ഷെബെനിക്-ജബ്ലാനിക്ക ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഷെബെനിക്-ജബ്ലാനിക്ക ദേശീയോദ്യാനം
Qarrishte.JPG
Valley close to Qarrishtë
Map showing the location of ഷെബെനിക്-ജബ്ലാനിക്ക ദേശീയോദ്യാനം
Map showing the location of ഷെബെനിക്-ജബ്ലാനിക്ക ദേശീയോദ്യാനം
LocationLibrazhd District
Nearest cityLibrazhd, Prrenjas
Coordinates41°10′0″N 20°30′0″E / 41.16667°N 20.50000°E / 41.16667; 20.50000Coordinates: 41°10′0″N 20°30′0″E / 41.16667°N 20.50000°E / 41.16667; 20.50000
Area33,927.7 ഹെക്ടർ (339.277 കി.m2)
DesignationNational Park
Established21 May 2008[1]
Panoramic view of Shebenik-Jabllanicë National Park from Black Stone Peak.jpg

ഷെബെനിക്-ജബ്ലാനിക്ക ദേശീയോദ്യാനം (Parku Kombëtar Shebenik-Jabllanicë), കിഴക്കൻ അൽബാനിയയിലെ റിപ്പബ്ലിക്ക് ഓഫ് മാസിഡോണിയയുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തുള്ള ഒരു ദേശീയ ഉദ്യാനമാണ്. 33,927.7 ചതുരശ്ര കിലോമീറ്ററാണ് (3,392,770 ഹെക്ടർ) പ്രദേശത്തായി മലനിരകൾ, ഗ്ലേഷ്യൽ തടാകങ്ങൾ, ഇടതൂർന്ന കോണിഫറസ്, ഇലപൊഴിയും വനങ്ങൾ, ആൽപൈൻ ഭൂപ്രകൃതികൾ എന്നിവയടങ്ങിയതാണ് ഈ ദേശീയോദ്യാനം.[2] 

ദേശീയോദ്യാനം നിലനിൽക്കുന്ന പ്രദേശത്തിൻറെ ഉയരം അഡ്രിയാറ്റിക്കിൽനിന്ന് ഷെബെനിക് പർവ്വതത്തിൻറെ കൊടുമുടിവരെ 300 മീറ്റർ മുതൽ 2,200 മീറ്റർ വരെയായി വ്യത്യാസപ്പെട്ടിരിക്കുന്നു. സമീപത്തെ ഷെബനിക്ക്, ജബ്ലാനിക്ക പർവ്വതങ്ങളുടെ പേരാണ് ദേശീയോദ്യാനത്തിൻറെ പേരിന് നിദാനമായിരിക്കുന്നത്. തെക്കു കിഴക്കൻ യൂറോപ്പിൽ വളരെ വേഗത്തിൽ അപൂർവ്വമായിരിക്കൊണ്ടിരിക്കുന്ന തവിട്ടുകരടി, ഗ്രേ വുൾഫ്, യൂറോപ്യൻ ഓർട്ടർ, ഷമോയിസ്, വംശനാശ ഭീഷണിയുള്ള ബാൽക്കൻ ലിൻക്സ് എന്നിവയുൾപ്പടെയുള്ള വിവിധ ഇനം ജീവിവർഗങ്ങൾ ദേശീയോദ്യാനത്തിനുള്ളിലെ മേഖലയിൽ വസിക്കുന്നു.

അവലംബം[തിരുത്തുക]

  1. "Vendim Nr. 640 (21. Mai 2008): Për shpalljen „Park kombëtar" të ekosistemit natyror Shebenik-Jabllanicë" (PDF). mjedisi.gov.al (ഭാഷ: Albanian). പുറം. 1.{{cite web}}: CS1 maint: unrecognized language (link)
  2. "RRJETI I ZONAVE TE MBROJTURA NE SHQIPERI". Albanian Ministry of Environment, Forests and Water Administration. മൂലതാളിൽ (PDF) നിന്നും 2012-03-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-06-30.