Jump to content

ശ്രീജാ രവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശ്രീജാ രവി
പ്രമാണം:Sreeja Ravi.jpg
ജനനം
ശ്രീജ

ദേശീയത ഇന്ത്യ
പൗരത്വം ഇന്ത്യ
തൊഴിൽഡബ്ബിംഗ് കലാകാരി
സജീവ കാലം1978 മുതൽ
അറിയപ്പെടുന്നത്ഡബ്ബിംഗ് കലാകാരി
ജീവിതപങ്കാളി(കൾ)രവി
കുട്ടികൾരവീണ
മാതാപിതാക്ക(ൾ)കുഞ്ഞിക്കുട്ടൻ
കണ്ണൂർ നാരായണി
പുരസ്കാരങ്ങൾമികച്ച ഡബ്ബിംഗ് കലാകാരിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടി

മലയാളം, തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി ചലചിത്ര മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ഡബ്ബിംഗ് കലാകാരിയാണ് ശ്രീജാ രവി[1][2] അഖിൽ സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ ശ്രീജ അഭിനയിച്ചിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

മെക്കാനിക്കൽ എഞ്ചിനീയറായിരുന്ന കുഞ്ഞിക്കുട്ടന്റേയും ഡബ്ബിംഗ് കലാകാരി കണ്ണൂർ നാരായണിയുടേയും മകൾ ആണ്. ഗായകനായ രവിയാണ് ഭർത്താവ്. തമിഴിലും മലയാളത്തിലും ഡബ്ബിംഗ് കലാകാരിയായി പ്രവർത്തിക്കുന്ന രവീണ ഏകമകളാണ്.[1]

ചലച്ചിത്രരംഗം

[തിരുത്തുക]

1978ൽ ജി. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിൽ കുട്ടികൾക്ക് ശബ്ദം നൽകിക്കൊണ്ടാണ് ശ്രീജ ഡബ്ബിംഗ് രംഗത്തെത്തുന്നത്.[2] തുടർന്ന് ആറ് വയസ്സു മുതൽ മുപ്പത് വയസ്സുവരെയുള്ള കഥാപാത്രങ്ങൾക്ക് ശ്രീജ ശബ്ദം നൽകിയിട്ടുണ്ട്. ബേബി ശാലിനി, ബേബി ശ്യാമിലി, മാസ്റ്റർ പ്രശോഭ്, മാസ്റ്റർ വിമൽ, ബേബി അഞ്ജു തുടങ്ങി നിരവധി ബാലതാരങ്ങൾക്കു ശ്രീജ ശബ്ദം നല്കി.[1][2]

പുരസ്കാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "അണിയറയിലെ ഇടറാത്ത ശബ്ദങ്ങൾ". മാതൃഭൂമി ദിനപത്രം. Archived from the original on 2013-12-15. Retrieved 2013 ഓഗസ്റ്റ് 11. {{cite news}}: Check date values in: |accessdate= (help)
  2. 2.0 2.1 2.2 2.3 2.4 2.5 "നായികമാരുടെ നാവ്". മാധ്യമം ദിനപത്രം. Retrieved 2013 ഓഗസ്റ്റ് 11. {{cite news}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ശ്രീജാ_രവി&oldid=3646168" എന്ന താളിൽനിന്ന് ശേഖരിച്ചത്