ഷഹീദ് സ്മാരകം, പട്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഷഹീദ് സ്മാരകം
ഇന്ത്യ
Used for those deceased
സ്ഥാപിക്കപ്പെട്ടത് 15 ഓഗസ്റ്റ് 1947
സ്ഥിതി ചെയ്യുന്നത് 25°36′28.77″N 85°10′03.06″E / 25.6079917°N 85.1675167°E / 25.6079917; 85.1675167 near പട്ന, ബീഹാർ, ഇന്ത്യ
രൂപകല്പന ചെയ്തത് ദേവിപ്രസാദ് റോയ് ചൗധരി
Total commemorated ഏഴ് ധീര യുവാക്കൾ
Burials by nation
ഇന്ത്യ
Burials by war
ക്വിറ്റ് ഇന്ത്യാ സമരം
ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ ഇന്ത്യൻ പതാക സ്ഥാപിക്കുവാൻ ശ്രമിക്കുമ്പോൾ ജീവത്യാഗം ചെയ്ത ഏഴു ധീര യുവാക്കൾക്കുള്ള സ്മാരകം
Statistics source: പാട്നയുടെ ഔദ്യോഗിക വെബ്സൈറ്റ്

ബീഹാറിലെ പട്നയിൽ സ്ഥിതിചെയ്യുന്ന ഒരു സ്മാരകമാണ് ഷഹീദ് സ്മാരകം (Shaheed Smarak) അഥവാ രക്തസാക്ഷി സ്മാരകം (Martyr's Memorial). പാട്ന സെക്രട്ടറിയേറ്റ് കെട്ടിടത്തിനു മുമ്പിലാണ് സ്മാരകം സ്ഥിതിചെയ്യുന്നത്.[1][2] 1942-ൽ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് പട്നയിൽ ഇന്ത്യൻ പതാക സ്ഥാപിക്കുവാൻ ശ്രമിക്കുന്നതിനിടെ ബ്രിട്ടീഷുകാരുടെ വെടിയേറ്റ് മരിച്ച ഏഴു വിദ്യാർത്ഥികൾക്കു വേണ്ടിയാണ് ഈ സ്മാരകം പണികഴിപ്പിച്ചിരിക്കുന്നത്. ഏഴു രക്തസാക്ഷികളുടെയും പ്രതിമകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. 1947 ഓഗസ്റ്റ് 15-ന് ബീഹാർ ഗവർണ്ണർ ജയറാം ദാസ് ദൗളത്രം ആണ് സ്മാരകത്തിനു തറക്കല്ലിട്ടത്. ദേവിപ്രസാദ് റോയ്ചൗധരി ആയിരുന്നു ശിൽപി. ഇന്ത്യൻ പതാകയുമായി നിൽക്കുന്ന ഏഴു യുവാക്കളുടെ വെങ്കല പ്രതിമകൾ ഇറ്റലിയിൽ വച്ച് നിർമ്മിച്ചതിനു ശേഷമാണ്[3] ഇവിടെ സ്ഥാപിച്ചത്.

ചരിത്രം[തിരുത്തുക]

1942-ൽ ക്വിറ്റ് ഇന്ത്യാ സമരം ശക്തിപ്രാപിച്ചിരുന്ന കാലത്ത് പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന അനുഗ്രഹ് നാരായൺ സിൻഹ പട്നയിൽ ഇന്ത്യൻ പതാക ഉയർത്തുവാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായി.[4] ഇതിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിൽ ഏഴു യുവാക്കൾ മുന്നോട്ടു വരികയും പട്നയിൽ ദേശീയ പതാക ഉയർത്താൻ ശ്രമിക്കുകയും ചെയ്തു. ഇവർക്കു നേരെ ബ്രിട്ടീഷുകാർ നിർദയം വെടിയുതിർത്തതോടെ ഏഴുപേരും മരിച്ചുവീണു. ഏഴു രക്തസാക്ഷികളുടെയും പേരുകൾ സ്മാരകത്തിൽ കൊത്തിവച്ചിട്ടുണ്ട്. അവ ചുവടെ ചേർക്കുന്നു;

 • ഉമാകാന്ത് പ്രസാദ് സിൻഹ (രാമൻ ജി) - രാം മോഹൻ റോയ് സെമിനാരി, ക്ലാസ് - 9, നരേന്ദ്രപൂർ, ശരൺ ജില്ല
 • രാംനാഥ് സിംഗ് - രാം മോഹൻ റോയ് സെമിനാരി, ക്ലാസ് - 9, സഹദത്ത് നഗർ, പട്ന
 • സതീഷ് പ്രസാദ് ഝാ - പട്ന കോളീജിയേറ്റ് സ്കൂൾ, ക്ലാസ് 10, ഖന്ധാര, Bhagalpur‌ഭഗവൽപൂർ
 • ജഗത്പതി കുമാർ - ബീഹാർ നാഷണൽ കോളേജ്, രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി, ഖരട്ടി, ഔറംഗാബാദ്
 • ദേവിപാത ചൗധരി - മില്ലർ ഹൈ ഇംഗ്ലീഷ് സ്കൂൾ, ക്ലാസ് - 9, സിൽഹറ്റ്, ജമാൽപൂർ
 • രാജേന്ദ്ര സിംഗ് - പട്ന ഹൈ ഇംഗ്ലീഷ് സ്കൂൾ, പത്താം ക്ലാസ്, ബൻവാരി ചാക്, ശരൺ ജില്ല
 • രാംഗോവിന്ദ് സിംഗ് - പുൻപുൻ ഹൈ ഇംഗ്ലീഷ് സ്കൂൾ, ക്ലാസ് - 9, ദശരഥ, പാട്ന

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.mapsofindia.com/patna/places-of-interest/shaheed-smarak.html
 2. Lucent's Bihar General Knowledge, Lucent Publication, Page No- 76
 3. "Archived copy". മൂലതാളിൽ നിന്നും 2008-05-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2008-09-30.{{cite web}}: CS1 maint: archived copy as title (link)
 4. http://vidyasagar1995.blogspot.in/2014/08/11.html

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷഹീദ്_സ്മാരകം,_പട്ന&oldid=3264102" എന്ന താളിൽനിന്ന് ശേഖരിച്ചത്