സംവാദം:കഫീൻ ആസക്തി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

@Ajeeshkumar4u: ദീർഘകാല കഫീൻ ഉപയോഗത്തിന്റെ ഫലമായി നേരിയ ശാരീരിക ആശ്രയത്വം ഉണ്ടാകാം. എന്താണ് ശാരീരിക ആശ്രയത്വം എന്നത്?--റോജി പാലാ (സംവാദം) 05:02, 9 സെപ്റ്റംബർ 2020 (UTC)[മറുപടി]

@Rojypala: ശാരീരിക ആശ്രയത്വം എന്നാൽ ഇംഗ്ലീഷ്:  Physical dependence ആണ് Ajeeshkumar4u (സംവാദം) 05:21, 9 സെപ്റ്റംബർ 2020 (UTC)[മറുപടി]
@Ajeeshkumar4u: Physical dependence ന്റെ ഗൂഗിൾ മൊഴിമാറ്റമാണ് ശാരീരിക ആശ്രയത്വം, ശരി. എന്നാൽ ദീർഘകാല കഫീൻ ഉപയോഗത്തിന്റെ ഫലമായി നേരിയ ശാരീരിക ആശ്രയത്വം ഉണ്ടാകാം എന്ന് പറഞ്ഞാൽ കഫീൻ ഉപയോഗം മൂലം ശരീരത്തിനു എന്തു സംഭവിക്കുന്നു എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്? --റോജി പാലാ (സംവാദം) 05:45, 9 സെപ്റ്റംബർ 2020 (UTC)[മറുപടി]

@Rojypala: വെറുതേയൊരു ഗൂഗിൾ മൊഴിമാറ്റമല്ല. physical dependence ന്റെ മലയാളം ആണ് ശാരീരിക ആശ്രയത്വം, അതുപോലെ menntal dependence സൂചിപ്പിക്കുന്ന മലയാളം വാക്കാണ് മാനസിക ആശ്രയത്വം. ഈ വാക്കുകൾ സാധാരണയായി ഉപയോഗിക്കുന്നതാണ്.

ശാരീരിക ആശ്രയത്വം, മാനസിക ആശ്രയത്വം, അഡിക്ഷൻ എന്നിവയെല്ലാം മയക്കുമരുന്നുകളോടുള്ള വ്യക്തികളുടെ പ്രതികരണവുമായി ബന്ധപ്പെട്ട് മെഡിക്കലി ഉപയോഗിക്കുന്ന വാക്കുകളാണ്.Ajeeshkumar4u (സംവാദം) 06:05, 9 സെപ്റ്റംബർ 2020 (UTC)[മറുപടി]

കഫീൻ ഉപയോഗം മൂലം ശരീരത്തിനു എന്തു സംഭവിക്കുന്നു എന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്? ഇതിന്റെ ഉത്തരം തൊട്ടടുത്ത പാരഗ്രാഫിൽ തന്നെയുണ്ട്. കഫീൻ ഉപയോഗം ശാരീരിക ആശ്രയത്വം ഉണ്ടാക്കുകയും അതിന്റെ ഫലമായി വിത്ഡ്രോവൽ ലക്ഷണങ്ങളായ തലവേദന, പേശി വേദന, അലസത, ഓക്കാനം, ഛർദ്ദി, വിഷാദരോഗം, പ്രകടമായ മറ്റ് അസ്വസ്ഥതകൾ എന്നിവ പോലുള്ള ലക്ഷണങ്ങൾ ഉണ്ടാവുകയും ചെയ്യും.

സൈക്കാട്രി പരമായി അഡിക്ഷനും ആശ്രയത്വവും വ്യത്യസ്തമായ രണ്ട് ലക്ഷണങ്ങളാണ്.Ajeeshkumar4u (സംവാദം) 06:26, 9 സെപ്റ്റംബർ 2020 (UTC)[മറുപടി]

കേരള സർക്കാർ ലഹരി നിർമ്മാർജ്ജന പരിപാടിയായ വിമുക്തിയുടെ ഔദ്യോഗിക താളിൽ ശാരീരികമായ ആശ്രയത്വം, മാനസികമായ ആശ്രയത്വം എന്നിവ ഉപയോഗിച്ചിരിക്കുന്നത് കാണുക. ഇതിൽ പറയുന്നത് കഞ്ചാവ് മാനസികമായ ആശ്രയത്വം മാത്രമാണ് ഉണ്ടാക്കുന്നത് എന്നാണ്. ഓപിയം, ഹെറോയ്ൻ തുടങ്ങിയവ ലഹരി മരുന്നുകൾ ശാരീരികവും മാനസികവുമായ ആശ്രയത്വം ഉണ്ടാക്കുന്നവയാണ് (കഫീൻ ശാരീരിക ആശ്രയത്വം മാത്രം ഉണ്ടാക്കുന്ന വസ്തുവാണ്). Ajeeshkumar4u (സംവാദം) 07:19, 9 സെപ്റ്റംബർ 2020 (UTC)[മറുപടി]
ശരി.--റോജി പാലാ (സംവാദം) 07:43, 9 സെപ്റ്റംബർ 2020 (UTC)[മറുപടി]

കഫീനുമായുള്ള തുടർച്ചയായ എക്സ്പോഷർ, ഇതിനും വിശദീകരണം ആവശ്യമാണെന്നു തോന്നുന്നു.--റോജി പാലാ (സംവാദം) 07:46, 9 സെപ്റ്റംബർ 2020 (UTC)[മറുപടി]

@Rojypala: ഇപ്പൊ ശരിയായോ Ajeeshkumar4u (സംവാദം) 07:58, 9 സെപ്റ്റംബർ 2020 (UTC)[മറുപടി]
അങ്ങനെ ഇരിക്കട്ട്.--റോജി പാലാ (സംവാദം) 08:50, 9 സെപ്റ്റംബർ 2020 (UTC)[മറുപടി]

മൂന്ന് നേരം 300 മില്ലിഗ്രാം വീതം 18 ദിവസം ഉപയോഗിച്ചപ്പോൾ കംപ്ലീറ്റ് ടോളറൻസ് കാണപ്പെട്ടു. കംപ്ലീറ്റ് ടോളറൻസ് എന്നത് മാറിയാലല്ലേ ആ വരി വൃത്തിയാകൂ.--റോജി പാലാ (സംവാദം) 08:52, 9 സെപ്റ്റംബർ 2020 (UTC)[മറുപടി]

@Rojypala: Tolerace ൻ്റെ മലയാളം സഹിഷ്ണുതയാണ്. പക്ഷെ ആ വാചകങ്ങളിൽ ഉള്ള tolerance വേറെയാണ്. നേരത്തെ സൂചിപ്പിച്ച ആശ്രയത്വവും അഡിക്ഷനും പോലെ മറ്റൊരു സംഭവമാണ് ടോളറൻസ് (ഇംഗ്ലീഷ്:  drug tolerance കാണുക). അതിന് പകരം ഉപയോഗിക്കാൻ മലയാളത്തിൽ മറ്റൊരു വാക്ക് എനിക്കറിയില്ല. പകരം മറ്റൊരു വാക്ക് ഉപയോഗിച്ച് ആ വാചകം മെച്ചപ്പെടുത്താൻ സഹായിക്കൂ Ajeeshkumar4u (സംവാദം) 13:24, 9 സെപ്റ്റംബർ 2020 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കഫീൻ_ആസക്തി&oldid=3434300" എന്ന താളിൽനിന്ന് ശേഖരിച്ചത്