ശാരദ (പട്ടണം)

Coordinates: 34°47′35″N 74°11′19″E / 34.79306°N 74.18861°E / 34.79306; 74.18861
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ശാരദ
شاردا
A view of Sharda
A view of Sharda
ശാരദ شاردا‬ is located in Azad Kashmir
ശാരദ شاردا‬
ശാരദ
شاردا
Coordinates: 34°47′35″N 74°11′19″E / 34.79306°N 74.18861°E / 34.79306; 74.18861
Country India
StateAzad Kashmir
DistrictNeelam
Languages
 • OfficialUrdu
സമയമേഖലIST

പാകിസ്താൻറെ അനധികൃത നിയന്ത്രണത്തിലുള്ളതും ആസാദ് കശ്മീരിരെന്നു വിളിക്കപ്പെടുന്നതുമായ കാശ്മീർ മേഖലയിലെ നീലം ജില്ലയിലെ ഒരു ചെറു പട്ടണമാണ് ശാരദ (ഉറുദു: شاردا) ഈ പട്ടണം ഷാർദി എന്നും അറിയപ്പെടുന്നു. നീലം ജില്ലയിലെ രണ്ട് തഹ്‌സിലുകളിൽ ഒന്നാണിത്. മുസാഫറാബാദിൽ നിന്ന് ഏകദേശം 136 കിലോമീറ്റർ വടക്കുകിഴക്കായി നീലം നദിയോരത്ത് സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1981 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.

പദോൽപ്പത്തിയും ചരിത്ര സൈറ്റുകളും[തിരുത്തുക]

ഹിന്ദു ദേവതയായ സരസ്വതിക്ക് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമായ ശാരദാ പീഠ്

ഹൈന്ദവ ദേവതയായ സരസ്വതീ ദേവിയുടെ പേരിൽനിന്നാണ് ശർദ അഥവാ ശാരദ എന്ന സ്ഥലനാമം ഉത്ഭവിച്ചത്. ഈ പ്രദേശത്തെ ജനത ഹിന്ദു ഭൂരിപക്ഷമായിരുന്ന കാലത്ത് കശ്മീരിനെ ശാരദ അഥവാ ശാരദ ദേശ് എന്നാണ് വിളിച്ചിരുന്നത്.[1]

വിദ്യയെ പ്രതിനിധീകരിക്കുന്ന ശരദാ ദേവിക്കായി സമർപ്പിക്കപ്പെട്ടിരുന്ന പ്രശസ്ത ക്ഷേത്രത്തിന്റെയും ഹൈന്ദവ തീർത്ഥാടന കേന്ദ്രമായിരുന്ന ശാരദ പീഠിന്റേയും അവശിഷ്ടങ്ങൾ ഈ പട്ടണത്തിലാണ്. നഗരത്തിലെ ചരിത്രപരമായ മറ്റ് സ്ഥലങ്ങളിൽ ശാരദ കോട്ട, കിഷൻ ഘാട്ടി എന്നിവ ഉൾപ്പെടുന്നു. പട്ടണത്തിനഭിമുഖമായി താഴ്‌വരയിൽ സ്ഥിതിചെയ്യുന്ന രണ്ടു കൊടുമുടികളാണ് ശാർദ, നാർദി എന്നിവ. നൂറ്റാണ്ടുകളായി ബുദ്ധ-ഹിന്ദു പഠന കേന്ദ്രമായിരുന്നു ഇത്. ഒൻപതാം നൂറ്റാണ്ടിൽ ശാരദ ലിപി വികസിച്ചത് ഇവിടെയാണ്. ആദി ശങ്കരാചാര്യർ, രാമാനുജാചാര്യ തുടങ്ങിയ തത്ത്വചിന്തകർ തങ്ങളുടെ തത്ത്വചിന്താസംബന്ധമായ പ്രവർത്തികൾക്ക് ശാരദാ പീഠ് ലൈബ്രറി ഉപയോഗിച്ചു. ഹിന്ദുമതത്തിന്റെ അപൂർവമായ ചില പുസ്തകങ്ങൾ ലൈബ്രറിയിൽ ഉണ്ടായിരുന്നു.

അടുത്തുള്ള ലൊക്കേഷനുകൾ[തിരുത്തുക]

ഇതിഹാസ രാജകുമാരിമാരായ ഷാർദയുടെയും നർദയുടെയും പേരിലുള്ള താഴ്‌വരയെ അഭിമുഖീകരിക്കുന്ന രണ്ട് പർവതശിഖരങ്ങളാണ് ഷാർഡിയും നാർഡിയും. വലത് കരയ്ക്ക് മുകളിലൂടെ, ശാർദയ്ക്ക് എതിർവശത്ത്, നീലം നദിയിൽ സർഗൻ നുള്ളയും ചേരുന്നു, അതിലൂടെ ഒരു ട്രാക്ക് നൂറി നാർ പാസിലേക്കും അതിലൂടെ കഗാൻ വാലിയിലേക്കും പോകുന്നു.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Qazi, Junaid Ahmad; Samad, Abdul (January 2015). -, Shakirullah; Young, Ruth (eds.). "Śarda Temple and the Stone Temples of Kashmir in Perspective: A Review Note". Pakistan Heritage. Hazara University Mansehra-Pakistan. 7: 111–120 – via Research Gate. One, on the account of many terms in some ancient works, associating Śāradā to Kashmir, it seems that it was not the name of script. However, it was given to primary script of Kashmir for being in the peak time for the veneration of the goddess of learning and words. {{cite journal}}: |editor-last= has numeric name (help)
"https://ml.wikipedia.org/w/index.php?title=ശാരദ_(പട്ടണം)&oldid=3257848" എന്ന താളിൽനിന്ന് ശേഖരിച്ചത്