സംവാദം:കടവ് (ജാതി)
"താഴ്ന്ന" എന്ന വാക്ക് മാറ്റണം.--Vinayaraj (സംവാദം) 17:35, 12 ജൂൺ 2013 (UTC)
- ചെയ്തു. നമ്പൂതിരി എന്ന താളിൽ പൊതുവിവരങ്ങളുണ്ട്. ഇവിടെ കടവ് എന്ന വിഭാഗത്തെക്കുറിച്ചുള്ള വിവരങ്ങൾ മാത്രം ഉൾപ്പെടുത്തുക. --Adv.tksujith (സംവാദം) 18:48, 12 ജൂൺ 2013 (UTC)
- --Vinayaraj (സംവാദം) 14:38, 13 ജൂൺ 2013 (UTC)
- എന്തിനാണ് "താഴ്‌ന്ന" എന്ന വാക്ക് നീക്കം ചെയ്തത്? ഇത് വിക്കിപീഡിയ വിവേചിച്ചു നോക്കാറില്ല എന്ന നയത്തിന്റെ ലംഘനമാണ്. --PrinceMathew (സംവാദം) 09:16, 16 ജൂൺ 2013 (UTC)
- --Vinayaraj (സംവാദം) 14:38, 13 ജൂൺ 2013 (UTC)
- ഈ താളിൽ ലഭ്യമായ അവലംബങ്ങളിൽ ഒരിടത്തും "കടവ് താഴ്ന സമുദായമാണ്" എന്ന പരാമർശം കണ്ടില്ല. ഉപയോക്താവ് അവലംബമില്ലാതെ എഴുതിയ ഭാഗം പ്രത്യക്ഷത്തിൽ വിവേചനപരവുമാണ്. വിക്കിപീഡിയ വിവേചിച്ചുനോക്കാറില്ലെങ്കിലും സന്തുലിത കാഴ്ച്ചപ്പാട് പുലർത്തുന്നുവെന്നതിനാൽ ആ ഭാഗം നീക്കം ചെയ്യുകയായിരുന്നു. --Adv.tksujith (സംവാദം) 14:41, 16 ജൂൺ 2013 (UTC)
- അവലംബമില്ലാതെ എന്നാരു പറഞ്ഞു? തന്നിരിക്കുന്ന അവലംബങ്ങളിൽ സർവവിജ്ഞാനകോശത്തിലെ "നമ്പൂതിരി" എന്ന ലേഖനത്തിൽ ഇത് പരാമർശിക്കുന്നുണ്ട്. പ്രസ്തുത ലേഖനത്തിലെ "അവാന്തര വിഭാഗങ്ങൾ" എന്ന ഉപവിഭാഗത്തിലെ നാലാമത്തെ ഖണ്ഡികയുടെ തുടക്കത്തിൽ ഇങ്ങനെ പറയുന്നു: "ആഭിജാത്യശ്രേണിയിൽ നമ്പൂതിരി സമൂഹം ഏട്, ആട്, സന്ന്യാസം, ഭിക്ഷ, ശാന്തി, ഓത്ത്, അടുക്കള, അരങ്ങ്, പന്തി, കടവ് എന്നിങ്ങനെ തരംതിരിക്കപ്പെട്ടിരുന്നു. ഏറ്റവും മികച്ച കൂട്ടർ ഏടും താഴ്ന്നവർ കടവുമത്രെ." അവലംബങ്ങൾ ശരിയായി പരിശോധിക്കാതെ തിടുക്കപ്പെട്ട് നിഗമനങ്ങളിൽ എത്തിച്ചേരുന്നത് ദയവായി ഒഴിവാക്കുമല്ലോ. --PrinceMathew (സംവാദം) 16:58, 16 ജൂൺ 2013 (UTC)
അത്രയ്കങ്ങ് ഗവേഷണം നടത്തിയില്ല എന്ന് സമ്മതിക്കുന്നു. ഇനി ഉണ്ടെങ്കിൽ തന്നെ അവലംബത്തിൽ ഉള്ളത് അതേപടി നാമിവിടെ സ്വീകരിക്കണമെന്ന് നിർബന്ധം എവിടെയെങ്കിലുമുണ്ടോ? സർവ്വവിജ്ഞാനകോശത്തിൽ (യാതൊരു അവലംബവും സൂചിപ്പിക്കാതെ) വന്നു എന്നതുകൊണ്ട് മാത്രം അവലംബമില്ലാതെ വസ്തുതകൾ സ്വീകരിക്കുന്ന പതിവും ഇവിടെയില്ലല്ലോ. അതിനേക്കാളുപരി, ഏതെങ്കിലും ഒരു ജാതി മികച്ചത്, ഒരെണ്ണം താഴ്ന്നത് എന്ന് എന്തായാലും വിക്കിപീഡിയയിൽ പറയേണ്ടതില്ലെന്ന് കരുതുന്നു. വിവിധ ജാതിവിഭാഗങ്ങളെക്കുറിച്ചുള്ള വിക്കിപീഡിയ ലേഖനങ്ങളിൽ അത്തരമൊരു പരാമർശം സാധാരണ കണ്ടിട്ടില്ല. കർമ്മത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനമുണ്ട് എന്ന് ലേഖനത്തിൽ വ്യക്തമായി പറഞ്ഞിട്ടുമുണ്ടല്ലോ. അതിലുപരിയായി ഈ വിഭാഗത്തെ താഴ്നവർ എന്ന് സ്ഥാപിക്കുന്നതിനുള്ള വ്യഗ്രതയാണ് അസന്തുലിതമായി കണ്ടത്. അതാണ് തിടുക്കപ്പെട്ട് നീക്കം ചെയ്യാൻ കാരണം. സംവാദം താളിൽ മറ്റൊരു ഉപയോക്താവ് അതിൽ പരാതി പറഞ്ഞ് കുറിപ്പിടുകയും ചെയ്തിരുന്നു. --Adv.tksujith (സംവാദം) 18:27, 16 ജൂൺ 2013 (UTC)
- താങ്കൾ അവസരത്തിനൊത്ത് നിലപാട് മാറ്റിക്കൊണ്ടിരിക്കുന്നത് ഖേദകരമാണ്. ആദ്യം പറഞ്ഞത് അവലംബത്തിൽ ഇല്ല എന്നാണ്. ഇപ്പോൾ പറയുന്നു, അവലംബത്തിൽ ഉണ്ടെങ്കിലും സ്വീകാര്യമല്ല എന്ന്. സർവവിജ്ഞാനകോശം കേരളസർക്കാർ ഉടമസ്ഥതയിലുള്ളതാണ്. അത് സ്വയം ആധികാരികമായിത്തന്നെ കണക്കാക്കാവുന്നതാണ്. അതുകൊണ്ട് സർവവിജ്ഞാനകോശത്തിൽ അവലംബങ്ങളൊന്നും കൊടുത്തിട്ടില്ല എന്നത് ഒരു ന്യൂനതയല്ല. ജാതിവ്യവസ്ഥയുടെ അടിസ്ഥാനം തന്നെ ഉച്ചനീചത്വമാണ്. അപ്പോൾ ഏതുജാതിയും മറ്റുള്ളവയെ അപേക്ഷിച്ച് ഉയർന്നതെന്നോ താഴ്ന്നതെന്നോ പരാമർശിക്കേണ്ടി വരും. അവലംബത്തിൽ വ്യക്തമായി പറഞ്ഞിരിക്കുന്ന സംഗതി ലേഖനത്തിൽ ഒഴിവാക്കാൻ തക്കവിധത്തിൽ രൂക്ഷമായ അവഹേളനമാണ് ഇതെന്നു കരുതുന്നില്ല. (നമ്പൂതിരിമാരിലെ ഏറ്റവും താഴ്ന്ന ജാതിപോലും നായന്മാരിലെ ഏറ്റവും ഉയർന്ന ജാതിയേക്കാൾ ഉയർന്നതാണ്.) "മറ്റു ലേഖനങ്ങളിൽ ഇങ്ങനെയാണ്" എന്നത് വിക്കിപീഡിയയിലെ ഒരു ലേഖനത്തിൽ ഒരു കാര്യം ചേർക്കാനോ ഒഴിവാക്കാനോ സാധുവായ കാരണമാകുന്നില്ല എന്ന് താങ്കൾക്കും അറിവുള്ളതാണല്ലോ. ഇനി അതല്ല മറ്റു ലേഖനങ്ങൾ നോക്കുകയാണെങ്കിൽത്തന്നെ "അവർ ശക്തി സംഭരിച്ചതോടെ ക്ഷേത്രങ്ങൾ പതിയെ കൈവശപ്പെടുത്താൻ തുടങ്ങി. അവിടേയും എതിർപ്പുകൾ നേരിടേണ്ടിവന്നതായി നിരവധി പരാമർശങ്ങൾ ഉണ്ട്. ക്ഷേത്രങ്ങൾ സ്വന്തമാക്കിയ അവർ ഭൂസ്വത്തുക്കൾക്കു മേലുള്ള അവകാശങ്ങൾ ക്ഷേത്രങ്ങളുടെ പേരിൽ നിന്ന് സ്വന്തം പേരിലേക്ക് മാറ്റി. ഇതിനായി പല കുതന്ത്രങ്ങളും രേഖകളും ചമച്ചു. സംഘകാലത്ത് കാര്യമായ പേരില്ലാതിരുന്ന ഇവർ പതിനൊന്നാം നൂറ്റാണ്ടോടെ ജന്മിമാരും കോടീശ്വരന്മാരുമായിത്തീർന്നു." എന്നൊക്കെ എഴുതിവെയ്ക്കുന്നതിനേക്കാൾ മോശമാണോ "താഴ്ന്ന" എന്നു പരാമർശിക്കുന്നത്? പുലയർ എന്ന ലേഖനത്തിൽ അവരെ "അടിമകളായി തരംതാഴ്ത്തപ്പെട്ടു" എന്നു പരാമർശിക്കുന്നത് അവഹേളനപരമാണെന്ന് മറ്റൊരാൾക്ക് വാദിച്ചുകൂടേ? ഇങ്ങനെയൊക്കെ നോക്കാനാണെങ്കിൽ ജാതികളെക്കുറിച്ചുള്ള ലേഖനങ്ങൾ മുഴുവൻ തിരിച്ചു സ്റ്റബ് ആയിമാറും. ഇവിടെ കണക്കിലെടുക്കേണ്ടത് വിക്കിപീഡിയ സെൻസർ ചെയ്യുന്നില്ല എന്ന നയം തന്നെയാണെന്നു വ്യക്തമല്ലേ?--PrinceMathew (സംവാദം) 17:48, 19 ജൂൺ 2013 (UTC)
- ഞാൻ അവസരത്തിനൊത്ത് നിലപാട് മാറ്റിയതല്ല. സ.വി.കോ യുടെ ഏതോ ഒരു ഭാഗത്ത് ഉണ്ടായിരുന്ന ആ പരാമർശം ഞാൻ കണ്ടിരുന്നില്ല എന്ന് സൂചിപ്പിച്ചിട്ടുണ്ടല്ലോ. ആദ്യ വായനയിൽ ഒരു വലിയ ലേഖനത്തിലെ ഏതോ ഒരു ഭാഗത്തുണ്ടായിരുന്ന ആ പരാമർശം കാണാതിരുന്നതിനാലാണ് അവലംബത്തിൽ പരാമർശമില്ലെന്ന് ആദ്യം പറഞ്ഞത്. അതേസമയം നമ്പൂതിരി സമുദായാംഗങ്ങളുടേതെന്ന് കരുതാവുന്ന മറ്റൊരു വെബ്സൈറ്റിൽ അത്തരം താഴ്ന്ന അവസ്ഥയെക്കുറിച്ച് പറയുന്നുമില്ല. വിക്കിപീഡിയ സെൻസർ ചെയ്യാറില്ല. അതിന് താഴേക്ക് വായിക്കുക: //പക്ഷേ വിക്കിപീഡിയ സ്വതന്ത്രവും സ്വയംഭരണം നടത്തുന്നതുമായ സമൂഹമാണെങ്കിലും എവിടുത്തെയെങ്കിലുമോ വിക്കിപീഡിയയുടെ സ്വന്തമോ ആയ നിയമങ്ങളെ ലംഘിക്കുന്നതിനെ അനുകൂലിക്കില്ല.// ജാതിപരമായ ഉച്ചനീചത്വങ്ങൾ സൂചിപ്പിക്കുന്ന പരാമർശം നിയമപരമായി കുറ്റകരമാണെന്നതും ഓർക്കുക. അത് മറ്റെവിടെയെങ്കിലും കാണുന്നുണ്ടെങ്കിൽ മാറ്റേണ്ടതുമാണന്നതാണ് എനിക്ക് തോന്നുന്നത്. --Adv.tksujith (സംവാദം) 18:03, 19 ജൂൺ 2013 (UTC)