കടവ് (ജാതി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമ്പൂതിരിമാർ അഥവാ മലയാള ബ്രാഹ്മണരിലെ ഏറ്റവും താഴ്ന്ന[1] ഉപജാതിയായി കണക്കാക്കപ്പെടുന്ന വിഭാഗമാണ് കടവ്. ഇളയത്, അടികൾ എന്നീ വിഭാഗക്കാരാണ് കടവ് എന്ന ജാതിയിൽ ഉൾപ്പെടുന്നത്. രക്തവും മാംസവും ഉപയോഗിച്ചുള്ള താന്ത്രികക്രിയകൾ അനുഷ്ഠിക്കുന്നതിനുള്ള അവകാശം ഇവർക്കാണ്. ഇവർക്ക് മറ്റു നമ്പൂതിരിമാരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനോ ക്ഷേത്രങ്ങളിൽ പൂജാരിയാകുന്നതിനോ അനുവാദമില്ല. അതുപോലെ തന്നെ വേദങ്ങൾ പഠിക്കാനോ പഠിപ്പിക്കാനോ യാഗങ്ങൾ നടത്താനോ സന്യസിക്കാനോ ഇവർക്ക് അനുവാദമില്ല. ഭട്ടവൃത്തി, ഓതിയ്ക്കൻ തുടങ്ങിയ പദവികളും ഇവർക്ക് നിഷിദ്ധമാണ്.[2]

കടവ് എന്ന മലയാളപദത്തിന് കുളങ്ങളിലും മറ്റു ജലാശയങ്ങളിലും കുളിക്കാനും മറ്റുമുള്ള സ്ഥലം എന്നാണ് അർത്ഥം. ഇവർക്ക് മറ്റു ബ്രാഹ്മണവിഭാഗങ്ങളുമായി ഒരേ കടവിൽ നിന്നു കുളിക്കാം എന്നുള്ളതുകൊണ്ടാണ് ഈ പേര് സിദ്ധിച്ചത്. [1]

മലയാളബ്രാഹ്മണ ജാതിയിൽ തന്നെ, അനുഷ്ഠിക്കുന്ന കർമ്മങ്ങളുടെ അടിസ്ഥാനത്തിൽ ഏട്, ആട്, സന്ന്യാസം, ഭിക്ഷ, ശാന്തി, ഓത്ത്, അടുക്കള, അരങ്ങ്, പന്തി, കടവ് എന്നിങ്ങനെയുള്ള വിഭാഗങ്ങളായി തരംതിരിക്കപ്പെട്ടിരുന്നു.

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 "നമ്പൂതിരി : സർവ്വവിജ്ഞാനകോശം".[പ്രവർത്തിക്കാത്ത കണ്ണി]
  2. "ക്ലാസിഫിക്കേഷൻ ഇൻ ഒറിജിനൽ നമ്പൂതിരീസ് ഇൻ കേരള".


"https://ml.wikipedia.org/w/index.php?title=കടവ്_(ജാതി)&oldid=3652266" എന്ന താളിൽനിന്ന് ശേഖരിച്ചത്