ശ്രദ്ധ ദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ശ്രദ്ധ ദാസ്‌
Shraddha Das at Special-screening of Blue Planet II (cropped).jpg
ശ്രദ്ധ ദാസ്‌
ജനനം (1987-03-04) മാർച്ച് 4, 1987  (35 വയസ്സ്)
തൊഴിൽഅഭിനേത്രി
സജീവ കാലം2008 മുതൽ -

ഇന്ത്യൻ ചലച്ചിത്ര നടിയും മോഡലും ഗായികയുമാണ് ശ്രദ്ധ ദാസ് (ജനനം: മാർച്ച് 4, 1987) തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മലയാളം എന്നീ ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നു.

വിനയൻ സംവിധാനം ചെയ്ത ഡ്രാക്കുള 2012 എന്ന ചിത്രത്തിലെ നായികയായി അഭിനയിച്ചത് ശ്രദ്ധ ആയിരുന്നു.

മുൻകാലജീവിതം[തിരുത്തുക]

മഹാരാഷ്ട്രയിലെ മുംബൈയിൽ ബംഗാളി മാതാപിതാക്കൾക്ക് ശ്രദ്ദ ദാസ് ജനിച്ചു.[1] പുരുലിയ സ്വദേശിയായ അവരുടെ പിതാവ് സുനിൽ ദാസ് ഒരു ബിസിനസുകാരനാണ്. അമ്മ സപ്ന ദാസ് ഒരു വീട്ടമ്മയുമാണ്.[2]ബുദ്ധമതക്കാരിയായ അവർ[3] മുംബൈയിലാണ് വളർന്നത്. അവിടെ പഠനം പൂർത്തിയാക്കി. റുയ കോളേജിൽ നിന്നും ബിരുദം നേടിയ ശ്രദ്ധ മുംബൈ സർവകലാശാലയിൽ എസ്.ഇ.ഇ.എസ് കോളേജ് ഓഫ് കൊമേഴ്‌സ് ആന്റ് ഇക്കണോമിക്സിൽ നിന്ന് ജേണലിസത്തിൽ മാസ് മീഡിയ ബിരുദം നേടി.[1][4]

സിനിമകൾ[തിരുത്തുക]

വർഷം സിനിമ വേഷം ഭാഷ കുറിപ്പുകൾ
2008 സിദ്ധു ഫ്രം ശ്രീകാകുളം നിഷ തെലുങ്ക്
2009 ടാർഗറ്റ് തെലുഗു
18, 20 ലൌ സ്റ്റോറി ഭാരതി തെലുഗു
ഡയറി മായ തെലുഗു
അധിനേത രാജേശ്വരി തെലുഗു
ആര്യ 2 ശാന്തി തെലുഗു
2010 ലാഹോർ (സിനിമ) ഇട ഹിന്ദി
മാറോ ചരിത സന്ധ്യ തെലുഗു
ഡാർലിംഗ് നിഷ തെലുഗു
നാഗവല്ലി ഗീത തെലുഗു
2011 ദിൽ തോ ബച്ചാ ഹേ ജി ഗുൻഗുൻ സർക്കാർ ഹിന്ദി
മുഗ്ഗുരു ശാലിനി തെലുഗു
മോഗുടു ജോ തെലുഗു
2012 ഹോസ പ്രേമ പുരാണ സഞ്ജന കന്നഡ
2013 ഡ്രാക്കുള 2012 താര മലയാളം
റേ ജെന്നി തെലുഗു ചിത്രീകരണം തുടരുന്നു
ലക്കി കബൂതർ ഹിന്ദി ചിത്രീകരണം തുടരുന്നു
ചായ്‌ ഷായ് ബിസ്കറ്റ്സ് ഹിന്ദി ചിത്രീകരണം തുടരുന്നു

അവലംബം[തിരുത്തുക]

  1. 1.0 1.1 Madhuparna Das (2010-08-19). "'This film will make my life'". Telegraph India. Calcutta, India. ശേഖരിച്ചത് 2012-03-06.
  2. (2009-04-23), Shraddha Das interview Retrieved 2015-01-19.
  3. iDream Telugu Movies. "I Have Taken Up Buddhism - Shraddha Das -- Guntur Talkies -- Talking Movies With iDream" – via YouTube.
  4. "Shradda Das in Kannada - Kannada Movie News". IndiaGlitz. 2010-11-25. ശേഖരിച്ചത് 2012-03-06.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശ്രദ്ധ_ദാസ്&oldid=3609684" എന്ന താളിൽനിന്ന് ശേഖരിച്ചത്