വി.സി. ബാലകൃഷ്ണ പണിക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വെള്ളാട്ട് ചെമ്പലഞ്ചേരി ബാലകൃഷ്ണ പണിക്കർ (1889മാർച്ച് 1 – 1912ഒക്ടോബർ 20) പത്രപ്രവർത്തകനും സാഹിത്യകാരനുമായിരുന്നു. അദ്ദേഹം വിലാപകാവ്യങ്ങൾ പോലുള്ള കവിതകൾ, ശ്ലോകങ്ങൾ, വിവർത്തനങ്ങൾ എന്നിവ രചിച്ചിട്ടുണ്ട്. ഒരു വിലാപം, വിശ്വരൂപം എന്നിവ കൃതികളാണ്.


ജീവ ചരിത്രം[തിരുത്തുക]

വി.സി.ബാലകൃഷ്ണൻ 1889 മാർച്ച് 1നാണ് മലപ്പുറം ജില്ലയിലെ ഊരകം- കീഴ്മുറിയിൽ ഒരു ദരിദ്രകുടുബത്തിൽ ജനിച്ചത്. എന്നാലും അദ്ദേഹം കോഴിക്കോട് മാങ്കാവ് കൊട്ടാരത്തിൽ നാലു കൊല്ലത്തോളം മറ്റു കവികളുടേയും സാഹിത്യകാരന്മാരുടേയും കൂടെ താമസിക്കുകയും ചെയ്തു.[1][2]

അദ്ദേഹം സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയതിനെ പറ്റി 1910 ഒക്ടോബർ 26ന് പ്രസിദ്ധമായ മുഖപ്രസംഗം എഴുതുകയുണ്ടായി .[2]

വി.സി.ബാലകൃഷ്ണൻ 1912 ഒക്ടോബർ 20ന് ഇരുപത്തിമൂന്നാം വയസ്സിൽ ക്ഷയരോഗം ബാധിച്ച് അന്തരിച്ചു..

അവലംബം[തിരുത്തുക]

  1. Calicut Heritage Forum; V.C. - Calicut's own Keats. 20 October 2013. Downloaded on 20 March 2016.
  2. 2.0 2.1 Kerala Media Academy: Balakrishna Panikkar V. C.
"https://ml.wikipedia.org/w/index.php?title=വി.സി._ബാലകൃഷ്ണ_പണിക്കർ&oldid=2514114" എന്ന താളിൽനിന്ന് ശേഖരിച്ചത്