ശ്രീ വലിയവീട് കന്നിരാശി ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കണ്ണൂർ ജില്ലയിലെ കിഴുന്ന എന്ന പ്രദേശത്തു സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ശ്രീ വലിയ വീട് കന്നിരാശി ക്ഷേത്രം ഉത്തര മലബാറിലെ പുരാതനമായ ഒരു വിശ്വകർമ്മ കുടുംബ ക്ഷേത്രമാണിത്. ഇവിടെ ആണ്ടുതോറും മകര മാസത്തിൽ ഉത്സവം നടത്തുന്നുണ്ട്... ക്ഷേത്രത്തിലെ പ്രധാനപ്പെട്ട മൂർത്തി ശിവന്റെ അവതാരമായ വേട്ടയ്ക്കാരു മകൻ ആണ്..

കിഴുന്ന കീഞ്ഞ കുന്ന്[തിരുത്തുക]

ദൂരദേശത്തു നിന്ന് വന്നിറങ്ങിയ കടലോരത്തിലെ കുന്നിൻ പുറത്തെ ആണ് കീഞ്ഞ കുന്നു എന്നും പിന്നീട് കിഴുന്ന എന്നും ചുരുങ്ങിയും അറിയപ്പെടാൻ തുടങ്ങിയത് . ചിറക്കൽ കോവിലകത്തു നിന്നും മുപ്പത്തിയാറു ഏക്കർ ഭൂമി ഏറ്റുവാങ്ങി വിശ്വകർമ്മ ആശാരി സമൂഹം താമസം തുടങ്ങി. പ്രഗൽഭരും വാഗ്മികളും തച്ചു ശാസ്ത്ര വിദഗ്ദ്ധരും നിറഞ്ഞതായിരുന്നു കുടുംബം. കണ്ണൂർ ജില്ലയിലെ ഒട്ടേറെ ക്ഷേത്ര നിർമ്മാണങ്ങളിൽ വലിയ വീട് കുടുംബത്തിന്റെ പങ്ക് കാണാം. ഊർപഴശ്ശി കാവ് നിർമിച്ചതും ഈ കുടുംബത്തിലെ വിശ്വകർമാരാണ്

ചിത്രശാല[തിരുത്തുക]

കാവിലെ പ്രധാന തെയ്യങ്ങൾ

ബാലുശ്ശേരി വേട്ടയ്ക്കൊരുമകൻ,

മലക്കാരി ഗുരുക്കൾ,

ഊർപഴശ്ശി ദൈവത്താർ,

ഇളം കരിമുഖൻ,

പൂതാടി,

നാഗകന്നി,

നാഗകണ്ടൻ,

വലിയ തമ്പുരാട്ടി 'അമ്മ (ശ്രീ പോർക്കലി ),

ക്ഷേത്രപാലകൻ,

വിഷ്ണുമൂർത്തി,

ഗുളികൻ.

അവലംബം[തിരുത്തുക]