സംവാദം:ചേലമ്പ്ര ബാങ്ക് കവർച്ച

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡൂം സിനിമ പോലെ അടുത്ത കവർച്ചക്കാരൻ പറയും; ഞാൻ വിക്കിപീഡിയയിൽ “ചേലമ്പ്ര ബാങ്ക് കവർച്ച“ വായിച്ചപ്പോൾ ഇങ്ങനെ ഒരു ഐഡിയ കിട്ടിയതെന്ന്.അങ്ങനെ വിക്കിക്ക് നല്ല പബ്ലിസിറ്റി ഉണ്ടാവും.ഇനി ടിവിയിലും സിനിമയിലും സിഗ്രറ്റ് വലിക്കുമ്പോഴും മദ്യം കഴിക്കുമ്പോഴും താഴെ അത് പാടില്ല എന്ന് എഴുതിക്കാണിക്കുന്നപോലെ വിക്കിയിലും കുറിപ്പ് ഇടേണ്ടി വരുമോ? ഇത്തരം ഒരു ലേഖനത്തിൽ എന്തു വിക്ഞാനമാണ് ഉള്ളതെന്ന് മനസ്സിലാവുന്നില്ല. മാധ്യമങ്ങൾ മനുഷ്യന്റെ ഉള്ളിലുറങ്ങിക്കെടുക്കുന്ന കവർച്ചപോലോത്ത നെഗറ്റീവ് ക്വാളിറ്റികൾ മുതലെടുത്ത് പോക്കറ്റ് വീർപ്പിക്കുമ്പോൾ വിക്കിയും അതിൽ പങ്ക് ചേരണോ?

ആനൂപൻ തുടങ്ങിയത് കൊണ്ട് അതിൽ വിജ്ഞാനം ഉണ്ടെന്ന് വിശ്വസിക്കേണ്ടി വരും.:).... എൻറെ ലെനിൻ ദേവാ ഇനി എന്തെല്ലാം കാണാൻ ഇരിക്കുന്നു..ഈ തിരുത്തൽ നടത്തിയത് ഞാൻ തന്നെ — ഈ തിരുത്തൽ നടത്തിയത് 77.30.49.68 (സംവാദംസംഭാവനകൾ)

വിക്കി നിലവാരമില്ല --ബ്ലുമാൻ‍ഗോ ക2മ 17:03, 6 മാർച്ച് 2008 (UTC)[മറുപടി]

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം എന്ന ഒരു ലേഖനവും തുടങ്ങൂ..അനൂപെ — ഈ തിരുത്തൽ നടത്തിയത് 77.30.49.68 (സംവാദംസംഭാവനകൾ)


വിക്കിപീഡിയയിൽ പോസിറ്റീവ് കാര്യങ്ങൾ മാത്രമേ എഴുതാവൂ എന്ന നയം ഒന്നു കാണിച്ചു തരാമോ. എല്ലാ സംഘാംഗങ്ങളും എത്തിയല്ലോ.

വേറെ പലയിടത്തേയും കൊലപാതകങ്ങളെ കുറിച്ച് എഴുതണം. കണ്ണൂരെ മാത്രമല്ല. --ഷിജു അലക്സ് 17:07, 6 മാർച്ച് 2008 (UTC)[മറുപടി]


ബാങ്ക് കവർച്ച ചേലേമ്പ്രയിൽ മാത്രമേ നടന്നൊള്ളോ എൻറീശ്വരാ..! ? മണിക്കൂറുകൾക്കുള്ളിൽ മൂന്നേണ്ണമാ ചത്ത് മലച്ചത് ഇന്നലെ,അത് കൊണ്ടാ കണ്ണൂർ പ്രതിപാദിച്ചത്..ഷിജൂ.. എൻറെ കണ്ണിൽ ആ മൂന്നും മനുഷ്യ പുത്രന്മാർ... ഇന്നലത്തെ നാടകം ആദ്യം തുടങ്ങിവെച്ചവൻ എൻറെ കണ്ണിൽ പിശാച്.. ഈ തിരുത്തൽ നടത്തിയതും മുൻപ് നടത്തിയവൻ തന്നെ

പേടിക്കണ്ട എല്ലായിടത്തേയും പ്രമാദമായ കവർച്ചകളെ നമുക്ക് എഴുതാം. കണ്ണൂരെ കൊലപാതകത്തെ കുറിച്ചും എഴുതാം. ഇന്നു തന്നെ എഴുതാം എന്നു ആർക്കും വാക്ക് കൊടുത്തിട്ടൊന്നും ഇല്ലല്ലോ. --ഷിജു അലക്സ് 17:55, 6 മാർച്ച് 2008 (UTC)[മറുപടി]


വിക്കിപീഡിയയുടെ ഏത് നയത്തിന്‌ എതിരായത് കൊണ്ടാണ്‌ ഈ ലേഖനം ഡിലീറ്റാൻ നിർദ്ദേശിച്ചത് എന്ന് ബ്ലൂമാങ്ങ വ്യക്തമാക്കിയാൽ നന്നായിരുന്നു. വിക്കിപീഡിയ ഒരു വിജ്ഞാനകോശമാണെന്നും മനസിലാക്കുക. --അനൂപൻ 17:13, 6 മാർച്ച് 2008 (UTC)[മറുപടി]

മുഹമ്മദ് നബിയുടെ കുടുംബ ജീവിതം എന്ന ലേഖനത്തിനു പിന്നിൽ പ്രവർത്തിച്ച ആൾ തന്നെ വിക്കി നിലവാരത്തെ കുറിച്ച് പറയണം. --ഷിജു അലക്സ് 17:18, 6 മാർച്ച് 2008 (UTC)[മറുപടി]

ലേഖനം വ്യക്തിപരമായി ആരെയും പരാമർശിച്ചിട്ടില്ല. പക്ഷേ സംവാദതാളിൽ സംവാദങ്ങൾ അതിരുകടക്കരുത് എന്ന് എല്ലാവരോടും അഭ്യർത്ഥിക്കുന്നു. ഓരോരുത്തരുടേയും വീക്ഷണ കോണുകൾ പല തരത്തിലാണ്‌. ഈ ലേഖനം ആരെയും ബുദ്ധിമുട്ടിക്കുന്നില്ല എന്നതിനാൽ അനാവശ്യ സംവാദങ്ങൾ ഒഴിവാക്കുക. സ്നേഹത്തോടെ പെരുമാറാൻ പരിശ്രമിക്കുക. --സുഗീഷ് 17:27, 6 മാർച്ച് 2008 (UTC)[മറുപടി]

ലേഖനം നല്ല നിലവരം പുലർത്തുന്നുണ്ട്. മാറ്റേണ്ടകാര്യമില്ല്ല. ലേഖനം തുടങ്ങാൻ അഭ്യർത്ഥിക്കാൻ ഒരൂ പേജുണ്ടല്ലോ അവിടെ ഇടട്ടേ. --ചള്ളിയാൻ ♫ ♫ 17:37, 6 മാർച്ച് 2008 (UTC)[മറുപടി]

ഈ ലേഖനം നീക്കം ചെയ്യേണ്ടതില്ല. --Vssun 04:17, 7 മാർച്ച് 2008 (UTC)[മറുപടി]
ഭൂമിശാസ്ത്രപരമായ പക്ഷപാതം, ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്തെ ഇകഴ്ത്തുകയോ പുകഴ്ത്തുകയോ ചെയ്യുന്ന തരത്തിലുള്ള പക്ഷപാതം. ഈ ലേഖനം സന്തുലിതമല്ല , നിലവാരമില്ല, വർഗ്ഗീയ ചുവയുണ്ട്. മൊത്തത്തിൽ ലേഖനം വിക്കിയിൽ നിന്ന് ഡിലീറ്റ് ചെയ്യണം അല്ലെങ്കിൽ വൻ അഴിച്ചുപണി നടത്തണം — ഈ തിരുത്തൽ നടത്തിയത് Bluemangoa2z (സംവാദംസംഭാവനകൾ)

ഈ ലേഖനത്തിൽ ഇങ്ങനെയൊരു പക്ഷപാതവും വർ‍ഗ്ഗീയചുവയും എവിടെയാണെന്ന് വ്യക്തമല്ല.ബ്ലമാംഗോ വിശദ‌മാക്കിയാൽ കൊള്ളാം.ഏതു ഭാഗത്താണ്‌ അങ്ങനെയൊരു പക്ഷപാതിത്വവും,ഇകഴ്ത്തലും ഉള്ളതെന്നു പറഞ്ഞാൽ നല്ലത്.--അനൂപൻ 14:56, 7 മാർച്ച് 2008 (UTC)[മറുപടി]

കവർച്ചാ സംഘാംഗത്തിന്റെ പേര് മന:പ്പുർവ്വം വിട്ടുകളഞ്ഞതാണോ?അനൂപ്..ഇതിൽ അവരല്ലേ പ്രമുഖർ. കവർച്ചാ സംഘം എന്ന ഒരു സബ് ടൈറ്റിൽ നൽകാൻ അനൂപൻറെ മനസാക്ഷി അനുവദിക്കുന്നില്ലെന്ന് തോന്നുന്നു! വേണമെങ്കിൽ ഇതൊന്നു മലയാളീകരിക്കാം.. കമ്മ്യൂണസത്തിൻറെയും സോഷ്യലിസത്തിൻറെയും നിരീശ്വരതയുടെയും മറവിൽ വർഗ്ഗീയത കളിക്കുന്നത് നിർത്തുക! എന്നൊരു 'ആജ്ഞ' (അപേക്ഷക്കും ആജ്ഞക്കും ഒരേ അർത്ഥമാണെന്ന് ഷിജു അലക്സ് എന്നെ പഠിപ്പിച്ചു) കവർച്ചാ സംഘാംഗങ്ങൾ താഴെ കൊടുക്കുന്നു.. The four arrested are Joseph alias Jaison, a native of Melukavu in Kottayam district, Ragesh alias Shibu of Ollur in Thrissur, and Radhakrishnan and Kankeshwari from Koyilandy and Vatakara respectively in Kozhikode district. തിരുത്തൽ നടത്തിയത് :— ഈ തിരുത്തൽ നടത്തിയത് 77.30.49.68 (സംവാദംസംഭാവനകൾ)


കുറ്റവാളികളുടെ മതം കൂടെ ചേർക്കണ്ടേ. എന്നാലല്ലേ ഈ ലേഖനം ... വർഗ്ഗീയ ചുവയുണ്ട് എന്ന നീലമാങ്ങയുടെ സം‌വാദത്തിനു ഒരു അർത്ഥം ഒക്കെ വരൂ.

മുകളിലെ ഇത്രയും സം‌വാദം അടിച്ചു കൂട്ടിയ ആൾക്കു ലേഖനത്തിൽ ഇപ്പോൾ ചേർത്തതു മലയാളത്തിൽ എഴുതാൻ അറിയില്ലേ ചേട്ടാ. എങ്ങനാ കോപ്പി പേസ്റ്റല്ലേ മാസ്റ്റർ പീസ്. ജിയോ സിറ്റീസ് ആണെങ്കിൽ കൂടുതൽ പത്ഥ്യം.--ഷിജു അലക്സ് 16:49, 7 മാർച്ച് 2008 (UTC)[മറുപടി]

ഇന്നലെ ഇങ്ങനെ ഒരു കമെന്റെ ഇട്ട ആൾക്കു ഈ ലേഖനത്തിനു പെട്ടെന്നു വിജ്ഞാനകോശസ്വഭാവം വന്നതായി തോന്നിയോ. --ഷിജു അലക്സ് 16:55, 7 മാർച്ച് 2008 (UTC)[മറുപടി]

കവർച്ചാസംഘത്തിന്റെ പേരു മാത്രം അല്ല ഞാൻ വിട്ടു കളഞ്ഞത്. അത് അന്വേഷിച്ച എസ്.പി യുടെയും ഡി.വൈ.എസ്.പിയുടെയും പേരുകളും ഒഴിവാക്കിയിട്ടുണ്ട്. കവർച്ചക്കാരുടെ പേരുകൾ ഒഴിവാക്കിയതിന് എനിക്കൊരു കാരണമുണ്ട്. ഒരു വലിയ കണ്ണിയുടെ ഏറ്റവും താഴെയുള്ള കണ്ണികൾ മാത്രമാണ്‌ ഇവരെന്ന് ഞാൻ കരുതുന്നു. എങ്കിലും ആ പേരുകൾ എഴുതിയതിനെ ഞാൻ എതിർക്കുന്നുമില്ല. കാരണം വ്യക്തമായ തെളിവുകൾ ഉണ്ടെന്നതു തന്നെ. പിന്നെ ഈ ലേഖനം എഴുതിയത് ഏതെങ്കിലും ഒരു ജില്ലയെയോ പ്രദേശത്തേയൊ താഴ്ത്തിക്കെട്ടാൻ അല്ല.(ഐ.പി യുടെയും ബ്ലൂമാങ്ങയുടെയും സം‌വാദങ്ങളും എഡിറ്റുകളും കാണുമ്പോൾ അങ്ങനെ തോന്നി). മലപ്പുറം ജില്ലയിലെ ചേലമ്പ്രയിൽ നടന്ന ഈ കവർച്ചയെ അങ്ങനെ അല്ലാതെ വേറെ ഏതെങ്കിലും തരത്തിൽ എഴുതാൻ പറ്റുമെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. പിന്നെ ലേഖനത്തിൽ വിവരങ്ങൾ ചേർക്കുന്നത് ലേഖനം തുടങ്ങിയ ആൾക്ക് മാത്രമല്ല. ആർക്കും അതാവാം. അതാണ്‌ വിക്കിപീഡിയയുടെ ഏറ്റവും വലിയ വിജയം--അനൂപൻ 17:31, 7 മാർച്ച് 2008 (UTC)[മറുപടി]

അനൂപൻ ഷിജു ലോബിക്ക് തോന്നുന്ന രീതിയിൽ ലേഖനം കട്ടി കുറക്കുകയും കൂട്ടുകയും ചെയ്യുന്ന രീതി ശരിയല്ല. അതിന് ഉദാ..ഏറ്റവും അവസാനം അനൂപൻ ഒഴിവാക്കിയത് കാണുക..— ഈ തിരുത്തൽ നടത്തിയത് 77.30.49.68 (സംവാദംസംഭാവനകൾ)

ഇതൊഴിവാക്കിയത് എന്തിനാ ഏമാൻ മാരെ..— ഈ തിരുത്തൽ നടത്തിയത് 77.30.49.68 (സംവാദംസംഭാവനകൾ)


വിക്ഞാനം കൊണ്ട് വിക്കിപീഡിയ എന്താണ് ഉദ്ദേശിക്കുന്നത് എന്നറിയാൻ വല്ല മാർഗ്ഗവുമുണ്ടോ?ഓരോ സംവാദം കാണുമ്മ്പോൾ വല്ലാത്ത സംശയം--ബ്ലുമാൻ‍ഗോ ക2മ 17:52, 7 മാർച്ച് 2008 (UTC)[മറുപടി]


ഉത്തരം മുട്ടുമ്പോൾ ലോബിയും മറ്റുമായി വരാം. വേണമെങ്കിൽ സിൻഡിക്കേറ്റും ആവാം. പതുവു പോലെ സംഘാഗങ്ങൾ ഒക്കെ എത്തിയല്ലോ.

ഒഴിവാക്കിയതു ഞാനാ. ഒഴിവാക്കിയതു ഇതാണു

കൊള്ളക്കാർ മുഴുവൻ മലപ്പുറം ജില്ലക്ക് പുറത്തുള്ള,കോട്ടയം,തൃശൂർ,കോഴിക്കോട് ജില്ലക്കാരാണ്

എന്നു എഴുതി വെച്ചാൽ ബാക്കിയുള്ള കൊള്ളകളിൽ ഒക്കെയുള്ളതു മലപ്പുറം കാരാണു എന്നൊരു തോന്നലാണു വായിക്കുന്നവർക്കു ഉണ്ടാവുക. എന്തൊരു വിജ്ഞാനം. ഇനി ഇപ്പം അങ്ങനെ ആണോ എന്നു ഐപിക്കു സംശയം ഉണ്ടോ. ഇതും ബൈബിൾ ലേഖനത്തിൽ വാൻഡലിസം കാണിച്ച പോലെ നല്ല ഉദ്ദേശത്തിൽ ചെയ്തതാവും അല്ലേ.--ഷിജു അലക്സ് 17:55, 7 മാർച്ച് 2008 (UTC)[മറുപടി]

ഞാൻ മലയാളി ആണെന്ന് പറഞ്ഞാൽ ബാക്കി ഉള്ളവർ അല്ലാന്ന് അർത്ഥമുണ്ടോ? ഷിജു പാതിരി ആണെന്ന് പറഞ്ഞാൽ ഷിജുമാത്രമെ പാതിരി എന്നർത്ഥമില്ലല്ലോ,

നല്ല ന്യായം. ഇവിടെയാണു നല്ല ഉദ്ദേശത്തിൽ തിരുത്തൽ നടത്തുക എന്ന വിക്കിയുടെ നയത്തിന്റെ പ്രാധാന്യം മനസ്സിലാക്കേണ്ടതു. നിങ്ങളുടെ ഉദ്ദേശം അതല്ല. വിക്കിയിൽ വിജ്ഞാനം ചേർക്കുക എന്നതല്ല നിങ്ങളുടെ ഉദ്ദേശവും. മുമ്പ് അപ്പോസ്തോലൻ, ബൈബിൾ തുടങ്ങിയ ലേഖനങ്ങളിൽ വിജ്ഞാനം ചേർക്കാൻ ശ്രമിച്ചതിന്റെ വേറൊരു രൂപമായി കണ്ടാൽ മതി ഇതും. --ഷിജു അലക്സ് 18:29, 7 മാർച്ച് 2008 (UTC)[മറുപടി]

ഇത് ആരെ ഉദ്ദേശിച്ചാണെന്ന് വ്യക്തമാക്കണം..ഒരു കള്ളം പലതവണ ആവർത്തിച്ചാൽ അത് സത്യമാകുമൊ? ഈ ഐ.പി.എവിടെയും വാൻഡലിസം കാണിച്ചിട്ടില്ല.ഈ ഐ.പി യുടെ സേവനങ്ങൾ വിക്കിയിൽ വരുന്ന ഏതൊരു ശിശുവിനും കാണാൻ സാധിക്കും..പിന്നെ വാൻഡലിസത്തിന് ഒരു നിര്വചനം അടിയന്തിരമായി നൽകണം..ഷിജു.അനൂപൻ എന്നിവർ എന്ത് എഴിതിയാലും വാൻഡലിസം ആവില്ല.ആ സിൻഡികേറ്റിനപ്പുറത്ത് ആർ എന്ത് എഴുതിയാലും 'വാൻഡലിസം' എന്ന ഉമ്മാക്കി. വാൻഡലിസത്തിന് ഇങ്ങനെ ഒരു നിർ വചനം നൽകിയാലോ? "ഷിജു അനൂപാദി പ്രതിഭകൾ അല്ലാത്ത ആർ വിക്കിയിൽ തിരുത്തൽ നടത്തിയാലും അതിനെ വാൻഡലിസം എന്നറിയപ്പെടും" ഈ തിരുത്തൽ നടത്തിയത് ~!77.30.49.68

ഇതൊക്കെ അവരുടെ ഒരു പൊറാട്ട് നാടകമല്ലെ?ഐപിയിൽ തൊപ്പിയിട്ട് വന്ന് എഴുതുക. എന്നിട്ട് കൊന്ത കയ്യിൽ പിടിച്ച് അതിനെ എതിർക്കുക. സംശയം ഉന്നയിക്കുക. പ്രകോപനം ഉണ്ടാക്കുക. അളമുട്ടിയാൽ അവരെന്തെങ്കിലും പറയും. ഉടനെ അവരെ ബ്ലോക്കുക. ഊറിച്ചിരിക്കുക.അറബിയിലൊരു പഴഞ്ചൊല്ലുണ്ട് “അവളുടെ രോഗം മറ്റുള്ളവരുടെ പേരിൽ ആരോപിച്ച് അവൾ രക്ഷപ്പെടുക” --ബ്ലുമാൻ‍ഗോ ക2മ 19:18, 7 മാർച്ച് 2008 (UTC)[മറുപടി]

ശരിയാണു അങ്ങനെ ചില കസർത്തുകൾ കണ്ടിരുന്നു. അറബിച്ചൊല്ലു കൊള്ളാം.--ഷിജു അലക്സ് 19:48, 7 മാർച്ച് 2008 (UTC)[മറുപടി]

ഇതിൽ ഭൂമിശാസ്ത്രപരമായി പുകഴ്തുകയോ ഇകഴ്ത്തുകയോ ഒക്കെ ചെയ്യുകയാണ്‌ എന്നു തോന്നുന്നു എങ്കിൽ അതിന്റെ കാരണം ആ പ്രദേശത്ത് താമസിക്കുന്നവർ ആയതിനാലായിരിക്കണം. പിന്നെ ഐ.പി. കൊച്ചേട്ടന്‌ ഇതിൽ കയറി പിടിക്കേണ്ടുന്ന ഒരു ആവശ്യവുമില്ല. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്ക് ഒന്നിനും മറുപടി അർഹിക്കുന്നില്ല. കാരണം, പുള്ളി ഐ.പി. വച്ചാണ്‌ കളിക്കുന്നത്. പുറത്ത് നിർത്തിയിരിക്കുന്നതാണ്‌ എങ്കിൽ ഈ ഐ.പി.യേയും ബ്ലോക്കണം. ഐ.പിയും സോക്കാണ്‌ എന്ന് പല ചേട്ടന്മാരും പലസ്ഥലത്തും പറഞ്ഞിട്ടുണ്ട്. ഐ.പി. എഡിറ്റിംഗ് വെറുതെ പ്രകോപനപരമായി സംവാദം നീട്ടിക്കൊണ്ടു പോകുന്നതിനു മാത്രമേ ഉപകരിക്കുകയുള്ളൂ. --സുഗീഷ് 18:22, 7 മാർച്ച് 2008 (UTC)[മറുപടി]

സുഗീഷ് പറഞ്ഞതിനോട് എല്ലാർക്കും മൌനം സമ്മതമാണെന്ന് തോന്നുന്നു --ബ്ലുമാൻ‍ഗോ ക2മ 18:45, 7 മാർച്ച് 2008 (UTC)[മറുപടി]

ഉത്തരം:വിക്കിയിൽ നല്ല ഉദ്ദേശത്തിൽ അല്ല തിരുത്തുന്നത് എന്നു തോന്നുന്നു എങ്കിൽ അതിന്റെ കാരണം എഴുതുന്നത് നിങ്ങൾക്ക് മാത്രം രുചിക്കാത്തതിനാലായിരിക്കണം. സുഗീഷ് തൊട്ടുമുകളിൽ ഊഹിച്ചത് പോലെ--ബ്ലുമാൻ‍ഗോ ക2മ 21:38, 7 മാർച്ച് 2008 (UTC)[മറുപടി]

എല്ലാവർക്കും കാണാനായി --ചള്ളിയാൻ ♫ ♫ 02:29, 8 മാർച്ച് 2008 (UTC)[മറുപടി]

ഏറ്റവും വലുത് എന്നതിനു യാതൊരു തെളിവുമില്ല --ബ്ലുമാൻ‍ഗോ ക2മ 03:04, 8 മാർച്ച് 2008 (UTC)[മറുപടി]
അറസ്റ്റ്=പിടികൂടുക --ബ്ലുമാൻ‍ഗോ ക2മ 03:08, 8 മാർച്ച് 2008 (UTC)[മറുപടി]
one of the biggest bank heists എന്നാണ് എല്ലാ റിപ്പോർട്ടുകളിലും ‘ദി ബിഗ്ഗസ്റ്റ്‘ എന്നല്ല  :)ഇതും

ഇതും ഒന്നു നോക്കൂ

അറസ്റ്റ് നിയമപരമായ ബന്ധനം (നമ്മടെ സുഹൃത്തിന്റെ പ്രിയ സുഹൃത്തായ രാമലിംഗം പിള്ളയുടെ പരിഫോഷിക്കലിൽ) :)
--Arayilpdas 03:24, 8 മാർച്ച് 2008 (UTC)[മറുപടി]

“Here they drilled a hole from below," said Kundan Singh Jangpangi, additional director general of police north zone, at a press conference here Thursday. "This was the largest bank heist in the history of the state," he added.“ ഇത് ഒന്നാമത്തെ റഫറൻസിൽ നിന്ന്. --ചള്ളിയാൻ ♫ ♫ 05:09, 8 മാർച്ച് 2008 (UTC)[മറുപടി]

ഇത് ഏറിവന്നാൽ ഏറ്റവും വലിയ ബാങ്ക് കവർച്ചക്കല്ലെ തെളിവ്. ഏറ്റവും വലിയ കുറ്റകൃത്യം എങ്ങനെ ആവുന്നത്. എനിക്ക് ഇംഗ്ലീഷിൽ അത്ര പിടിയില്ല. ക്ഷമിക്കണം --ബ്ലുമാൻ‍ഗോ ക2മ 05:58, 8 മാർച്ച് 2008 (UTC)[മറുപടി]