സംവാദം:തിരുവനന്തപുരം - മംഗലാപുരം അതിവേഗ ഇടനാഴി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ പദ്ധതി അംഗീകരിച്ച് സർക്കാർ ഒപ്പു വച്ചതാണോ?--റോജി പാലാ (സംവാദം) 02:33, 7 ഓഗസ്റ്റ് 2012 (UTC)

സാധ്യതാപഠനം നടക്കുന്നതല്ലേയുള്ളൂ. --Vssun (സംവാദം) 08:18, 7 ഓഗസ്റ്റ് 2012 (UTC)
അതിനു ഇവിടെ ശ്രദ്ധേയതയുണ്ടോ?--റോജി പാലാ (സംവാദം) 08:20, 7 ഓഗസ്റ്റ് 2012 (UTC)

തീർച്ചയായും ഉണ്ടെന്നുകരുതുന്നു. --Vssun (സംവാദം) 08:32, 7 ഓഗസ്റ്റ് 2012 (UTC)

ഇതൊരു സർക്കാർ പരസ്യമായല്ലേ വിലയിരുത്താനാകൂ--റോജി പാലാ (സംവാദം) 08:35, 7 ഓഗസ്റ്റ് 2012 (UTC)
അങ്ങനെ നോക്കുകയാണെങ്കിൽ പല ലേഖനങ്ങളും തുടങ്ങാൻ പറ്റില്ലല്ലോ..റംഷാദ് (സംവാദം) 16:37, 8 ഓഗസ്റ്റ് 2012 (UTC)
സർക്കാർ പരസ്യം മാത്രമല്ലല്ലോ. പദ്ധതിക്കായി കേരളത്തിലുടനീളം സർവേ നടക്കുന്നുണ്ടല്ലോ. --Vssun (സംവാദം) 16:41, 8 ഓഗസ്റ്റ് 2012 (UTC)
അങ്ങനെ നോക്കണം. ചുമ്മാ ലേഖനം തുടങ്ങാൻ പറ്റില്ല. സാധ്യതാ പഠനം എന്നു പറയുമ്പോൾ പദ്ധതി നടക്കുമെന്നു സർക്കാരിനു പോലും ഉറപ്പില്ല. പദ്ധതി വേണ്ടെന്നു വയ്ക്കാനും സാധ്യതയുണ്ട്. സർവേകൾ പലതും നടക്കുന്നുണ്ട്. അതൊക്കെ നിലവിൽ വരുമ്പോളല്ലേ ഒരു പദ്ധതിയെന്നു പറയാൻ സാധിക്കൂ. അപ്പോളല്ലേ ലേഖനത്തിനു ശ്രദ്ധേയത കൈവരൂ. അങ്ങനെ നോക്കുമ്പോൾ ഇതു സർക്കാർ പത്രങ്ങളിൽ നൽകുന്ന പരസ്യത്തിനു തുല്യമല്ലേ?--റോജി പാലാ (സംവാദം) 18:01, 8 ഓഗസ്റ്റ് 2012 (UTC)
ലേഖനത്തിലെ ഉള്ളടക്കം ആളുകൾ അറിയേണ്ടതാണോ എന്നതിലല്ലേ ശ്രദ്ധേയതയിരിക്കുന്നത്. കേരളത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന മുൻപില്ലാത്തതരം ഒരു പുതിയ പദ്ധതിയുടെ സാദ്ധ്യതാപഠനവും സർവ്വേയുമല്ലേ നടക്കുന്നത്. ആളുകൾക്ക് അറിയാൻ താൽപര്യമുള്ളതായവിഷയം വിക്കിപീഡിയയിൽ ഉൾക്കൊള്ളിക്കാൻ തക്കവണ്ണം ശ്രദ്ധേയമാണെന്ന് കരുതുന്നു. പദ്ധതി ഉപേക്ഷിക്കപ്പെട്ടാൽക്കൂടി അതിന്റെ കാരണമുൾക്കൊള്ളിച്ച് ലേഖനം നിലനിർത്തണമെന്നാണഅ അഭിപ്രായം. ----Vssun (സംവാദം) 02:54, 9 ഓഗസ്റ്റ് 2012 (UTC)
ഞാൻ ഇത്തരത്തിൽ ഒരു സംശയം ഉന്നയിക്കാൻ കാരണം ഇപ്പോഴും സർവ്വേനടപടികൾ നടക്കുന്ന സമാനമായ ഇടുക്കി വിമാനത്താവളം എന്ന ലേഖനത്തെ വിലയിരുത്തിയാണ്. ആ താൾ പരസ്യം എന്ന ആക്ഷേപം ഉയർത്തി നീക്കം ചെയ്യേണ്ടി വന്നതാണ്. എന്റെ അഭിപ്രായത്തിൽ ലേഖനത്തിനു ഇപ്പോഴും ശ്രദ്ധേയതയുണ്ട്. അതിനാൽ അതു പുനഃസ്ഥാപിക്കണമെന്ന് അഭ്യർഥിക്കുന്നു. അന്നെനിക്ക് ഇതേപ്പറ്റി കൂടുതൽ ധാരണയില്ലാതിരുന്നതിനാൽ അധികം എതിർപ്പ് ഉന്നയിക്കാൻ ശ്രമിച്ചില്ല--റോജി പാലാ (സംവാദം) 04:50, 9 ഓഗസ്റ്റ് 2012 (UTC)