വോഖ, നാഗാലാൻഡ്
Wokha | |
---|---|
Coordinates: 26°06′N 94°16′E / 26.1°N 94.27°E | |
Country | India |
State | Nagaland |
District | Wokha |
ഉയരം | 1,313 മീ(4,308 അടി) |
(2011)[1] | |
• ആകെ | 35,004 |
• Dialect | Lotha |
• Official | English |
സമയമേഖല | UTC+5:30 (IST) |
വാഹന റെജിസ്ട്രേഷൻ | NL-05 |
വെബ്സൈറ്റ് | nagaland |
വോഖ, ഇന്ത്യൻ സംസ്ഥാനമായ നാഗാലാൻറിലെ ഒരു പട്ടണവും ജില്ലയുമാണ്. നാഗാലാൻറ് സർക്കാർ വോഖ ജില്ലയ്ക്ക് "ലാൻഡ് ഓഫ് പ്ലെൻറി" എന്ന അപരനാമം പ്രഖ്യാപിച്ചു. ഈ ദേശത്തെ മണ്ണ് പലവിധ ധാതു ദ്രവ്യങ്ങൾ, ഫലഭൂയിഷ്ടമായ മണ്ണ്, നാനാ ജാതി സസ്യജാലങ്ങളും മൃഗങ്ങൾ എന്നിവയാൽ സമ്പന്നമാണെന്നതിനാലാണ് ഈ പേരു നൽകിയത്. ഈ പട്ടണം സ്ഥിതി ചെയ്യുന്നത് അക്ഷാംശം 26°8° വടക്കും രേഖാംശം 94°18° കിഴക്കുമായിട്ടാണ്. വടക്കും പടിഞ്ഞാറും ദിക്കുകളിൽ ആസാമും തെക്ക് കോഹിമയും ദിമാപൂരും കിഴക്ക് സുൻഹെബോട്ടോയും വടക്കുകിഴക്കായി മൊക്കോക്ചുംഗുമാണ് അതിർത്തികൾ. പട്ടണം നിലനിൽക്കുന്നത് അതിപ്രധാനമായ ഒരു സാമ്പത്തിക മേഖലയിലാണ്.
ഈ ജില്ലയിൽ നാല് നിയമസഭാ സീറ്റുകളും 125 അംഗീകൃത വില്ലേജുകളുമുണ്ട്. ഈ വില്ലേജുകൾ വീണ്ടും 13 ഭരണയൂണിറ്റുകളായും 7 ഗ്രാമ വികസന ബ്ലോക്കുകളായും തിരിച്ചിരിക്കുന്നു. ഇത് മൂന്നു തട്ടുകളായി തരം തിരിച്ചിരിക്കുന്നു. മേൽത്തട്ടിൽ വോഖ, വോസുറോ, ചുക്കിറ്റോങ്ങ്, എൻഗ്ലാൻ സർക്കിൾ എന്നിവയും ഇടത്തട്ടിൽ ലോറ്റ്സു, സനീസ്, ഐറ്റെപ്യോങ്ങ് സർക്കിൾ എന്നിവയും താഴ്ത്തട്ടിൽ ഭണ്ഡാരി സർക്കിൾ, റലാൻ മേഖല എന്നിവയുമാണ്.
ചരിത്രം
[തിരുത്തുക]വോഖ, നാഗ ഹില്ലുകളുടെ മുഖ്യകാര്യാലയമായി ആസാമിനു കീഴിൽ 1876 ൽ ബ്രിട്ടീഷുകാരാണ് നടപ്പിലാക്കിയത്. 1878 ൽ മുഖ്യകാര്യാലയം വോഖയിൽ നിന്ന് കൊഹിമയിലേയ്ക്കു മാറ്റുകയും വോഖ ഒരു സബ് ഡിവിഷനായി തുടരുകയും ചെയ്തു. 1889 ൽ ഈ സബ് ഡിവിഷൻ മോക്കോചുങ്ങിലേയ്ക്കു മാറ്റി. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം 1957 ൽ നാഗ ഹിൽസ് ട്യുയെൻസാങ് മേഖലയുടെ കീഴിൽ വീണ്ടും സബ് ഡിവിഷനായി മാറി. 1973 ൽ വോഖ ഒരു ജില്ലയായി മാറി.
ഭൂമിശാസ്ത്രവും കാലാവസ്ഥയും
[തിരുത്തുക]വോഖ സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 26°06′N 94°16′E / 26.1°N 94.27°E[2] ആണ്. മേഖലയുടെ ശരാശരി ഉയരം 1,313 മീറ്ററാണ് (4,793 അടി).പൊതുവെ ചൂടുളള കാലാവസ്ഥയാണിവിടെ. വേനൽക്കാലത്ത് വോഖയിലെ താപനില 16.1 °C മുതൽ 32 °C വരെയാണ്. ശിശിരത്തിൽ താപനില ഏറ്റവും കുറഞ്ഞത് 2 °C വരെയാണ്. വോഖയലെ ശരാശരി വാർഷിക താപനില 17.8 °C ആണ്. ശരാശിര വാർഷിക പാതം 1940 മില്ളീമീറ്ററാണ്.
അവലംബം
[തിരുത്തുക]- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;2011census
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Falling Rain Genomics, Inc - Wokha". Fallingrain.com. Retrieved 20 October 2014.