ശിവദ നായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ശിവദാ
ജനനം
ശ്രീലേഖ. കെ.വി

1986 ഏപ്രിൽ 23
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾശിവദ
തൊഴിൽഅഭിനയത്രി
സജീവം2011–ഇത് വരെ
ജീവിത പങ്കാളി(കൾ)മുരളീ കൃഷ്ണൻ
മാതാപിതാക്കൾ(s)വിജയരാജൻ(അച്ഛൻ)
കുമാരി (അമ്മ)
ബന്ധുക്കൾശ്രീധന്യ (സഹോദരി)

ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയാണ് ശിവദ നായർ (ശ്രീലേഖ, K.V ജനനം:23 ഏപ്രിൽ 1986). ലിവിംഗ് ടുഗദർ ,സു..സു... സുധി വാത്മീകം ,ശിക്കാരി ശംഭു തുടങ്ങിയവ പ്രധാന ചിത്രങ്ങൾ ആണ്.

കുടുംബം[തിരുത്തുക]

വിജയ രാജൻ,കുമാരി എന്നീ ദമ്പതികളുടെ മകളായി തിരുച്ചിറപ്പള്ളി എന്ന സ്ഥലത്താണ് ശിവദ ജനിച്ചത്.

വിദ്യാഭ്യാസം[തിരുത്തുക]

വിശ്വജോതി സിഎംഐ പബ്ലിക് സ്‌കൂൾ , ആദിശങ്കര ഇൻസ്റ്റിറ്റിയൂട്ട് ഓഫ് എൻജിനയറിങ്ങ് ടെക്‌നോളജി എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി.

സിനിമാ ജീവിതം[തിരുത്തുക]

2009ൽ പുറത്തിറങ്ങിയ കേരളകഫേ എന്ന ചിത്രത്തിലൂടെയാണ് ശിവദ മലയാള സിനിമാലോകത്തേക്ക് കടന്നു വരുന്നത്.ആ ചിത്രത്തിനു ശേഷം ശിവദ ഏറെ കാലം ചാനൽ പരിപാടികളിൽ അവതാരകയായിരുന്നു.പിന്നീട് 2011ൽ ഫാസിൽ ചിത്രമായ ലിവിങ്ങ് ടു ഗെദർ എന്ന ചിത്രത്തലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി.അതിനുശേഷം തമിഴ്‌ സിനിമകളിൽ അഭിനയിച്ചു.2015ൽ പുറത്തിറങ്ങിയ സുസു സുധി വാത്മീകം എന്ന ചിത്രത്തിൽ പ്രധാനപെട്ട കഥാപാത്രത്ത അവതരിപ്പിച്ചത് ശിവദയായിരുന്നു.ചിത്രത്തിലെ അഭിനയം മികച്ചതായിരുന്നു.സീറോ, ഇടി, ലക്ഷ്യം, അച്ചായൻസ്,വല്ലവനക്കും വല്ലവൻ, ഇരവക്കാലം, നെടുച്ചാലയി, ശിക്കാരി ശംഭു എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങൾ.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ശിവദ_നായർ&oldid=3131306" എന്ന താളിൽനിന്ന് ശേഖരിച്ചത്