ശുഭ ഖോട്ടെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശുഭാ ഖോട്ടെ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Shubha Khote Balsavar
Shubha Khote at ITA Awards 2010
ജനനം
Shubha Khote

(1940-03-20) 20 മാർച്ച് 1940  (84 വയസ്സ്)
ദേശീയതIndian
തൊഴിൽActor
അറിയപ്പെടുന്നത്Film & Theatre
ജീവിതപങ്കാളി(കൾ)D.M. Balsavar (1960-present)
കുട്ടികൾBhavana Balsavar (daughter)
Ashwin Balsavar (son)
കുടുംബംNandu Khote (father)
Durga Khote (aunt)
Viju Khote (brother)

ഒരു ഇന്ത്യൻ ചലച്ചിത്ര, ടെലിവിഷൻ അഭിനേത്രിയാണ് ശുഭ ഖോട്ടെ. നീന്തലിലും, സൈക്ലിംഗിലും മുൻ ദേശീയ വനിതാ ചാമ്പ്യൻ(1952-55) കൂടിയാണ് ശുഭ.

ആദ്യകാലജീവിതം[തിരുത്തുക]

പ്രശസ്ത നാടകപ്രവർത്തകനായ നന്ദു ഖോട്ടെയുടെ മകളായി മുംബൈയിലാണ് ശുഭ ജനിച്ചത്. ചർണി റോഡിലെ സെന്റ് തെരേസാസ് ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് വിൽസൺ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. തന്റെ നാലാം വയസ്സിൽ തന്നെ ശുഭ നാടകരംഗത്ത് അഭിനേത്രിയായി തുടക്കം കുറിച്ചു[1].

അഭിനയജീവിതം[തിരുത്തുക]

1955-ൽ 'സീമ' എന്ന ചലച്ചിത്രത്തിൽ പുത്‌ലി എന്ന വേഷം ചെയ്തു. തുടർന്ന് അനേകം ഹിന്ദി, മറാഠി ചിത്രങ്ങളിൽ ശ്രദ്ധേയമായ റോളുകൾ ചെയ്തു. മെഹ്മൂദിനൊപ്പം നിരവധി ചിത്രങ്ങളിൽ ജോടിയായി അഭിനയിച്ചു. ഏക് ദുജെ കേലിയേ, പേയിംഗ് ഗസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ നെഗറ്റീവ് റോളുകളും ചെയ്തു. 1962 ൽ ഒൻപതാമത് ഫിലിം ഫെയർ പുരസ്കാരത്തിൽ, ഘരാന, സസുരാൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള നാമനിർദ്ദേശം ലഭിച്ചിരുന്നു[2]. ശുഭ ഖോട്ടെ നിരവധി ഹാസ്യനാടകങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്[3][4]. ഇവരുടെ 'സബാൻ സംഭാൽക്കെ' എന്ന ടെലിവിഷൻ പരമ്പര ഏറെ ജനപ്രീതി നേടിയിരുന്നു[5].

അവലംബം[തിരുത്തുക]

  1. "Shubha Khote – Memories". cineplot.com. Retrieved 2016-08-12.
  2. Winner and nomination of 9th Filmfare Awards at Internet Movie Database
  3. "Inside Out". Indian Express. 30 March 2000. Retrieved 7 February 2012.
  4. "For theatre buffs". The Hindu. 15 April 2002. Archived from the original on 2004-05-30. Retrieved 7 February 2013.
  5. Pretty Funny! by V Gangadhar. Rediff.com, 5 October 1997.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശുഭ_ഖോട്ടെ&oldid=3646065" എന്ന താളിൽനിന്ന് ശേഖരിച്ചത്