ശുഭ ഖോട്ടെ
Shubha Khote Balsavar | |
---|---|
![]() Shubha Khote at ITA Awards 2010 | |
ജനനം | Shubha Khote 20 മാർച്ച് 1940 |
ദേശീയത | Indian |
തൊഴിൽ | Actor |
അറിയപ്പെടുന്നത് | Film & Theatre |
ജീവിതപങ്കാളി(കൾ) | D.M. Balsavar (1960-present) |
കുട്ടികൾ | Bhavana Balsavar (daughter) Ashwin Balsavar (son) |
കുടുംബം | Nandu Khote (father) Durga Khote (aunt) Viju Khote (brother) |
ഒരു ഇന്ത്യൻ ചലച്ചിത്ര, ടെലിവിഷൻ അഭിനേത്രിയാണ് ശുഭ ഖോട്ടെ. നീന്തലിലും, സൈക്ലിംഗിലും മുൻ ദേശീയ വനിതാ ചാമ്പ്യൻ(1952-55) കൂടിയാണ് ശുഭ.
ആദ്യകാലജീവിതം[തിരുത്തുക]
പ്രശസ്ത നാടകപ്രവർത്തകനായ നന്ദു ഖോട്ടെയുടെ മകളായി മുംബൈയിലാണ് ശുഭ ജനിച്ചത്. ചർണി റോഡിലെ സെന്റ് തെരേസാസ് ഹൈസ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പിന്നീട് വിൽസൺ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. തന്റെ നാലാം വയസ്സിൽ തന്നെ ശുഭ നാടകരംഗത്ത് അഭിനേത്രിയായി തുടക്കം കുറിച്ചു[1].
അഭിനയജീവിതം[തിരുത്തുക]
1955-ൽ 'സീമ' എന്ന ചലച്ചിത്രത്തിൽ പുത്‌ലി എന്ന വേഷം ചെയ്തു. തുടർന്ന് അനേകം ഹിന്ദി, മറാഠി ചിത്രങ്ങളിൽ ശ്രദ്ധേയമായ റോളുകൾ ചെയ്തു. മെഹ്മൂദിനൊപ്പം നിരവധി ചിത്രങ്ങളിൽ ജോടിയായി അഭിനയിച്ചു. ഏക് ദുജെ കേലിയേ, പേയിംഗ് ഗസ്റ്റ് തുടങ്ങിയ ചിത്രങ്ങളിൽ നെഗറ്റീവ് റോളുകളും ചെയ്തു. 1962 ൽ ഒൻപതാമത് ഫിലിം ഫെയർ പുരസ്കാരത്തിൽ, ഘരാന, സസുരാൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള നാമനിർദ്ദേശം ലഭിച്ചിരുന്നു[2]. ശുഭ ഖോട്ടെ നിരവധി ഹാസ്യനാടകങ്ങൾ സംവിധാനം ചെയ്തിട്ടുമുണ്ട്[3][4]. ഇവരുടെ 'സബാൻ സംഭാൽക്കെ' എന്ന ടെലിവിഷൻ പരമ്പര ഏറെ ജനപ്രീതി നേടിയിരുന്നു[5].
അവലംബം[തിരുത്തുക]
- ↑ "Shubha Khote – Memories". cineplot.com. ശേഖരിച്ചത് 2016-08-12.
- ↑ Winner and nomination of 9th Filmfare Awards at Internet Movie Database
- ↑ "Inside Out". Indian Express. 30 March 2000. ശേഖരിച്ചത് 7 February 2012.
- ↑ "For theatre buffs". The Hindu. 15 April 2002. മൂലതാളിൽ നിന്നും 2004-05-30-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 7 February 2013.
- ↑ Pretty Funny! by V Gangadhar. Rediff.com, 5 October 1997.