സംവാദം:ജിഹാദ്
ഇത് ജിഹാദ് എന്ന ലേഖനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ ചർച്ചകൾ നടത്തുന്നതിനുള്ള സംവാദം താളാണ്. |
|||||
---|---|---|---|---|---|
|
|
|
കാഫിർ എന്നല്ലേ പറയുക.
പിന്നെ ഒരു വാക്കിന് ഇത്രയും അർത്ഥമുണ്ടെങ്കിൽ വിഷമിച്ചു പോകുമല്ലോ. ഏതാണ് ഉദ്ദേശിച്ചത് എന്ന് മറ്റുള്ളവർ എങ്ങനെ മനസ്സിലാക്കും --ചള്ളിയാൻ 15:13, 22 ഫെബ്രുവരി 2007 (UTC)
- സത്യത്തിൽ എന്താണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്? ജിഹാദ് എന്നത് ഒരിക്കലും മനസിലാക്കാൻ പെറ്റാത്ത കാര്യമാണെന്ന് പറയുകയണോ? ഒറ്റവാക്കിൽ എന്താണ്? --ജിഗേഷ് | ജിഗേഷിനോടു പറയൂ 16:16, 24 ഫെബ്രുവരി 2007 (UTC)
- ചിലർ അഹിംസയുടെ അ കാണാതെ പോകുന്നു. എനിക്കറിയാവുന്ന ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. --സാദിക്ക് ഖാലിദ് 09:46, 4 മാർച്ച് 2007 (UTC)
ഈ ലേഖനം ഉടനെ സെമിപ്രൊട്ടട്ഡ് ആക്കണം. മുഖവും വ്യക്തമായ തെളിവും ഉള്ളവർമാത്രം ഇതിൽ എഡിറ്റുകൾ നടത്തുക --Shiju Alex 09:57, 4 മാർച്ച് 2007 (UTC)
ഈ ലേഖനം എന്ത് ചെയ്യണം?
[തിരുത്തുക]Seju Peringala 07:24, 13 മാർച്ച് 2007 (UTC) ഈ ലേഖനം എന്ത് ചെയ്യണമെന്നാൺ് പറയുന്നത്. എങ്ങനെ ശരി ആക്കണമെന്നാൺ്? ഇതിലെ ലേ ഔട്ടോ... അതിൻ് തഴക്കവും പഴക്കവും ചെന്ന്നവരില്ലേ ഇവിടെ? ഉള്ളടക്കം മാറ്റണമെന്ന് തോന്നുന്നില്ല. പിന്നെന്തിനാൺ് ഈ പേരിൽ പുതിയൊരു താൾ? Seju Peringala 07:24, 13 മാർച്ച് 2007 (UTC)
വിക്കിപീഡിയ മതഭാഷണങ്ങൾക്കുള്ള ഇടമാവരുത്
[തിരുത്തുക]ഇത്തരം ലേഖനങ്ങൾ മുളയിലേ നുള്ളിക്കളയേണ്ടതാണ്. ഇത് നിഷ്പക്ഷമായവീക്ഷണമോ വൈജ്ഞാനികമായ ലേഖനമോ അല്ല. പരമാവധി നല്ല മലയാളത്തിൽ എഴുതിയ മോയിലാരു പ്രസംഗം മാത്രമാണ്. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ഈ വിഷയത്തിലുള്ള ലേഖനം എടുത്ത് അതിലെ ഹിന്ദുത്വവാദികളുടെയും സയണിസ്റ്റ് ലോബിയുടെയും pov മാറ്റി പരിഭാഷചെയ്യുന്നതുവരെ ഇതിനെ ഉപ്പിലിടേണ്ടതാണ്. Calicuter 10:05, 11 ഏപ്രിൽ 2007 (UTC)
താളിൽ നിന്നും
[തിരുത്തുക]ജിഹാദ്
ജിഹാദ്! ലോകത്തിലെ ഏതെങ്കിലും ഭാഷയിൽ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട വേറെ വല്ല പദവുമുണേടായെന്ന് സംശയമാണ്. ഇസ്ലാമിലെ ജിഹാദിനെ സംബന്ധിച്ച് അതിന്റെ അനുയായികളിൽ ഏറെപ്പേരും അജ്ഞരാണ്; അവരല്ലാത്തവർ അപകടകരമായ അബദ്ധ ധാരണയിലും. ജിഹാദ് സത്യവിശ്വാസികളുടെ നിർബന്ധ ബാധ്യതയാണ്. അതിൽ നിന്ന് മാറിനിൽക്കാൻ ആർക്കും അനുവാദമില്ല. നരകശിക്ഷയിൽനിന്ന് രക്ഷനേടാനും സ്വർഗലബ്ധിക്കും അതനിവാര്യമാണ്. അല്ലാഹു പറയുന്നു: "വിശ്വസിച്ചവരേ, വേദനയേറിയ ശിക്ഷയിൽനിന്ന് നിങ്ങളെ മോചിപ്പിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് നിങ്ങൾക്കു ഞാനറിയിച്ചുതരട്ടെയോ? നിങ്ങൾ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക, നിങ്ങളുടെ ജീവധനാദികളാൽ ദൈവമാർഗത്തിൽ ജിഹാദ് നടത്തുക. അതാണ് നിങ്ങൾക്കുത്തമം. നിങ്ങൾ അറിയുന്നവരെങ്കിൽ! (ഖുർആൻ 61: 10,11). "ജിഹാദ് ചെയ്യുന്നവരും ക്ഷമ അവലംബിക്കുന്നവരുമാണെന്ന് വ്യക്തമാക്കപ്പെടാതെ സ്വർഗപ്രവേശം സാധ്യമല്ലെന്ന് ഖുർആൻ പ്രഖ്യാപിക്കുന്നു. (3: 142). മുസ്ലിംകളുടെ നിയോഗലക്ഷ്യം തന്നെ ജിഹാദ് നിർവഹണമത്രെ. "ദൈവമാർഗത്തിൽ യഥാവിധി ജിഹാദ് ചെയ്യുക. തന്റെ ദൌത്യത്തിനു വേണടി നിങ്ങളെ നിയോഗിച്ചത് അവനാണ്. മതത്തിൽ നിങ്ങൾക്കൊരു ക്ളിഷ്ടതയും അവനുണടാക്കിയിട്ടില്ല (22: 78). ജിഹാദ് നടത്തുന്നവരെ നേർവഴിക്ക് നയിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു: "നമ്മുടെ മാർഗത്തിൽ ജിഹാദ് ചെയ്യുന്നവർക്ക് നാം നമ്മുടെ മാർഗങ്ങൾ കാണിച്ചുകൊടുക്കും. അല്ലാഹു സുകൃതികളോടൊപ്പമാണ്. തീർച്ച (29: 69). ജിഹാദിലേർപ്പെടുന്നവർക്ക് അല്ലാഹുവിങ്കൽ ഔന്നത്യവും ജീവിതവിജയവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. "സത്യം സ്വീകരിക്കുകയും നാടും വീടും വെടിയുകയും ദൈവമാർഗത്തിൽ ദേഹധനാദികളാൽ ജിഹാദ് നടത്തുകയും ചെയ്യുന്നവരാരോ അവരുടെ സ്ഥാനമാണ് അല്ലാഹുവിങ്കൽ മഹത്തരം. വിജയം വരിക്കുന്നവരും അവർതന്നെ. തന്റെ അനുഗ്രഹവും തൃപ്തിയും അനശ്വര സുഖാനുഭൂതികളുള്ള സ്വർഗീയാരാമങ്ങളും അവർക്ക് ലഭിക്കുമെന്ന് അവരുടെ നാഥൻ സുവാർത്ത അറിയിക്കുന്നു. അവരാ ഉദ്യാനങ്ങളിൽ നിത്യവാസികളായിരിക്കും. തീർച്ചയായും അല്ലാഹുവിങ്കൽ അവർക്ക് മഹത്തായ പ്രതിഫലമുണട് (9: 20-22). പരമമായ സ്നേഹം പ്രപഞ്ചനാഥനോടും പ്രവാചകനോടുമെന്നപോലെ ജിഹാദിനോടും ആവുന്നതുവരെ ആരും കുറ്റമുക്തരാവുകയില്ല. "പറയുക: നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുക്കളും നിങ്ങൾ സമ്പാദിച്ചുണടാക്കിയ ധനവും, വിഘ്നം വരുമോയെന്ന് നിങ്ങൾ ഭയക്കുന്ന വ്യാപാരവും നിങ്ങളുടെ പ്രിയപ്പെട്ട വീടുകളുമാണ്, അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാർഗത്തിലെ ജിഹാദിനെക്കാളും നിങ്ങൾക്ക് പ്രിയങ്കരമെങ്കിൽ നിങ്ങളിതാ കാത്തിരുന്നുകൊള്ളുക, അല്ലാഹു തന്റെ കൽപന നടപ്പാക്കുന്നതുവരെ. കുറ്റവാളികളായ ജനത്തെ അല്ലാഹു നേർവഴിയിലാക്കുകയില്ല (ഖുർആൻ 9: 24). ജിഹാദിലൂടെ മരണം വരിക്കുന്നവർ നിത്യജീവൻ നേടുന്നവരത്രെ. "അല്ലാഹുവിന്റെ മാർഗത്തിൽ വധിക്കപ്പെട്ടവർ മരിച്ചുപോയവരാണെന്ന ധാരണ ഒരിക്കലും നിങ്ങൾക്കുണടാവരുത്. അവർ താങ്കളുടെ നാഥങ്കൽ ജീവിച്ചിരിക്കുന്നവരാണ്. അവർക്ക് ആഹാരം നൽകപ്പെട്ടുകൊണടിരിക്കുന്നു. അല്ലാഹു അവർക്ക് നൽകിയ തന്റെ മഹത്തായ ഔദാര്യത്തിൽ അവർ സംതൃപ്തരാണ് (ഖുർആൻ 3: 169, 170). വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ലോകത്തും സത്യവും സന്മാർഗവും ധർമവും നീതിയും സ്ഥാപിക്കാനും നിലനിർത്താനുമുള്ള അധ്വാനപരിശ്രമങ്ങൾക്കാണ് ഖുർആന്റെ സാങ്കേതിക ഭാഷയിൽ ജിഹാദ് എന്ന് പറയുക. ഭാഷാപരമായ അർഥം കഠിനമായ പ്രയാസങ്ങളോടു മല്ലിടുക, സാഹസപ്പെടുക, കഠിനമായി പ്രയത്നിക്കുക, കഷ്ടതയനുഭവിക്കുക എന്നെല്ലാമാണ്. സാഹചര്യമാണ് ജിഹാദിന്റെ രീതി നിശ്ചയിക്കുന്നത്. ഉപര്യുക്ത ലക്ഷ്യസാക്ഷാത്കാരത്തിന് ഓരോ കാലത്തും ദേശത്തും പരിതഃസ്ഥിതിയിലും ഏറ്റവും അനുയോജ്യവും അനുവദനീയവും ഫലപ്രദവുമായ രീതിയാണ് സ്വീകരിക്കേണടത്. മോഹങ്ങളെ മെരുക്കിയെടുത്തും ഇച്ഛകളെ നിയന്ത്രിച്ചും ആഗ്രഹങ്ങളുടെ മേൽ മേധാവിത്വം പുലർത്തിയും സ്വന്തം ജീവിതത്തെ ദൈവനിർദേശങ്ങൾക്കനുരൂപമാക്കി മാറ്റാൻ നടത്തുന്ന ശ്രമംപോലും ജിഹാദാണ്. യുദ്ധരംഗത്തുനിന്ന് മടങ്ങവെ ഒരിക്കൽ പ്രവാചകൻ പറഞ്ഞു: "നാം ഏറ്റവും ചെറിയ ജിഹാദിൽനിന്ന് ഏറ്റവും വലിയ ജിഹാദിലേക്ക് തിരിച്ചുവന്നിരിക്കുന്നു. പ്രവാചകശിഷ്യന്മാർ ചോദിച്ചു: "ഏതാണ് ഏറ്റവും വലിയ ജിഹാദ്? അവിടുന്ന് അരുൾ ചെയ്തു: "മനസ്സിനോടുള്ള സമരമാണത്. കുടുംബത്തിന്റെ ഇസ്ലാമീകരണത്തിനായി നടത്തപ്പെടുന്ന വിദ്യാഭ്യാസം, സംസ്കരണം, സദുപദേശം, ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദിലുൾപ്പെടുന്നു. സത്യസംസ്ഥാപനത്തിനും നന്മയുടെ പ്രചാരണത്തിനും ധർമത്തിന്റെ ഉന്നതിക്കുമായുള്ള എഴുത്തും പ്രസംഗവും സംഭാഷണവും ചർച്ചയും വിദ്യാഭ്യാസപ്രചാരണവുമെല്ലാം ആ ഗണത്തിൽ പെടുന്നു. സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യം വെച്ചുള്ള ശാസ്ത്ര- സാങ്കേതിക- സാമ്പത്തിക- സാംസ്കാരിക- കലാ- സാഹിത്യ മേഖലകളിലെ ശ്രമങ്ങളും ജിഹാദുതന്നെ! എന്നാൽ ലക്ഷ്യം ദൈവിക വചനത്തിന്റെ, അഥവാ പരമമായ സത്യത്തിന്റെ ഉയർച്ചയായിരിക്കണം. അതിനാൽ, അല്ലാഹുവിന്റെ വ്യവസ്ഥയുടെ സംസ്ഥാപനത്തിനും നിലനിൽപിനുമായി നടത്തപ്പെടുന്ന സകല ശ്രമങ്ങളും ദൈവമാർഗത്തിലെ ജിഹാദാണ്; ദൈവേതര വ്യവസ്ഥകളുടെ സംസ്ഥാപനവും നിലനിൽപും ഉദ്ദേശിച്ചും ലക്ഷ്യം വെച്ചും നടത്തപ്പെടുന്നവ പിശാചിന്റെ പാതയിലെ പോരാട്ടവും. അല്ലാഹു അറിയിക്കുന്നു: "സത്യവിശ്വാസം സ്വീകരിച്ചവർ അല്ലാഹുവിന്റെ മാർഗത്തിൽ സമരം ചെയ്യുന്നു. സത്യനിഷേധത്തിന്റെ മാർഗമവലംബിച്ചവർ പൈശാചിക മാർഗത്തിലും സമരം ചെയ്യുന്നു. അതിനാൽ നിങ്ങൾ പിശാചിന്റെ കൂട്ടാളികളോട് സമരം ചെയ്യുക. പിശാചിന്റെ തന്ത്രം തീർത്തും ദുർബലംതന്നെ; തീർച്ച (ഖുർആൻ 4: 76). അതിനാൽ, ജിഹാദ് സമഗ്രമായ ഒരു പദമാണ്. എല്ലാ തരത്തിലുള്ള ശ്രമങ്ങളും അധ്വാനങ്ങളും അതിലുൾപ്പെടുന്നു. ബുദ്ധിപരമായും ചിന്താപരമായുമുള്ള വിപ്ളവങ്ങളുണടാക്കാനും ജനങ്ങളുടെ വികാരങ്ങളും താൽപര്യങ്ങളും സംസ്കരിക്കാനും അവരുടെ വീക്ഷണങ്ങൾ ദൈവികവ്യവസ്ഥക്കനുസൃതമാക്കാനും നടത്തപ്പെടുന്ന വാചികവും ലിഖിതവുമായ സംരംഭങ്ങൾ തൊട്ട് സത്യത്തിന്റെ ശത്രുക്കളോടുള്ള സായുധ സമരം വരെ അത് വ്യാപിച്ചു കിടക്കുന്നു. വ്യക്തി, തന്റെ അഭിമാനവും ജീവനും സ്വത്തും സംരക്ഷിക്കാൻ ശ്രമിക്കുന്നതും ജിഹാദുതന്നെ. ആ മാർഗത്തിൽ മരണം വരിക്കുന്നത് ദൈവമാർഗത്തിലെ രക്തസാക്ഷിത്വമാണെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. സയ്യിദ് അബുൽഅഅ്ലാ മൌദൂദി എഴുതുന്നു: "കേവലം യുദ്ധം അല്ല 'ജിഹാദ്' എന്നതുകൊണടുദ്ദേശിക്കുന്നത്. അധ്വാനപരിശ്രമങ്ങൾ, കഠിനയത്നം, അങ്ങേയറ്റത്തെ പ്രവർത്തനം, ശ്രമം എന്നീ അർഥങ്ങളിലാണ് ഈ പദം പ്രയോഗിക്കപ്പെടാറുള്ളത്. ജിഹാദ്, മുജാഹിദ് എന്നിവയുടെ ആശയത്തിൽ തരണംചെയ്യാൻ അധ്വാനപരിശ്രമങ്ങൾ ആവശ്യമായിത്തീരുന്ന ഒരു പ്രതിപക്ഷശക്തിയുടെ സാന്നിധ്യവും കൂടി ഉൾപ്പെടുന്നുണട്. ഇതോടൊപ്പം അല്ലാഹുവിന്റെ മാർഗത്തിൽ എന്ന ഉപാധി, പ്രതിലോമശക്തികളെന്നാൽ അല്ലാഹുവിനുള്ള അടിമത്തത്തെ നിഷേധിക്കുകയും അവന്റെ പ്രീതിയെ നിരാകരിക്കുകയും അവന്റെ മാർഗത്തിൽ ചലിക്കുന്നതിനെ തടയുകയും ചെയ്യുന്നതെന്തൊക്കെയാണോ അതൊക്കെയാണെന്ന് നിർണയിക്കുകയും ചെയ്യുന്നു. അത്തരം പ്രതിലോമശക്തികളെ പരാജയപ്പെടുത്തി മനുഷ്യൻ സ്വയംതന്നെ അല്ലാഹുവിന്റെ ഉത്തമ അടിമയായിത്തീരുവാനും ദൈവികവചനത്തിന്റെ ഉന്നതിക്കും സത്യനിഷേധത്തിന്റെയും കൃതഘ്നതയുടെയും വചനങ്ങളുടെ പരാജയത്തിനും ജീവാർപ്പണം ചെയ്യുകയെന്നതാണ് 'അധ്വാനപരിശ്രമങ്ങൾ' കൊണടുദ്ദേശിക്കുന്നത്. ഈ മുജാഹിദിന്റെ പ്രഥമലക്ഷ്യം, സദാ ദൈവധിക്കാരത്തിന് പ്രേരണ നൽകിക്കൊണടിരിക്കുകയും സത്യവിശ്വാസത്തിൽനിന്നും ദൈവാനുസരണത്തിൽനിന്നും തന്നെ തടയാൻ ശ്രമിച്ചുകൊണടിരിക്കുകയും ചെയ്യുന്ന സ്വന്തം മനസ്സിന്റെ ദുഷ്പ്രവണത യാകുന്നു. അതിനെ കീഴ്പ്പെടുത്താൻ കഴിയാത്തേടത്തോളം കാലം ബാഹ്യരംഗത്ത് ഒരു 'മുജാഹിദി'ന് യാതൊരു സാധ്യതയുമില്ല. അതുകൊണടാണ് ഒരു യുദ്ധത്തിൽനിന്ന് തിരിച്ചുവരവേ ഭടന്മാരോട് നബി (സ) ഇപ്രകാരം അരുളിയത്:
(നാം ഒരു ചെറിയ ജിഹാദിൽനിന്ന് വലിയ ജിഹാദിലേക്കാണ് തിരിച്ചുപോകുന്നത്.) (ഈ ഹദീസ് മനുഷ്യ നിർമ്മിതമായ -മൗദൂഅ'- ഹദീസാണ്. അൽ അസ്റാർ അൽ മർഫുഅ ന:211, തസ്‌കിറതുൽ മൗദൂആത്ത് 191 എന്നിവ കാണുക.) ഏതാണ് വലിയ ജിഹാദെന്ന് അവിടന്നുതന്നെ വ്യക്തമാക്കുകയുണടായി: "ദാസൻ തന്റെ ദേഹേച്ഛകൾക്കെതിരായി കഠിനയത്നം നടത്തുക
മുഴുവൻ ലോകത്തോളം പ്രവിശാലമാണ് സ്വന്തത്തെ വിജയിച്ചതിനുശേഷമുള്ള ജിഹാദിന്റെ രംഗം. ലോകത്തുള്ള എല്ലാ ദൈവനിഷേധ-പൈശാചിക ശക്തികൾക്കും എതിരായി അവൻ മനസ്സിന്റെയും മസ്തിഷ്കത്തിന്റെയും ശരീരത്തിന്റെയും ധനത്തിന്റെയും സർവശക്തികളുമുപയോഗിച്ച് അധ്വാനപരിശ്രമങ്ങൾ ചെയ്യുകയാണ് ഇവിടെ ആവശ്യപ്പെട്ടിട്ടുള്ള യഥാർഥ ജിഹാദ്'. (തഫ്ഹീമുൽ ഖുർആൻ വാല്യം 3, പേജ് 247, 248) സയ്യിദ് മൌദൂദി തന്നെ ഇതൊന്നുകൂടി വിശദീകരിക്കുന്നു: "ഒരു ഉദ്ദേശ്യം നേടേണടതിന് അങ്ങേയറ്റത്തോളമുള്ള പരിശ്രമം വിനിയോഗിക്കുകയെന്നാണ് 'ജിഹാദി'ന്റെ അർഥം. ഇത് 'യുദ്ധ'ത്തിന്റെ പര്യായമല്ല; യുദ്ധത്തിന് അറബിയിൽ 'ഖിതാൽ' എന്ന വാക്കാണ് സാധാരണ ഉപയോഗിക്കാറുള്ളത്. 'ജിഹാദി'ന് അതിലും എത്രയോ വിപുലവും വിശാലവുമായ അർഥമാണുള്ളത്. സകലവിധ ത്യാഗപരിശ്രമങ്ങളും അതിൽ ഉൾപ്പെടുന്നു. ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തയിൽ സദാ മുഴുകിയിരിക്കുക, ഹൃദയമസ്തിഷ്കങ്ങൾകൊണട് അത് പ്രാപിക്കുന്നതിനുള്ള പോംവഴികളാരാഞ്ഞുകൊണടിരിക്കുക, നാവുകൊണടും പേനകൊണടും അതിനെ പ്രചരിപ്പിക്കുക, കൈകാലുകൾകൊണട് അതിനുവേണടി പരിശ്രമങ്ങൾ നടത്തുക, സാധ്യമായ എല്ലാ ഉപകരണസാമഗ്രികളും അതിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുക, ആ മാർഗത്തിൽ നേരിടുന്ന ഏതു പ്രതിബന്ധങ്ങളെയും പൂർണശക്തിയോടെയും ധൈര്യസ്ഥൈര്യത്തോടെയും നേരിടുക, ആവശ്യം വരുമ്പോൾ ജീവനെപ്പോലും ബലിയർപ്പിക്കാൻ മടികാണിക്കാതിരിക്കുക ഇവക്കെല്ലാം കൂടിയുള്ള പേരാണ് 'ജിഹാദ്'. അത്തരം ത്യാഗപരിശ്രമങ്ങൾ ചെയ്യുന്നവനത്രെ 'മുജാഹിദ്!' 'അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദ് ചെയ്യുക'യെന്നാൽ, പ്രസ്തുത ത്യാഗപരിശ്രമങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചും അവന്റെ ദീൻ അവന്റെ ഭൂമിയിൽ സ്ഥാപിതമാവേണടതിനും അവന്റെ വാക്യം മറ്റെല്ലാ വാക്യങ്ങളെയും ജയിക്കേണടതിനും മാത്രമായിരിക്കുകയും മറ്റൊരു താൽപര്യവും 'മുജാഹിദി'ന്റെ ലക്ഷ്യമാവാതിരിക്കുകയും ചെയ്കയെന്നാണ്. (തഫ്ഹീമുൽ ഖുർആൻ വാല്യം 1, പേജ് 150) വീണടും എഴുതുന്നു: "ഒരു പ്രതികൂല ശക്തിയെ നേരിടുന്നതിന് സമരം നടത്തുകയും ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നതിനാണ് മുജാഹദഃ എന്നു പറയുക. ഒരു പ്രത്യേക എതിർശക്തിയെ ചൂണടിക്കാണിക്കാതെ 'മുജാഹദഃ' എന്നു മാത്രം പറയുമ്പോൾ അതിനർഥം സമഗ്രവും സർവതോമുഖവുമായ സമരം എന്നാണ്. വിശ്വാസി ഈ ലോകത്ത് നടത്തേണട സമരം ഈ വിധത്തിലുള്ളതാണ്. തിന്മയനുവർത്തിക്കുന്നതുകൊണടുണടാകുന്ന നേട്ടങ്ങളെക്കുറിച്ച് പ്രലോഭിപ്പിക്കുന്ന ചെകുത്താനുമായി അവൻ സദാ സമരംചെയ്തുകൊണടിരിക്കണം. തന്നെ ജഡികേച്ഛകളുടെ അടിമയാക്കാൻ ശക്തിയായി പ്രേരിപ്പിച്ചുകൊണടിരിക്കുന്ന സ്വമനസ്സുമായും സമരം ചെയ്യണം. സ്വന്തം വീടു മുതൽ ചക്രവാളം വരെ വീക്ഷണങ്ങളിലും ദർശനങ്ങളിലും ധാർമികതത്ത്വങ്ങളിലും നാഗരിക രീതികളിലും ആചാരസമ്പ്രദായങ്ങളിലും സാമൂഹിക-സാംസ്കാരിക നിയമങ്ങളിലും സത്യദീനിനെ എതിർക്കുന്ന സകല മനുഷ്യരോടും സമരം ചെയ്യണം. ദൈവത്തിന്റെ ആധിപത്യത്തിൽനിന്നു മുക്തരായി സ്വന്തം ആധിപത്യം നടത്താൻ ശ്രമിക്കുകയും തങ്ങളുടെ കഴിവുകൾ നന്മക്കു പകരം തിന്മ പ്രചരിപ്പിക്കാൻ വിനിയോഗിക്കുകയും ചെയ്യുന്ന സാമൂഹിക നേതൃത്വത്തോടും സമരം ചെയ്യണം. ഇത് ഒന്നോ രണേടാ നാളത്തെ സമരമല്ല, ആജീവനാന്ത സമരമാണ്. ദിവസത്തിൽ, ഇരുപത്തിനാലു മണിക്കൂറും അവിരാമം തുടരുന്ന സമരം. ഏതെങ്കിലും ഒരു രംഗത്തുമാത്രം നടക്കുന്നതുമല്ല ഈ സമരം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഇത് നടക്കേണടതാണ്. ഇതിനെക്കുറിച്ചാണ് ഹദ്റത്ത് ഹസൻ ബസ്വരി പറയുന്നത്:
(മനുഷ്യൻ തീർച്ചയായും ജിഹാദ് ചെയ്യുന്നുണട്; അവൻ ഒരിക്കലും വാളെടുത്തിട്ടില്ലെങ്കിലും.)(തഫ്ഹീമുൽ ഖുർആൻ വാല്യം 3, പേജ് 645). "ശക്തമായ ജിഹാദ്) എന്നതിന് മൂന്നർഥങ്ങളുണട്: ഒന്ന്, അധ്വാന പരിശ്രമങ്ങളിൽനിന്ന് ഒരു നിമിഷം വിട്ടുനിൽക്കാതിരിക്കാനുള്ള നിതാന്ത യജ്ഞം. രണട്, മനുഷ്യൻ തന്റെ കഴിവുകളാസകലം പ്രയോജനപ്പെടുത്തിക്കൊണട് നടത്തുന്ന വൻതോതിലുള്ള പ്രയത്നം. മൂന്ന്, മനുഷ്യൻ തന്റെ പ്രയത്നശേഷിയുടെ ഒരുവശവും ഒഴിവാക്കാതെ നടത്തുന്ന ബഹുമുഖവും സമഗ്രവുമായ അധ്വാനപരിശ്രമം. ഏതെല്ലാം മുന്നണികളിൽ ആയുധശക്തി പ്രവർത്തിച്ചുകൊണടിരിക്കുന്നുവോ അവിടങ്ങളിൽ തന്റെ ശക്തികൂടി അതോടൊപ്പം ചേർക്കുക, സത്യത്തിന്റെ വിജയത്തിനുവേണടി ഏതെല്ലാം രംഗങ്ങളിൽ എന്തെല്ലാം പ്രവർത്തിക്കേണടതാവശ്യമായി വരുന്നുവോ അവിടെയെല്ലാം നാവുകൊണടും പേനകൊണടുമുള്ള സമരം ഉൾപ്പെടെ ജീവൻകൊണടും ധനംകൊണടും ആയുധങ്ങൾകൊണടും പടപൊരുതുക. (തഫ്ഹീമുൽ ഖുർആൻ വാല്യം 3, പേജ് 444) ജിഹാദിന് വിശുദ്ധയുദ്ധം, മതയുദ്ധം എന്നൊക്കെ അർഥം കൽപിക്കുന്നത് തീർത്തും തെറ്റാണ്. ഇസ്ലാമിനുമുമ്പുള്ള അറബി സാഹിത്യത്തിൽ യുദ്ധത്തെ സംബന്ധിച്ച ധാരാളം കവിതകളും പ്രഭാഷണങ്ങളും കാണാവുന്നതാണ്. അവയിലെവിടെയും യുദ്ധത്തിന് 'ജിഹാദ്' എന്ന പദം പ്രയോഗിച്ചിട്ടില്ല. സായുധ സമരം അനിവാര്യമാവുകയും വ്യവസ്ഥാപിതമായ നേതൃത്വം അതാവശ്യപ്പെടുകയും ചെയ്യുന്ന ഘട്ടങ്ങളിൽ അതിൽ പങ്കുചേരേണടത് അതിനു കഴിവുള്ള ഓരോ വിശ്വാസിയുടെയും ബാധ്യതയും, അതിൽനിന്ന് മാറിനിൽക്കുന്നത് കൊടിയ പാപവുമാണ്. എന്നാൽ ഇസ്ലാമിൽ സായുധ ജിഹാദ് പ്രഖ്യാപിക്കേണടത് ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ അല്ല. സ്ഥാപിതമായ ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരികളോ അംഗീകൃത സമുദായ നേതൃത്വമോ ആണ്. അതുകൊണടുതന്നെ ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന ഭീകരപ്രവർത്തനങ്ങളും ആക്രമണങ്ങളും ഇസ്ലാമിക ജിഹാദല്ല. അത്തരം കൃത്യങ്ങളെ ഇസ്ലാമുമായി ചേർത്തുപറയുന്നത് തീർത്തും തെറ്റാണ്. ചുരുക്കത്തിൽ ജിഹാദെന്നാൽ സായുധ പോരാട്ടമാണെന്ന ധാരണ അബദ്ധപൂർണമാണ്. ജിഹാദിന്റെ വിവിധയിനങ്ങളിൽ ഒന്നു മാത്രമാണത്. ഖുർആൻ പരിചയപ്പെടുത്തിയ പ്രവാചകന്മാരെല്ലാം ജിഹാദ് ചെയ്തവരാണ്. എന്നാൽ അവരിൽ സായുധയുദ്ധം നടത്തിയവർ അത്യപൂർവമത്രെ. ദൈവത്തിന്റെ അന്ത്യദൂതൻ മുഹമ്മദ് നബിതിരുമേനി പ്രവാചകത്വത്തിനുശേഷം മക്കയിൽ കഴിച്ചുകൂട്ടിയ പതിമൂന്നു വർഷവും ജിഹാദിൽ വ്യാപൃതനായിരുന്നു. എന്നാൽ ഒരിക്കൽപോലും ആയുധമെടുത്ത് പൊരുതിയിട്ടില്ല. അതിന് അനുവാദവുമുണടായിരുന്നില്ല. ജിഹാദ് എന്നാൽ സായുധ പോരാട്ടമാണെന്ന ധാരണ തിരുത്തപ്പെടേണട അബദ്ധമാണെന്ന് സത്യം ഗ്രഹിക്കാൻ ശ്രമിക്കുന്ന ഏവർക്കും അനായാസം ബോധ്യമാകും. --Anoopan| അനൂപൻ 05:05, 5 മാർച്ച് 2009 (UTC)
തെറ്റ്
[തിരുത്തുക]ജിഹാദ് ചെയ്യുന്നവരെ അടുത്തകാലത്തായി ജിഹാദി \ ജിഹാദികൾ എന്നാൺ് പ്രയോഗിക്കുന്നത്. മുജാഹിദുകൾ എന്നതാൺ് ശരിയായ ശൈലി. സമരത്തിലേർപെട്ടവൻ എന്നർഥം.
ഈ ലേഖനത്തിൽ മുജാഹിദുകൾ എന്ന വാക്കിൽ നിന്നും മുജാഹിദ് പ്രസ്ഥാനത്തിലേക്ക് ലിങ്ക് കൊടുത്തിരിക്കുന്നു. ഇത് ശരിയല്ല. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനവും ഈ ലേഖനവും രണ്ട് വിഷയമാണ്.--BlueMango ☪ 06:01, 27 മേയ് 2009 (UTC)
ഡാനിയൽ പൈപ്പ്‌സ്
[തിരുത്തുക]ഡാനിയൽ പൈപ്പ്സിന്റെ ബ്ലോഗിലുള്ള ജിഹാദിന്റെ നിർവ്വചനങ്ങൾ ആധാരമാക്കി ജിഹാദിനെ വിശദീകരിക്കുന്നത് ശരിയല്ല. [[ഉ:Lee2008|ലീ 2008] നടത്തിയ മാറ്റങ്ങൾ സംവാദം താളിലേക്ക് മാറ്റുന്നു.
ജിഹാദ് എന്നാൽ അമുസ്ലീങ്ങൾക്ക് എതിരായ വിശുദ്ധ യുദ്ധം എന്നാണ് അർഥം. പോരാടുക എന്നർഥം വരുന്ന ജഹാദ എന്ന അറബിക്ക് പദത്തിൽ നിന്നാണ് ജിഹാദ് എന്ന വാക്ക് രൂപം കൊണ്ടത്. ഇസ്ലാമിക രാജ്യങ്ങളുടെ വിസ്തൃതി വർദ്ധിപ്പിക്കുവാൻ മുസ്ലീങ്ങൾ നിർബന്ധമായും നടത്തേണ്ട വിശുദ്ധ യുദ്ധമാണ് ജിഹാദ് . ലോകത്തെ മുഴുവൻ ഇസ്ലാമിക ആധിപത്യത്തിനു കീഴിൽ കൊണ്ട് വരിക എന്നതാണ് ഇതിന്റെ ആത്യന്തിക ലക്ഷ്യം <ref>http://www.danielpipes.org/990/what-is-jihad</ref><ref>http://www.historyofjihad.org/india.html</ref> --Anoopan| അനൂപൻ 14:40, 28 മേയ് 2009 (UTC)
ജമായത്ത് ഇസ്ലാമിയുടെ താളിനെ മാത്രം ആശ്രയിച്ചാണ് നിലവിൽ ലേഖനം എഴുതിയിരിക്കുന്നത്. ന്യൂയോർക്ക് പോസ്റ്റ് എന്ന അമേരിക്കൻ പത്രത്തിൽ വന്ന ലേഖനം ആണ് ഇത്. ഇതിന് എന്തായാലും ജമായത്ത് ഇസ്ലാമിയേക്കാൾ വിശ്വാസ്യത ഉണ്ട്. ഇതൊന്നും പരിഗണിക്കാതെ പരിഗണിക്കാതെ ലേഖന ഭാഗത്തെ സംവാദം താളിലേക്ക് മാറ്റിയത് ശരിയല്ല.--—ഈ തിരുത്തൽ നടത്തിയത് lee2008 05:38, 29 മേയ് 2009 (UTC)
ന്യൂയോര്ക്ക് പോസ്റ്റിലെ ലേഖനത്തിൽ അറിയപ്പെടുന്നൊരു യഹൂദ മതമൌലികവാദി എഴുതിയതാണ് താങ്കള്ക്ക് വേദവാക്യമെങ്കിൽ കഷ്ടമെന്നേ പറയാനുള്ളു. വിക്കിയിലെ ലേഖനങ്ങൾ താങ്കള്ക്ക് ഇഷ്ടമാവുന്നത് പോലെ എഴുതാൻ ബുദ്ധിമുട്ടാണ്. കാരണം വിക്കിലേഖനങ്ങളിൽ പ്രമാണത്തിന്(Source) ആണ് പ്രാധാന്യം. അല്ലായിരുന്നെങ്കിൽ ക്രിസ്തുമതത്തെക്കുറിച്ച് ഹിന്ദുമതമൌലികവാദികൾ പറയുന്നത് അടിസ്ഥാനമാക്കി വിക്കിലേഖനമെഴുതാം. ഹിന്ദുമതത്തെക്കുറിച്ച് ക്രിസ്തുമതമൌലികവാദികൾ പറയുന്നത് അടിസ്ഥാനമാക്കി വിക്കിലേഖനമെഴുതാം. ഈ രണ്ടു മതങ്ങളെയും കുറിച്ച് ഒസാമാ ബിൻ ലാദന്റെ അഭിപ്രായം മേമ്പൊടിയായി ചേർക്കുകയുമാവാം. മതങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം അവർ തമ്മിൽത്തല്ലി തീർക്കട്ടെ. അതിവിടെ, വിക്കിയിൽ വച്ചാകരുതെന്ന് എന്റെ വിനീതമായ അഭിപ്രായം. എനിയ്ക്ക് ചോരകണ്ടാൽ തലകറങ്ങും, അതുകൊണ്ടാണ്. --ChuLLan 14:55, 12 ജൂലൈ 2009 (UTC)
ഹഹ
[തിരുത്തുക]ഇസ്ലാം മതപ്രചാരണത്തിനു വേണ്ടി മുസ്ലീങ്ങളുടെ മേൽ അടിച്ചേല്പിച്ചിട്ടുള്ള ഉത്തരവാദിത്വമാണ് ജിഹാദ്. ഈ വരി കണ്ടപ്പോൾ മനസ്സിലായി വിക്കിയുടെ നിലവാരം.ഇംഗ്ലീഷ് വിക്കിയെ തോല്പിച്ചു കളഞ്ഞു. ഞാനിതാ 100 മാർക്ക് തരുന്നു--212.138.69.19 09:13, 31 മേയ് 2009 (UTC)
ഇത് വിക്കി നിരക്കുന്നതല്ല
[തിരുത്തുക]ഇതിലെ ആദ്യ വാചകം തന്നെ ഇസ്ലാമിലെ ജിഹാദ് എന്ന വീക്ഷണത്തോട് കലഹം കൂട്ടുന്നതാണ്. ഒരു തെറ്റ് ബ്രിട്ടാണിക്ക പറഞാലും തെറ്റു തന്നെ. ഇസ്ലാമിലെ ജിഹാദിനെ നിർവചിക്കാൻ ഇസ്ലാമിലെ പ്രമാണങ്ങളെയല്ലെ ആദ്യം ഉദ്ധരിക്കേണ്ടത്. പക്ഷേ ഇവിടെ നേരെ മറിച്ചാണ് കാണുന്നത്.സംവാദ താളിൽ അനൂപ് എടുത്ത് ചേർത്ത് ദീർഘമായ ഉദ്ധരണി കുറെയൊക്കെ നീതി പുലർത്തുന്നു.--Apibrahimk 14:50, 7 ജൂലൈ 2009 (UTC)
ഇസ്ലാം മതപ്രചാരണത്തിനു വേണ്ടി മുസ്ലീങ്ങളുടെ മേൽ അടിച്ചേല്പിച്ചിട്ടുള്ള ഉത്തരവാദിത്വമാണ് ജിഹാദ് എന്ന് ഇസ്ലാമിന്റെ ശത്രക്കളായ യുക്തിവാദികളും തിവ്ര അമുസ്ലിം മതവാദികളും ആരോപിക്കുന്നു
യുക്തിവാദികളുടെയും തീവ്ര ഇസ്ലാംവിരുദ്ധ വാദികളുടെയും അഭിപ്രായം ഇസ്ലാമിലെ ജിഹാദിനെകുറിച്ച് പറയുന്ന താളിലെ രണ്ടാം വാചകം തന്നെയാവണമെന്ന് നിർബന്ധമുണ്ടോ.? അവലംബം ഉണ്ടെന്ന് വച്ച് അത് നിലനിർത്തുന്നതിൽ കാര്യമുണ്ടെന്ന് തോന്നുന്നില്ല.വിക്കിയും ഒരു വിജ്ഞാന കോശമല്ലേ ?.കൂടാതെ ഇസ്ലാമിലെ ഉദാത്തമായ ഒന്നാണ് ജിഹാദ് എന്നത് മൂന്നാമത്തെതോ മറ്റോ വാചകത്തിൽ ആവർത്തിക്കുകയും ചെയ്യുന്നു.--Apibrahimk 08:52, 8 ജൂലൈ 2009 (UTC)
സ്വന്തം ശരീരത്തോട് ജിഹാദ് നടത്തണം എന്ന് പറഞ്ഞതോ?— ഈ തിരുത്തൽ നടത്തിയത് 188.50.40.149 (സംവാദം • സംഭാവനകൾ)
തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന ഒരു സംഘടനയുടെ പേജ് കോപ്പിയടിച്ചാണ് ഈ പേജിലെ 99% ഭാഗങ്ങളും എഴുതിയിരിക്കുന്നത്. അതിന് പെട്ടെന്ന് വല്ലാത്ത വിശ്വാസ്യത വരുകയും ബ്രിട്ടാണിക്കക്ക് വിശ്വാസ്യത നഷ്ടപ്പെടുകയും ചെയ്യുന്നത് മഹാകഷ്ടം. --—ഈ തിരുത്തൽ നടത്തിയത് lee2008 09:30, 16 ജൂലൈ 2009 (UTC)
ഈച്ച കോപ്പി
[തിരുത്തുക]ഈ ലേഖനത്തിന്റെ കുറെ ഭാഗങ്ങൾ [ഇവിടെ ] നിന്ന് കോപ്പിയടിച്ചിരിക്കുന്നു. ജമായത്തെ ഇസ്ലാമിയിൽ ഇങ്ങനെയാണ് കാണുന്നത് ©2009. all rights reserved for Jamaath-e-Islami Hind, Kerala.--—ഈ തിരുത്തൽ നടത്തിയത് lee2008 09:43, 16 ജൂലൈ 2009 (UTC)
തീർച്ചയായും ഒഴിവാക്കണം
[തിരുത്തുക]ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശത്തിന് നിരക്കുന്നതല്ല. ശാസ്ത്രീയമായ വീക്ഷണം പുലർത്തുന്നില്ല. ഏത്രയും വേഗം ഒഴിവാക്കണം--Ranjith Siji Neon IT Public 05:43, 17 ജൂലൈ 2009 (UTC)
മുസ്ലീംകൾ വിശസിക്കുന്നതു മാത്രമല വിക്കിപീദിയ. പോപുലർ ഫ്രണ്ടിന്റെ ലൌ ജിഹാദിനെ എഴുതന്നത് അഡ്ഡ്മിനിസ്റ്റ്രേറ്റർതടയുന്നറു തെറ്റാണ്. 204.124.181.143 09:07, 9 ഒക്ടോബർ 2009 (UTC)
- ലൗ ജിഹാദിനെക്കുറിച്ച് ആധികാരികമായി (റെഫറൻസോടു കൂടി എഴുതൂ) അത് കൂട്ടിച്ചേർക്കാവുന്നതാണ്. --Vssun 11:24, 10 ഒക്ടോബർ 2009 (UTC)
- ഈ ലേഖനം ഇസ്ലാമിലെ ജിഹാദിനെപ്പറ്റിയല്ലേ. 'ലൗ ജിഹാദ്' ഇസ്ലാമിലെ ജിഹാദിൽ പെട്ടതല്ലല്ലോ. ഓരോ മുസ്ലിമും ബാധ്യതയായിക്കാണുന്ന ഇസ്ലാമിക പ്രബോധനത്തിന്റെ ലക്ഷ്യം ഇസ്ലാമിന്റെ സന്ദേശം എത്തിച്ചുകൊടുക്കുക എന്നതുമാത്രമാണ്. മതകാര്യത്തിൽ നിർബന്ധം ചെലുത്തരുരുതെന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗവും പരിശുദ്ധമായിരിക്കണമെന്നാണ് ഇസ്ലാമിക നിയമം. ഇസ്ലാമിലെ ജിഹാദിൽ 'ലൗ' ഉണ്ടെങ്കിലും ഇപ്പോൾ കേട്ടുതുടങ്ങിയ ഈ 'ലൗ ജിഹാദ്' ഇസ്ലാമിക വിരുദ്ധമാണ്. അതുകൊണ്ട് ഇക്കാര്യം ലൗ ജിഹാദ് എന്ന പുതിയ താളിൽ ചേർക്കുന്നതായിരിക്കും ഉചിതം--അസീസ് 18:33, 10 ഒക്ടോബർ 2009 (UTC)
വിമർശനങ്ങൾ എന്ന വിഭാഗത്തിലോ മറ്റോ ചേർക്കാം. ആ വിഭാഗം വികസിച്ചു് വന്നാൽ പിരിച്ചു് വേറെ ലേഖനം ആക്കാം. ഇപ്പോൾ വേറെ ലേഖനത്തിനുള്ള സ്കോപ്പൊന്നും ഇല്ല. ഇതുമായി ബന്ധപ്പെട്ടു് ഈയടുത്ത് ശ്രദ്ധിച്ച ഒരു പത്ര വാർത്ത. http://timesofindia.indiatimes.com/india/Love-Jihad-racket-VHP-Christian-groups-find-common-cause/articleshow/5117548.cms. ശ്രദ്ധേയതയുടെ പ്രശ്നമൊന്നും ഇല്ല. റെഫറെൻസുകളുടെ സഹായത്തോടെ ആധികാരികമായി വൈജ്ഞാനികസ്വഭാവമുള്ള കാര്യങ്ങൾ ലേഖനത്തിൽ ചേർത്താൽ മതി. --Shiju Alex|ഷിജു അലക്സ് 01:16, 13 ഒക്ടോബർ 2009 (UTC)
ദലിതുകൾ എന്നതാളിൽ DHRMS എന്ന സംഘടയെ കുറിച്ചു പരാമർശിക്കൽ, മാർക്സിസത്തിന്റെയും കമ്മ്യൂണിസത്തേയും വിശദമാക്കുന്ന താളിൽ മാവോതീവ്രവാദികളേയും നക്‌സലൈറ്റ് തീവ്രവാദികളേയും വിശദമാക്കൽ, ഹിന്ദു അല്ലങ്കിൽ ഹൈന്ദവം എന്നതിൽ ഹിന്ദുത്വത്തിന്റെ പേരിൽ നടക്കുന്ന തീവ്രവാദത്തെ ഉൾപ്പെടുത്തൽ, ക്രിസ്തുമതം എന്നതിൽ ഐറിഷ് 'പോരാളികളെ' (മാധ്യമങ്ങൾക്ക് അവർ പോരാളികളാണ് തീവ്രവാദികളല്ല കെട്ടോ) ഉൾപ്പെടുത്തൽ, എന്നിവ എത്രമാത്രം അസാംഗത്യമായിരിക്കുമോ അതു തന്നെയാണ് ലൗജിഹാദ് എന്ന വിഷയം ജിഹാദ് എന്ന താളിൽ ഉൾപ്പെടുത്തുന്നതിലുമുള്ളത്. ഇസ്ലാമിലെ ജിഹാദ് എന്താണ്, അതിന്റെ ലക്ഷ്യം തുടങ്ങിയ വിവരങ്ങൾ ഇസ്ലാമിന്റെ പ്രമാണവെളിച്ചത്തിൽ വിശദമാക്കാനുള്ളതല്ലേ ഈ താൾ. അല്ലാതെ ഭൂമിലോകത്ത് ആരെങ്കിലും ജിഹാദിനെ തെറ്റായി വ്യഖ്യാനിച്ച് ഇസ്ലാം തീർത്തും തള്ളിക്കളയുന്ന കാര്യങ്ങൾ ജിഹാദിന്റെ പേരിൽ എഴുന്നള്ളിക്കുന്ന കപട ജിഹാദ് സംഘടനകളെ ഈ താളിൽ ഉൾപ്പെടുത്തണമെന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. ഇനി ജിഹാദിന്റെ പേരിൽ വരുന്ന എല്ലാ വിഷയങ്ങളും സംഘടനകളും അവരുടെ പ്രവർത്തനങ്ങളും ഇതിൽ ചേർക്കണമെന്നാണങ്കിൽ ഹർക്കത്തുൽ മുജാഹിദീൻ,കേരളത്തിലെ മുജാഹിദ് സംഘടനകൾ,താലിബാൻ സംഘടനകൾ , ഇതൊക്കെ ഇതിൽ ചേർക്കമെന്ന് എന്തുകൊണ്ട് ഈ ആളുകൾക്കൊന്നും തോന്നുന്നില്ല(തോന്നിയില്ല)? വെറുതെ പോയത്തം(blunder) പറയല്ലേ ഷൈജൂ. ജിഹാദ് എന്ന പദം എന്തിലൊക്കെ വരുമോ അതൊക്കെ ജിഹാദിൽ ചേർക്കണമെന്ന നിർബന്ധം താങ്കൾക്കുണ്ടോ ? മതവിദ്വേഷവും തീവ്രദയും സൂക്ഷിക്കുന്ന ആളുകൾ ലൗ ജിഹാദ് ചേർക്കാൻ നടത്തുന്ന ഉപരിപ്ലവമായ ന്യായങ്ങളെ എന്തിന് പിന്തുണക്കണം ? പത്രത്തിലുണ്ട് എന്ന് വെച്ച് അത് വിമർശനത്തിൽ ഉൾപ്പെടുത്തണം എന്ന് പറയുന്നതിൽ ഒരു ന്യായവുമില്ല. എങ്കിൽ മതത്തെ കുറിച്ച് പറയുന്ന എല്ലാ വിഷയങ്ങളെ കുറിച്ചും യുക്തിവാദികൾക്കും മതവിരുദ്ധർക്കും വിമർശനങ്ങളുണ്ട് അതൊക്കെ മതങ്ങളെ(ഇസ്ലാം,ക്രിസ്തു, ഹിന്ദു, ജൂതം,ബുദ്ധ,ജൈന....) വിവരിക്കുന്ന താളിലും ഉൾപ്പെടുത്താം എന്ന് അഭിപ്രായപ്പെടുമോ ?— ഈ തിരുത്തൽ നടത്തിയത് 86.96.226.13 (സംവാദം • സംഭാവനകൾ)
POV
[തിരുത്തുക]യുദ്ധവും ജിഹാദിൽ പെടുമെങ്കിലും ജിഹാദെന്നാൽ യുദ്ധം മാത്രമാണെന്ന രീതിയിൽ എഴുതപ്പെട്ടിട്ടുള്ള ലേഖനത്തിലെ ഭാഗങ്ങൾ ഏതോ തീവ്രവാദ സംഘടനയുടെ വീക്ഷണത്തിൽ എഴുതപ്പെട്ടതുപോലുണ്ട്. ഇസ്ലാമിന്റെ പേരിൽ നടക്കാറുള്ള തീവ്രവാദ പ്രവർത്തനങ്ങളെ മറ്റു മുസ്ലിം സംഘടനകൾ ശക്തിയായി എതിർക്കുന്നുണ്ട്. ഇതിൽ കൊടുത്തിട്ടുള്ള ഉദ്ധരണികൾ ശരിയായിരിക്കാം(പരിശോധിച്ചിട്ടൊന്നുമില്ല). എന്നാൽ ഇങ്ങനെ യുദ്ധവുമായി ബന്ധപ്പെട്ടവ മാത്രം തിരഞ്ഞുപിടിച്ചെഴുതിയതിൽ എന്തോ ദുരുദ്ദേശം ഉള്ളതായി സംശയിക്കുന്നു (തീവ്രവാദത്തിലേക്കുള്ള ഒരു ക്ഷണം പോലെ).--അസീസ് 01:08, 14 ഒക്ടോബർ 2009 (UTC)
ജിഹാദികൾ കേരളത്തിലെ അമുസ്ലീം പെൺകുട്ടികളെ പ്രണയം നടിച്ച് തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതായി വ്യാപകമായ ആരോപണം ഉയർന്നിട്ടുണ്ട് [1]. ലൗ ജിഹാദ് എന്ന പേരിൽ പ്രവർത്തിക്കുന്ന സംഘടനകളാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് പറയപ്പെടുന്നു
ഇതു ലൗജിഹാദുമായി അല്ലേ ബന്ധമുള്ളത്. ഇതിൽ ചേർക്കുന്നത് വാണ്ടലിസമല്ലേ--വിചാരം 13:56, 16 ഒക്ടോബർ 2009 (UTC)
- ജിഹാദികളുടെ ചെയ്തികൾ ജിഹാദില്ലാതെ പിന്നെ എവിടെയാണ് കൊടുക്കേണ്ടത്. ടൈംസ് ഓഫ് ഇന്ത്യയിൽ ജിഹാദികൾ എന്നു തന്നെയാണ് കൊടുത്തിരിക്കുന്നത്.--—ഈ തിരുത്തൽ നടത്തിയത് lee2008 14:36, 16 ഒക്ടോബർ 2009 (UTC)
ക്ഷമിക്കണം സുഹൃത്തേ. ലൗ ജിഹാദിന്റെ സംവാദത്താളിൽ ഒരു ഐ.പി ഉന്നയിച്ച Reasonable ആയ ഒരു സംശയത്തിന്റെ പുറത്ത് ചോദിച്ചതാണ്. അതായത്. ശ്രീരാമ സേന എന്ന സംഘടനയുടെ പ്രവൃത്തികളെ ശ്രീരാമന്റെ താളിൽ കൊടുക്കുന്നത് തെറ്റാവുന്നത് പോലെ ഇതും തെറ്റാവില്ലേ എന്ന ചോദ്യം--വിചാരം 14:51, 16 ഒക്ടോബർ 2009 (UTC)
ജിഹാദും ലൗ ജിഹാദും തമ്മിലുള്ള ബന്ധം
[തിരുത്തുക]'ജിഹാദികളുടെ ചെയ്തികൾ' എന്നത് കൊണ്ട് lee2008 എന്താണുദ്ദേശിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. മുസ്ലിംകളെല്ലാവരും ജിഹാദ് ചെയ്യേണ്ടവർ തന്നെയാണ്. മുസ്ലിംകളുടെ പ്രവൃത്തികൾ എന്നാണുദ്ദേശിക്കുന്നതെങ്കിൽ മുസ്ലിംകളുടെ എല്ലാ പ്രവൃത്തികളും കൊണ്ട് ഈ താൾ നിറയ്ക്കാനാണോ lee2008 ഉദ്ദേശിക്കുന്നത്. ഇനി തീവ്രവാദപ്രവർത്തനങ്ങൾ എന്നാണുദ്ദേശിക്കുന്നതെങ്കിൽ ജിഹാദ്=തീവ്രവാദം എന്ന് ഏത് സോഴ്സിൽ നിന്നാണ് അദ്ദേഹം മനസ്സിലാക്കിയത് എന്നറിയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇനി ലൗ ജിഹാദ്, ഇസ്ലാമിലെ ജിഹാദിൽ പെട്ടതുതന്നെയാണെന്ന് ഇസ്ലാമിക പണ്ഠിതരോ മറ്റാരെങ്കിലുമോ അഭിപ്രായപ്പെട്ടിട്ടുണ്ടോ? തെളിയിച്ചിട്ടുണ്ടോ ? ഉണ്ടെങ്കിൽ ലൗ ജിഹാദ്, ഈ താളിൽ തന്നെ ചേർക്കാമായിരുന്നു.--അസീസ് 17:59, 16 ഒക്ടോബർ 2009 (UTC)
- ഇസ്ലാമിക പണ്ഠിതരുടെ മാത്രം പഠനങ്ങൾ മാത്രം എഴുതേണ്ട സ്ഥലം ഇതല്ല. ദയവായി ഈ കുന്ത്രാണ്ടത്തെ (വിക്കിപീഡിയ) മത പഠന വേദി മാത്രമാക്കാതിരിക്കുക. ഇത് നോക്കുക. ജിഹാദികളാണ് ഈ പണിപറ്റിക്കുന്നത് എന്ന് ഞാൻ പറഞ്ഞതല്ല ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന വാർത്തയാണ്. --—ഈ തിരുത്തൽ നടത്തിയത് lee2008 02:16, 18 ഒക്ടോബർ 2009 (UTC)
അഡ്മിന്മാര് ഇതൊന്നും കാണുന്നില്ലേ
[തിരുത്തുക]ലീ2008 എന്ന ഉപയോക്താവ് കുറേകാലമായി ഇസ്ലാമിലെ ജിഹാദിനെ വെടെക്കാക്കാൻ തുടങ്ങിയിട്ട്. ഗൂഗിളിലെ തിരച്ചിലിനുള്ള കീവേർഡ് കണ്ടില്ലേ. jihad=terrorism. കാര്യം വ്യക്തമാണ്. കക്ഷിക്ക് ജിഹാദിനെ എങ്ങനെയെങ്കിലും രണ്ട് തെറിപറയാനുള്ള ഉറവിടം കിട്ടണം. ടൈംസ് ഓഫ് ഇന്ത്യയിൽ വന്നതൊക്കെ വിക്കിയിൽ എഴുതണമെന്ന് ഇയാളെ ആരാണ് പഠിപ്പിച്ചത്. അതിലും കാണും(ലീ2008) പോലുള്ള പത്രപ്രവർത്തകർ. പത്രപ്രവർത്തകർ വിശുദ്ധ പശുക്കളൊന്നുമല്ല എന്നതും ഓർക്കണം.--Apibrahimk 04:35, 18 ഒക്ടോബർ 2009 (UTC)
- ഒരു വിഷയത്തെക്കുറിച്ചുള്ള ലേഖനത്തിൽ അതിനെതിരെയുള്ള വിമർശനങ്ങളും ചേർക്കുക എന്നത് വിക്കിപീഡിയയിൽ പതിവാണ്. ഇത്തരത്തിൽ വ്യക്തമായ അവലംബത്തോടെ ചേർത്തിരിക്കുന്ന വരികൾ ഒരു ചർച്ചയും കൂടാതെ നീക്കുന്നത് വാൻഡലിസമായി കണക്കാക്കപ്പെടും.--Vssun 11:07, 18 ഒക്ടോബർ 2009 (UTC)
കാക്കപ്പൊന്ന്, കുഴിയാന
[തിരുത്തുക]ജീഹാദിനെക്കുറിച്ചുള്ള ലേഖനത്തിൽ ലൗ ജീഹാദിനെക്കുറിച്ച് ചേർക്കാമെങ്കിൽ, സ്വർണ്ണത്തെക്കുറിച്ചുള്ള ലേഖനത്തിൽ കാക്കപ്പൊന്നിനെക്കുറിച്ചും, ആനയെക്കുറിച്ചുള്ള ലേഖനത്തിൽ കുഴിയാനയെക്കുറിച്ചും ഒക്കെ വേണം.Georgekutty 11:12, 18 ഒക്ടോബർ 2009 (UTC)
- നെറ്റിപ്പട്ടം കെട്ടി കുഴിയാനയെ എഴുന്നള്ളിക്കുന്ന വിവരങ്ങൾ ചിത്ര സഹിതം (തെളിവും) താങ്കൾക്ക് ചേർക്കാവുന്നതാണ്. RSS പ്രവർത്തകരുടെ ചെയ്തികൾ വഴി അതിനെ വിമർശിക്കാമെങ്കിൽ ജിഹാദികളുടെ ചെയ്തികൾ വഴി ജിഹാദിനെയും വിമർശിക്കാവുന്നതാണ്. മുസ്ലീങ്ങൾ പുറത്ത് പറയുന്ന കാര്യങ്ങൾ മാത്രം എഴുതാനുള്ളതല്ല വേദിയല്ല വിക്കിപീഡിയ. ജിഹാദിനും ലൗ ജിഹാദിനും തമ്മിൽ പേരിൽ മാത്രമല്ല പ്രവൃത്തിയിലും ബന്ധമുണ്ടെന്നത് പല മാധ്യമങ്ങളും പറഞ്ഞിട്ടുള്ള കാര്യമാണ്. രണ്ടിനും ഒരു ഡബ്ബിൾ ബ്രാക്കറ്റ് ബന്ധമെങ്കിലും ഉണ്ടായിക്കോട്ടേ പ്ലീസ്--—ഈ തിരുത്തൽ നടത്തിയത് lee2008 13:12, 18 ഒക്ടോബർ 2009 (UTC)
- താങ്കൾ കാര്യങ്ങളെ കൂട്ടിക്കുഴക്കേണ്ടതില്ല ലീ2008. ആർ.എസ്.എസ്. എന്നത് ഒരു ഹിന്ദുത്വ സംഘടയാണ്. ആർ.എസ്.എസ്. ചെയ്യുന്ന പ്രവൃത്തികൾക്ക് ആർ.എസ്.എസിന്റെ താളിലല്ലേ വിമർശനമുള്ളൂ. ഹിന്ദുമതവുമായി ബന്ധപ്പെട്ട ഏതെങ്കിലും താളിൽ ആർ.എസ്.എസിന്റെ ഭീകര ചെയ്തികളെ കുറിച്ചു പറഞ്ഞിട്ടുണ്ടോ ?. ഉണ്ടെങ്കിൽ അത് നീക്കം ചെയ്യണമെന്നാണ് എന്റെയും താത്പര്യം. ഇവിടുത്തെ എല്ലാ വിഭാഗം ജനങ്ങൾക്കുമറിയാം RSS ചെയ്യുന്ന ചെയ്തികൾക്ക് ഹിന്ദുമതത്തെയോ അതിന്റെ ഏതെങ്കിലും വിശ്വാസത്തേയോ കുറ്റപ്പെടുത്താനാവില്ല എന്ന്. എന്നത് പോലെതന്നെയാണ് ഇവിടെയും ലൗ ജിഹാദ് ഇസ്ലാമിൽ പറഞ്ഞതോ ഉള്ളതോ അല്ല. ഇസ്ലാമിലെ ഏതെങ്കിലും പ്രമാണങ്ങളുമായി ലൗ ജിഹാദ് ഉണ്ട് എന്ന് തെളീക്കാൻ പറ്റുകയുമില്ല. പ്രശ്നത്തിന്റെ മർമ്മം ഇതാണ്. ഏതെങ്കിലും അക്രമികളായ കൂട്ടങ്ങൾ ചെയ്യുന്ന പ്രവൃത്തികൾ ഇസ്ലാമിലെ ജിഹാദ് കാരണമാണ് എന്ന് വരുത്തലാണ് ചില തല്പരകക്ഷികളുടെ ആവശ്യം. അതാണ് ഇവിടെ നടക്കുന്നത്. അതിനു സമ്മതിച്ചു കൊടുക്കുന്നത് ആത്മഹത്യാപരമായിരിക്കും തീർച്ച.--Apibrahimk 15:10, 18 ഒക്ടോബർ 2009 (UTC)
വാണ്ടലിസം !
[തിരുത്തുക]ലൗ ജിഹാദ് എന്ന പരിപാടി ഇസ്ലാമുമായോ മുസ്ലിംകളുമായോ ബന്ധമുള്ളതല്ല. ജിഹാദ് ഇതിൽ നിരപരാധിയാണ്. അതിനെ വെറുതെ വിടൂ vssun. ജിഹാദുമായി ബന്ധമുള്ളതെങ്കിലെല്ലേ ജിഹാദിന്റെ താളിൽ വിമർശനമായി ചേർക്കുന്നതിൽ ശരിയുള്ളൂ. താങ്കളും ലീ2008 ന്റെ അഭിപ്രായം ഉള്ള ആളാണങ്കിൽ എന്നാ പിന്നെ അതങ്ങ് തുറന്ന് പറയുന്നതായിരിക്കും നല്ലത്. ലീ2008 എന്ന ഉപയോക്താവിന്റെ ഇന്നോളമുള്ള വിക്കിപീഡിയ മലയാളത്തിലെ തിരുത്തലുകൾ വെച്ചുനോക്കുമ്പോൾ അയാൾക്ക് ഇസ്ലാമിനോടും മുസ്ലിംകളോടും പ്രത്യേകിച്ച് വിരോധമുള്ളതായി മനസ്സിലാവുന്നുണ്ട്. അതിന് താങ്കൾ കൂട്ടു നിലക്കണോ? ലൗ ജിഹാദ് താളിൽ അതു മായി ബന്ധപ്പെട്ട് എഴുതുന്നതിനെ വിക്കി നയമനുസരിച്ച് ആരും എതിർക്കുന്നുമില്ലല്ലോ പ്രശ്നം ലൗ ജിഹാദ് ഒരു നിലക്കും മുസ്ലിംകളുടെ വശ്വാസവുമായോ പ്രവർത്തിയുമായോ ബന്ധമുള്ളതല്ല എന്നതാണ്.--Apibrahimk 11:56, 18 ഒക്ടോബർ 2009 (UTC)
- ജിഹാദി ആഹ്വാനങ്ങളുമായി പ്രവർത്തിക്കുന്ന തീവ്രവാദസംഘടനകളെപ്പറ്റി താളിൽ പൊതുവായി പരാമർശിക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്ന് കരുതുന്നു. ലൗ ജിഹാദ് യഥാർത്ഥത്തിൽ അത്തരമൊരു സംഘടനയാണെങ്കിൽക്കൂടി അതിനെക്കുറിച്ച് ഈ താളിൽ കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ജിഹാദിന്റെ പേരും പറഞ്ഞ് ഭീകരവാദത്തിലേർപ്പെടുന്ന എത്ര സംഘടനകൾ വേറെയുണ്ട് -- റസിമാൻ ടി വി 13:00, 18 ഒക്ടോബർ 2009 (UTC)
- എന്റെ എഡിറ്റ് റിവർട്ട് ചെയ്തിട്ടുണ്ട്. --Vssun 13:01, 18 ഒക്ടോബർ 2009 (UTC)
“ | ലൗ ജിഹാദ് യഥാർത്ഥത്തിൽ അത്തരമൊരു സംഘടനയാണെങ്കിൽക്കൂടി അതിനെക്കുറിച്ച് ഈ താളിൽ കൊടുക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല | ” |
അറിയാൻ വയ്യാത്തതുകൊണ്ട് ചോദിക്കുകയാ ലൗ ജിഹാദ് ഇത്രക്ക് പുലിവാൽ പിടിച്ചതാണോ --—ഈ തിരുത്തൽ നടത്തിയത് lee2008 13:19, 18 ഒക്ടോബർ 2009 (UTC)
- റസിമാൻ, താങ്കൾ അഡ്മിനായത്കൊണ്ട് സത്യത്തോടു നീതിപുലർത്താതിരിക്കേണ്ടതില്ല എന്ന് വിനയത്തോടെ ചൂണ്ടിക്കാട്ടുന്നു. ഇംഗ്ലീഷിലെ ജിഹാദ് പേജ് ഒന്നു നൊക്ക്ക്കൂ അവിടെ ലൗ ജിഹാദ് ചേർത്തിട്ടുണ്ടോ? മാത്രമല്ല ലൗ ജിഹാദിന് മറ്റൊരു താളുമുണ്ട്. പ്രശ്നങ്ങൾ തുടങ്ങുന്നത് ലൗ ജിഹാദിനെ ഇസ്ലാമിലെ യഥാര്ഥ ജിഹാദുമായി ബന്ധ്പ്പിക്കാനുള്ള ശ്രമത്തിൽ നിന്നാണ്. ആദ്യം ജിഹാദിന്റെ താളിൽ തന്നെ ലൗ ജിഹാദ് വന്നു പിന്നെ ലൗ ജിഹാദിന് വേറെ താൾ, അതു കഴിഞ്ഞ് ലൗ ജിഹാദിൽ ജിഹാദിലേക്ക് ഇതു കാണുക എന്ന തലക്കെട്ടിൽ കണ്ണി. ഇപ്പോ രണ്ടും ആയി ജിഹാദിലും ലൗ ജിഹാദ്, പോരാത്തതിന് ലൗ ജിഹാദ് എന്ന പുതിയ താൾ കുറേ വിമർശനം വിവാദങ്ങൾ എല്ലാം. എല്ലാ വിവാദക്കാരും ലൗ ജിഹാദിൽ പോയി അലക്കിക്കോട്ടെ തങ്ങളുടെ ഈര്ഷ്യ മുഴുവൻ. അത് ജിഹാദിന്റെ ആക്‌ച്വൽ താളിൽ അനുവദിക്കരുത്. വിജ്ഞാനകോശം ജനങ്ങൾക്ക് വിവരങ്ങൾ നൽകാനല്ലേ അല്ലാതെ വല്ലവരുടേയും വിരോധങ്ങൾ കരഞ്ഞുതീർക്കാനല്ലല്ലോ--Apibrahimk 15:46, 18 ഒക്ടോബർ 2009 (UTC)
- എന്റെ അഭിപ്രായം മുകളിൽ പറഞ്ഞതുതന്നെയാണ്. ജിഹാദ് ഇസ്‌ലാമികവീക്ഷണത്തിൽ എന്തുതന്നെയായാലും ഭീകരവാദസംഘടനകൾ തങ്ങളുടെ ചെയ്തികളെ ജിഹാദിനുള്ള ആഹ്വാനങ്ങളാക്കി അവതരിപ്പിക്കുന്നു എന്നുള്ളത് ദുഃഖകരമായ സത്യമാണ്. ജിഹാദ് എന്ന പദത്തെക്കുറിച്ച് ലോകത്തിനുള്ള ഭയം ഇപ്രകാരം ഉണ്ടായതുമാണ്. അതിനാൽ ജിഹാദിനെക്കുറിച്ചുള്ള താളിൽ വിമർശനങ്ങൾ എന്ന ഭാഗത്ത് തീവ്രവാദസംഘടനകളെക്കുറിച്ച് പറയേണ്ടതുതന്നെ എന്ന് കരുതുന്നു. എങ്കിലും ലൗ ജിഹാദ് ഈ താളിൽ വരേണ്ട യാതൊരു ആവശ്യവുമുണ്ടെന്ന് തോന്നുന്നില്ല - ജിഹാദിന്റെ പേരിൽ ഭീകരവാദം നടത്തുന്ന എത്ര സംഘടനകളുണ്ട് - അവയിൽ അധികം പ്രാധാന്യമുള്ള സംഘടനയായി ഞാൻ ലൗ ജിഹാദിനെ കാണുന്നില്ല. പേരിൽ ജിഹാദ് ഉള്ളതുകൊണ്ടുമാത്രമാണ് ലൗ ജിഹാദിനെ ഈ താളിൽ ചേർത്തതെന്നുണ്ടെങ്കിൽ അത് കുഴിയാനയെപ്പറ്റി ആനയുടെ ലേഖനത്തിൽ ചേർക്കുന്നതുപോലെത്തന്നെയാണ് -- റസിമാൻ ടി വി 15:56, 18 ഒക്ടോബർ 2009 (UTC)
ലൗ ജിഹാദ് ലേഖനത്തിൽ നിന്ന് നീക്കുകയും വിമർശനങ്ങൾ എന്ന ഭാഗത്ത് തീവ്രവാദത്തെപ്പറ്റി രണ്ടുവരി എഴുതുകയും ചെയ്തിട്ടുണ്ട്. ശരിയാക്കിയെടുക്കാൻ സഹായിക്കുക. ലേഖനം ശാസ്ത്രലേഖനങ്ങളെക്കാളൊക്കെ ടെക്നിക്കൽ ആയിപ്പോയോ എന്ന സംശയവുമുണ്ട്. ഫർദു ഐനും ഫർദു കിഫായയും തമ്മിലുള്ള വ്യത്യാസം എത്ര മുസ്ലിംകൾക്കു തന്നെ അറിയാം (മദ്രസയിൽ ഇത് ആറാം ക്ലാസ്സിലാണ് പഠിച്ചത് എന്ന് തോന്നുന്നു)? മദ്ഹബുകളെക്കുറിച്ചുള്ള ഭാഗത്ത് കുറേ ഉദ്ധരണികൾ മാത്രം നൽകിയിരിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ? അത്യാവശ്യം അറിവുള്ളവരാരെങ്കിലും ഈ ലേഖനത്തിൽ ഒന്ന് കൈ വക്കണമെന്ന് അപേക്ഷിക്കുന്നു. വാളുകൊണ്ടുള്ള ജിഹാദും മറ്റുള്ളവയും തമ്മിലുള്ള താരതമ്യം, ചെറിയ ജിഹാദും വലിയ ജിഹാദും എന്ന ആശയം, വാളുകൊണ്ട് പ്രചരിച്ച മതം എന്ന ആരോപണം ഇതൊക്കെ ലേഖനത്തിൽ ചേർക്കേണ്ടതുണ്ട് -- റസിമാൻ ടി വി 17:20, 18 ഒക്ടോബർ 2009 (UTC)
മുസ്ലീങ്ങൾ പുറത്ത് പറയുന്ന കാര്യങ്ങൾ മാത്രം എഴുതാനുള്ളതല്ല വേദിയല്ല വിക്കിപീഡിയ
ഒരു സമുദായം പ്രതിക്കൂട്ടിലാണല്ലോ മുകളിൽ. ഇങ്ങനെയൊക്കെ എഴുതുന്നത്കൊണ്ട് എന്താന് ഉദ്ദേശിക്കുന്നത് ?--വിചാരം 09:58, 19 ഒക്ടോബർ 2009 (UTC)
ലൗ ജിഹാദ്
[തിരുത്തുക]ലൗ ജിഹാദിനെക്കുറിച്ചുള്ള ഭാഗം ലേഖനത്തിൽ ചേർക്കുന്നതിനെക്കുറിച്ച് ഇവിടെ സമവായമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു -- റസിമാൻ ടി വി 06:47, 31 ഒക്ടോബർ 2009 (UTC)
- ഇതും ഇതും നോക്കുക ലൗ ജിഹാദ് ജിഹാദിന്റെ പുതിയ രൂപമാണെന്നാണ് ഇതിൽ കാണുന്നത്. അത് കൊണ്ട് ലൗ ജിഹാദ് ജിഹാദിൽ ചേർക്കേണ്ടത് തന്നെയാണ്. --—ഈ തിരുത്തൽ നടത്തിയത് lee2008 07:45, 31 ഒക്ടോബർ 2009 (UTC)
ഇസ്ലാമിന്റെ സാങ്കേതിക പദമാണ് ജിഹാദ്. love jihad, jihad ഇവ തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് കാണുക ഇതിലെ വേറൊരു തമാശ Hameed Kandak, vice-president of the committee, conveyed that some activists of the Sangh Parivar staged a protest in front of the Bantwal town police station on October 11 alleging that forces promoting love jihad were behind the incident in which a Hindu woman, Anitha from Bantwal, had gone missing. A prominent Hindu religious leader and a political leader also took part in the protest, he said.
However, the police on Wednesday announced the arrest of a person, Mohan Kumar, on charges of murdering 18 women. Anitha was one of his victims, according to the police. All the women murdered by Kumar were listed as missing from their homes. This incident showed that the allegations that women who had gone missing had fallen prey to love jihad were baseless, he said. Samad 08:08, 31 ഒക്ടോബർ 2009 (UTC)
ഇസ്ലാമിന്റെ സാങ്കേതിക പദങ്ങൾ ആ രീതിയിൽ മാത്രം വ്യാഖ്യാനിക്കേണ്ട സ്ഥലം വിക്കിപീഡിയ അല്ല. വിക്കിപീഡിയ സന്തുലിതമായ കാഴ്ചപ്പാട് എന്നത് വിക്കിപീഡിയയുടെ അടിസ്ഥാന നയങ്ങളിലൊന്നാണ്. ഈ ലേഖനത്തിന്റെ സംവാദത്തിന് ഒരു തരത്തിലും സഹായകരമല്ലാത്ത കാര്യങ്ങൾ ദയവായി ഇവിടെ എഴുതരുത്. ലൗ ജിഹാദും ഒരു പുതിയ ജിഹാദായിത്തന്നെയാണ് പുറം ലോകം കാണുന്നത്. --—ഈ തിരുത്തൽ നടത്തിയത് lee2008 14:23, 31 ഒക്ടോബർ 2009 (UTC)
ഇസ്ലാമിന്റെ സാങ്കേതിക പദങ്ങൾ ഇസ്ലാമിക പണ്ടിതന്മാരാൺ വ്യാഖ്യാനിക്കേണ്ടത് അല്ലാതെ സംഘപരിവാരോ, BJP യൊ അല്ലെങ്കിൽ എസ്. എൻ ഡി പ്പി യോ അല്ല. ക്രിസ്തു മതത്തിലേ ഒരു കർമ്മം (ഉദ:മാമോദീസ) അത് വ്യാഖ്യാനിക്കേണ്ടത് ക്രിസ്താനികൾ തന്നെയാണ്. അല്ലാതെ താങ്കളല്ല അത് പോലെ ഹിന്ദുക്കളുടെ ഏതെങ്കിലും ഒരു കർമം അത് ഹിന്ദുക്കളാണ് അതിൻ നിവർച്ചനം കൊടുക്കേണ്ടത് അല്ലാതെ താങ്കളല്ല. ഇവിടെ ഏതെങ്കിലും ഒരു മുസ്ലിം love jihad എന്നത് ഇസ്ലാമിൽ പെട്ട ഒരു സാങ്കേതിക പദമാണ്. അല്ലെങ്കിൽ അത് ജിഹാദിന്റെ മറ്റൊരു രൂപമാണ് എന്ന് പറ്ഞ്ഞോ പറഞ്ഞെങ്കിൽ അതാണ് ഇവിടെ അറിയേണ്ടത്. ഇനി ആരുടെ അഭിപ്രായവും ആരോപണ വും എവിടെയും എഴുതാം എന്നതാണ് നയമെങ്കിൽ വിക്കിപീഡിയയിൽ തിരുത്ത് വരാൻ പോകുന്നതേയുള്ളൂ. താങ്കൾക്ക് ജിഹാദിനെ വിമർശിക്കണമെങ്കിൽ അവലംബം ചേർത്ത് വിമര്ശീക്കൂ. പിന്നെ താങ്കളോടൊരു കാര്യം രാഷ്ട്റീയ സംഘടനകളേയും മതത്തേയും വേറിട്ട് കാണണം രണ്ടും ഒരേ കണ്ണിലൂടെ കാണരുത്.Samad 15:24, 31 ഒക്ടോബർ 2009 (UTC)
- ചങ്ങാതീ ഇസ്ലാമിന്റെ സാങ്കേതിക പദങ്ങൾ ഇസ്ലാമിക പണ്ടിതന്മാരുടെ അഭിപ്രായം മാത്രം എഴുതുന്നതോ അല്ലെങ്കിൽ പണ്ടിതന്മാരുടെ വ്യാഖ്യാനങ്ങൾകൊണ്ട് നിർവചിക്കേണ്ടതോ അല്ല. വേണമെങ്കിൽ ഇസ്ലാമിക പണ്ടിതരുടെ വീക്ഷണം എന്ന് ഉപതലക്കെട്ടിൽ നൽകാവുന്നതാണ്. വിക്കിപീഡിയയെ ഓത്ത് മാത്രം പഠിക്കാനുള്ള പുസ്തകമാക്കരുത്. മുസ്ലീങ്ങൾ പറഞ്ഞിടുണ്ടോ എന്ന ചോദ്യം അപ്രസക്തമാണ്. കാരണം വിക്കിപീഡിയ ഇസ്ലാമിക പ്രബോധനങ്ങൾ എഴുതിപിടിപ്പിക്കാനുള്ള വേദിയല്ല. തെളിവുകൾ നൽകിയാണ് ലൗ ജിഹാദിനെ ഇതിൽ ചേർക്കണം എന്ന് പറയുന്നത്. ഇത്ര മാത്രം തെളിവുകളെ ആശ്രയിക്കുന്നവർ ഇപ്പോൾ നൽകിയിട്ടുള്ള തെളിവുകളും പരിശോധിക്കണം. ഡോ.മൊഹിയുദ്ദീൻ (എം. എന്., കാരശ്ശേരി) എഴുതിയ വർഗ്ഗീയതയ്ക്കെതിരെ ഒരു പുസ്തകം എന്ന തെളിവാണ് നൽകിയിരിക്കുന്നത് ഇങ്ങനെ ഒരു പുസ്തകം അങ്ങേര് എഴുതിയുട്ടുണ്ടോ എന്നു തന്നെ സംശയമാണ്. അങ്ങിനെ എഴുതിയാൽ തന്നെ അതിൽ ജിഹാദിനെ കുറിച്ച് ഇത്ര എഴുതാൻ സാധ്യതയില്ല. അഥവാ അങ്ങിനെ എഴുതിയിട്ടുണ്ടെങ്കിൽ വർഗ്ഗീയ / തീവ്രവാദം എന്നുള്ളത് ജിഹാദ് തന്നെയാണെന്നതിന് ഏറ്റവും വലിയ തെളിവാകും സംശയമില്ല.--—ഈ തിരുത്തൽ നടത്തിയത് lee2008 17:17, 31 ഒക്ടോബർ 2009 (UTC)
- വർഗ്ഗീയതയ്ക്കെതിരെ ഒരു പുസ്തകം എന്ന പേരിൽ ഒരു ഗ്രന്ഥം എം.എൻ. കാരശ്ശേരിയുടേതായുണ്ട് എന്നുള്ളത് ശരിയാണ്. സംശയിക്കേണ്ടതില്ല.--വിചാരം 19:40, 13 നവംബർ 2009 (UTC)
മണ്ടത്തരത്തിന് കൈയ്യും കാലും വെച്ചാൽ
[തിരുത്തുക]ഹ ഹ ഹ ഇസ്ലാമിന്റെ കർമങ്ങളെ ഇസ്ലാമിക പണ്ടിതൻ മാരല്ലാതേ പിന്നെ ആരാണ് സുഹ്യത്തേ നിർ വചിക്കേണ്ടത്. ജിഹാദിന്റെ നിർ വചനം എങ്ങനെയാണ് നിര്വചിക്കുക ആദ്യം ബി ജെ പി യുടെ വീക്ഷണത്തിൽ ജിഹാദ് പിന്നെ സംഘപരിപാരത്തിന്റെ വീക്ഷണത്തിൽ പിന്നെ എസ് എൻ ഡി പി യുടെ വീക്ഷണത്തിൽ. അതിന് ശേഷം ഒരു മൂലക്ക് ഇസ്ലാമിക പണ്ടിതൻ മാരുടെ വീക്ഷണത്തിൽ കൊള്ളാം താങ്കൾ ഈ കാലഘട്ടത്തിലൊന്നും ജീവിക്കേണ്ട ആളല്ല. ഒരു 2999 ൽ ജനിക്കേണ്ട ആളാണ്. ഹിന്ദുക്കളുടെ ഒരു കർമമായ ആയുധപൂജ അതിനെ ആദ്യം നിര് വചിക്കേണ്ടത് മുസ്ലിം ലീഗ് പിന്നെ ഡിഫി, പിന്നെ കോൺഗ്ഗ്രസ്സ് ഇവരൊക്കെ നിര് വചിച്ചതിൻ ശേഷം ഹിന്ദു പണ്ടിതന്മാരുടെ നിർ വചനം താങ്കളുടെ ഈ ഫോർമാറ്റ് കൊള്ളാം. രണ്ടാം ക്ലാസിലെ കുട്ടി ഒന്നും ഒന്നും മൂന്ന് എന്ന് പറയുന്ന പൊട്ടത്തരത്തിൻ ഇതിനേക്കാൾ മാനമുണ്ട് Samad 10:33, 3 നവംബർ 2009 (UTC)