ഷിക്കാഗോ സെന്റ് തോമസ് സീറോ-മലബാർ രൂപത
ദൃശ്യരൂപം
സെറ്റ് തോമസ് ദി അപ്പോസ്റ്റിൽ ഓഫ് ഷിക്കാഗോ (സീറോ-മലബാറീസ്) എപ്പാർക്കി | |
---|---|
സ്ഥാനം | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
പ്രവിശ്യ | ഒരു സീറോ-മലബാർ അതിരൂപതയുടെയും കീഴിലല്ലാതെ നേരിട്ട് റോമാഭരണത്തിൻകീഴിലുള്ള രൂപതകൾ |
സ്ഥിതിവിവരം | |
ജനസംഖ്യ - കത്തോലിക്കർ | (as of 2010) 86,000 |
ഇടവകകൾ | 18 |
വിവരണം | |
സഭാശാഖ | സീറോ-മലബാർ കത്തോലിക്കാ സഭ |
ആചാരക്രമം | പൗരസ്ത്യ സുറിയാനി |
സ്ഥാപിതം | മാർച്ച് 13, 2001 (23 വർഷം മുമ്പ്) |
ഭദ്രാസനപ്പള്ളി | മാർത്തോമാശ്ലീഹാ കത്തീഡ്രൽ |
ഭരണം | |
Eparch | ജേക്കബ് അങ്ങാടിയത്ത് |
വെബ്സൈറ്റ് | |
www.stthomasdiocese.org |
അമേരിക്കൻ ഐക്യനാടുകളിലെ സീറോ-മലബാർ കത്തോലിക്കർക്കായി സ്ഥാപിക്കപ്പെട്ടിട്ടുള്ള പൗരസ്ത്യകത്തോലിക്കാ രൂപതയാണ് ഷിക്കാഗോ സെന്റ് തോമസ് സീറോ-മലബാർ രൂപത. സീറോ-മലബാർ സഭയ്ക്ക് ഇന്ത്യയ്ക്ക് പുറത്ത് ഉള്ള ആദ്യ രൂപതയാണ് 2001 സ്ഥാപിതമായ ഈ രൂപത. അമേരിക്കയിലെ സീറോ-മലബാർ കത്തോലിക്കരുടെ മേൽ അധികാരമുള്ള രൂപതയുടെ ആസ്ഥാനം ഷിക്കാഗോയാണ്.
മെത്രാൻ
[തിരുത്തുക]മാർ ജേക്കബ് അങ്ങാടിയത്ത് ആണ് രൂപതയുടെ ആദ്യ മെത്രാൻ. ഇദ്ദേഹം തന്നെയാണ് നിലവിലുള്ള മെത്രാനും. 2001ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയായിരുന്നു ഇദ്ദേഹത്തെ മെത്രാനായി നിയമിച്ചത്.[1] കാനഡയിലെ സീറോ-മലബാർ കത്തോലിക്കരുടെ സ്ഥിര അപ്പൊസ്തോലിക്ക് വിസിറ്റേറ്ററായും ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Eparchy of Saint Thomas the Apostle of Chicago (Syro-Malabarese)". catholic-hierarchy.org.