വി. സി. ഹാരിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.സി. ഹാരിസ്
ജനനം1958
മരണം9 ഒക്ടോബർ 2017(2017-10-09) (പ്രായം 59)
മയ്യഴി, കേരളം, ഇന്ത്യ
മരണകാരണം
അപകടമരണം
തൊഴിൽസിനിമ,
സാഹിത്യനിരൂപണം,
നാടകം

സാഹിത്യനിരൂപകനും ചലച്ചിത്രനിരൂപകനും ചലച്ചിത്രസംവിധായകനും സർവ്വകലാശാല അദ്ധ്യാപകനുമാണ് വി. സി. ഹാരിസ് (ജനനം: 1958 ജൂലൈ 29 - മരണം: 2017 ഒക്ടോബർ 9). മലയാളത്തിൽ ഉത്തരാധുനികതയെക്കുറിച്ചു നടന്ന സംവാദങ്ങളിൽ ശ്രദ്ധേയമായ പങ്കാളിത്തം വഹിച്ചു. മയ്യഴിയിൽ ജനിച്ച ഹാരിസ് കണ്ണൂർ എസ്. എൻ. കോളേജിലും കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമാണ് പഠിച്ചത്. കോഴിക്കോട് ഫറൂഖ് കോളേജിൽ അധ്യാപകനായിരുന്നു ഹാരിസ്. [1] കേരള ചലച്ചിത്ര അക്കാദമിയിലും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസിന്റെ നിർവാഹക സമിതിയിലും അംഗമായിരുന്നു.[2]

ജീവിതരേഖ[തിരുത്തുക]

മയ്യഴിയിൽ ജനിച്ചു. സ്കൂൾ വിദ്യാഭ്യാസം മയ്യഴിയിലെ ജവഹർലാൽ നെഹ്രു ഹൈസ്കൂളിൽ. കണ്ണൂർ എസ്.എൻ കോളേജിലും കാലിക്കറ്റ് സർവ്വകലാശാല ഇംഗ്ലീഷ് വിഭാഗത്തിലുമായി പഠനം. ഫറൂക്ക് കോളേജിൽ ഇംഗ്ലീഷ് വിഭാഗത്തിൽ ലൿചററായി ജോലിചെയ്തിരുന്നു. കോട്ടയത്തെ മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ അദ്ധ്യാപകനായി. 2017 ഒക്ടോബർ 5 നു ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ കുഴഞ്ഞു വീണ്, കോട്ടയം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ 9 ആം തീയതി തിങ്കളാഴ്ച രാവിലെ 11 മണിയോടെ മരിച്ചു.[3]

അഭിമുഖം[തിരുത്തുക]

‍കൃതികൾ[തിരുത്തുക]

ചലച്ചിത്രരംഗത്ത്[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി._സി._ഹാരിസ്&oldid=3091351" എന്ന താളിൽനിന്ന് ശേഖരിച്ചത്