വെറീന മോർട്ടൺ ജോൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെറീന മോർട്ടൺ ജോൺസ്
ജനനം(1865-01-28)ജനുവരി 28, 1865
മരണംഫെബ്രുവരി 8, 1943(1943-02-08) (പ്രായം 78)
ദേശീയതAmerican
കലാലയംWoman's Medical College of Pennsylvania
അറിയപ്പെടുന്നത്Early African American physician
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംAllopath

വെറീന ഹാരിസ് മോർട്ടൺ ജോൺസ് (ജനുവരി 28, 1865 - ഫെബ്രുവരി 3, 1943) ഒരു അമേരിക്കൻ ഫിസിഷ്യനും സ്ത്രീവോട്ടവകാശവാദിയും ആയിരുന്നു. ഇംഗ്ലീഷ്:Verina Harris Morton Jones. 1888-ൽ പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം മിസിസിപ്പിയിൽ വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് ലഭിച്ച ആദ്യ വനിതയായിരുന്നു അവർ. പിന്നീട് ബ്രൂക്ക്ലിനിലേക്ക് മാറിയ അവർ, അവിടെ ലിങ്കൺ സെറ്റിൽമെന്റ് ഹൗസ് സ്ഥാപിക്കുകയും അതിനെ നയിക്കുകയും ചെയ്തു. വെറീന നിരവധി നാഗരിക, ആക്ടിവിസ്റ്റ് ഓർഗനൈസേഷനുകളുമായി ഇടപഴകുകയും നാഷണൽ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് കളർഡ് പീപ്പിൾ (NAACP) യുടെ ഡയറക്ടർ ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ജീവിതരേഖ[തിരുത്തുക]

വെറിന മോർട്ടൺ ജോൺസ് 1865 ജനുവരി 28 ന് ഒഹായോയിലെ ക്ലീവ്‌ലാൻഡിൽ വില്ലം ഡി. യുടെയും കിറ്റി സ്റ്റാൻലിയുടെയും മകളായി ജനിച്ചു. 1884 ൽ അവൾ ഫിലാഡൽഫിയയിലെ പെൻസിൽവാനിയയിലെ വുമൺസ് മെഡിക്കൽ കോളേജിൽ പഠനത്തിന് ചേർന്നു. അവൾ ബിരുദം നേടുകയും 1888-ൽ എം.ഡി. കരസ്ഥമാക്കുകയും ചെയ്തു. [1] [2]

ഔദ്യോഗിക ജീവിതം[തിരുത്തുക]

ബിരുദാനന്തരം, മിസിസിപ്പിയിലെ ഹോളി സ്പ്രിംഗ്സിലേക്ക് താമസം മാറിയ വെറീന, അവിടെ റസ്റ്റ് കോളേജിൽ റസിഡന്റ് ഫിസിഷ്യൻ ആയിരുന്നതോടൊപ്പം, കോളേജിലെ ഇൻഡസ്ട്രിയൽ വിദ്യാലയത്തിൽ പഠിപ്പിക്കുകയും ചെയ്തു. മിസിസിപ്പിയിലെ മെഡിക്കൽ ബോർഡ് പരീക്ഷയിൽ വിജയിച്ച ആദ്യ വനിതയും സംസ്ഥാനത്ത് വൈദ്യശാസ്ത്രം പ്രാക്ടീസ് ചെയ്യുന്ന ആദ്യ വനിതയുമാണ് അവർ. [3] [4]

വെറീന 1890-ൽ ഡോക്റ്ററായിരുന്നു വാൾട്ടർ എ മോർട്ടനെ വിവാഹം കഴിച്ചു. അവർ ന്യൂയോർക്കിലെ ബ്രൂക്ലിനിലേക്ക് താമസം മാറ്റി, അവിടെ അവർ ഒരു മെഡിക്കൽ പ്രാക്ടീസ് ആരംഭിച്ചു. ലോംഗ് ഐലൻഡിലെ നസാവു കൗണ്ടിയിൽ പ്രാക്ടീസ് ചെയ്യുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയായ സ്ത്രീയാണ് വെറീന. കിംഗ്സ് കൗണ്ടി മെഡിക്കൽ സൊസൈറ്റിയിലും നാഷണൽ അസോസിയേഷൻ ഓഫ് കളർഡ് വിമണിലും സജീവമായിരുന്ന അവർ, ബ്രൂക്ലിനിലിൽ മദേഴ്‌സ് ക്ലബ് കൊണ്ടുവന്നു. 1905 മുതൽ 1906 വരെ നയാഗ്ര പ്രസ്ഥാനത്തിന്റെ വനിതാ സഹായ സംഘത്തിൽ അംഗമായിരുന്നു. ന്യൂയോർക്ക് സിറ്റിയിലെ നീഗ്രോകളുടെ വ്യാവസായിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള കമ്മിറ്റിയുമായി അവർ പ്രവർത്തിച്ചു. [5] വെറീന സ്ത്രീകളുടെ വോട്ടവകാശത്തിനായി പോരാടി. ബ്രൂക്ക്ലിൻ തുല്യ വോട്ടവകാശ ലീഗിന്റെ പ്രസിഡന്റായിരുന്നു. അവർ വോട്ടർമാരെ ബോധവൽക്കരിക്കാൻ പരിപാടികൾ നടത്തി, പോളിംഗ് സ്ഥലങ്ങളിൽ വംശീയ വിവേചനം രേഖപ്പെടുത്തി, കോൺഗ്രസിന്റെ അന്വേഷണ സമിതികൾക്ക് മുമ്പാകെ സാക്ഷ്യപ്പെടുത്തി. [5]

റഫറൻസുകൾ[തിരുത്തുക]

  1. Arnold, Thea (1994). "Jones, Verina Morton Harris". Black Women in America: An Historical Encyclopedia. Vol. 1. Bloomington: Indiana University Press. pp. 656–657. ISBN 0-253-32774-1.
  2. Directory of Deceased American Physicians, 1804-1929. [Verina Morton Harris].
  3. Arnold, Thea (1994). "Jones, Verina Morton Harris". Black Women in America: An Historical Encyclopedia. Vol. 1. Bloomington: Indiana University Press. pp. 656–657. ISBN 0-253-32774-1.
  4. Abram, Ruth J. (1985). Send Us a Lady Physician: Women Doctors in America, 1835-1920 (1st ed.). New York: Norton. pp. 114–115. ISBN 0-393-30278-4. Verina Morton Jones.
  5. 5.0 5.1 Arnold, Thea (1994). "Jones, Verina Morton Harris". Black Women in America: An Historical Encyclopedia. Vol. 1. Bloomington: Indiana University Press. pp. 656–657. ISBN 0-253-32774-1.
"https://ml.wikipedia.org/w/index.php?title=വെറീന_മോർട്ടൺ_ജോൺസ്&oldid=3866314" എന്ന താളിൽനിന്ന് ശേഖരിച്ചത്