ശലഭം (ചലച്ചിത്രം)
Shalabam | |
---|---|
പ്രമാണം:Shalabam-2008.jpg | |
സംവിധാനം | Suresh Palanchery |
നിർമ്മാണം | Aseez Kadalundi, Alavi Ramanattukara, Rasheed Perumanna |
രാജ്യം | India |
ഭാഷ | Malayalam |
2008ൽ പുറത്തിറങ്ങിയ മലയാള സിനിമയാണ് ശലഭം. സുധീഷ്, രമ്യ നമ്പീശൻ, കൈതപ്രം എന്നിവരാണ് ഈ ചലച്ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അസീസ് കടലുണ്ടി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് പാലാഞ്ചേരിയാണ്.
കഥാസാരം
[തിരുത്തുക]ഒരു ഗ്രാമത്തിൽ നാടൻ ചായക്കട നടത്തുന്ന കുമാരന്റെ ഏക മകനാണ് ഹരി. ഹരിയുടെ ബാല്യകാല സുഹൃത്താണ് മീര.
മീര ഹരിയെ സ്നേഹിക്കുന്നു, പക്ഷേ ഹരി അവളെ ഒരു സുഹൃത്തായി മാത്രമേ കണ്ടിട്ടുള്ളൂ. ഹരി മറ്റൊരു പെൺകുട്ടിയായ അഖിലയെ സ്നേഹിക്കുന്നു, അവളുടെ അച്ഛൻ അവളെ ഒരു സർക്കാർ ജീവനക്കാരനെ മാത്രമേ വിവാഹം കഴിക്കൂ എന്ന് ശഠിക്കുന്നു. ഹരിക്ക് സർക്കാർ ജോലി ലഭിച്ചതിന് ശേഷം അഖിലയെ വിവാഹം കഴിക്കുന്നു. ഹരിയുടെ വിവാഹം മീരയെ അസന്തുഷ്ടയാക്കുകയും അവൾ വിഷാദത്തിലാവുകയും ചെയ്യുന്നു. മീരയ്ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും അത് ഗ്രാമത്തിന് ദോഷമാണെന്നും അന്ധവിശ്വാസികളായ ഗ്രാമവാസികൾ വിശ്വസിക്കാൻ തുടങ്ങി. ഗ്രാമവാസികൾ മീരയെയും അവളുടെ അമ്മയെയും ഭീഷണിപ്പെടുത്തുകയും അവിടം വിട്ട്പോകാൻ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- സുധീഷ്
- രമ്യ നമ്പീശൻ
- കൈതപ്രം ദാമോദരൻ
- മാടമ്പു കുഞ്ഞിക്കുട്ടൻ
- മാള അരവിന്ദൻ
- മാമുക്കോയ
- രാജൻ പാടൂർ
- കെപിഎസി ലളിത
- ബിന്ദു വരാപ്പുഴ
- നിലമ്പൂർ ആയിഷ
- കോഴിക്കോട് ശാരദ
- നിലമ്പൂർ അയിഷ
- പുഷ്പ കല്ലായി
- ഗിരിജ രവീന്ദ്രൻ
- അസീസ് കടലുണ്ടി
- മുല്ലനേഴി
- ഷാജു കലാഭവൻ