ശരീരം തുളയ്ക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nipple piercings, vertical labret piercing and stretched ears

ഒരു ആഭരണമോ മററ്റോ ഇടാനായി ശരിരത്തിന്റെ വിവിധ ഭാഗങ്ങൾ കിഴിക്കുകയോ കീറുകയോ ചെയ്യുന്ന പ്രവർത്തനമാണ് ശരീരം തുളയ്ക്കൽ. കിഴിക്കുക എന്നാൽ ഇവിടെ ശരിരത്തിൽ ഏതെങ്കിലും രീതിയിൽ ശരീരത്തിൽ തുളകളിട്ട് മുറിവുണ്ടാക്കുക എന്നാണ്.എന്നാൽ മുമ്പേതന്നെ ശരീരം ഈ രീതിയിൽ തുളയ്ക്കുന്നതിന്റെ ചരിത്രം വളരെ ഇരുളടഞ്ഞതാണെന്നുകാണാവുന്നതാണ്. പണ്ഡിതോചിതമായ തെളിവുകളോ എഴുതപ്പെട്ട ചരിത്രമോ ഏതു കാലത്തിൽ തുടങ്ങിയെന്നോ എന്നതിൽ വ്യക്തതയില്ല. ലോകവ്യാപകമായി പ്രാചീനകാലം മുതൽ സ്ത്രീയിലും പുരുഷന്മാരിലും ഇതു പ്രയോഗിച്ചിരുന്നിരിക്കണം എന്നു കരുതപ്പെടുന്നു.

ചെവി തുളക്കൽ, മൂക്കു തുളക്കൽ എന്നിവ ലോകവ്യാപകമായി ചരിത്രത്തെളിവുകളിലും പ്രാചീന ശവക്കുഴികളിലെ വസ്തുക്കൾക്കിടയിലും കണ്ടെത്താനാവും. ഏറ്റവും പഴയ മമ്മികളിൽ കാതുകളിലായി കാണപ്പെട്ട കമ്മലുകൾ കാതു തുളക്കുന്ന സമ്പ്രദായത്തിനു 5000 വർഷമെങ്കിലും പഴക്കമുള്ളതാണെന്നു കാണിക്കുന്നുണ്ട്. മൂക്കുതുളക്കുന്ന സമ്പ്രദായം 1500 ബി.സി.ഇ പഴക്കമുള്ളതാണെന്നു തെളീക്കപ്പെട്ടിരിക്കുന്നു.ഇത്തരം തുളക്കൽ രീതികൾ ലോകവ്യാപകമായി വിവിധ ഭാഗങ്ങളിലെ വിവിധ ജനവിഭാഗങ്ങളിൽ കണ്ടു വന്നിട്ടുണ്ട്. ആഫ്രിക്കൻ അമേരിക്കൻ ആദിവാസിവിഭാഗങ്ങളിൽ ചുണ്ടു തുളക്കൽ, നാവു തുളക്കൽ എന്നിവ കാണപ്പെടുന്നുണ്ട്. മുലഞെട്ടുകളും ലൈംഗികാവയവങ്ങളും തുളയ്ക്കുന്ന രീതി ലോകത്ത് പലയിടത്ത് കാണാം. മുലഞെട്ട് തുളയ്ക്കുന്ന രീതി കുറഞ്ഞത് പ്രാചീന റോമിൽ നടന്നിരുന്നു. 320 മുതൽ 550 സി.ഇ കാലത്ത് ഇന്ത്യയിൽ ലൈംഗികാവയവങ്ങൾ തുളക്കുന്ന സമ്പ്രദായം തുടങ്ങിയതെന്നു കാണപ്പെടുന്നു. എന്നാൽ പൊക്കിൾ തുളയ്ക്കുന്നതിന്റെ ചരിത്രം അത്ര വിശദമാക്കപ്പെട്ടിട്ടില്ല. പാശ്ചത്യരാജ്യങ്ങളിൽ ശരീരം തുളയ്ക്കൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ് വ്യാപകമായത്. 1970കളിൽ കാതു കൂടാതെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിൽ തുളയ്ക്കാൻ തുടങ്ങിയത് പുതിയ സാംസ്കാരികമാറ്റത്തോടനുബന്ധിച്ചാണ്. 1990കളോടേ ഈ മാറ്റം ലോകത്തെല്ലാ ജനസാമാന്യവുമെറ്റെടുത്തുതുടങ്ങി.

ഇങ്ങനെ ശരിരഭാഗങ്ങളായ കാതുൾപ്പെടെയുള്ള ഭാഗങ്ങൾ തുളയ്ക്കുന്നതിനോ തുളയ്ക്കാതിരിക്കുന്നതിനോ ഉള്ള കാരണങ്ങൾ പലതാണ്. ചിലർ മതപരമായതും ആത്മിയമായതുമായ കാരണങ്ങൾ കൊണ്ടാണ് കാതുൾപ്പെടെയുള്ള ശരിരഭാഗങ്ങൾ തുളയ്ക്കുക. എന്നാൽ മറ്റു ചിലർ സ്വയമവതരണത്തിനോ അല്ലെങ്കിൽ സൗന്ദര്യാത്മകമായതോ ആയ കാരണങ്ങൾകൊണ്ടോ ലൈംഗികസംതൃപ്തിക്കോ തങ്ങളുടെ സംസ്കാരത്തോടു ചേരാനോ അല്ലെങ്കിൽ സംസ്കാര പരിസരത്തെ വെല്ലുവിളിക്കാനൊ ആണിങ്ങനെ ചെയ്യുന്നത്. ചിലതരത്തിലുള്ള തുളയ്ക്കൽ പ്രത്യെകിച്ചും യുവാക്കളുമായി ബന്ധപ്പെട്ടവ തർക്കകാരണമാണ്. തുളയ്ക്കുന്ന ചിലതരം ശരീരഭാഗം പ്രദർശിപ്പിക്കുന്നത് ചില സ്കൂളുകളും തൊഴിൽസ്ഥാപനങ്ങളും മതസമുദായങ്ങളും തടയുകയോ നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നുണ്ട്. ഈ വിവാദങ്ങൽക്കിടയിലും ചിലർ തങ്ങളുടെ ശരിരത്തിൽ ഏറ്റവുമധികമെണ്ണം തുളകളിട്ട് ഗിന്നസുബുക്കുപോലുള്ള റിക്കാർഡിൽ കയറാൻ ശ്രമിക്കാറുണ്ട്. ഇവ നൂറോ ആയിരങ്ങളൊ എണ്ണം തുളകൾ ഇട്ട് ഇത്തരം പുസ്തകങ്ങളിൽ തങ്ങളുടെ ഇടം നേടുന്നു.

സമകാലീനമായി ഇത്തരം തുളകൾ ശരീരത്തിലുണ്ടാക്കാനായി വളരെ സുരക്ഷിതമായ ശരീരം തുളയ്ക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചുവരുന്നു. ഇതിനായുള്ള പ്രത്യെക ഉപകരണങ്ങൾ കണ്ടുപിടിച്ചിട്ടുണ്ട്. ശരിർത്തിൽ നറ്റത്തുന്ന ഇത്തരം തുളകളുണ്ടാക്കുന്ന പ്രവർത്തനത്തിനു അനേകം റിസ്കുകളുണ്ട്. അലർജിക് റിയാക്ഷൻ, അണുബാധ, അനേകം പാടുണ്ടാകൽ, വിജാരിക്കാത്ത അനേകം സാരിരികമായ മറ്റു പ്രയാസങ്ങൾ എന്നിവയുണ്ടാകാനിടയാക്കുന്നു. എന്നാൽ ഇവ മുന്നിൽക്കണ്ട് ചെയ്യുന്ന മുങ്കരുതലുകളും തുളച്ചശേഷം ചെയ്യുന്ന ശുശ്രൂഷകളും ഇത്തരം റിസ്കുകളെ കുറയ്ക്കാൻ ഇടയാക്കും. ഇത്ത്രം തുളയിടൽ മൂളമുണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ കാലതാമസമുണ്ട്. ചരിത്രം

ചരിത്രം[തിരുത്തുക]

An earring found in an Alamannic grave in Germany, dated c. 6th or 7th century.

ശരിരതൊങ്ങലുകളെപ്പറ്റി ഈയടുത്ത കാലത്താണ് പര്യവേക്ഷകരായ ആർച്ചിയോളജിസ്റ്റുകൾ പണ്ഡിതോചിതമായി ചിന്തിക്കാൻ തുടങ്ങിയത്. പ്രാചീന രേഖകൾ ഇത്തരം ശരിരാവയവങ്ങൾ തുളയ്ക്കുന്നതിനെപ്പറ്റിയും അവയുടെ അർത്ഥത്തെപ്പറ്റിയും വളരെ അപൂർവ്വമായെ ചർച്ചചെയ്തിരുന്നുള്ളു. [1] പ്രാചീന മനുഷ്യരുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഗുഹകളിലും സംസ്കാരസ്ഥലങ്ങളിലും മൂക്കിലും മറ്റു ശരീരാവയവങ്ങളിലും ഉപയോഗിച്ചിരുന്ന അനേകം ആഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പക്ഷെ അന്നവ ഉപയോഗിച്ചിരുന്നവരുടെ ശരിരം ജീർണ്ണിച്ചുപൊയതിനാൽ അവ എങ്ങനെ എവിടെയാണ് കൃത്യമായി ധരിച്ചിരുന്നത് എന്നതിനെപ്പറ്റി വ്യക്തമായ ധാരണ കിട്ടാൻ പ്രയാസമായി.

ഇതുകൂടാതെ, ഡൗങ് മൊലൊയ്യുടെ ഇരുപതാം നൂറ്റാണ്ടിലെ കണ്ടുപിടിത്തങ്ങൾ ആധുനിക രേഖപ്പെടുത്തലുകൾ ദൂഷിതമാക്കി. 1960കളിലും 1970കളിലും മൊല്ലോയ് ചരിത്രത്തിന്റെ സ്വാധീനമുണ്ടെന്ന മട്ടിൽ അയാളുടെ സ്വന്തം വ്യാഖ്യാനത്തിൽ രൂപം കൊണ്ട തുളയ്ക്കല്വിദ്യകൾ മാർക്കറ്റിലിറക്കി. [2]Body & Genital Piercing in Brief പോലുള്ള തന്റെ ചെറുപുസ്തകങ്ങളിൽ അയാൾ പ്രിൻസ് ആൽബർട്ട് ആണിതു കണ്ടെത്തിയത് എന്നു തന്റെ വലിയ ശിശ്നത്തെ മറയ്കാനായിരുന്നു ഇത് കണ്ടെത്തിയതെന്നും മറ്റും പ്രചരിപ്പിച്ചു. മൊല്ലോയിയുടെ ഇത്തരം സങ്കല്പങ്ങളെ യഥാർഥ തെളിവെന്ന രീതിയിൽ പുനഃപ്രസിദ്ധീകരിച്ച് ഈ പ്രവർത്തനത്തിന്റെ ചരിത്രത്തെ വികലമാക്കി.[3][4]

Ear piercing[തിരുത്തുക]

A traditional Burmese ear-boring ceremony.

പ്രാചീനകാലം തൊട്ടെ കാതുകൾ തുളയ്ക്കുന്നത് ലോകത്തെല്ലായിടത്തുമുണ്ടായിരുന്നു. ഇതിനെപ്പറ്റി എഴുതിയതും ഉത്ഘനനരൂപത്തിലുള്ളതുമായ തെളിവുകൾ വളരെയധികം നിലവിലുണ്ട്.കണ്ടുകിട്ടിയ മമ്മികളിൽ ചിലതിൽ ചെവി തുളച്ചു ആഭരണങ്ങളിട്ടതായി കണ്ടെത്തിയിട്ടുണ്ട്. 5300 വർഷം പഴക്കമുള്ളതും ഇറ്റലിയിലെ ഒരു ഗ്ലെസിയറിൽ നിന്നും ലഭിച്ചതുമായ ഊറ്റ്സി ദ ഐസ്മാന്റെ മമ്മിയിൽ ചെവിയിൽ തുളകൾ കണ്ടെത്തിയിട്ടുണ്ട്.[5] ഈ മമ്മിയുടെ ചെവിയിലെ തുളയ്ക്ക് 7–11 mm വ്യാസമുണ്ടായിരുന്നു. 2500 ബി സി ഇ യിലെ ഒരു ശവക്കുഴിയിൽ ആണ് ഇതുവരെ കണ്ടെത്തിയ ഏറ്റവും പഴയ കമ്മൽ ഉണ്ടായിരുന്നത്. ഇവ സുമേറിയൻ പട്ടണമായ ഊർ, മെസപ്പൊട്ടേമിയ ൽ ആയിരുന്നു കണ്ടെത്തിയത്. ഈ സ്ഥലമായിരുന്നു ബൈബിളിലെ അബ്രഹാമിന്റെ ജന്മസ്ഥലം.[6] കമ്മലിനെപ്പറ്റി ബൈബിളിൽ പരാമർശമുണ്ട്. ഉൽപ്പത്തിപ്പുസ്തകം 35:4ൽ, യാക്കോബ് തന്റെ കുടുംബക്കാരുടെ വിഗ്രഹങ്ങളോടൊപ്പം അവരുടെ കാതിലിടുന്ന ആഭരണങ്ങൾ കൂടി കുഴിച്ചിടുന്നുണ്ട്. പുറപ്പാട് പുസ്തകത്തിലെ 32ൽ, അഹറോൻ സ്വർണ്ണകമ്മലുകൾ ഉരുക്കി അതുകൊണ്ട് ഒരു സ്വർണ്ണ പശുക്കുട്ടിയെ നിർമ്മിക്കുന്നു. നിയമാവർത്തനം 15:12–17ൽ സ്വതന്ത്രനാവാൻ തിരഞ്ഞെടുക്കപ്പെടാത്ത ഒരു അടിമയുടെ കാതു തുളയ്ക്കാൻ ആജ്ഞാപിക്കുന്നു.[7] വേദങ്ങളിലും കമ്മലിനെപ്പറ്റി പരാമർശമുണ്ട്. റഷ്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള ഉകോക്ക് പ്രദേശത്ത് 400 and 300 BCEലെ ഒരു ശവസംസ്കാരപ്രദേശത്ത് തുളച്ച ചെവികൾക്കായുള്ള കമ്മലുകൾ കണ്ടെത്തിയിട്ടുണ്ട്.[8]

A Karen woman from Burma with traditional ear plugs

പസിഫിക് ഉത്തരപശ്ചിമ പ്രദേശത്തുള്ള ആദിവാസിഗൊത്രമായ ത്ലിങ്കിറ്റ് ഗോത്രത്തിൽ കാതിലെ ആഭരണങ്ങൾ തങ്ങളുടെ ഔന്നത്യവും സമ്പത്തും കാണിക്കുന്ന പ്രതീകമായി കണക്കാക്കിവരുന്നു. ഒരു കുഞ്ഞിനുവേണ്ട കമ്മൽ വാങ്ങാൻ വലിയ തുക അവർ ചിലവിടുന്നു.[9] ഈജിപ്തിലെ പതിനെട്ടാം രാജവംശത്തിന്റെ കാലത്ത് (1550–1292 BCE), സ്വർണ്ണക്കമ്മലുകൾ തൂങ്ങിക്കിടക്കുന്നതോ ചുറ്റുപോലുള്ളതോ ആയ ആകൃതിയിലാണുപയോഗിച്ചിരുന്നത്.[10] രാജകീയതയുടെ പ്രതീകമായ ചെറുപാമ്പിന്റെ ആകൃതിയുള്ള കമ്മലുകളിൽ രത്നങ്ങൾ പതിച്ചിരുന്നു.[11] പ്രാചീന ഗ്രീക്ക് നാഗരികതയിൽ അവിടത്തെ ആളുകൾ പതക്കങ്ങൾപോലുള്ള വിശുദ്ധ പക്ഷികളുടെയോ ദേവതമാരുടെയോ ആകൃതിയിലുള്ള കാതിലിടുന്ന ആഭരണങ്ങൾ അണിഞ്ഞു. അവിടത്തെ സ്ത്രീകളാകട്ടെ, വിലകൂടിയ രത്നങ്ങളാണ് കാതിലണിഞ്ഞത്.[12]

യൂറോപ്പിൽ, സ്ത്രീകൾ, നാലാം നുറ്റാണ്ടിനും പത്താം നൂറ്റാണ്ടിനുമിടയിൽ തങ്ങളുടെ കാതുകൾ മറച്ചുവച്ചുനടന്നു. പിന്നീടവർ പതുക്കെ ഒന്നാം ലോകമഹായുദ്ധസമയത്ത് കാത് തുളയ്ക്കുന്നത് കുറച്ച് ക്ലിപ്പ് പോലുള്ള സംവിധാനം കൊണ്ട് കമ്മലുകൾ കാതിൽ ഘടിപ്പിച്ചു.[13][14][15] ഫിലിപ് സ്റ്റബ്സിന്റെThe Anatomie of Abusesൽ പതിനാറാം നൂറ്റാണ്ടിൽ സ്ത്രീകളേക്കാൾ പുരുഷന്മാരാണ് കാതിൽ ആഭരണങ്ങളണിഞ്ഞിരുന്നതെന്നു രേഖപ്പെടുത്തിയിട്ടുണ്ട്. 1577ൽ റാഫേൽ ഹോളിൻഷെഡ് വികാരവായ്പുള്ള സഭാംഗങ്ങളുടെയിറ്റയിലും ധീരരായ മാന്യന്മാരുടെയിടയിലും ഈ രീതി പിന്തുടർന്നിരുന്നുവെന്ന് രേഖപ്പെടുത്തുന്നു. [16] മിക്കവാറും സ്പെയിനിൽ രൂപപ്പെട്ട കാതുകുത്തൽ, ഫ്രാൻസിലെ ചക്രവർത്തിയായിരുന്ന ഹെൻട്രി 3ആമന്റെ സദസ്സിലും അതിൽപ്പിന്നീട് ഇംഗ്ലണ്ടിൽ എലിസബത്ത് കാലത്തും ഈ രീതി പടർന്നു. ഇവിടെയൊക്കെ ഉന്നതരായ ആളുകൾ അവരുടെ ഒരു കാതിൽ മാത്രമേ കമ്മലണിഞ്ഞിരുന്നുള്ളു. ഇങ്ങനെ കമ്മലണിഞ്ഞവരിൽ പരധാനികളിൽ റോബർട്ട് കാർ, സോമർസെറ്റിലെ ആദ്യ ഏൾ, ഷേക്സ്പിയർ, സർ വാൾട്ടർ റിലേ, ഇംഗ്ലണ്ടിലെ ചാൾസ് ഒന്നാമൻ രാജാവ് എന്നിവർ പെടും. അന്ന് സാധാരണക്കാരായ പുരുഷന്മാരും കാതിൽ ആഭരണങ്ങൾ അണിഞ്ഞിരുന്നു. അന്ന് മദ്ധ്യകാല യൂറോപ്പിൽ നിലനിന്ന അന്ധവിശ്വാസമനുസരിച്ച് ഒരു കാതു തുളച്ചാൽ തങ്ങളുടെ ദൂരക്കാഴ്ച കൂടും എന്നു അവർ വിശ്വസിച്ചു. ആയതിനാൽ അന്നത്തെ കപ്പിത്താന്മാരും മറ്റു കപ്പൽ ജീവനക്കാരും പര്യവേക്ഷകരും ഇത്തരം ഒറ്റക്കമ്മൽ അണിഞ്ഞുനടന്നു.[17] കപ്പലിലെ ജോലിക്കാർ മറ്റൊരു കാരണംകൊണ്ടുകൂടിയാണിങ്ങനെ സ്വർണ്ണക്കമ്മൽ അണിഞ്ഞത്. അവർക്ക് കടലിൽ വച്ച് അപകടം സംഭവിച്ചാൽ തങ്ങളുടെ ശവം കരയ്ക്കടിഞ്ഞാൽ അവരുടെ ശവസംസ്കാരം നടത്താൻ വേണ്ട പണം കാതിലെ ആഭരണം വഴി സംസ്കാരം നടത്തുന്നയാൾക്കു ലഭ്യമാകുമെന്നതിനാൽ അവർക്ക് ക്രിസ്തുമതാചാരപ്രകാരമുള്ള ശവസംസ്കാരം ലഭ്യമാകാൻ പ്രയാസമുണ്ടാക്കില്ല എന്നതാണവരെ ഇത്തരത്തിൽ കാതിൽ സ്വർണ്ണാഭരണം അണിയാൻ പ്രേരിപ്പിച്ചത്.

മൂക്ക് തുളയ്ക്കൽ[തിരുത്തുക]

Khond woman with ear, septum and nostril piercings

മൂക്കുതുളയ്ക്കലിനും വളരെ നീണ്ട ചരിത്രമുണ്ട്. 1500 BCEൽ, വേദങ്ങളിൽ മൂക്കുതുളയ്ക്കുന്നതിനെപ്പറ്റി പരാമർശമുണ്ട്. പക്ഷെ, ഇന്ത്യിൽ ആധുനികകാലത്ത് ഈ സമ്പ്രദായം നിലവിൽ വന്നത് നാടോടികളായ മദ്ധ്യപൂർവ്വദേശക്കാരിൽനിന്നും പതിനാറാം നൂറ്റാണ്ടിൽ മുഗൾവംശജരായ ചക്രവർത്തിമാർ വഴിയാണ്.[18] ഇന്ത്യയിൽ പ്രത്യുത്പാദനപ്രായത്തിൽ ഒരു മൂക്കുത്തി അത്യവശ്യമായും ധരിക്കണമെന്ന നിർബന്ധം പല ആൾക്കാരിലും കണ്ടുവരുന്നുണ്ട്.[19][20] 

ഉൽപ്പത്തിപ്പുസ്തകത്തിൽ 24:22ൽ, അബ്രഹാമിന്റെ വേലക്കാരി റബേക്കയ്ക്ക് ഒരു മൂക്കുത്തി നൽകുന്നുണ്ട്.മൂക്കു കുത്തുന്ന രീതി മദ്ധ്യപൂർവ്വേഷ്യയിലെ ബദോയിൻ ഗോത്രത്തിലും ആഫ്രിക്കയിലെ ബെർബർ ജനത, ബെജ ഗോത്രങ്ങളിലും കാണപ്പെടുന്നു.[21] ആസ്ട്രേലിയൻ ആദിവാസികളിലും ഈ ആചാരം കാണാവുന്നതാണ്.[22] അനേകം തദ്ദേശീയ അമേരിക്കൻ അലാസ്കൻ ഗോത്രങ്ങളും ഈ രീതി പിന്തുടർന്നുവരുന്നു. അസ്ടെക്, മായൻ സംസ്കാരങ്ങളിലും ന്യൂ ഗിനിയയിലെ ആദിവാസികളുടെ ഇടയിലും മൂക്കുകിഴിക്കൽ നടക്കുന്നുണ്ട്. ഇവരിൽ ചിലർ തങ്ങളുടെ മൂക്ക് കിഴിച്ചശേഷം എല്ലുകളും തൂവലുകളും കൊണ്ട് അലങ്കരിക്കുന്നു. സമ്പത്ത്, ലൈംഗികശക്തി ഇവയുടെ പ്രതീകമായാണിവ കനക്കാക്കുന്നത്. നെസ് പെർസ് എന്ന പേരുള്ള ഒരു ആദിവാസി സമുഹത്തിനു ആ പേർ ലഭിച്ചത് ഈ സമ്പ്രദായവുമായി ബന്ധപ്പെട്ടാണ്. പക്ഷെ, അവർ ഇപ്പോൾ, ഈ സമ്പ്രദായം അധികം പിന്തുടരുന്നില്ല.[23] ആസ്ടെക്കുകളും മായൻ വംശജരും ഇങ്കകളും ഇത്തരത്തിൽ സ്വർണ്ണ റിങ്ങുകൾകൊണ്ട് അലങ്കരിക്കുന്നു. ഇന്നും ഈ രീതി പിന്തുടരുന്നത് പനാമയിലെ കൂനകൾ ആണ്. മൂക്ക് തുളയ്ക്കൽ പാകിസ്താൻ, ബംഗ്ലാദേശ്, മദ്ധ്യപൂർവ്വ ദേശത്തെ രാജ്യങ്ങൾ, അറബ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇന്നും തുടർന്നുവരുന്നുണ്ട്.

ചുണ്ടും നാവും തുളയ്ക്കുന്ന രീതി[തിരുത്തുക]

ആഫ്രിക്കയിലെയും വടക്ക് തെക്ക് അമേരിക്കൻ ഭൂഖണ്ഡങ്ങളിലെയും ആദിമവംശജരുടെ ഇടയിൽ ചുണ്ട് വിപുലപ്പെടുത്തുന്നതും ചുണ്ടു തുളയ്ക്കുന്നതും കാണപ്പെട്ടിരുന്നു. ആമസോൺ നദിയുടെ പ്രദേശങ്ങളിലുള്ള ജനതകളുടെയിടയിലും പാപ്പുവ ന്യൂ ഗിനിയയിലെ ട്ലിംഗിറ്റുകൾക്കിടയിലും ചുണ്ട് തുളയ്ക്കുന്നതിനു പ്രചാരമുണ്ട്.ആസ്ടെക്കുകളും മായന്മാരും ഇങ്ങനെ ചുണ്ട് തുളച്ച ശേഷം ആഭരണങ്ങൾ അണിയാറുണ്ട്. എന്നാൽ മാലിയിലെ ഡോഗൊൻ ജനതയുടെയിടയിലും നൈൽ താഴ്വാരങ്ങളിലെ ന്യൂബാ ജനതയുടെയിടയിലും ചുണ്ട് തുളച്ചശേഷം ഒരു വളയമിടുന്നതാണ് രീതി.[24] ആഫ്രിക്കയിലെയും ഉത്തര പശ്ചിമ പസിഫിക് പ്രദേശങ്ങളിലേയും കൊളംബിയയിലെയും തെക്കേ അമേരിക്കയിലെയും ആദിവാസികൾ തങ്ങളുടെ ചുണ്ടുകൾ റിങ്ങുകളോ പ്ലേറ്റുകളോ മറ്റു വസ്തുക്കളോ കടത്തി തുളച്ചോ കീറിയോ മുറിവ് വിസ്തൃതിയുള്ളതാക്കുന്നു.[25] മലാവി പോലുള്ള രാജ്യങ്ങളിൽ സ്ത്രീകൾ: തങ്ങളുടെ ചുണ്ടുകൾ ഡിസ്കുകളോ അതുപൊലുള്ള വസ്തുക്കളൊ കടത്തി വികസിപ്പിക്കുന്നു. ഈ തുളകൾ കുഞ്ഞായിരിക്കുമ്പോൾ ആണ് ഉണ്ടാക്കാൻ തുടങ്ങുന്നത്. ഈ ഡിസ്ക് പെലേലെ എന്നാണറിയപ്പെടുന്നത്. ങ്ങനെ കുഞ്ഞുന്നാളുതൊട്ടേ വികസിപ്പിച്ച് പ്രായമാകുമ്പോഴേയ്ക്കും അനേകം ഇഞ്ചുകളുള്ള തുളകളായി ഇവ മാറുന്നു. ഇത് കാലക്രമത്തിൽ തങ്ങളുടെ താടിയുടെ രൂപം തന്നെ മാറ്റിമറിക്കുന്നു.[26][27] ചില സ്ഥലങ്ങളിൽ ഇത്തരം ചുണ്ട് വികസിപ്പിക്കുന്ന പ്രക്രിയ അല്ലെങ്കിൽ ആചാരം നടത്തിവരുന്നുണ്ട്. നൈൽ താഴവാരത്തിൽ താമസിക്കുന്ന നിയിലോട്ടിക് മുർസി ജനതയിലെ സ്ത്രീകൾ 15 centimetres (5.9 in) വിസ്താരം വരെയുള്ള വളയളങ്ങൾ ഇടാറുണ്ട്.[28]

ചില പ്രീ-കൊളംബിയൻ ജനതകളിൽ ചുണ്ട് കിഴിച്ച് വളയങ്ങളിടുന്ന പതിവുണ്ടായിരുന്നു. ഇത് വർക്ക് ഒരു സ്ഥാനീയചിഹ്നമായി കണക്കാക്കിയിരുന്നു.[29] ഹൈഡ സ്ത്രീകളിൽ ഇതൊരു സ്റ്റാറ്റസ് (സ്ഥാനീയ) ചിഹ്നമായി കരുതപ്പെട്ടിരുന്നു. എന്നാൽ പാശ്ചാത്യസ്വാധീനം മൂലം ഇത്തരം വളയമിടൽ ഈ ഗോത്രജനതയിൽനിന്നും അപ്രത്യക്ഷമായിട്ടുണ്ട്.[30]

തങ്ങളുടെ അനുഷ്ഠാനചിഹ്നമായി നാവുതുളയ്ക്കലിനെ ആസ്ടെക്, ഓൽമെക്ക്, മായൻ ജനതകൾ കണക്കാക്കുന്നു. മായൻ സ്മാരകങ്ങളിൽ കാണപ്പെടുന്ന ചുമർചിത്രങ്ങളിൽ അന്നത്തെ സമൂഹത്തിലെ കുലീനർ തങ്ങളുടെ നാവുകൾ മുള്ളുകൾ ഉപയോഗിച്ച് തുളയ്ക്കുന്നു. അപ്പോൾ പുറത്തുവരുന്ന ചോര ഒരു മരത്തൊലിയിൽ ശേഖരിച്ച് മായന്മാരുടെ ദൈവങ്ങൾക്കായി കത്തിക്കുന്നു.[31] ഹൈഡ, ക്വാക്കിയൂട്ടിൽ, ത്ലിങ്ഗിറ്റ് എന്നീ ജനതകളും മദ്ധ്യപൂർവ്വേഷ്യയിലെ സൂഫികളും, ഫക്കീറുകളും ഇത്തരം ശരീരം മുറിവേല്പിക്കുന്ന ആചാരത്തിൽ മുഴുകാറുണ്ട്. .

അവലംബം[തിരുത്തുക]

  1. ((Angel 2009, പുറം. 2)
  2. ((Smith 2002, പുറം. 171)
  3. ((Woods 2006)
  4. ((Ward 2004)
  5. ((Hesse 2007, പുറം. xvii)
  6. ((Hesse 2007, പുറം. 78)
  7. ((Ullman 2008)
  8. ((Angel 2009, പുറം. 12)
  9. ((Gay & Whittington 2002, പുറം. 53)
  10. ((White 1970, പുറം. 116)
  11. ((Wilkinson 1837, പുറങ്ങൾ. 370–371)
  12. ((Wilkinson 1837, പുറം. 79)
  13. ((Wilkinson 1837, പുറങ്ങൾ. 79–80)
  14. ((Smith 1908, പുറം. 233)
  15. ((Prisant 2003, പുറം. 406)
  16. ((Smith 1908, പുറങ്ങൾ. 234–235)
  17. ((Hesse 2007, പുറം. 26)
  18. ((DeMello 2007, പുറം. 204)
  19. ((Pitts-Taylor 2008, പുറം. 365)
  20. ((DeMello 2012, പുറങ്ങൾ. 239–240)
  21. ((DeMello 2007, പുറം. 205)
  22. ((Hastings 2003, പുറം. 397)
  23. ((King 2007, പുറം. 5)
  24. ((DeMello 2007, പുറം. 209)
  25. ((DeMello 2007, പുറം. 248)
  26. ((Weule & Werner 1909, പുറങ്ങൾ. 55–56)
  27. ((Wood 1874, പുറങ്ങൾ. 395–396)
  28. ((Phillips & Carillet 2006, പുറം. 207)
  29. ((Lawman 2004, പുറം. 92)
  30. ((van den Brink 1974, പുറം. 71)
  31. ((McRae & Davies 2006, പുറം. 36)
"https://ml.wikipedia.org/w/index.php?title=ശരീരം_തുളയ്ക്കൽ&oldid=3517685" എന്ന താളിൽനിന്ന് ശേഖരിച്ചത്