Jump to content

വെസ്സന്തര ജാതക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vessantara Jataka mural, 19th century, Wat Suwannaram, Thonburi district, Bangkok, Thailand
Vessantara Jataka mural, Wat Phnom, Phnom Penh, Cambodia. The girl Amittada is beaten up by the village girls, humiliated she goes to complain to her old husband.

വെസ്സന്തര ജാതകThe Vessantara Jātaka (ബർമ്മീസ്: ဝေဿန္တရာ ဇာတ်တော်, Wethandaya Zatdaw; Thai: มหาเวสสันดรชาดก, Maha Wetsandon Chadok; Khmer: វេស្សន្ដរជាតក, "Vesondor Cheadok") എന്നത് തെരവാദ ബുദ്ധമതത്തിലെ ഏറ്റവും അറിയപ്പെടുന്ന അപദാനങ്ങൾ അല്ലെങ്കിൽ  വീരകഥകൾ ആണ്. വെസ്സന്തര ജാതകThe Vessantara Jātaka കഥകളിൽ ബുദ്ധന്റെ മുജ്ജന്മകഥകളിൽ ഒന്നത്രേ പറയുന്നത്. സുന്ദരിയായ വെസ്സന്തര (വസുന്ധര ആകാം) അദ്ദേഹത്തിനുണ്ടായിരുന്ന തന്റെ കുട്ടികൾ ഉൾപ്പെടെയുള്ള സ്വത്തെല്ലാം കൊണ്ടുപോയി. അങ്ങനെ അദ്ദേഹം തന്റെ ദാനധർമ്മം മുഴുവനാക്കി. ഈ പ്രവൃത്തിയെ മഹത്തായ ജനനചടങ്ങ് എന്നു പറയുന്നു. ഈ കഥയെ ഏഷ്യയുടെ മറ്റു സ്ഥലങ്ങളിൽ വ്യത്യസ്ത രൂപത്തിലും പേരിലുമാണ് കാണപ്പെടുന്നത്. ജിനപുത്ര അർഥസിദ്ധി സൂത്ര എന്നു ടിബറ്റിൽ അറിയപ്പെടുന്നു. രാജകുമാരനെ അർത്ഥസിദ്ധി എന്നാണു വിളിക്കുന്നത്. ചൈനീസിൽ ടൈസി സുദനുവോ എന്നു വിളിക്കുന്നു.  സുദൈന തൈഷി എന്നു ജപ്പാനീസിൽ വിളിക്കുന്നു. .

കംബോഡിയ, ശ്രീലങ്ക, മ്യാന്മാർ, ലാവോസ്, തായ്‌ലന്റ് എന്നിവിടങ്ങളിൽ വസുന്ധര രാജകുമാരിയുടെ കഥ വാർഷിക ആഘോഷമായി ആചരിച്ചുവരുന്നുണ്ട്. 

കഥയുടെ രൂപരേഖ

[തിരുത്തുക]

ഗൗതമബുദ്ധൻ ജ്ഞാനോദയശേഷം ആദ്യമായി തന്റെ പിതാവിന്റെ രാജ്യം സന്ദർശിച്ചപ്പോൾ  ആ രാജ്യത്തെ ദുരഹങ്കാരികളായ പ്രായമുള്ളവർ തങ്ങൾ ഗൗതഗമബുദ്ധനേക്കാൾ പ്രായമുള്ളവരായതിനാൽ അവർ അദ്ദേഹത്തെ ആദരിക്കാൻ ശ്രമിച്ചില്ല. ബുദ്ധൻ ഒരു ദിവ്യാത്ഭുതം കണക്ക് തന്റെ ബന്ധുക്കളുടെ മുമ്പിൽ വായുവിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ആണ് ആദ്യം അദ്ദേഹത്തെ വന്ദിച്ചത്. തന്റെ സ്വന്തം മകനെ ഇതു മൂന്നാം തവണയാണു ഇതുപോലെ ആദരിക്കുന്നത് എന്ന് പിതാവ് പറഞ്ഞു. പിന്നീട്, ആ രാജവംശത്തിലെ അംഗങ്ങൾ ഗൗതമബുദ്ധന്റെ മുമ്പിൽ താണുവണങ്ങി അദ്ദേഹത്തിന്റെ മതം സ്വീകരിച്ചു. പെട്ടെന്ന്, മഴമേഘങ്ങൾ ഉരുണ്ടുകൂടുകയും ചുവന്ന മഴ പൊഴിയുകയും ചെയ്തു. ഈ ദിവ്യാത്ഭുതം അവരെ "എന്താണിങ്ങനെ മഴ?" എന്നു ചോദിക്കാനിടയാക്കി. അവൻ പിന്നെ ഇതിനുള്ള വിശദീകരണം നൽകി. ഇതുപോലുള്ള മഴ മുമ്പ് ഒരിക്കലും ഉണ്ടായി എന്നദ്ദേഹം പറഞ്ഞു. ഇന്നത്തെ തന്റെ ജീവിതത്തിനു മുമ്പുള്ള മുജ്ജന്മത്തിൽ ഇതുപോലെ മഴപെയ്തു എന്നദ്ദേഹം പറഞ്ഞു. പിന്നെ അദ്ദേഹം തന്റെ മുജ്ജന്മത്തിൽ രാജാവായ വെസ്സന്തരയായ കഥ അവരോടു പറഞ്ഞു.

വെസ്സന്തരയുടെ ജനനവും യവ്വനവും

[തിരുത്തുക]

സിവിരത്തയിലെ രാജാവായ സഞ്ചയ യുടെ മകനായി ബോധിസത്വൻ എന്ന പേരായി ജാതുത്തര എന്ന തലസ്ഥാനനഗരിയിൽ ജനിച്ചു.

അദ്ദേഹത്തിന്റെ മാതാവ് പാരമ്പര്യപ്രകാരം, ബുദ്ധമതത്തിനു വലിയ സഹായം ച്യ്ത ഒരു രാജകുമാരി ആയിരുന്നുവത്രെ. അവർ ബുദ്ധനായിത്തീരുന്ന അടുത്ത ബോധിസത്ത്വന്റെ അമ്മയാകാൻ ആഗ്രഹിച്ചു. അവർ തന്റെ മരണശേഷം സ്വർഗ്ഗരാജ്യത്തെത്തുകയും അവിടത്തെ രാജാവായ ഇന്ദ്രന്റെ ഒരു പട്ടമഹിഷിയായിത്തീരുകയുമുണ്ടായി. അവർ അവിടെ തന്റെ മനുഷ്യനായുള്ള പുനർജന്മദിനം വരെ സ്വർഗ്ഗത്തിൽ സന്തോഷത്തോടെ കഴിഞ്ഞു. ഇന്ദ്രൻ അവർക്ക് പത്തു വരങ്ങൾ നൽകി. അതിലൊന്ന്, അടുത്ത ജന്മത്തിൽ ജ്ഞാനോദയം നേടുന്ന ബുദ്ധനാകുന്ന ബോധിസത്വന്റെ മാതാവായി ജനിക്കാനുള്ള വരമായിരുന്നു നൽകിയത്. അവൾ ഒരു രാജാവിന്റെ മകളായി കൊട്ടാരത്തിൽ ജനിക്കുകയും പിന്നീട്, സഞ്ജയ രാജാവിനെ വിവാഹം കഴിക്കുകയും ചെയ്തു.

അവളുടെ ഗർഭാവസ്ഥയുടെ അവസാനദിനം, രാജ്ഞി തലസ്ഥാനനഗരി സന്ദർശിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. അവളുടെ ഭർത്താവ് ആ ആഗ്രഹം അനുവദിച്ചുകൊടുത്തു. അവൾ അനേകം ജില്ലകൾ സന്ദർശിച്ചു. ജനങ്ങൾ രാജ്ഞിയെക്കണ്ട് ആഹ്ലാദിച്ചു. കച്ചവടക്കാരുടെ ഭാഗത്ത് വച്ച് ആ പട്ടണത്തിന്റെ ഹൃദയഭാഗത്തെ ബസാറിൽ അവൾ പെട്ടെന്ന് ഒരു കുട്ടിക്കു ജന്മം നൽകി. അതിനാൽ, ജനിച്ച കുഞ്ഞിനു വെസ്സന്തര എന്നു പേരിട്ടു. ഇതിനർത്ഥം, കച്ചവടക്കാരുടെ സ്ഥലത്തു ജനിച്ചയാൾ എന്നാണ്. ആ കുഞ്ഞു ജനിച്ചയുടനേ കണ്ണുതുറന്ന് പാവങ്ങളായ പ്രജകൾക്ക് പണം നൽകാൻ ആവശ്യപ്പെട്ടത്രേ. ആ ദിവസം തന്നെ, ഒരു പിടിയാനയും അന്നു തന്നെ ജനിച്ച തന്റെ കുഞ്ഞിനെ രാജകീയ കൊട്ടാരത്തിലെത്തിച്ചു. ആ ആനക്കുട്ടി മുഴുവൻ വെളുത്തതായിരുന്നു.

വെസ്സന്തര വളർന്നുവന്നപ്പോൾ, വളരെ ദയാവാനായി. അദ്ദേഹം തന്റെ സ്വത്ത് മറ്റുള്ളവർക്ക് നൽകിവന്നു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ, ആ കുട്ടിയുടെ സ്വഭാവത്തിൽ സന്തോഷമുള്ളവരാകുകയും അവന്റെ ജീവകാരുണ്യ പ്രവർത്തികളെ വിലമതിക്കുകയും ചെയ്തുവന്നു. വെസ്സന്തര മഡ്ഡി രാജകുമാരിയെ വിവാഹം കഴിച്ചു. അവർക്ക് രണ്ടു കുട്ടികൾ ജനിച്ചു. ജാലി രാജകുമാരനും കൻഹാജിന രാജകുമാരിയും. സഞയ വിരമിക്കുകയും വെസ്സന്തര രാജാവാകുകയും ചെയ്തു.

ഉപേക്ഷിക്കലും സന്യാസജീവിതവും

[തിരുത്തുക]

ഒരു ദിവസം വെസ്സന്താര തന്റെ രാജ്യത്തു മഴയെത്തിച്ച ആ മാന്ത്രിക ആനയെ വരൾച്ച കൊണ്ടു പൊറുതിമുട്ടിയ കലിംഗം എന്ന അയൽരാജ്യത്തിനു സമ്മാനിച്ചു. ആ ആനയുടെ നഷ്ടം മൂലം തങ്ങളുടെ രാജ്യത്ത് വരൾചയുണ്ടാകുമോ എന്ന് ജനങ്ങൾ ഭയപ്പെട്ടു. അതിനാൽ, അവർ സഞ്ചയ രാജാവിനെ സമിപിച്ച്, ആനയെ കൊടുത്തുവിട്ട വെസ്സന്താരയെ ഉപേക്ഷിച്ച് രാജ്യഭാരം സ്വയം ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു.

എന്നാൽ വെസ്സന്തരയാകട്ടെ തന്റെ രാജ്യം തന്റെ പിതാവിനു തന്നെ നൽകി. തന്റെ ഭാര്യയായ മഡ്ഡി രാജ്ഞിയും രണ്ടു കുട്ടികളുമായി കാട്ടിൽ താമസിക്കാൻ അദ്ദേഹം തീരുമാനിച്ചു. വിട്ടുപൊകുന്നതിനുമുമ്പ് അദ്ദേഹം തന്റെ സ്വത്തൊക്കെ ദാനംചെയ്തു.

അദ്ദേഹത്തിന്റെ വിസ്വസ്തനായ ഒരു സഭാവാസിയുടെ അഭിപ്രായപ്രകാരം വംക പർവ്വതത്തിൽ താമസിക്കാൻ തിരുമാനിച്ചു. നാലു കുതിരകളെ കെട്ടിയ ഒരു രഥത്തിലാണവർ പട്ടണം വിട്ടത്. വഴിയിൽ വെസ്സന്തര വണ്ടിയിൽ നിന്നും കുതിരകളെ അഴിച്ചുമാറ്റി. അപ്പോൾ നാലു ദേവതകൾ മാനിന്റെ രുപത്തിൽ പ്രത്യക്ഷപ്പെട്ട് ആ വണ്ടിയെ വലിച്ചു. പിന്നെ അദ്ദേഹം ആ രഥം ഉപേക്ഷിച്ചു. ആ കുടുംബം കാട്ടിലൂടെ നടന്നു.  കുഞ്ഞു രാജകുമാരനും രാജകുമാരിയും കാട്ടുമരങ്ങലുടെ ഉയരമുള്ള കൊമ്പിൽ കാട്ടുപഴങ്ങൽ തൂങ്ങിക്കിടക്കുന്നതുകണ്ടു.  പക്ഷെ, അവരുടെ മാതാപിതാക്കൾക്ക് അവ പരിക്കാൻ കഴിഞ്ഞില്ല.  ദിവ്യാത്ഭുതം പോലെ, എല്ലാ മരങ്ങലും തങ്ങളുടെ ചില്ലകൾ അവർക്കു വേണ്ടി താഴ്ത്തിക്കൊടുത്തു.

ആ കുടുംബം അടുത്ത രാജ്യമായ കെറ്റയിലെത്തി. കെറ്റ രാജ്യത്തെ രാജാവ് അവർ വരുന്നതറിഞ്ഞ് അവരെ സ്വീകരിക്കാനായി തിടുക്കം കൂട്ടി. അദ്ദേഹം അവരുടെ കഥകേട്ട് തന്റെ കിരീടം അവർക്കായി സമർപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ഇതറിഞ്ഞ അവർ അത് നിരസിച്ചു. ആ കൊട്ടാരത്തിൽ താംസമാക്കുന്നതിലും അവർക്കു താത്പര്യമുണ്ടായിരുന്നില്ല. കെറ്റ രാജാവ് അവരുടെ വംക പർവ്വതത്തിലേയ്ക്കുള്ള യാത്രയിൽ അവരെ ആരും ഉപദ്രവിക്കാതിരിക്കാനായി തന്റെ ഒരു വേട്ടക്കാരനെ അവരുടെ രക്ഷയ്ക്കായി അയച്ചു.

ഈ സമയം, ജുജക എന്ന ഭിക്ഷക്കാരനായ ദുരാഗ്രഹിയായ ബ്രാഹ്മണൻ, യുവതിയും കഠിനാദ്ധ്വാനിയും സുന്ദരിയുമായ തന്റെ ഭാര്യയായ അമിത്തദയുടെ കൂടെ താമസിച്ചുവന്നിരുന്നു. വരൾച്ചാസമയത്ത്, തന്റെ വൃദ്ധനായ ഭർത്താവിനായി കിണറിൽ നിന്നും വെള്ളം കൊണ്ടുക്കൊടുത്തുവന്നിരുന്നു.  ഗ്രാമത്തിലെ മറ്റു സ്ത്രീകളുടെ ഭർത്താക്കന്മാർ അവളെ ഒരു മാതൃകാഭാര്യയായി ഉദാഹരിച്ചിരുന്നു.  ഒരു ദിവസം, അസൂയമൂത്ത ആ ഗ്രാമത്തിലെ എല്ലാ സ്ത്രീകളും ഗ്രാമക്കിണറിനടുത്ത് ഒത്തുകൂടി ആ ബ്രാഹ്മണന്റെ യുവതിയായ ഭാര്യയെ മർദ്ദിച്ച് അവളുടെ വസ്ത്രങ്ങൾ വലിച്ചുകീറി.

In Chapter 11, the children are cared for while Jujaka sleeps. This painting is from the 19th century, Thailand. In the collection of the Walters Art Museum

ആ ദിനംതൊട്ട് ആ പെൺകുട്ടി, ആ കിണറിനടുത്ത് ഇനിമുതൽ പോകില്ല എന്ന് കുഞ്ഞുങ്ങളെപ്പോലെ ശാഠ്യം പിടിച്ചു. അമിത്തദ തന്റെ ഭർത്താവിനോട് തനിക്കു ജോലിക്കായി വേലക്കാരെ വേണമെന്നും ശഠിച്ചു. അവൾക്ക് കൂടുതൽ അപമാനകരമായ കാര്യങ്ങളിലെർപ്പെടാനുള്ള സമയത്തിനായാണത്രെ അവൾ അവൾക്ക് ജോലിക്കാർ വേണമെന്ന് ഭർത്താവായ ജുലകനോട് ശഠിച്ചത്. അവൾ തന്റെ ഭർത്താവിന് ഒരു സ്വസ്ഥതയും നൽകിയില്ല.

സിവിയിലേയ്ക്കുള്ള തിരിച്ചുവരവ്

[തിരുത്തുക]

ആഘോഷങ്ങളും കലയും

[തിരുത്തുക]
Vessantara Festival
ഇതരനാമംBoun Pha Vet (in Laos)

Media Full Moon Poya (in Sri Lanka)
Thet Mahachat (in Thailand)ആചരിക്കുന്നത്Thais, Lao, Sri Lankans, Cambodians and BurmeseതരംBuddhistപ്രാധാന്യംCommemorates the Vessantara Jatakaതിയ്യതിFull moon day of the 12th lunar monthവെസ്സന്തര ജാതക തെത് മഹാചത് Thet Mahachat (Thai: เทศน์มหาชาติ)എന്ന പെരിൽ തായ് ലന്റിലും, മഹാ ജതി എന്നപേരിൽ Maha Jati or "Great Birth", in മദ്ധ്യ തായ്‌ലന്റിലും, ബവുൺ ഫാ വെറ്റ് എന്ന പേരിൽ ലാവോസിലും ബൺ ഫാവെറ്റ്(ബൺ ഫ്രാ വെസ്), ബൺ ദ്വാൻ സിയി (Merit-making of the fourth month) or തെറ്റ് ഫാവെറ്റ് എന്നീ പെരുകളിൽ ഇസാനിലും ആഘോഷിക്കുന്നു. കംബോഡിയയിലെയും, ബർമ്മയിലേയും ശ്രീലങ്കയിലേയും പ്രധാന ആഘോഷമാണിത്.

തായ്‌ലന്റിലെ രാജഭരണത്തിനുള്ള ന്യായീകരണമായി

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

ഇതും കാണൂ

[തിരുത്തുക]
  • Jataka tales
  • Last 10 jataka
  • Nariphon
  • Sivi Kingdom
  • Phi Ta Khon
  • Thai folklore
  • Robert Gauthiot

ഗ്രന്ഥസൂചിക

[തിരുത്തുക]
  • Phraya Anuman Rajadhon (1888–1969), Thet Maha Chat. Promotion and Public Relations Sub-Division, Fine Arts Department, Bangkok, 1990
  • Richard Gombrich & Margaret Cone, The perfect generosity of Prince Vessantara. Clarendon Press, Oxford, 1977.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Siegfried Lienhard: Die Legende vom Prinzen Viśvantara. Eine nepalesische Bilderrolle aus der Sammlung des Museums for Indische Kunst Berlin. Berlin. 1980. Veröffentlichungen des Museums für Indische Kunst Berlin, 5.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വെസ്സന്തര_ജാതക&oldid=3085911" എന്ന താളിൽനിന്ന് ശേഖരിച്ചത്