ഇടുക്കി വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇടുക്കി ജില്ലയിലെ നിർദ്ദിഷ്ട ഗ്രീൻഫീൽഡ് വിമാനത്താവളമാണ് ഇടുക്കി വിമാനത്താവളം. കട്ടപ്പനയ്ക്ക് സമീപമുള്ള അണക്കരയിലാണ് ഇത് സ്ഥാപിക്കുവാൻ ഉദ്ദേശിച്ചിരിക്കുന്നത്. 2009 ജനുവരി 23-ന് എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥർ ഇവിടം സന്ദർശിച്ച് സ്ഥലം യോജിച്ചതാണെന്ന് നിഗമനം നടത്തിയിരുന്നു[1]. 900 ഏക്കർ സ്ഥലത്താണ് പദ്ധതി സ്ഥാപിക്കുക. ആദ്യഘട്ടത്തിൽ 500 ഏക്കർ സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക. എയർബസ് എ 321, ബോയിങ് 737-800, തുടങ്ങി ഇടത്തരം ജെറ്റ് വിമാനങ്ങൾക്ക് വരെ ഇവിടെ ലാൻഡ് ചെയ്യുവാൻ സാധിക്കും വിധത്തിൽ 7500 അടി നീളത്തിലാണ് റൺവേ സ്ഥാപിക്കുക.

2012-ലെ ബജറ്റിൽ സാധ്യത പഠനത്തിന് 50 ലക്ഷം വകയിരുത്തി[2]. 2009-ൽ എൽ.ഡി.എഫ്. സർക്കാർ ഭരണാനുമതി നൽകുകയും അതുമായി ബന്ധപ്പെട്ട് കേന്ദ്രവ്യോമയാന മന്ത്രാലയം അനുകൂല റിപ്പോർട്ടും സമർപ്പിച്ചിരുന്നു[2].

വിമാനത്താവളത്തിന്റെ സാധ്യതാപഠനത്തിന്റെ ഭാഗമായി 2012 മാർച്ചിൽ ജി.പി.എസ്. (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) വാല്യൂ പരിശോധന നടത്തിയിരുന്നു. ഈ പ്രദേശത്തെ 8 മേഖലകളായി തിരിച്ചാണ് ജി.പി.എസ്. വാല്യൂ പഠനം നടത്തിയത്. മാർച്ച് 31-നാണ് ഇതു സംബന്ധിച്ച പഠനം പൂർത്തിയാക്കിയത്[3].

2012 ഡിസംബർ 18-ന് വിമാനത്താവള നിർമ്മാണത്തിന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചു[4].

അവലംബം[തിരുത്തുക]

  1. വിമാനത്താവളം: പ്രതീക്ഷകൾ ചിറകടിക്കുന്നു, മാതൃഭൂമി ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 വിമാനത്താവളം: വീണ്ടും സാധ്യതാപഠനത്തിൽ ദുരൂഹത , ദേശാഭിമാനി
  3. "അണക്കര വിമാനത്താവളം: ജി.പി.എസ്. പഠനം പൂർത്തിയായി, മാതൃഭൂമി ഓൺലൈൻ". Archived from the original on 2012-03-31. Retrieved 2012-08-09.
  4. മനോരമ ദിനപത്രം, കൊച്ചി എഡിഷൻ, 2012 ഡിസംബർ 19.
"https://ml.wikipedia.org/w/index.php?title=ഇടുക്കി_വിമാനത്താവളം&oldid=3624802" എന്ന താളിൽനിന്ന് ശേഖരിച്ചത്