുവായ അഭിപ്രായം. അതിനാല്, “രാമാനുജന് എന്നായിരുന്നു എഴുത്തച്ഛന്റെ യഥാർ‍ത്ഥനാമം എന്നൊരു അഭിപ്രായമുണ്ടു്” എന്നോ മറ്റോ പറയുകയാവും ഉചിതം.
 4. ഭാഗവതം കിളിപ്പാട്ടും എഴുത്തച്ഛന്റേതായി പറഞ്ഞുപോരുന്നുണ്ടു്. അധികം ആളുകളും ഇതിനെതിരാണു്. ദശമസ്കന്ധത്തിൽ മാത്രമേ എഴുത്തച്ഛന്റെ ശൈലി ഭാഗവതത്തിൽ കാണുന്നുള്ളൂ.
 5. ഇരുപത്തിനാലുവൃത്തം, ഹരിനാമകീർ‍ത്തനം എന്നിവ എഴുത്തച്ഛന്റേതല്ല എന്നാണു ഭൂരിപക്ഷാഭിപ്രായം. എങ്കിലും അവ അദ്ദേഹത്തിന്റേതാണെന്നു പൊതുവേ കരുതിപ്പോരുന്നു.

Umesh | ഉമേഷ് 15:59, 6 ഫെബ്രുവരി 2006 (UTC)

നാനാർത്ഥമുണ്ട്[തിരുത്തുക]

എഴുത്തച്ഛൻ എന്നത് ഒരു ജാതിപ്പേരാണ്. അത് തുഞ്ചത്ത് എഴുത്തച്ഛനിലേയ്ക്ക് റീ ഡയറക്റ്റ് ചെയ്യാതെ ഒരു നാനാർത്ഥ താൾ ഉണ്ടാക്കണം എന്നാൺ! എൻറെ അഭിപ്രായം.

ഉത്തരം # 1 അദ്ദേഹം ജനിച്ചത് തിരൂരിനറ്റുത്തുള്ള തൃക്കണ്ടിയൂരിൽ ആണ്. ഇന്ന ആ പ്രദേശം തുഞ്ചൻ പറമ്പ് എന്നറിയപ്പെടുന്നു. മറ്റുള്ളവയിൽ ലേഖകൻ പറയുന്ന കാര്യങ്ങൾ സമർത്ഥിക്കാൻ തെളിവുകൾ നിരത്താമോ. എങ്കിൽ ഞാൻ ശ്രമിക്കാം. അല്ലെങ്കിൽ ആ പറയുന്നത് സ്വയം തർക്കിക്കുന്നപോലെ ആകും--ചള്ളിയാൻ 07:57, 16 ഡിസംബർ 2006 (UTC) --ചള്ളിയാൻ 07:57, 16 ഡിസംബർ 2006 (UTC)

തലക്കെട്ട്[തിരുത്തുക]


തുഞ്ചത്തെഴുത്തച്ഛൻ എന്നാണല്ലോ കാണാറ്--അനൂപൻ 16:22, 10 മേയ് 2008 (UTC)


എഴുത്തച്ഛൻ എന്നത് ഒരു ജാതിപ്പേരും (എഴുത്തച്ഛൻ സമുദായം - തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ എന്റെ അറിവിലുണ്ട്.) മലബാറിലെ ചില നായർ കുടുംബക്കാരുടെ സ്ഥാനപ്പേരും (കുറുപ്പ്, പണിക്കർ എന്നിവ പോലെ) ആണ്. തുഞ്ചത്തെഴുത്തച്ഛൻ ജാതിയിൽ വട്ടേക്കാട്ട് നായരായിരിക്കണം. പക്ഷേ അദ്ദേഹത്തിന്റെ യഥാർഥ നാമധേയം രാമാനുജൻ എന്നായിരിക്കാൻ വഴിയില്ല. പഴയകാലത്തും, ഇക്കാലത്തും 'രാമാനുജൻ' എന്ന പേര് കേരളത്തിലെ ഒരു സമുദായക്കാരും ഇട്ടുകണ്ടിട്ടില്ല. രാമാനുജൻ എന്നത് ഒരുപക്ഷേ അദ്ദേഹം സംന്യാസത്തിനു(?) ശേഷം സ്വീകരിച്ച പേരായിരിക്കാം.--Anoop menon 13:15, 1 മേയ് 2009 (UTC)

അവലംബം[തിരുത്തുക]

ആദ്യത്തെ അവലംബം (http://www.angelfire.com/art2/ezhuthachan/) അത്ര പോര. ആ താളിന്റെ രചയിതാവിനെക്കുറിച്ച് ഒരു വിവരവും അതിൽ കാണുന്നില്ല. എന്നുവച്ചാൽ ആ വ്യക്തിയുടെ അറിവിനെക്കുറിച്ചോ ഗവേഷണത്തിനുവേണ്ടുന്ന കഴിവുകളെക്കുറിച്ചോ അറിയാൻ പാടില്ല. കഴിവതും പെട്ടെന്ന് അതുമാറ്റി വേറെ വല്ല സ്രേണിയെയും ഉദ്ധരിക്കണമെന്നെന്റെ എളിയ അഭിപ്രായം--കൃഷ്ണമൂർത്തി 18:15, 22 ജൂൺ 2010 (UTC)

ശരിയായ എഴുത്തച്ഛൻ?[തിരുത്തുക]

തീക്കടൽ കടഞ്ഞ് തിരുമധുരം എന്ന പേരിൽ സി. രാധാകൃഷ്ണൻ എഴുതിയ ജീവിതാഖ്യായിക പിന്തുടർന്നാൽ, കവിയുടെ പേര്‌ രാമാനുജൻ എന്നല്ല, കൃഷ്ണൻ എന്നായിരുന്നു. ജനിച്ചത് തിരൂരെ തുഞ്ചൻ പറമ്പിലല്ല, താന്നിയൂർ(താനൂർ) കളരിവീട്ടിലാണ്‌. അദ്ധ്യാത്മരാമായണവും ശ്രീമഹാഭാരതവും മറ്റും എഴുതിയത് ശോകനാശിനിയിൽ വച്ചല്ല, ശബരകൊട്ടത്തെ(ചമ്രവട്ടം) ചക്കുപുരയിൽ താമസിക്കവേയാണ്‌. ഹരിനാമകീർത്തനത്തിന്റെ രചനയ്ക്കും മറ്റുമുള്ള ശിക്ഷയായി ക്ഷേത്രസങ്കേതത്തിന്റെ അടിമയായി ചക്കുന്തി ശിഷ്ടജീവിതം കഴിക്കാനുള്ള സാമൂതിരിയുടെ വിധി അനുസരിക്കുകയായിരുന്നു കിളിപ്പാട്ടുകളുടെ രചനാകാലത്ത് അദ്ദേഹം. കിളിപ്പാട്ടകൾ രചിച്ച് വേദങ്ങളുടെ മേൽ 'ശൂദ്രദോഷം' വീഴ്ത്തിയതിന്‌ പിന്നീട് കിട്ടിയ നാടുകടത്തൽ ശിക്ഷയുടെ ഒടുവിലാണ്‌, അദ്ദേഹം ശോകനാശിനിയിൽ എത്തിയത്. ശരിയായ എഴുത്തച്ഛൻ ഏതാണാവോ?Georgekutty 04:54, 23 ജൂൺ 2010 (UTC)

ഈ വിവരങ്ങൾ, കുറഞ്ഞ പക്ഷം കുറിപ്പായി ഓരോ ഇടങ്ങളിലും കൂട്ടിച്ചേർക്കുന്നത് നന്നായിരിക്കും. --Vssun (സുനിൽ) 04:59, 23 ജൂൺ 2010 (UTC)

അവലംബം[തിരുത്തുക]

ആദ്യത്തെ അവലംബം (http://www.angelfire.com/art2/ezhuthachan/) ശ്രീ. സി .രാധാകൃഷ്ണന്റെ സ്വകാര്യ വെബ് സൈറ്റ് ആണ്. ഈ വെബ്സൈറ്റിനെ അവലംബം ആക്കുന്നത് 'വിക്കിപീഡിയ:പരിശോധനായോഗ്യത' നയങ്ങൾ ക്കെതിരാണ്.

ഈ വെബ്‌സൈറ്റിൽ പറഞ്ഞ കാര്യങ്ങളെ പറ്റി വായിച്ചപ്പോൾ അറിഞ്ഞ ചിലത്


1. കടുപ്പട്ടന്മാർ പതിനേഴാം നൂറ്റാണ്ടിലാണ് കേരളത്തിലേക്ക് വന്നത് എന്ന് ഈ വെബ് സൈറ്റിൽ പറയുന്നു.

  അവർ അതിനു മുൻപോ ശേഷമോ വന്നവരാകാം.
  പതിനഞ്ചാം നൂറ്റാണ്ടിലോ ,പതിനാറാം നൂറ്റാണ്ടിലോ ജീവിച്ചിരുന്ന കാക്കശ്ശേരി ഭട്ടതിരി യുടെ(കെ.ബാലകൃഷ്ണ കുറുപ് , കോഴിക്കോടിന്റെ 
  ചരിത്രം ,പേജ് 182 ) ശിഷ്യ നായ ചെമ്പ്ര മാക്കു എഴുത്തച്ഛൻ(കടുപ്പട്ടൻ വിഭാഗത്തിൽ പെട്ട ആളാണ്) നെ 
  കുറിച്ച് 'ഐതിഹ്യ മാല' യിൽ പരാമർശമുണ്ട് 

2. എൽ.കെ. അനന്തകൃഷ്ണ അയ്യർ 'ദി കൊച്ചിൻ ട്രൈബ്സ് ആൻഡ് കാസ്റ്റസ്'(1912 ൽ പ്രസിദ്ധികരിച്ചത്)

 എന്ന പുസ്തകത്തിൽ(പേജ് 112 )
  
  'അധ്യാപനം' കടുപ്പട്ടൻ മാരുടെ പ്രാഥമിക ജോലിയാണ് എന്ന് പറയുന്നുണ്ട് 
  (https://archive.org/stream/in.ernet.dli.2015.108378/2015.108378.Tribes-And-Castes-Of-Cochin-Vol2#page/n165/mode/2up )
  മതപരമായ കാര്യങ്ങളിൽ കടുപ്പട്ടന്മാർക്ക് 'ശൂദ്ര' സ്ഥാനമാണ് ഉണ്ടായിരുന്നത്, ആരാധന രീതികൾ നായർ വിഭാഗത്തിന്റ തു പോലെയാണ് 
  എന്നും ഇതേ പുസ്തകത്തിലുണ്ട്.(പേജ് 110 )
  തരകൻ, കടുപ്പട്ടൻ ഈ രണ്ടു വിഭാഗങ്ങൾക്കും സമൂഹത്തിൽ ഒരേ സ്ഥാനമാണുണ്ടായിരുന്നത് എന്ന് ഇതേ പുസ്തകത്തിലുണ്ട്(പേജ് 103 ) (ലിങ്ക് :

https://archive.org/stream/in.ernet.dli.2015.108378/2015.108378.Tribes-And-Castes-Of-Cochin-Vol2#page/n149/mode/2up )

(1912 വരെ തരകൻ വിഭാഗം പൂർണമായും നായർ വിഭാഗത്തിൽ ആയിരുന്നില്ല അപ്പോൾ ഭാഷാപിതാവിന്റെ കാലത്ത് (400 - 500 വര്ഷം മുൻപ് ) അവർ നായർ വിഭാഗമായിരുന്നു എന്നത് !!!)

ഇതേ പുസ്തകത്തിൽ 104 ആം പേജിൽ(രണ്ടാം ഖണ്ഡിക) ഡോ:ഗുണ്ടർട് കടുപ്പട്ടന്മാരെ സർക്കാർ രേഖകളിൽ 'ചൗളന്മാർ'(ചോളദേശക്കാർ) എന്നാണ് പരാമര്ശിച്ചിട്ടുള്ളത് എന്ന് പറയുന്നു.(https://archive.org/stream/in.ernet.dli.2015.108378/2015.108378.Tribes-And-Castes-Of-Cochin-Vol2#page/n149/mode/2up )

കടുപ്പട്ടന്മാർക്ക് ക്ഷേത്ര ബലിക്കല്ല് വരെ പോകാനും പ്രാർത്ഥിക്കാനും അനുവാദം ഉണ്ടായിരുന്നു (പേജ് 113 ) .
  പക്ഷെ ഈ വെബ്‌സൈറ്റിൽ അതൊന്നും കാണുന്നില്ല !!!!! 


3. ശ്രീ പദമനാഭ മേനോൻ 'കേരളം ചരിത്രം' എന്ന ഗ്രന്ഥത്തിൽ മധ്യ മലബാറിലും, വടക്കും എഴുത്തച്ഛൻ എന്നത് കടുപ്പട്ടൻ ആണെന്ന്

 പറയുന്നുണ്ട് (History of kerala (ഭാഗം 3 ) പേജ് 243 

4. ചെമ്പ്ര കുടുംബം അബ്രാഹ്മണ ർ ക്ക് എഴുത്തു പഠിപ്പിച്ചിരുന്നു(നൂറ്റാണ്ടുകളായി). ചെമ്പ്ര മാക്കു എഴുത്തച്ഛൻ ന്റെ സുഹൃത്തുക്കളായി

 നായർ(മേനോൻ) വിഭാഗത്തിൽ പെട്ട ആളുകളുണ്ടായിരുന്നതായി ഐതിഹ്യ മാലയിൽ പരാമർശമുണ്ട്. ചെമ്പ്ര എഴുത്തച്ഛൻ മാരിൽ നിന്ന് 
 'സവർണർ' പൂജ വിധികൾ പഠിച്ചിരുന്നു.  

5. ഭൂപരിഷ്കരണ നിയമത്തിനുമുന്പ് (1970 കൾക്ക് മുൻപ്) കേരളത്തിലെ ഭൂരിഭാഗം സ്ഥലങ്ങളും നമ്പൂതിരി, നായർ ഭൂപ്രഭുക്കളുടെ സ്വന്ത

 മായിരുന്നു എന്നത് ചരിത്ര യാഥാർഥ്യമാണ് അപ്പോൾ അവര്ണ രായിരുന്ന കടുപ്പട്ടന്മാർക്ക് തിരൂരിൽ സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല എന്നതിൽ 
 വിശേഷിച്ചെന്താണുള്ളത് ..?  


തുഞ്ചത്ത് എഴുത്തച്ഛനെ പറ്റി 'എഴുത്തച്ഛൻ സമാജം ' വെബ്സൈറ്റ് (http://www.ezhuthachansamajam.com/ezhuthachan.php ) ൽ മറ്റൊരു ചരിത്രം കാണുന്നുണ്ട്. എന്നാൽ ഈ രണ്ടു വെബ്സൈറ്റിലേയും വിവരങ്ങൾ 'തുഞ്ചത്ത് എഴുത്തച്ഛന്റെ' ജാതിയെ പറ്റി തർക്കങ്ങൾ ക്കതീതമായ ചരിത്രം അല്ല 

ആയതു കൊണ്ട് ഈ അവലംബം നീക്കം ചെയ്യുന്നു. ---AjayPayattuparambil (സംവാദം) 06:23, 4 നവംബർ 2017 (UTC)


"മലയാളഭാഷയുടെ പിതാവ്" എന്ന ഉപ തലക്കെട്ടിലെ രണ്ടാമത്തെ ഖണ്ഡികയിൽ തുടങ്ങുന്ന "അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രൻ ആവിഷ്കരിച്ചത്" എന്ന ഭാഗം തിരുത്തിയെഴുതുമല്ലോ. വാചകം പൂർണ്ണമല്ല, എന്താണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു മനസിലാകുന്നില്ല.

സ്നേഹപൂർവ്വം

---Malikaveedu (സംവാദം) malikaveedu 06:03, 16 നവംബർ 2017 (UTC)