Jump to content

വൻകടലാടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Achyranthes aspera
വൻകടലാടി ഇലയും മൊട്ടും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Genus:
Species:
A. aspera
Binomial name
Achyranthes aspera
L.
Synonyms
  • Achyranthes acuminata E.Mey. ex Cooke & Wright
  • Achyranthes aspera var. australis (R.Br.) Domin
  • Achyranthes aspera var. canescens (R.Br.) Drake
  • Achyranthes aspera var. obtusifolia Suess.
  • Achyranthes aspera var. simplex Millsp.
  • Achyranthes aspera f. subgrandifolia Suess.
  • Achyranthes asperoides Pires de Lima
  • Achyranthes australis R.Br.
  • Achyranthes canescens R.Br.
  • Achyranthes daito-insularis Tawada
  • Achyranthes ellipticifolia Stokes
  • Achyranthes fruticosa Desf.
  • Achyranthes grandifolia Moq.
  • Achyranthes obovata Peter [Illegitimate]
  • Achyranthes obovatifolia Stokes
  • Achyranthes okinawensis Tawada
  • Achyranthes robusta C.H.Wright
  • Achyranthes sicula Roth
  • Achyranthes tenuifolia Steud. [Invalid]
  • Cadelaria punctata Raf.
  • Centrostachys aspera (L.) Standl.
  • Centrostachys australis (R.Br.) Standl.
  • Centrostachys canescens (R.Br.) Standl.
  • Centrostachys grandifolia (Moq.) Standl.
  • Centrostachys indica (L.) Standl.
  • Stachyarpagophora aspersa Maza

വാതം, കഫം എന്നിവയിൽനിന്നും ഉണ്ടാകുന്ന രോഗങ്ങൾ ശമിപ്പികുന്നതിനായി ഉപയോഗികുന്ന ഒരു ഔഷധസസ്യമാണ്‌ വൻകടലാടി. (ശാസ്ത്രീയനാമം: Achyranthes aspera). വിത്തുകൾക്ക് മൂർച്ചയുള്ളതുകൊണ്ട് വസ്ത്രങ്ങളിലും മൃഗങ്ങളുടെ ശരീരത്തിലും പറ്റിപ്പിടിക്കുന്നു.[1]

സവിശേഷതകൾ

[തിരുത്തുക]

അരമീറ്റർ മുതൽ ഒന്നരമീറ്റർ പൊക്കത്തിൽ വരെ വളരുന്ന വൻകടലാടി ഒരു ഏകവർഷ സസ്യമാണ്‌. കൂടുതലായി വരണ്ട ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇത് കൂടുതലും കളയായി കാണപ്പെടുന്ന ഒരു ഔഷധമാണ്‌. ഇതിന്റെ വിത്തിൽ ഹൈഡ്രോ കാർബണും സാപോണിൻഎന്ന പദാർത്ഥവും കാണപ്പെടുന്നു[2]. വേരുകളിൽ ഗ്ലൈക്കൊ സൈഡിക്കിൻ ഒലിയാനിക് ആസിഡ്, വേര്‌ കത്തിച്ച ചാമ്പലിൽ പൊട്ടാഷും അടങ്ങിയിരിക്കുന്നു. സമൂലമായും വേര്‌ കായ് എന്നിവയും ഔഷധനിർമ്മാണത്തിന്‌ ഉപയോഗിക്കുന്നു[2].

പേരുകൾ

[തിരുത്തുക]
കടലാടിയുടെ പൂവ് പിടിക്കുന്ന തണ്ട്

കടലാടി ശിഖരി, മാർക്കടി, ദുർഗ്രാഹ, മയൂര, അപാമാർഗ, ഇന്ദുലേഖ, കരമഞ്ജരി എന്നിങ്ങനെ പല പേരുകളിൽ സംസ്കൃതത്തിലും, ചിർചര (चिरचरा) എന്ന് ഹിന്ദിയിലും, അപാങ്ഗ് എന്ന് ബംഗാളിയിലും നായുരവി എന്ന് തമിഴിലും അൽന്തിഷ തെലുങ്കിലും അഘാട(മറാത്തി), കുത്രി (പഞ്ചാബ്), ആഘേഡാ ഗുജറാത്ത്എന്നീ ഭാഷകളിലും അറിയപ്പെടുന്നു[2].

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

വേര്, ഫലം, സമൂലം [3]

ഔഷധമൂല്യം

[തിരുത്തുക]

അതിസാരത്തിന്‌ കടലാടിയുടെ ഇല ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിച്ചാൽ നന്നായിരിക്കും[2]. ചെവിവേദന , ചെവിപഴുപ്പ് എന്നീ രോഗങ്ങൾക്ക് കടലാടി സമൂലം ഔഷധമായി ഉപയോഗിക്കുന്നു. ചുമ, ആസ്മ തുടങ്ങിയ രോഗങ്ങൾക്ക് കടലാടിയുടെ കായ തേനിൽച്ചേർത്ത് അരച്ച് ഔഷധമായി ഉപയോഗിക്കുന്നു. ഇല പിഴിഞ്ഞെടുക്കുന്ന നീരു് കൂടുതൽ കഴിച്ചാൽ ഗർഭഛിദ്രം ഉണ്ടാവും.പ്രസവ വേദന ഉണ്ടാവാനും കഴിക്കാം. അഗസ്ത്യരസായനം ഉണ്ടാക്കാൻ ചെറുകടലാടി ഉപയോഗിക്കുന്നു. [1]

അവലംബം

[തിരുത്തുക]
  • കേരളത്തിലെ കാട്ടുപൂക്കൾ- മാത്യു താമരക്കാട്ട്, കേരള സാഹിത്യ അക്കാദമി
  1. 1.0 1.1 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം-മാത്യു മടുക്കക്കുഴി, കറന്റ് ബുക്സ്
  2. 2.0 2.1 2.2 2.3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; ref1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; vns1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വൻകടലാടി&oldid=3555219" എന്ന താളിൽനിന്ന് ശേഖരിച്ചത്