വെള്ളപോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്ത്രീകളുടെ യോനി സംബന്ധിയായ ഒരു അവസ്ഥയാണ്‌ വെള്ളപോക്ക്. ഇംഗ്ലീഷ്: White Discharge. ശാസ്ത്രീയനാമം: Leucorrhoea. ഇതിനെ നാട്ടുഭാഷയിൽ അസ്ഥിസ്രാവം എന്നു വിളിക്കുന്നു എങ്കിലും അസ്ഥികളുമായി ബന്ധമൊന്നുമില്ല. ഇത് ഒരു രോഗമല്ല; മറിച്ച് ശരീരത്തിന്റെ തന്നെ പ്രതിരോധപ്രക്രിയകളിലൊന്നാണ്‌. യോനിയുടെ രാസസംതുലനവും രോഗപ്രതിരോധവും ലക്ഷ്യമാക്കി ശരീരം പ്രതിപ്രവർത്തിക്കുന്നതാണ്‌ ഇത്തരത്തിൽ വെളുത്ത സ്രവം വരാൻ കാരണം.

"https://ml.wikipedia.org/w/index.php?title=വെള്ളപോക്ക്&oldid=1693397" എന്ന താളിൽനിന്ന് ശേഖരിച്ചത്