വൈറ്റ് പൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
White Pine County, Nevada
County
White Pine County
White Pine County Courthouse in Ely.jpg
White Pine County Courthouse in Ely
Map of Nevada highlighting White Pine County
Location in the U.S. state of Nevada
Map of the United States highlighting Nevada
Nevada's location in the U.S.
സ്ഥാപിതം1869
Named forLimber Pine
സീറ്റ്Ely
വലിയ പട്ടണംEly
വിസ്തീർണ്ണം
 • ആകെ.8,897 sq mi (23,043 കി.m2)
 • ഭൂതലം8,876 sq mi (22,989 കി.m2)
 • ജലം21 sq mi (54 കി.m2), 0.2%
ജനസംഖ്യ
 • (2010)10,030
 • ജനസാന്ദ്രത1.1/sq mi (0/km²)
Congressional district4th
സമയമേഖലPacific: UTC-8/-7
Websitewhitepinecounty.net

വൈറ്റ് പൈൻ കൌണ്ടി  ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തിൻറെ കിഴക്കൻ അതിരായ കൌണ്ടിയാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ  10,030.[1]  കൌണ്ടി സീറ്റ് എലി പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്.[2]

എലി പട്ടണം ഷോഷോൺ ഇന്ത്യൻ റിസർവ്വേഷൻ പട്ടണത്തിൻറെ തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്നു. ഇതിൻറെ ഭാഗങ്ങൾ ഏകീകരിക്കപ്പെട്ടിരിക്കുന്നു. റിസർവ്വേഷൻറെ വിസ്തൃതി 104.99 ഏക്കറാണ് (0.4249 km²). 2000 ലെ സെൻസസിൽ ഈ റിസർവ്വേഷനുള്ളിലെ 133 ആണ്. ഈ കൌണ്ടിയുടെ ഭൂരിപക്ഷം പ്രദേശങ്ങളും ഗ്രാമീണ മേഖലകളാണ്. ഗ്രെയ്റ്റ് ബേസിൻ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ഈ കൌണ്ടിയ്ക്ക് ഉള്ളിലായിട്ടാണ്. കൌണ്ടിയിലെ മലനിരകളിൽ സാധാരണയായി വളർന്നിരുന്ന ലിംബർ പൈൻ മരങ്ങളെ വൈറ്റ് പൈൻ എന്നു പഴയകാലത്തു വിളിച്ചിരുന്നു. ഇതിൽ നിന്നാണ് കൌണ്ടിയ്ക്ക് ഈ പേരു ലഭിച്ചത്. 2009 കാലഘട്ടത്തിൽ ഐക്യനാടുകളിലെ ആത്മഹത്യാ ശതമാനത്തിൽ ഒൻപതാം സ്ഥാനമുണ്ടായിരുന്നു വൈറ്റ് പൈൻ  കൌണ്ടിയ്ക്ക്.[3]  2014 ൽ ഇത് ആകെയുള്ള 3,100 യു.എസ്. കൌണ്ടികളിൽ അഞ്ചാം സ്ഥാനത്തായി.[4]

ചരിത്രം[തിരുത്തുക]

1869 ലാണ് യൂറോപ്യൻ അമേരിക്കക്കാർ ലാൻഡർ കൌണ്ടി വിഭജിച്ച് വൈറ്റ് പൈൻ കൌണ്ടി സ്ഥാപിച്ചത്. അക്കാലത്ത് ഈ മേഖലയിൽ സമൃദ്ധമായി വളർന്നിരുന്ന ലിംബർ പൈൻ മരങ്ങളെ വൈറ്റ് പൈൻ എന്നു പറഞ്ഞിരുന്നു. ഇതാണ് കൌണ്ടിയുടെ പേരിനു നിദാനം. കൌണ്ടിയുടെ സ്ഥാപന സമയത്ത് 869 മുതൽ 1887 വരെ ഹാമിൽട്ടൻ ആയിരുന്നു കൌണ്ടി സീറ്റെങ്കിലും ഒരു തീപ്പിടുത്തം കാരണത്താൽ കൌണ്ടിസീറ്റ് എലി പട്ടണത്തിലേയ്ക്കു മാറ്റി.

ഭൂമിശാസ്ത്രം[തിരുത്തുക]

യു.എസ്‍. സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ കൌണ്ടിയുടെ മൊത്തം വിസ്തൃതി 8,897 square mile (23,040 കി.m2) ആണ്. ഇതിൽ 8,876 square mile (22,990 കി.m2) പ്രദേശം കരഭൂമിയും ബാക്കി 21 square mile (54 കി.m2) (0.2 ശതമാനം) ഭാഗം വെള്ളവുമാണ്.[5]

പ്രധാന ഹൈവേകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. മൂലതാളിൽ നിന്നും 2015-12-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 23, 2013.
  2. "County Explorer". National Association of Counties. ശേഖരിച്ചത് 2011-06-07.
  3. McCoy, Cara (November 9, 2009). "Analysis of suicide numbers puts Nevada high on list". Las Vegas Sun. ശേഖരിച്ചത് November 15, 2015.
  4. "Suicide a big concern in White Pine County". The Ely Times. November 13, 2015. ശേഖരിച്ചത് November 15, 2015.
  5. "2010 Census Gazetteer Files". United States Census Bureau. August 22, 2012. ശേഖരിച്ചത് December 20, 2014.
"https://ml.wikipedia.org/w/index.php?title=വൈറ്റ്_പൈൻ&oldid=3657251" എന്ന താളിൽനിന്ന് ശേഖരിച്ചത്