സംവാദം:ആരോഗ്യത്തിലെ ലിംഗ അസമത്വം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Featured picture star ഈ ലേഖനം ഒരു തിരഞ്ഞെടുത്ത ലേഖനമാണ്‌. അതായത്‌, മലയാളം വിക്കിപീഡിയയിലെ അംഗങ്ങൾ ഈ ലേഖനത്തെ ഗുണനിലവാരത്തിലും ഉള്ളടക്കത്തിലും മികച്ചു നിൽക്കുന്ന ലേഖനമായി അംഗീകരിച്ചിരിക്കുന്നു. തിരഞ്ഞെടുത്ത ലേഖനങ്ങൾക്കുണ്ടായിരിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കുന്ന മറ്റ് ലേഖനങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഇവിടെ തിരഞ്ഞെടുത്ത ലേഖനമാകാൻ നിർദ്ദേശിക്കാൻ മടിക്കേണ്ടതില്ല.

ആമുഖത്തിൽ ആരോഗ്യത്തെ പലതവണ നിർവചിച്ചിട്ടുണ്ടെങ്കിലും എന്താണ് ആരോഗ്യത്തിലെ ലിംഗ അസമത്വം എന്ന് പറഞ്ഞിട്ടില്ല. രണ്ടാമത്തെ ഭാഗത്താണെങ്കിൽ ആരോഗ്യ അസമത്വത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ലിംഗ അസമത്വം എന്താണെന്നില്ല. ഈ ലേഖനം ശരിക്കും എന്തിനെക്കുറിച്ചാണ്? ആരോഗ്യത്തെക്കുറിച്ചാണോ? ആരോഗ്യ അസമത്വത്തെക്കുറിച്ചാണോ? ആരോഗ്യത്തിലെ ലിംഗ അസമത്വത്തെക്കുറിച്ചാണോ? ലിംഗ അസമത്വത്തെക്കുറിച്ചാണെങ്കിൽ ഒരു ചെറു ആമുഖം അതിനെക്കുറിച്ച് ചേർക്കുന്നത് നല്ലതായിരിക്കും.--പ്രവീൺ:സം‌വാദം 15:22, 5 ജനുവരി 2019 (UTC)[മറുപടി]

ആമുഖത്തിലെ മൂന്നാമത്തെ വാചകം മുതൽ ആരോഗ്യരംഗത്തെ ലിംഗ അസമത്വത്തെക്കുറിച്ചാണല്ലോ പറയുന്നത്. തുടർന്ന് ആരോഗ്യ അസമത്വം നിർവചിക്കുകയും അതിന് ശേഷം ലിംഗഭേദം എങ്ങനെ ആരോഗ്യഅസമത്വത്തിന് കാരണമാകുന്നു എന്ന് അടുത്ത ഉപശീർഷകത്തിന്റെ കീഴിൽ വിവരിക്കുകയും ചെയ്യുന്നുണ്ട് --FarEnd2018 (സംവാദം) 18:40, 13 ജനുവരി 2019 (UTC)[മറുപടി]